Wednesday, October 17, 2007

എലിജിബിലിറ്റി

ഈ ഷാപ്പിലെന്നും തറ തമാശേം പാട്ടും തന്ന്യേ? ശിവണ്ണാ, വല്യ തത്വശാസ്ത്രമുള്ള , നിലവാരമുള്ള പാട്ട് ഒരെണ്ണം പാട്, ഫിലോസ്യപി.

നെനക്ക് കേക്കാനാ?
ങാ.
ന്നാ കേക്കി.

"ലോണ്ടെ പോണ്‌ ‌ ആട്
ആട്ടിനെന്തര്‌ ചേല്‌
കാലു നാലും കീഴ്പ്പോട്ട്
വാലൊരെണ്ണം മേപ്പോട്ട്.."

അണ്ണാ കളിയാക്കല്ലും. ഇതിലു എന്തരു ഫിലോസ്യപി?
ഡേ, നിന്റെ നിലവാരത്തിനു ഇതു തന്നെ ഏറ്റവും വലിയ പിലോസ്യപി

അതെന്തര്‌?
ഇതിലും വല്യ ഫിലോസ്യപി മനസിലാകുവാരുന്നേല്‍ നീ വല്ല പണിയും എടുത്ത് കാശ് വീട്ടിക്കൊണ്ട് കൊടുക്കുന്നതിന്റെ ഫിലോസ്യപിയും മനസ്സിലാക്കിയേനേന്ന്. യേത്?

അണ്ണന്‍ താങ്ങിയതാ അല്ലേ? ഞാങ്ങ് നന്നായി. വെരുന്ന ബൂനാഴ്ച്ച മൊതല്‌ ഞാന്‍ ഐസ് പ്ലാന്റില്‍ പണിക്ക് പോണൊണ്ട്. മ്മച്യാണെ തന്നെ.
ഒള്ളത്? എന്നാ ചെല്ലന്‍ പണിക്കു പോയി ഒന്നാന്തീ ശമ്പളം വാങ്ങിച്ച് നിന്റെ പൊറുതിക്ക് കൊണ്ട് കൊടുത്ത് അവക്കട കയ്യീന്നൊരമ്പതിന്റെ നോട്ടും വാങ്ങി മടീല്‍ ചെരുവി ഇഞ്ഞോട്ട് വാ. നിനക്ക് ഫിലോസ്യപി മനസ്സിലാവുംന്ന് ഞാന്‍ സമ്മതിച്ച് തോനെ പാട്ട് പാടി തെരും.

യാത് പാട്ട്കള്‌?
ശിവാജിയേടേം എംജ്യാറിന്റേം ഫിലോസ്യപി .

യെന്നാ ഒന്നാന്തി കാണാം.
ടേ, നീ ഒരു കൊല്ലം തെകച്ച് ബോണസും വാങ്ങിച്ച് വന്നാല്‍ വേറൊരു പൊളപ്പന്‍ പാട്ടും ഞാങ്ങ് പാടിത്തരും.

അത് യാത് പാട്ട്?
മ്മളെ കടമ്മനിട്ടേടെ ക്വാഴി.

7 comments:

അനോണി ആന്റണി said...

എലിജിബിലിറ്റി

ദിലീപ് വിശ്വനാഥ് said...

തെന്തരണ്ണാ യിത്? അണ്ണന്‍ നമ്മള് നിരൂപിക്യണോലൊന്നും അല്ലല്ല്. അമ്മച്ച്യാണെ ഇങ്ങള് പുലികള് തന്നെ കേട്ടാ..

മൂര്‍ത്തി said...

ക്വാഴി പാടിക്കൊടുക്കാനുള്ള എലിജിബിലിറ്റി ഫിലോസഫി കൊള്ളാം. ഒരു മാസ്ലോവി...അല്ലേല്‍ വേണ്ട..നോ ഫിലോസഫി..:)

simy nazareth said...

:)) കൊള്ളാം. കക്കാടിന്റെ പോത്തും പാടിക്കൊട്

കുടുംബംകലക്കി said...

പണിക്കരെ ‘റോസിലി’ എന്തര് ഫിലോസപിയില്‍ പെടും?

അനോണി ആന്റണി said...

കുടുംബം കലക്കീ,
റോസിലിയെ പണ്ട് ദൂരദര്‍ശനില്‍ നെടുമുടി അസ്സലായി അവതരിപ്പിച്ചിട്ടുണ്ട്, കണ്ടിട്ടുണ്ടോ? തോര്‍ത്തു കൊണ്ട് തലേല്‍ക്കെട്ടും ഒരു കയ്യില്‍ ചൂട്ടും മറ്റേ കൈ കൊണ്ട് പ്യാശ് പൊക്കി ഒരു ചൊറിയക്കവുമായി രാതി വയല്‍ വരമ്പിലൂടെ പാടിക്കൊണ്ട് നടന്നു പോകുന്നത്?

Binil said...

തള്ള കോഴി കരഞ്ഞു പറഞ്ഞു 'കൊക്കോ കൊക്കക്കോ' .........
എന്റെ ഫേവറിറ്റ് പിലോസപി ആണത്........
രാത്രി 2 മണിക്കൊക്കെ കടമ്മനിട്ടയുടെ കോഴിയും കുറത്തിയുമൊക്കെ കേട്ടു കിടക്കാന്‍ നല്ല സുഖാ..... :)