ലോ ബൈക്കില്‍ പോയവനെ അറിയാവോ ആന്റോ?
പിന്നേ! എന്തരിന് കേട്ടത്?
ലവന് പുളിമൂട്ടില്‍ നിന്നാണു പെണ്ണ് കെട്ടാന്‍ പോണതെന്ന്.
ഗിന്നസ് ബുക്കില്‍ കേറാനാണാ?
അതെന്തരെടേ??
അല്ലാ, ആളുകള്‍ പള്ളിയിലും അമ്പലത്തിലും കച്ചേരിയിലും ഒക്കെ നിന്നാണല്ലോ
പെണ്ണ് കെട്ടാറ്. ലവന് ഇനി വല്ല റിക്കോര്‍ഡ് ഇടാനാണോ പുളിമൂട്ടില്‍
ചെന്ന് നിന്ന് കെട്ടാന്‍ തീരുമാനിച്ചതെന്ന്.
ഊതല്ലേ. അവന് നമ്മളെ പുളിമൂട്ടില്‍ വീട്ടിലെ ഡൗസാക്കണ്ണന് ചാക്കോയെടെ
മോളെയാ കെട്ടാന്‍ പോണതെന്ന്, കഷ്ടം!
എന്തര് കഷ്ടം? ചാക്കോയിക്കല്ലേ ഡൗസാക്കണ്ണ്? അയാക്കൊട മോള്‍ടെ രണ്ടു
കണ്ണിനും ഒരു കൊഴപ്പവുമില്ലല്ല്?
കണ്ണിനായിരുന്നേല് വേണ്ടില്ലായിരുന്ന്. എടാ, അവള്‍ക്കടെ സ്വഭാവത്തിനാ
ഡൗസ. അറിയൂല്ലേ നിനക്ക്, പണ്ട് ഒരു കോളേജ് ചെറുക്കന്റെ കൂടെ ഓടിപ്പോയി
പാണ്ടിയില്‍ ഒരാഴ്ച്ച താമസിച്ചവളാ ചാക്കോയെടെ മോള്.
അറിയാം, പക്ഷേ ലവനും ഒരു സെറ്റ് അപ്പ് ഒക്കെ ഉണ്ടാക്കി നാട്ടുകാര്‍ കൂടി
എടുത്തിട്ടു വീക്കിയോടിച്ചവനല്ലിയോ? അതു കള, കോവളത്തെ സകല
വെടിപ്പെരകളിലും എവന് എന്നും കേറി നെരങ്ങുന്നത് നാട്ടില്‍ പാട്ടാണല്ല്?
അതിനെന്തര്? ആണുങ്ങള് ചെറുപ്പത്തിലേ എന്തരെങ്കിലും ചെറിയ
കുരുത്തക്കേട്കള് കാണിക്കുന്നത് പോലെ അല്ലല്ല് പെമ്പുള്ളാര് തനി
തന്തയില്ലാഴി കാണിക്കണത്?
തന്നെ തന്നെ, പശൂനേ വാങ്ങുമ്പോ അകിട്ടിലും കാളേ വാങ്ങുമ്പോ ഉപ്പൂടിയിലും
ആണല്ല് തടവി പരിശോധിക്കണ്ടത്!
4 comments:
അകിടും ഉപ്പൂടിയും
ഹഹ.. അകിടും ഉപ്പൂടിയും കിടിലന്‍...!
“പശൂനേ വാങ്ങുമ്പോ അകിട്ടിലും, കാളേ വാങ്ങുമ്പോ ഉപ്പൂടിയിലും ആണല്ലോ തടവി പരിശോധിക്കണ്ടത്!“
എത്ര ശരിയായ കാര്യം!!
പൊതുവെ നടപ്പുള്ള ഒരുകാര്യം വളരെ ചുരുക്കിപ്പറഞ്ഞിരിക്കുന്നു. അവതരണം വളരെ നന്നായിരിക്കുന്നു.
കിണ്ണന് പോസ്റ്റ് കെട്ടാ...
Post a Comment