Tuesday, October 23, 2007

കാമദേവന്റെ ഇരിപ്പിടം

ഡേ, നമ്മളെ കാമദേവങ്ങ് ഇരിക്കണത് ഏത് കുന്നിന്റെ മോളിലാ?
കുന്നിന്റെ മോളില്‍ ഇരിക്കണത് മുരുകങ്ങ് ആണെടേ.
അല്ലാന്ന്. ഇപ്പ റേഡിയോല്‍ വന്ന പാട്ടേല്‍ "ഇന്ദ്രജാലം
മെല്ലെയുണര്‍ത്തി, മന്മഥന്റെ തേരീലേറ്റി." എന്നൊണ്ട്.

15 comments:

simy nazareth said...

Vallo english paattum kelkkaanolla samayathu..

ബാജി ഓടംവേലി said...

ഓരോ പാട്ട കളേ......?

asdfasdf asfdasdf said...

ബാക്കികൂടി പാട്. അപ്പറിയാം.

കൊച്ചുത്രേസ്യ said...

അയ്യോ എനിക്കൊന്നും മനസ്സിലായില്ല. ആരെങ്കിലുമൊന്നു പറഞ്ഞു തരൂ..പ്ലീസ്‌..

അനോണി ആന്റണി said...

വല്യ ത്രേസ്യേ, തിരുവനന്തപുരത്ത് "തേരി" എന്നാല്‍ കയറ്റം, ഉയര്‍ന്ന സ്ഥലം, കുന്ന് എന്നൊക്കെയാണേ.

മൂര്‍ത്തി said...

ത്യേരി എന്നു പറയാം...:)

പ്രയാസി said...

മൂര്‍ത്തി പറഞ്ഞ ശരിതന്ന..വാ.. തെന്ന തെന്ന
ത്യേരി എന്നും പറയും..
എന്തായാലും ഒന്നും മനസ്സിലാവാത്തോണ്ടു നല്ല പസ്റ്റ് പാട്ടാണു കേട്ടാ...:)

Sherlock said...

:-( ??

Sethunath UN said...

ഹ ഹ . അനോണീ :)

ദിലീപ് വിശ്വനാഥ് said...

ഓ തന്ന്യേ?

സുരേഷ് ഐക്കര said...

ഫലിതമാണോ സഖാവേ?

ഏ.ആര്‍. നജീം said...

ശെഡാ...ഈ പാട്ടിന്റെ വരിയില്‍ ഇങ്ങനെ ഒരു കുനിഷ്ട് ഉണ്ടെന്ന് ഇപ്പോഴാ മനസിലായത്

ത്രിശങ്കു / Thrisanku said...

യിത് മന്മഥന്‍ പിള്ള ത്യേരിയാഡേ, യേത് മറ്റേ സെമി ത്യേരീടെ അടുത്തൊള്ള. :)

തറവാടി said...

athyaadhunikan aavum alle ???

അനോണി ആന്റണി said...

ത്രീ ശങ്കൂ,
ആ സെമിത്യേരി പൊളപ്പന്‍ സാതനമാണല്ല്!! സെമി-തേരി എന്നാല്‍ ഒരു തേരിയുടെ പകുതി പൊക്കമുള്ള ഇടം, അല്ലേ? നമിച്ചോണ്ട്‌ അതൊന്ന് കടമെടുക്കട്ട്‌:

"എന്തരെടേ നിന്റെ പുത്തന്‍ വീട്‌ ഒയരത്തിലാണല്ല്? ഒരുമാതിരി അണ്ണിക്കുഞ്ച്‌ മരത്തേ കൂട്‌ കെട്ടിയമാതിരി?

അണ്ണന്‍ എന്തര്‌ പറയണത്‌? അങ്ങനെ തോനെ ഒയരമില്ലല്ല്? കേറണ ര്വോഡില്‍
ഒരു സെമി‌-തേരി ഉണ്ടെന്നല്ലീയുള്ള്?