Monday, October 29, 2007

ബോംബെണ്ണ

ജയകൃഷ്ണാ മുകുന്ദാ ഹരാരേ...
അണ്ണന്‍ ഷാപ്പിന്റെ പടി ക്യാറിയതും വീലായാ? ഹരാരേ അല്ല മുരാരേ എന്ന് പാട്.
അത് നീ പടിപ്പിക്കണ്ടാ. ഹരാരേയില്‍ ഒരു കണ്ണുവേണേന്ന് കൃഷ്ണനോട് പറഞ്ഞതാ
ഞാങ്ങ്. ലവിടെ മ്ളെ പയല്‌കളെ സിംബാബ്‌വേ ടീം ഇട്ട് വെള്ളം
കുടിപ്പിക്കണത് ടീവിയില്‍ കണ്ടോണ്ടാ പെരേന്ന് എറങ്ങിയത്.

അണ്ണനിപ്പ വന്നത് കാര്യമായി. ഒരു കാര്യം കേക്കാനൊണ്ട്. അണ്ണനാവുമ്പ
എല്ലാം അറിയാവല്ല്.
എല്ലാം അറിയാവെങ്കി നീ ചോതിക്കാന്‍ പോണതും ഞാങ്ങ് അറിഞ്ഞേനല്ല്. എന്തര്‌ കാര്യം?

വെളിച്ചെണ്ണ വെല ഇങ്ങനെ വാണം പോലെ കേറണത് കാരണം ഷാപ്പിലിനി പാമായില്‍
വെച്ച് പൊരിപ്പും വറുപ്പും ചെയ്താ മതിയോന്നാ ചാണ്ടി നെരുവിക്കണത്.
അണ്ണന്‍ എന്തര്‌ പറയണത്? പാമായില്‍ അയ്യം അല്ലീ?
പാമോയിലോ? ബോംബ് ഉണ്ടാക്കണ സാതനമല്ലീ. മനുഷേരാരെങ്കിലും അത് കഴിക്കുവോടേ?

തള്ളേ പാമായില്‍ ബോംബിനുള്ള സാതനമാണാ? അണ്ണന്‍ ചുമ്മാ പ്യാടിപ്പിക്കല്ലും.
നീ നാപ്പാം ബോംബ് എന്നു ക്യാട്ടിട്ടുണ്ടാടേ?

ഒണ്ട്. ആ വിയറ്റ്നാമിലെ അപ്പീടെ പെരയും ഫ്രാക്കും കത്തിച്ച് കളഞ്ഞ
ബോംബല്ലീ? ഫോട്ടം കണ്ടിട്ടൊണ്ട്.
തന്നെ. അതിലെ നായും പായും എന്തരാ?

എന്തരാ?
ടേ, നാ എന്നു വച്ചാല്‍ നാഫ്ത. പാം എന്നു വച്ചാല്‍ പാമോയില്‍ . ഇതു
രണ്ടൂടെ പെട്രോളേല്‍ കൊഴച്ച് വയ്ക്കണത് തന്നെ മനുഷേരെ കൊല്ലുന്ന
നാപ്പാം.

നാപ്ത എന്ന് വെച്ചാ പാറ്റാഗുളിക അല്ലീ അണ്ണാ?
അത് നാഫ്തലീന്‍. ഇത് നാഫ്ത. എള്ള് വ്യാറെ പാറ്റാക്കാട്ടം വ്യാറെ.

അപ്പ ഈ പാമായിലു ബോംബെണ്ണയാണാ?
തന്നെ. ഇപ്പം ഇപ്പ ബെന്‍സീനും പോളിസ്റ്ററും ഒക്കെ വന്നപ്പോ നാപ്പാം
ഒണ്ടാക്കാന്‍ പാമായിലു വ്യാണ്ടാതായി. അത് എവമ്മാരു നമക്കിട്ടു
വില്‍ക്കാന്‍ നോക്കുവല്ലീ.ബോംബായിട്ടും മീന്‍ പൊരിച്ചത് ആയിട്ടും മൂന്നാം
ലോകത്തെ നശിപ്പിക്കാനായിട്ട് ഈ എണ്ണ...

