Sunday, October 21, 2007

സത്യസന്ധത

യാത്രക്കാരേ ശ്രദ്ധിക്ക്.
വല്ലച്ചാതീം ഈ വിമാനത്തെ ഞങ്ങള്‍ തിരുവന്തോരത്ത്
കുത്തിയിരുത്തീട്ടൊണ്ട്. മിച്ചമുള്ള കുലുക്കം കൂടെ നിന്നു കഴിഞ്ഞ്
കിട്ടിയ സഞ്ചീം താര്‍‌വേശയും എടുത്ത് ഓടി തള്ളിക്കോ. പൊറത്ത് അപ്പിടി
മഴയാണ്‌, വഴിയില്‍ കുഴിയാണ്‌, വായുവില്‍ പനിയാണ്‌, ജലത്തില്‍
മഞ്ഞപ്പിത്തമാണ്‌, ആളുകളുടെ നെഞ്ചില്‍ തീയാണ്‌. എന്തരോ ആട്ട്, നാട്
തന്നല്ല്, പൊറത്തു ചാടിന്‌. ഒന്നു കിട്ടിയാലും പഠിക്കാതെ ഇതേല്‍ തന്നെ
റിട്ടേര്‍ണും പോകാന്‍ തീരുമാനിച്ച മുഴുപോഴന്മാര്‍ ആരെങ്കിലും
ഉണ്ടെങ്കില്‍ വരുന്നതിനു മുന്നേ ഞങ്ങടെ കമ്പനിയാപ്പീസില്‍ വന്ന്
കീറണ്ഫേം, സ്വാറി റീകണ്‍ഫേം നടത്തിക്കേണ്ടതാണ്‌. ഇതേല്‍ കയറാന്‍ ധൈര്യം
കാണിച്ച നിങ്ങളെ നമിക്കുന്നു. യോഗമൊണ്ടേല്‍ ഇഞ്ഞീം കാണാം.

കതവ് തൊറന്ന് കിട്ടിയതും അകത്തുള്ളാള്‌ മൊത്തമായി കൂടു തൊറന്ന് വിട്ട
കോഴികളെപ്പോലെ പെടച്ച് പൊറത്ത് ചാടി. മൂന്ന് ബസ്സ് വന്നിട്ടും എല്ലാം
കൂടെ ആദ്യത്തതില്‍ ‍ തെള്ളിക്കേറി വരത്തന്‍ പെരയില്‍ തെള്ളി എറങ്ങി.
കൊച്ചുപുസ്തകവും അപേക്ഷാഫാറവും കൊടുത്തിട്ടും സ്റ്റാമ്പടിക്കാരന്‍
അതിലെഴുതിയിരിക്കണത് മൊത്തം തത്ത പോലെ പറയിച്ചു. ചെലപ്പം എഴുത്തും
വായനേം അറിഞ്ഞൂടാത്ത ആളായിരിക്കും.

അഞ്ചെട്ടാളെ തെള്ളിക്കളഞ്ഞ് പെട്ടി എടുത്ത് തലേല്‍ വച്ചപ്പ,
ചുങ്കപ്പെരയില്‍ നിന്ന് ഒരണ്ണന്‍ വടവി വന്ന്.
എന്തുണ്ട്?
വോ, സൂങ്ങള്‌ തന്നെ. സാറിനോ?
അതല്ല, കയ്യിലെന്തുണ്ടെന്ന്?
ഒന്നും ഇല്ല. ഞാങ്ങ് കടലാസ്സില്‍ എഴുതീട്ടുണ്ടായിരുന്നല്ല്.
പെട്ടീലെന്താ?
എന്റെ ഉടുപ്പ് -4, പാന്റ്-3, പ്യാശ-2, ബന്യന്-4 ‍, ലങ്കോട്ടി-4, പിന്നെ
അപ്പികള്‍ക്ക് മൂന്ന് പാവ, ഇച്ചിരേം മുട്ടായി.
കുപ്പിയില്ലേ?
ഒണ്ട്. ഒരെണ്ണം, ഈ സഞ്ചീല്‍.
ഒന്ന് തനിക്ക് മൂക്കേല്‍ വലിക്കാന്‍ പോലും തെകയത്തില്ലെന്ന് മുഖം കണ്ടാ
അറിയൂല്ലേ, ഒള്ളത് പറ.
ഇത് കൂട്ടുകാരക്ക് മൂക്കേല്‍ വലിക്കാന, എനിക്ക് ഓ സീ ആര്‍ ആണ്‌ ഇഷ്ടം.
ഗോള്‍ഡുണ്ടോ കയ്യില്‍?
ഇല്ല വില്‍സുണ്ട്, ഒരെണ്ണം വലിക്കുന്നോ?
സ്വര്‍ണ്ണം ഉണ്ടോന്ന്.
ഇല്ല.
ഓ കുന്തം. ഡോളറുണ്ടോ? ദിര്‍ഹം, ദിനാര്‍, യൂറൊ, പൗണ്ട്?
അമ്പതു ദിര്‍ഹം ഇരിപ്പുണ്ട്, തിരിച്ചു പോകുമ്പോ എയര്‍പ്പോര്‍ട്ടീന്നു
വീടു വരെ ടാക്സിക്കൂലി കൊടുക്കാനുള്ളതാ.
അതീന്ന് ഇരുപത്തഞ്ച്ച് താ , തന്നോട് സംസാരിച്ചു നിന്ന് ബാക്കി എല്ലാരും
പോയി. മിനക്കെടുത്തു കൂലി എങ്കിലും ആകട്ട്.

