Monday, April 4, 2011

അടിയേറ്റം

 രാവിലേ വീട്ടില്‍ നിന്നിറങ്ങി കാര്‍ പാര്ക്കിലേക്ക് നടക്കുമ്പോള്‍ പെട്ടെന്ന് ആരോ കേറിപ്പിടിച്ചതുപോലെ  തോന്നി.  നോക്കിയപ്പോള്‍ അരയില്‍ കെട്ടിയ ബെല്‍റ്റ് അല്പ്പം അയഞ്ഞിരിക്കുന്നു. സംശയമില്ല, ആരോ എന്നെ ജട്ടിക്കു പിടിച്ച് നിലത്തടിക്കാന്‍ ശ്രമിച്ചതാണ്‌. തിരിഞ്ഞു നോക്കിയപ്പോള്‍  എന്റെ ബില്‍ഡിങ്ങില്‍ താമസിക്കുന്ന കോളേജ് പ്രൊഫസര്‍ സിഗററ്റ് വലിച്ചുകൊണ്ട് നില്‍ക്കുന്നു.

എങ്ങനെ ഉണ്ടായിരുന്ന് അന്തപ്പാ?
എന്ത് അടിയോ?
അടി മാത്രമല്ല ഫീല്‍ഡിങ്ങും തകര്‍പ്പന്‍ അല്ലായിരുന്നോ?

ഫീല്‍ഡിങ്ങ് എന്നത് റെസ്ലിങ്ങിലെ എന്തെങ്കിലും അടവായിരിക്കും. ഇയാള്‍ എന്നെ കേറി പിടിച്ചത് മാത്രമല്ല, അത് എങ്ങനെ ഉണ്ടെന്ന് ചോദിച്ച് പരിഹസിക്കുകയും ചെയ്യുന്നു. വെറുതേ വിടാന്‍ പാടില്ല, ഓഫീസീന്നു തിരിച്ചു വരുന്ന വഴി ഒരു പരാതി കൊടുക്കണം. എന്നിട്ട് പത്രത്തില്‍ വാര്‍ത്ത ഇടുകയും വേണം 'ജട്ടിക്കു പിടിച്ചടിക്കുന്ന പ്രൊഫസര്‍' എന്നോ മറ്റോ തലക്കെട്ടില്‍.