Thursday, October 18, 2007

ഗോബിള്‍ഡിഗൂക്ക്

നാരായണേട്ടന്‍ അന്തരിച്ചിട്ട് ദിനങ്ങളധികമായില്ല. അപ്പോഴേക്കും പരേതന്റെ
പുത്രന്മാര്‍ സ്വത്ത് ഭാഗം ചെയ്യാന്‍ കലഹിക്കുന്നത് ശരിയായ
പ്രവൃത്തിയാണോ? താങ്കളെന്തു പറയുന്നു?

മനസ്സിലായില്ലെടാ . നാരേണന്‍ മരിച്ചതും പരതന്റെ മക്കള്‌ സൊത്തുപാഗം
വെയ്ക്കുന്നതുമായി എന്തരാണെടാ ബെന്ധം?
ഭരതന്റെ മക്കള്‍ അല്ല, പരേതന്റെ, ചരമം അടഞ്ഞ നരായണേട്ടന്റെ.

ഛെ. എടാ പയലേ നിന്നോട് എത്തറപ്രാവിശ്ശം പറഞ്ഞിട്ടുള്ളതാ പത്രത്തില്‍
വരുന്ന എങ്ങുമില്ലാത്ത ഭാഷയും പറഞ്ഞോണ്ട് വരരുതെന്ന്. ഇഞ്ഞിമേലാ ഇങ്ങനെ
വല്ലോം പറഞ്ഞാ തെളച്ച വെള്ളമാ ഇവിടിരിക്കുന്നത്, എടുത്ത്
മോന്തക്കൊഴിക്കും ഞാന്‍.

10 comments:

un said...

അതിഹൃദ്യമായ കഥ!! യെന്നു വച്ചാ പെരുത്തിഷ്ടായീന്ന്!!!

സുല്‍ |Sul said...

ഹഹഹ
അതു കൊള്ളാം
അങ്ങനെതന്നെ ചോയ്ക്കണം :)
-സുല്‍

ശ്രീ said...

ഹല്ല പിന്നെ!
;)

R. said...

ഗോബിള്‍ഡിഗൂക്ക് - ഈ സാധനത്തിന്റെ അര്‍ത്ഥം? (അജ്ഞനാണ്‌).

അരവിന്ദ് :: aravind said...

ആന്റണിച്ചായാ..
നമിച്ചിരിക്കുന്നു! ഒരു പോസ്റ്റ് വായിച്ച ഞാന്‍ ദേ ഒറ്റയിരിപ്പിന് സകലമാന പോസ്റ്റും വായിച്ചിരിക്കിണ്.
തമാശ എന്നാല്‍ ഇതാണ് തമാശ. തലതല്ലി ചിരിക്കുമ്പോഴും ഓരോ പോസ്റ്റിലേയും കാര്യം മനസ്സിലിറങ്ങി.

ബൂലോഗത്തിലെ വണ്‍ ഓഫ് ദി ബെസ്റ്റ് ബ്ലോഗ്സ്...സംശം ല്ല.

നേരിട്ടല്ലെങ്കിലും ഇങ്ങോട്ട് എന്നെ വിട്ട ഉമേഷ് മാഷിന് എന്റെ ആയിരം നന്ദി.

കുഡ് ഇംഗ്ലീഷ് ബ്ലോഗ് നെയിം ഗീവ് പ്ലീസ്?

ദിലീപ് വിശ്വനാഥ് said...

സംഭവം കിടു. ബട്ട് തലക്കെട്ടിന്റെ അര്‍ത്ഥം മനസ്സിലായില്ല.

അനോണി ആന്റണി said...

അരവിന്ദ്, എന്റെ ഇംഗ്ലീഷ് ബ്ലോഗിനു തീ വച്ചിട്ടാണ്‌ ഞാന്‍ അനോണിയാതത് .അതില്‍ ചില്ലറ സ്വകാര്യവിവരങ്ങള്‍ ഉണ്ടായിരുന്നു, അതുകൊണ്ട് ആ ബ്ലോഗ് ഡിലീറ്റ് ചെയ്തു.
രജീഷ് നമ്പ്യാരേ, വാത്മീകി
ഗോബള്‍ഡിഗൂക്ക് എന്നത് ലളിതമായ ഭാഷയില്‍ വിശ്വസിക്കുന്നവര്‍ ജാഡ എഴുത്തുകാര്‍, ജാര്‍ഗണ്‍ഭ്രാന്തുള്‍ലവര്‍ തുടങ്ങിയവര്‍ മനസ്സിലാവാന്‍ ബുദ്ധിമുട്ടുള്ളതും കടിച്ചാല്‍ പൊട്ടാത്തതുമായ ഭാഷ ഉപയോഗിക്കുന്നതിനെ കളിയാക്കി വിളിക്കുന്ന പേരാണ്‌.
http://en.wikipedia.org/wiki/Gobbledygook എന്നയിടത്തില്‍ വിശദമായി കാണാം.
നന്ദി എല്ലാവര്‍ക്കും.

മന്‍സുര്‍ said...

അനോണിയുടെ ബ്ലാഗ്ഗ്‌ വായിച്ച്‌ സിരിച്ച്‌ സിരിച്ച്‌ എനമോ ആച്ച്‌.....
അയ്യോ അന്ത പയ്യല്‌ക്ക്‌ പുരിയവില്ലയ്യാ...നമ്പ പരതനെ....കഷ്ടം..താന്നെ..
അല്ല മച്ചാ...യാര്‌ ഇന്ത ബരതന്‍ ..ഒന്നുമേ പുരിയവില്ലായ്‌ :)

നന്‍മകള്‍ നേരുന്നു

Sethunath UN said...

കിടില‌ന്‍ അനോണീ. എല്ലാം വായിയ്ക്കുന്നു. എന്നാലും അങ്ങനൊരു ആംഗലേയ ബ്ലോഗ ഡ്രോപ്പ് ചെയ്യരുതായിരുന്നു. വ്യക്തി വിവ‌രം മാത്രമെടുത്തു മാറ്റിയിട്ട് അതങ്ങനെ നിര്‍ത്തിയിരുന്നെങ്കില്‍ എന്ന്....
ങാ.. ഇവിടെ വകുപ്പിനൊന്നും ലോഭമില്ലല്ലോ. പോരട്ടെ

കാഴ്ചകളിലൂടെ said...

ഹഹഹ