അതൊറ്റ നോട്ടാ, ഇരുപത്തഞ്ചെങ്ങനെ തരും? പാതി കീറിയോ?
ഞാന്‍ ചില്ലറ മാറിക്കൊണ്ട് വരാം. താന്‍ ഇവിടെ നിന്നാ മതി.

ചില്ലറ മാറി തിരിച്ച് വന്നില്ലെങ്കിലോ? അണ്ണനു ഏതു വാതിലിലൂടെയും വലിയാമല്ല്.
ഡേ, ഞാന്‍ അങ്ങനെ കൂതറ പാര്‍ട്ടിയൊന്നുമല്ല, സത്യസന്ധനായ ഒരാപ്പീസറാ.

19 comments:

ശ്രീ said...

“ചുങ്കപ്പെരയില്‍ നിന്ന് ഒരണ്ണന്‍ വടവി വന്ന്.
എന്തുണ്ട്?
വോ, സൂങ്ങള്‌ തന്നെ. സാറിനോ?
അതല്ല, കയ്യിലെന്തുണ്ടെന്ന്?”

ഹ ഹ ഹ... കൊള്ളാം.
:)

simy nazareth said...

:)))

സുല്‍ |Sul said...

വോ.. കലിപ്പ്കള് തന്നെ :)

-സുല്‍

ഗുപ്തന്‍ said...

യാത്രക്കാരേ ശ്രദ്ധിക്ക്.
വല്ലച്ചാതീം ഈ വിമാനത്തെ ഞങ്ങള്‍ തിരുവന്തോരത്ത്
കുത്തിയിരുത്തീട്ടൊണ്ട്. മിച്ചമുള്ള കുലുക്കം കൂടെ നിന്നു കഴിഞ്ഞ്
കിട്ടിയ സഞ്ചീം താര്‍‌വേശയും എടുത്ത് ഓടി തള്ളിക്കോ. പൊറത്ത് അപ്പിടി
മഴയാണ്‌, വഴിയില്‍ കുഴിയാണ്‌, വായുവില്‍ പനിയാണ്‌, ജലത്തില്‍
മഞ്ഞപ്പിത്തമാണ്‌, ആളുകളുടെ നെഞ്ചില്‍ തീയാണ്‌. എന്തരോ ആട്ട്, നാട്
തന്നല്ല്, പൊറത്തു ചാടിന്

ഇതും സത്യസന്ധതകള് തന്നെ !!

അരവിന്ദ് :: aravind said...

ഹഹ..അതൊള്ളതാ.

പ്രയാസി said...

ഞാന്‍ ചില്ലറ മാറിക്കൊണ്ട് വരാം. താന്‍ ഇവിടെ നിന്നാ മതി.ചില്ലറ മാറി തിരിച്ച് വന്നില്ലെങ്കിലോ? അണ്ണനു ഏതു വാതിലിലൂടെയും വലിയാമല്ല്.
ഡേ, ഞാന്‍ അങ്ങനെ കൂതറ പാര്‍ട്ടിയൊന്നുമല്ല, സത്യസന്ധനായ ഒരാപ്പീസറാ.