അണ്ണാ, ഷാപ്പില്‍ രാഷ്ട്രീയം പറയല്ലേ, ഒടുക്കം നിങ്ങടെ കൊടലേല്‍ ഈച്ച
പറ്റുമ്പ എനിക്കു വയ്യ പോലീസിന്റെ ഇടി കൊള്ളാങ്ങ്.
അതിന്‌ ആര്‌ രാഷ്ട്രീയം പറഞ്ഞെടേ ചാണ്ടീ? അന്താരാഷ്ട്രീയം അല്ലീ ഇവിടെ
പറഞ്ഞത്. അത് പറഞ്ഞ് കുത്ത് നടക്കൂല്ലാ , ഇവിടിരിക്കണ എല്ലാരും
ഇന്ത്യയ്ക്ക് വേണ്ടിയല്ലീ പറയൂ. ഇന്ത്യേടെ കാര്യം പറഞ്ഞപ്പഴാ, ഹരാരേയില്‍
എന്തരായോ എന്തോ. ഞാന്‍ പോണ്‌.

8 comments:

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

വേണു venu said...

ആ വിയറ്റ്നാമിലെ അപ്പീടെ പെരയും ഫ്രാക്കും കത്തിച്ച് കളഞ്ഞ
ബോംബല്ലീ?
അര്ത്ഥ തലങ്ങള്‍‍ വിളിച്ചു കൂവുന്ന വരികള്‍‍ .
അക്ഷരജാലകം.ആശംസകള്‍ നേരുന്നു.:)

പ്രയാസി said...

അണ്ണാ, ഷാപ്പില്‍ രാഷ്ട്രീയം പറയല്ലേ, ഒടുക്കം നിങ്ങടെ കൊടലേല്‍ ഈച്ച
പറ്റുമ്പ എനിക്കു വയ്യ പോലീസിന്റെ ഇടി കൊള്ളാങ്ങ്..:)

അരവിന്ദ് :: aravind said...

ഹഹ...
നാപ്പാമിന്റെ രഹസ്യം ഇതാണെന്നറിവില്ലാരുന്നു.

ഒരു സിംബാവെ വിശേഷം. അവിടുത്തെ പണപ്പെരുപ്പം അറിയാവുന്നതാണല്ലോ? ഒരു കഷ്ണം ബ്രഡിന്റെ വില പത്ത് ലക്ഷം സിംബാവേ ഡോളര്‍ ഒക്കെയാണ്.
തൊട്ടടുത്ത് കിടക്കുന്ന സൊഉത്ത് ആഫ്രിക്കയിലെ ഒരു ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ഈയിടെ ഒരു കണ്ടു പിടിത്തം നടത്തി.
സൊഉത്ത് ആഫ്രിക്കക്കാര്‍ക്ക് ടോയ്‌ലെറ്റ് പേപ്പര്‍ വാങ്ങുന്നതിനേക്കാള്‍ ലാഭം സൊഉത്ത് ആഫ്രിക്കന്‍ റാന്‍‌ഡ് എക്സ്ചേഞ്ച് നടത്തികിട്ടുന്ന സിംബാവേ ഡോളര്‍ കൊണ്ട് ആസനം തുടക്കുന്നതാണ് എന്ന്!
വൈപ്പ് യുവര്‍ ആസ്സ് വിത്ത് സിം ഡോളേര്‍സ് അസ് ഇറ്റ് ഈസ് ചീപ്പര്‍ ദാന്‍ പേപ്പര്‍.ന്ന്

G.MANU said...

haha......

Ajith Pantheeradi said...

പാമോയില്‍ ഇപ്പോള്‍ ബയോഡീസല്‍ ആയും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട് . അതാണ് മാര്‍ക്കറ്റിങ്ങ്..

ദിലീപ് വിശ്വനാഥ് said...

ഇതൊക്കെ നേരുകള് തന്ന്യേ? അരവിന്ദണ്ണാ അണ്ണന്‍ ഇപ്പൊ അതാണോ ഉപ്യോഗിക്കണത്?

മൂര്‍ത്തി said...

എന്തരോ എന്തോ...