Wednesday, October 17, 2007

ലിമിറ്റേഷന്‍ ഓഫ് ദി ലോ

ജോണീ ജോണീ
യെസ് പപ്പാ?

മേരി ഹാഡേ ലിറ്റില്‍ ലാംബ്
നീ രാവിലേ എന്നെ അംഗനവാടീ പാട്ട് പടിപ്പിക്കാന്‍ വന്നതാണാടേ പപ്പാ?

ടേ ജോണീ മ്മളെ മേരിടെ ആടിനെ കാണുന്നില്ലെന്ന്.
അതിനു നീ എന്തരിന്‌ ഇംഗ്ലീഷ് പറഞ്ഞത് പപ്പാ?

ആട് പോയ കേസ് നമ്മക്കൊന്ന് അന്വേഷിക്കണം. നീ സിനിമയൊക്കെ കണ്ടിട്ടില്ലേ,
കേസ് അന്വേഷിക്കുന്നവര്‌ തോനെ ഇംഗ്ലീഷ് പറയും.
അതിന്‌ നീ ഇംഗ്ലീഷൊന്നും പറയണ്ടടേ. മ്യാരിടെ ആടി ഇപ്പ കറിയായിക്കാണുവെന്ന്!

യാത് കറിയായിടെ കയ്യി കാണുവെന്ന്?
കറിയാടെ കൈയി അല്ല അല്ലെടേ, മട്ടന്‍ കറി ആയിക്കാണുവെന്ന്.

ഇനിയിപ്പം എങ്ങനെ കണ്ടുപിടിക്കും? ഓരോ വീട്ടിലും കേറി പിന്നാപ്പൊറത്ത്
പൂടയോ ചോരയോ ഉണ്ടോന്ന് നോക്കിയാലോ?
കട്ടവനു അടുക്കള കഴുവാനും അറിയുമെടേ പപ്പാ. വേറേ വഴി നോക്കാം.

അതെന്തരു വഴി ജോണീ?
നുമ്മക്ക് രാവിലേ വഴീലോട്ട് ഇറങ്ങി നിന്ന് ജ്വാലിക്ക് പോണ ഓരോരുത്തരേം
പിടിച്ച് നിര്‍ത്തി കൈ മണപ്പിച്ച് നോക്കാം.

അതി പഴുതൊണ്ടെടേ. ഇന്നലെ മട്ടന്‍ കാശു കൊട്ത്ത് വാങ്ങിച്ച്
തിന്നവന്‍‌മാരും അതില്‍ കുരുങ്ങും. ആയിരം വാളികള്‍ ഊരിയാലും ഒര്‌
അത്താപ്പാടിയ്ക്കും പണി കിട്ടരുത് എന്നല്ലീ?
പറഞ്ഞ് തീരട്രേ പപ്പാ, മട്ടന്‍ മണക്കുന്നവര്‌ നുമ്മക്കടെ പീയെസ്സീലെ
പോലെ സംശയ ലിസ്റ്റ്. നുമക്ക് ആ പയലുകളെ എല്ലാം വര്‍ഗ്ഗീസിന്റെ കടേല്‍
കൊണ്ട് പോയി ചോദിക്കാം എവങ് ഇന്നലെ ആട്ടെറച്ചി വാങ്ങിക്കാന്‍
വന്നാരുന്നോന്ന്. എങ്ങനൊണ്ട്?

പൊളപ്പന്‍. പക്ഷേ ചെല വല്യ വാന്തകള്‌ ഒണ്ടല്ല് ജോണീ? ഉച്ചക്കട ദാസന്‍,
ല്വാഡിങ്ങ് ഈപ്പന്‍... ലവന്മാരെ മണപ്പിക്കാന്‍ ചെന്നാ നമ്മടെ മൂക്ക്
ചമ്മന്തിയാവൂല്ലേടേ?
ടേ, ചാമ്പിയാ വള്ളോം കൊണ്ട് പോണ സ്രാവിനെ നുമ്മടെ കണ്ണില്‍ കണ്ടിട്ടില്ല,
യേത്? അതില്‌ നാണക്കേട് വിചാരിക്കണ്ട, പോലീസുകാര്‌ അന്വേഷിച്ചാലും അവര്‌
അങ്ങനെയേ ചെയ്യത്തൊള്ള്.

ഒള്ളത്. സീ ബീ ഐ പോലും അതേ ചെയ്യത്തൊള്ള്.
കട്ടത് അങ്ങനത്തെ വല്ല പുള്ളികളും ആണെങ്കില്‍ മേരിയുടെ ലാമ്പ്...
മതി. ബാക്കി പറയല്ലും, രാവിലേ വെറും വയറ്റി പള്ള് കേക്കാന്‍ വയ്യാ.

6 comments:

സുല്‍ |Sul said...

“ദിസീസ് ജസ്റ്റ് ലിമിറ്റേഷന്‍ ഓഫ് ദി ലോ. ജസ്റ്റ് റിമമ്പര്‍ ദാറ്റ് .^^&&^^ :)

-സുല്‍

ക്രിസ്‌വിന്‍ said...

തള്ളേ ഇവന്‍ ആള്‌ പുലിതന്നെ. ഇവന്റെ എല്ലാ പോസ്റ്റും വായിക്കണോലോ.... പിന്നീടാകട്ടെ ഫേവറേറ്റിലേക്ക്‌ ആഡ്‌ ചെയ്യാം

R. said...

:-)

കഴിഞ്ഞേനൊന്നും കമന്റിടാഞ്ഞത് 'ഗംഭീരം' അല്ലാത്തതു കൊണ്ടല്ല; കമന്റിട്ടു കമന്റിട്ടു ക്ഷീണിക്കുമല്ലോ എന്നു വിചാരിച്ചാണ്.

Unknown said...

തകര്‍പ്പന്‍ പോസ്റ്റ്. അതിലും ഭയങ്കര ബ്ലോഗ്. എല്ലാം വായിക്കുന്നുണ്ട്. :)

വിനയന്‍ said...

അണ്ണാ പൊളപ്പന്‍ തന്നെ.........

യെന്തര് സ്റ്റൈല്‍..
:)

ദിലീപ് വിശ്വനാഥ് said...

നിങ്ങളെന്താ സിദ്ദിഖ്-ലാലിന് പഠിക്കുന്നോ? ഇംഗ്ലീഷ് തലക്കെട്ടും, അകത്തു നിറച്ച് കോമഡിയും.
കലക്കിയണ്ണാ കലക്കി.