ആ ധന്യയെ കാണാന്‍ എന്തു ഭംഗിയാ അല്ലേ?
ഉം.
അവള്‍ടെ കയ്യൊക്കെ കണ്ടോ ? ഒറ്റ രോമവുമില്ല മിനു മിനാന്ന്.
ഉം.
ആവളെ കാണുമ്പോള്‍ സ്വന്തമാക്കണമെന്നല്ലാതെ മറ്റെന്തെങ്കിലും
ചിന്തിക്കുന്ന ഒറ്റയാണും അവളെപ്പോലെ സുന്ദരി ആകണം എന്ന് ചിന്തിക്കാത്ത
ഒറ്റ പെണ്ണും ഈ കോളെജില്‍ ഉണ്ടാകില്ല. ഉണ്ടാകുമോ?
ഉം.
ഉണ്ടാകുമെന്നോ?
ഉം.
ഉം?
മറ്റെന്തെങ്കിലും ചിന്തിക്കുന്ന പെണ്ണ് നീ, ആണ് ഞാന്‍.
ഉം?
ധന്യയെക്കാണുമമ്പോള്‍ നീ ചിന്തിക്കുക ഞാന്‍ അവളെ കാണുമ്പോഴൊക്കെഎന്തു
മനസ്സില്‍ വിചാരിക്കും എന്നാണ്. അവളെ ഞാന്‍ കണ്ടാല്‍ ചിന്തിക്കുക നീ
അവളെ കാണുമ്പോഴൊക്കെഎന്തു മനസ്സില്‍ വിചാരിക്കും എന്നാണ്.
നമ്മള്‍ രണ്ടും ചേരും. അല്ലേ?
ഉം.
6 comments:
ചേര്‍ച്ച
നമ്മള്‍ രണ്ട് പേരും ചേരും..!!!
ഉം.
:)
നല്ല അസ്സലു ലവേര്‍സ്..!
ചേര്‍ച്ചാന്നു പറഞ്ഞാ പോരാ..
ഒരു ഒന്നൊന്നര ചേര്‍ച്ച..
ഇതും കലക്കി മാഷെ..:)
ഞാനും ചിന്തിച്ചിരിന്നു..:)
ithu thakarthu.. onnalla onnara :)
Post a Comment