Thursday, October 25, 2007

കള്‍ച്ചറല്‍ ഗ്യാപ്പ്

ലോണ്ടേ സാറിന്റെ ബേബി സീറ്റില്‍ നിന്ന് എന്തരോ വള്ളി അഴിഞ്ഞ്
കിടക്കുന്ന്. കെട്ടി വെയ് കൂവാ.
അത് ബേബീ സീറ്റിന്റെ ബെല്‍റ്റല്ല ചെല്ലാ, ഒരു ലീഷ് ആണ്‌.

ഓ തൊടല്‍ ആണാ? സാറല്ലാതെ വീട്ടില്‍ വേറെയും പട്ടിയുണ്ടോ?
പട്ടീടെ അല്ലെടാ പയലേ, എന്റെ കുട്ടീടെ ലീഷ്. അപ്പിയെ വഴിയില്‍
എറക്കിയാല്‍ അവന്‍ കുതറി ഓടുന്ന്, അതോണ്ട് ഒരു ബേബി ലീഷ് കെട്ടിയാ
പൊറത്ത് കൊണ്ടുപോവാറ്‌.

തള്ളേ, കുട്ടിയെ പൂട്ടിയിട്ട് നടത്തുവെന്നോ?
പിന്നെന്തരു ചെയ്യാന്‍?

ലവനെ കയ്യില്‍ പിടിച്ചു നടക്കണം. വിടീച്ച് ഓടാന്‍ നോക്കിയാല്‍ ചന്തിക്ക്
ഒരടി കൊടുത്താല്‍ മതി, പിന്നെ പോവൂല്ലാ.
ഛീ. ഞങ്ങളുടെ രാജ്യത്ത് കൊലപ്പുള്ളികളെ പോലും തല്ലൂല്ലെടാ ബാര്‍ബേറിയാ.

ഞങ്ങടെ നാട്ടില്‍ പട്ടികളെ പോലും തൊടലിട്ടു പൂട്ടൂല്ലെടാ ബബ്ബാര്‍ബ്ബേറിയാ.
പട്ടികളെ പൂട്ടില്ലേ? അപ്പോ എല്ലാത്തിനും കൂടു പണിയുമോ?

എന്തരു കൂട്? തൊറന്നങ്ങ് വിടും. പട്ടിയ്ക്കെന്താ മനുഷ്യാവകാശങ്ങളില്ലേ?
അപ്പ അത് പെയ് എവനെ എങ്കിലും കടിക്കൂല്ലേ?

വഴിയേ പെയ്യൂടുന്നവനും ഉണ്ടല്ല് അവകാശങ്ങള്‍. അവന്‍
കല്ലെടുത്തെറിഞ്ഞോളും. ഇല്ലേല്‍ ഓടിത്തള്ളും. ഇഞ്ഞി അതവാ കടിച്ചാല്‍
പട്ടിടെ ഒടയനെ കണ്ട് ചെവള വലിച്ചു കീറും.

പട്ടിക്ക് നിങ്ങടെ രാജ്യത്ത് നല്ല സ്വാതന്ത്ര്യമാണ്‌ അപ്പോ അല്ലേ?
ഏതു പട്ടിക്കും സ്വതന്ത്രമായി ജീവിക്കാന്‍ പറ്റണം, അതാണ്‌ ഞങ്ങടെ ലക്ഷ്യം.

7 comments:

R. said...

ഉവ്വ്.
ഇവിടെ പട്ടിക്കാണല്ലോ‌ മനുഷ്യാവകാശങ്ങളു മൊത്തം !!

വെടിക്കെട്ട്‌ ബാര്‍ബേറിയന്മാര്.

Unknown said...

പട്ടി അപ്പിയിട്ടാലാണ് അതിലും പുകില്. പട്ടിക്കെന്തായലും ഫയങ്കര മനുഷ്യാവകാശങ്ങള്‍ തന്നെ അണ്ണാ. പട്ടിയ്ക്കെങ്കിലും ഉണ്ടല്ലോ. നന്ന്.

ഗുപ്തന്‍ said...

to the goddarn point!!!

വേണു venu said...

:)വഴിയേ പെയ്യൂടുന്നവനും ഉണ്ടല്ല് അവകാശങ്ങള്‍. അവന്‍
കല്ലെടുത്തെറിഞ്ഞോളും. ഇല്ലേല്‍ ഓടിത്തള്ളും.

ദിലീപ് വിശ്വനാഥ് said...

ഏതു പട്ടിക്കും സ്വതന്ത്രമായി ജീവിക്കാന്‍ പറ്റണം, അതാണ്‌ ഞങ്ങടെ ലക്ഷ്യം.

എന്റെ അനോണി. നിങ്ങള് ഞാളെ സ്വതന്ത്രമായിട്ടു ജീവിക്കാന്‍ വിടൂലെന്നു നിരൂവിച്ചു തന്നെണോ ഏറങീരിക്കുന്നതു?

ഹരിശ്രീ (ശ്യാം) said...

സംഗതി കലക്കി. അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്‌. എന്ത്‌ തോന്ന്യാസവും കാണിക്കാന്‍, അല്ലേ?

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