Wednesday, October 10, 2007

പാരമ്പര്യം

ആനയും അമ്പാരിയുമുണ്ടായിരുന്ന കുടുംബമായിരുന്നു എന്റെ.
എന്റെ അപ്പാപ്പന്റപ്പനു ചരക്കുപത്തേമാരി ഉണ്ടായിരുന്നു.

ഞങ്ങടെ കൊല്ലും കൊലയും നടത്തിയിരുന്ന തറവാടാ.
എന്റെ കാരണവര്‍ കടല്‍ക്കൊള്ളക്കാരെ ചീനവെടി വച്ചു കൊന്ന് കപ്പലും മുക്കിയിട്ടുണ്ട്.

ഗജരാജനായിരുന്നു എന്റെ അപ്പൂപ്പന്റെ കൊമ്പന്‍. അതിന്റെ ചങ്ങല ഇപ്പോഴും വീട്ടിലുണ്ട്.
രണ്ട് കപ്പലിന്റെ വലിപ്പമുണ്ടായിരുന്നു വല്യപ്പാപ്പന്റെ പത്തേമാരിക്ക്. അതിന്റെ നങ്കൂരം ലോ ആ കയത്തില്‍ കിടപ്പുണ്ട്, മുങ്ങി നോക്കുവേ കാണാം.

അഭ്യാസവും പൊടിയിട്ടു മയക്കലും പഠിച്ച ഒരു കള്ളനെ വെട്ടി കൊന്നതിന്‌ തിരുവിതാംകൂര്‍ രാജാവ് എന്റപ്പൂപ്പനു പട്ടും വളയും കൊടുത്തിട്ടുണ്ട് . ആ കഥ ഞങ്ങളുടെ വീട്ടിലെ താളിയോലയിലുണ്ട്.
ഒരു കപ്പല്‍ സ്വര്‍ണ്ണം ഭദ്രമായി പേര്‍ഷ്യയില്‍ എത്തിച്ചതിനു സിലോണ്‍ രാജാവ് എന്റപ്പാപ്പനു സ്മാളും സോഡയും കൊടുത്തിട്ടുണ്ട്. ആ കഥ ഞങ്ങലുടെ നാട്ടിലെ ഷാപ്പില്‍ ആളുകള്‍ ഇപ്പോഴും പറയാറുണ്ട്.

എന്റപ്പൂപ്പന്‍ മദമിളകിയ ഒരു ആനയെ അടക്കി നിര്‍ത്തിയിട്ടുണ്ട്.
എന്റപ്പാപ്പന്‍ ഒരു നീലത്തിമിംഗിലത്തിനെ ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ട്.

ഓഹോ? അപ്പോള്‍ നീ ഇതുവരെ എന്നെ കളിയാക്കുകയായിരുന്നല്ലേ?
അത് മനസ്സിലാക്കാന്‍ നീ ഇത്രയും നേരമെടുത്തല്ലോടേ.

എടേ, പാരമ്പര്യം ഒരു സ്വത്താണ്‌. അതില്ലാത്തവന്‌ അതിന്റെ വിലയറിയത്തില്ല.
തന്നെ? എന്റെ ബാങ്ക് ലോണിനു ഒരു കൊളാറ്ററല്‍ സെക്യൂരിറ്റി വേണമെന്ന്. നിന്റെ പാര്യമ്പര്യം ഒന്നു പണയം വച്ചോട്ടേടേ, പ്ലീസ്?

നിനക്ക് അസൂയ ആണെടേ, അതിനു മരുന്നില്ല.
എന്തെങ്കിലും ഉണ്ടാകുമ്പഴല്ലേടേ അസൂയയും ഉണ്ടാകണത്? പണ്ടെന്തരോ ഒക്കെ ഒണ്ടാരുന്നത് കമ്പ്ലീറ്റ്തൊലഞ്ഞ് ഇപ്പ കാലിച്ചായക്ക് കടക്കാരന്‍ പറ്റു തരാത്ത ഗതി ആയെന്ന് കേള്‍ക്കുമ്പ എനിക്കെന്തരിനു അസൂയകള്‌?

5 comments:

അനോണി ആന്റണി said...

പാരമ്പര്യം

ഫസല്‍ ബിനാലി.. said...

ithinu parambarya chikilsa mathiyaakilla

പ്രയാസി said...

ഒരു കപ്പല്‍ സ്വര്‍ണ്ണം ഭദ്രമായി പേര്‍ഷ്യയില്‍ എത്തിച്ചതിനു സിലോണ്‍ രാജാവ് എന്റപ്പാപ്പനു സ്മാളും സോഡയും കൊടുത്തിട്ടുണ്ട്.

എന്റണ്ണാ നമിച്ചു! ഗിഡിലം ബാരമ്പര്യെം.,:)

കുഞ്ഞന്‍ said...

പാരമ്പര്യം കിട്ടുന്നതുതന്നെയൊരു പാരമ്പര്യമാണേ..!

vimathan said...

സൂപ്പര്‍! ഇനിയും പോരട്ടെ.