Sunday, October 28, 2007

എലിമെന്ററി, ഡോ. വാട്ടീസന്‍

നിര്‍ത്തെടാ ബൈക്ക്. എറങ്ങടാ താഴെ.
നിര്‍ത്തി. എറങ്ങി.

എന്തരെടാ നിന്റെ പ്യാര്‌?
അനോണി ആന്റണി

ഛീ മലയാളം പറയെടാ.
അണ്ണണ്‍ കൊണ്ണി അന്തോണി.

നീ കുടിച്ചിട്ടുണ്ടോ?
ഒണ്ട്. പതിനഞ്ചു വയസ്സായേപ്പിന്നെ എല്ലാ ഓണത്തിനും ന്യൂ ഈയറിനും കുടിച്ചിട്ടുണ്ട്.
കൂടുതല്‍ ഊതല്ലേ, ഇങ്ങോട്ട് ഊതെടാ.
ഊതല്ലേന്നും ഊതാനും സാറു തന്നെ പറയണ്‌.

നല്ല മണം ഉണ്ടല്ലോടാ?
അത് വയറ്റിലെ പഴഞ്ഞി ദഹനക്രിയയില്‍ ആല്‍ക്കഹോള്‍ ആയതായിരിക്കും സാറേ.

കളിക്കാതെ കാശെടെടാ.
ദാണ്ടെ നൂറ്‌. സാറിനെങ്ങനെ മനസ്സിലായി ഞാന്‍ കുടിച്ചിട്ടുണ്ടെന്ന്. ഒരു
ആട്ടം പോലും എനിക്കില്ലല്ല്.

നിന്റെ മുഖം കണ്ടാല്‍ അറിയാം നീ അര മണിക്കൂര്‍ മുന്നേ സഫാരി ഹോട്ടലീന്ന്
ഓസീയാര്‍ വാങ്ങിച്ച് പച്ചവെള്ളം ഒഴിച്ച് അടിച്ചിട്ട് ഓമ്പ്ലേറ്റും
ഉള്ളിയരിഞ്ഞതും തിന്നെന്ന്.
തള്ളേ, സാറ് ഷേര്‍ലക്ക് ഹോംസിനേം തോല്പ്പിക്കുവല്ല്. ഇതെല്ലാം എങ്ങനെ മനസ്സിലാക്കി?

അന്നരം നിന്റെ എതിരേയുള്ള കസേരയില്‍ ഇരുന്ന് ഒരുത്തന്‍ കല്യാണി ബീയര്‍
കഴിച്ചിരുന്നില്ലേ?
മനസ്സിലായി. അത് സാറായിരുന്നു അല്ലീ?
തന്നെ.

6 comments:

കുഞ്ഞന്‍ said...

കാര്‍ന്നോന്മാര്‍ക്ക് അടുപ്പിലും തൂറാം...!

ഡി .പ്രദീപ് കുമാർ said...

കൊള്ളാം. കുറേക്കൂ‍ടി പോരട്ടെ.

പ്രയാസി said...

കലക്കീ‍ീ‍ീ‍ീ.....

Anoop Technologist (അനൂപ് തിരുവല്ല) said...

വളരെ ശരി. എത്രയോതവണ എന്നെ പൂസ്സായി നിക്കുന്ന ഏമാന്മാര്‍ ചെക്കിങ്ങിനായി പിടിച്ചിരിക്കുന്നു.

simy nazareth said...

:))))

ഏ.ആര്‍. നജീം said...

ഹഹാ...തന്നെ തന്നെ...