Monday, October 15, 2007

വിവേകബുദ്ധി

ഇനിയെവിടെയെങ്കിലും കേറാനുണ്ടോ?
രണ്ടുമൂന്ന് വീടുണ്ട്. അവിടെയും പോകണോ?

പിന്നേ, ഒരു വോട്ടിനെങ്ങാനും ഞാന്‍ തോറ്റുപോയാല്‍?
ഒള്ളതാ, ഒള്ളത്.

ഇതാരിക്കടെ വീട്?
ഉച്ചക്കട ദാസണ്ണന്‍. ല്ലെ കുത്തുകേസിലെ...
അതിനെന്താ, നമുക്കെല്ലാ വോട്ടര്‍മാരും ബഹുമാന്യരാണ്‌, വാ.

ഇനിയെവിടാ?
ഇനി ഇത്തിപ്പോരം മാറി ഒരു വല്യമ്മച്ചിയുണ്ട്, മറിയമ്പ്ല. തീരെ കിടപ്പാ,
വോട്ട് ചെയ്യാന്‍ വരുംന്ന് തോന്നുന്നില്ല.
തിരഞെടുപ്പിനു മുന്നേ അവരക്കെങ്ങാന്‍ സുഖമായാലോ? വിവേകബുദ്ധിയോടെ
ചിന്തിക്ക്. വാ പോകാം.

തീര്‍ന്നോ?
ഒരെണ്ണം കൂടെയുണ്ട്. മറ്റേ... രമ.
യാത് മറ്റേ രെമ?
ഠോ.

വെയിലത്ത് നടന്ന് ഞാന്‍ കൊഴഞ്ഞ്. രെമേടെ വോട്ട് നിങ്ങളാരെങ്കിലും
പിന്നെ ചോദിച്ചാ മതി.
ഹ. നേതാവല്ലേ പറഞ്ഞത് നമുക്ക് എല്ലാ വോട്ടറും ബഹുമാന്യരാണ്‌. വിവേക
ബുദ്ധിയോടെ ചിന്തിക്ക്, ഒരു വോട്ടിനെങ്ങാനും തോറ്റുപോയാല്‍?

ഞാന്‍ വിവേകബുദ്ധിയോടെ മാത്രമേ എന്തരേലും പറയൂടേ. രെമേടെ വോട്ട്
ചോദിച്ചു അവക്കടെ വീട്ടില്‍ പോയാല്‍ വേറേ മൂന്ന് വോട്ട് മാറിക്കിട്ടും.
അതാരിക്കടെ?
എന്റെ ഭാര്യേടെ, അവടമ്മേടെ, അവടാങ്ങളേടെ.

നേതാവേ അതിനു രെമേടെ വീട്ടില്‍ പോണത് മറ്റേപ്പാര്‍ട്ടിക്കാരു നോക്കി
നിക്കുവല്ലല്ല് നിങ്ങടെ വീട്ടിലറിയാന്‍.
എന്തരിനു മറ്റേപ്പാര്‍ട്ടി? ഈ കൂട്ടത്തില്‍ തന്നെ ഒണ്ടല്ല് പല
ഗ്രൂപ്പുകാര്‌. നേരേ വിളിച്ചു പറഞ്ഞോളും.

5 comments:

R. said...

യെനിക്ക് വയ്യിവിടെ കമന്റിടാനക്കൊണ്ട്.

വഴിയേ‌ വര്ണ്ണോര് വല്ലോം ഇട്ടാ മതി. :-D

മെലോഡിയസ് said...

നല്ല ഒന്നാംതരം വിവേക ബുദ്ധി..

വേണു venu said...

ഇതല്ലയോ വൈവേകം.:)

Jay said...

കിടിലന്‍......!!! ഠേ...കൊള്ളാം....ഹിഹി

ദിലീപ് വിശ്വനാഥ് said...

ഹല്ല പിന്നെ...