വഴിയോരത്തു ഭിക്ഷയാചിക്കുന്ന യാചകനും ഒരു വിലയുണ്ട്..അഭിമാനമുണ്ട്..!
വെള്ളക്കുപ്പായമിട്ട പിടിച്ചുപറിക്കാര്‍..!
പ്രവാസിയുടെ എച്ചില്‍ തിന്നുന്ന ഇത്രയും വൃത്തികെട്ട ഒരു വര്‍ഗ്ഗം വേറെ ഇല്ല..!
(അനുഭവിച്ചിട്ടുണ്ട്!)

Ralminov റാല്‍മിനോവ് said...

ഇത്‌ങ്ങനേം എഴ്‌താം. തള്ളേ കൊള്ളാം.
പ്പ ഒരങ്കം കഴിഞ്ഞ് വന്നിട്ടുള്ളു. പൊറകെ എഴ്‌താം.

ശാലിനി said...

എല്ലാ പോസ്റ്റുകളും വായിക്കുന്നുണ്ട് അനോണി. നന്നായി ആസ്വദിക്കുന്നു കാര്യവും നര്‍മ്മവും.

മൂര്‍ത്തി said...

കൊള്ളാം.. കൊള്ളാം..കൊള്ളാം..

Shiekh of Controversy said...

ഗോള്‍ഡുണ്ടോ കയ്യില്‍?
ഇല്ല വില്‍സുണ്ട്, ഒരെണ്ണം വലിക്കുന്നോ?
ഹ ഹ ഹ... കൊള്ളാം.
:)

Unknown said...

സ്ട്രോങ് അണ്ണാ.. സ്ട്രാങ് പൂശ്... നന്നായി ഇഷ്ടമായി.

Harold said...

അയാള് സത്യസന്ധനാ..എനിക്കയാളെ അറിയാം..

സഹയാത്രികന്‍ said...

ഹി..ഹി..ഹി... തന്നെടെ അപ്പി തന്നേ...
എതുള്ളതന്നെടേ...
:)

മുസാഫിര്‍ said...

പലപ്പോഴും ലവന്മാരുടെ മോന്ത കാണുമ്പോള്‍ കൈവീശിയൊന്നു പൊട്ടിക്കാന്‍ തോന്നും പക്ഷെ കൈഅടക്കി തന്നെ വെക്കും,പിന്നെ വകുപ്പ് വേറെയാകുകില്ലെ എന്നു കരുതി.നന്നായിട്ണ്ട് കേട്ടാ,പെരുത്ത് ഇഷ്ടായി.

ഹരിശ്രീ (ശ്യാം) said...

നന്നായി. തുടക്കം ഗംഭീരം . ഒടുക്കവും ഒട്ടും മോശമല്ല. ഇടയില്‍ വളരെ നന്നായി. ആശയവും കൊള്ളാം. മൊത്തത്തില്‍ കിടിലോല്‍ക്കിടിലം .

ദിലീപ് വിശ്വനാഥ് said...

നന്നായി പഠിച്ചു വളരൂ...ആശംസകള്‍.

Murali K Menon said...

വെള്ളങ്ങള് വാങ്ങിക്കുമ്പള് ഒരെണ്ണം കൂടല് വാങ്ങപ്പി അടുത്ത പ്രാശ്യം വരുമ്പളെങ്കിലും അവന്റണ്ണാക്കില് തള്ളാലാ‍.. ഇല്ലെങ്കില് ഒള്ള ലങ്കോട്ടീം എടുത്തോണ്ട് പോവാന്‍ മടിക്കാത്ത കൊറേ എണ്ണം ഇപ്പഴും ഇണ്ട് കെട്ടാ തിര്വോന്തരത്ത് മാത്രല്ല, പൊളപ്പന്‍ സാധനങ്ങളെല്ലായിടത്തും ഇണ്ട് കെട്ടാ.

നന്നായി

Sethunath UN said...

ശ്ശെന്റെ ദൈവമേ. കീറോടു കിറാണല്ലോ അനോണീ. :) കിടില്‍സ്സ്

Mr. K# said...

കൊള്ളാം, ഇത്തരം സത്യസന്ധന്മാര്‍ എല്ലായിടത്തും ഉണ്ട്.