Sunday, October 25, 2009

കഷ്ടം!

എല്ലാ ചോദ്യങ്ങളൂടെയും ഉത്തരം യേശുക്രിസ്തു എന്നാണെന്ന് സുവിശേഷപ്രസംഗകര്‍ വിളിച്ചു പറഞ്ഞുകൊണ്ട് നടക്കാറുണ്ടായിരുന്നു. ഇന്നത് മാറി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ബിനീഷ് കോടിയേരി എന്നാണ്‌. ജാക്ക് ദി റിപ്പര്‍ ആരാണ്‌, കെന്നഡിയെ കൊന്നതാരാണ്‌, സുഭാഷ് ചന്ദ്രബോസ് എങ്ങനെ മരിച്ചു, എന്നതിന്റെ ഒക്കെ ഉത്തരം മലയാളികള്‍ക്കറിയാം.

ഈയടുത്ത സമയത്ത് ഒരുത്തന്‍ "കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാര്‌" എന്നു മൂളിയപ്പോള്‍ അടുത്തു നിന്ന പത്രക്കാരന്‍ "സംശയമെന്ത്, കാട്ടിലെ ആ സാധു ജീവിയെ ഇങ്ങനെ ഉപദ്രവിച്ചെങ്കില്‍ അത് ബിനീഷ് കോടിയേരി തന്നെ" എന്നു പറഞ്ഞെന്നും കേള്‍ക്കുന്നു.

കന്നഡക്കാരും ഇതു പഠിച്ചോ എന്ന് ഒരുവേള അന്തം വിട്ടാണ് ചാനല്‍ ഓണ്‍ ചെയ്തത്.‌ കണ്ട ദൃശ്യത്തിന്റെ ഭീകരതയില്‍ അയാളെ മറന്നു പോയി.

ഒരു സ്ത്രീയുടെ വീട്ടിനുള്ളില്‍ കടന്ന് നഗ്നയായ അവരെ ടെലിവിഷനില്‍ ആക്കിയിരിക്കുന്നു. പോലീസ് റെയിഡെന്ന് റിപ്പോര്‍ട്ട്, പക്ഷേ പോലീസുകാരെയൊന്നും കാണാനില്ല. ഇവര്‍ വേശ്യയാണെന്നതാണത്രേ കാരണം. വേശ്യാവൃത്തി ഇന്ത്യയില്‍ കുറ്റകരമല്ല, പൊതുസ്ഥലത്തു നിന്നും കസ്റ്റര്‍മാരെ അക്കോസ്റ്റ് ചെയ്യുന്നതും മറ്റു സ്ത്രീകളെ ജോലിക്കു വയ്ക്കുന്ന വേശ്യാലയങ്ങള്‍ നടത്തുന്നതും കൂട്ടിക്കൊടുക്കുന്നതും മാത്രമാണ്‌ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ എന്ന നിലയ്ക്ക് ഇവര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇനി ഇവര്‍ പബ്ലിക്ക് ന്യൂയിസന്‍സോ കൂട്ടിക്കൊടുപ്പോ മറ്റോ നടത്തിയെന്നു കരുതുക (അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ്‌ മനസ്സിലായത്) ഇതൊന്നും സിറ്റിസണ്‍'സ് അറസ് നടത്താവുന്ന കുറ്റങ്ങളല്ല എന്ന സ്ഥിതിക്ക് പോലീസില്‍ പരാതിപ്പെടല്‍ അല്ലാതെ മറ്റെന്തു നടപടിയും നിയമം കയ്യാളലാകും, ചാനലുകാരനല്ല, ആരു ചെയ്താലും.

വീട്ടിനുള്ളിലായിരുന്ന ഇവരെ എങ്ങനെ നഗ്നയായി ചിത്രീകരിക്കാന്‍ കഴിഞ്ഞു? ഒന്നുകില്‍ കതകു പൊളിച്ച് അകത്തു കയറണം, അല്ലെങ്കില്‍ വീട്ടിനുള്ളില്‍ കയറി മീഡിയക്കാരന്‍ അവരെ നിര്‍ബന്ധിച്ച് തുണി അഴിപ്പിക്കണം. അല്പ്പം ആള്‍ബലം ഉണ്ടെങ്കില്‍ ഇന്ത്യയലെവിടെയും ഇതു നടക്കുമെന്ന് അറിയാം, പക്ഷേ ഇത് ടെലിക്കാസ്റ്റ് ചെയ്യാന്‍ മാത്രം പോന്ന ഈ ചാനല്‍ ആരു നടത്തുന്നു?

വളരെ പ്രചാരമുള്ള ഒരു ഹിന്ദി ചാനല്‍ നോക്കിയപ്പോള്‍ അതില്‍ പോള്‍ ഡാന്‍സിനപ്പുറം ഒന്നുമല്ലാത്ത ഒരു സിനിമാപ്പാട്ട്. പാട്ടു തീര്‍ന്നപ്പോള്‍ പരസ്യം ഒരു മാന്ത്രിക മാലയുടേത്, ഇതു ധരിച്ചാല്‍ എങ്ങനെ ധരിച്ച കുട്ടിക്ക് കണ്ണു കിട്ടാതെ ഇരിക്കും ഭാര്യയെ ധരിപ്പിച്ചാല്‍ അവള്‍ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോകാതെ എങ്ങനെ അവളെ അത് കാത്തുസൂക്ഷിക്കും എന്നൊക്കെ 'ശാസ്ത്രീയമായ' വിവരണവുമുണ്ട്. ഇമ്മാതിരി ചാനലുകള്‍ കാണുന്ന ആളുകള്‍ക്കിടയില്‍ എന്തും നടക്കും, അതു പോട്ടെ

ദയനീയമായ ഈ ക്ലിപ്പ് മലയാളം ചാനലുകള്‍ വാങ്ങി പുനപ്രസരണം നടത്തിയിട്ടും
"ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു, അവന്റെ അന്ത്യമായെടാ. ഞാന്‍ അന്നേ പറഞ്ഞില്ലേ അവന്‍ അന്താരാഷ്ട്ര സെക്സ് റാക്കറ്റ് അംഗമാണെന്ന് " എന്നൊക്കെയല്ലാതെ ആ സ്ത്രീയെ ഇങ്ങനെ ലിഞ്ച് ചെയ്തത് ഒരു വലിയ കുറ്റമാണെന്ന് പാഞ്ഞുവന്ന മെയിലുകളും പറഞ്ഞില്ല, പറന്നു വന്ന ട്വീറ്റുകളും പറഞ്ഞില്ല. ബിനീഷിന്റെ പേരുവന്നതുകൊണ്ട് ആരും ഇതു കാണാതെ പോയതാണോ അതോ ഇനി വേശ്യയല്ലേ അവളെ ഇങ്ങനെയൊക്കെ ചെയ്ത് ആനന്ദിക്കാന്‍ നമുക്കൊക്കെ അവകാശമുണ്ട് എന്ന നിലവാരത്തിലേക്ക് നമ്മളും താണുപോയോ?

[എന്തിലും ആശ്വസിക്കാന്‍ എന്തെങ്കിലും ഉണ്ടാവും എന്നല്ലേ. കഴിഞ്ഞ ആയിരത്തോളം മലയാളം ബ്ലോഗ് പോസ്റ്റുകളുടെ ഫീഡുകള്‍ ഒന്നോടിച്ചു നോക്കിയിട്ട് രണ്ടേ രണ്ടെണ്ണമേ മാദ്ധ്യമങ്ങളുടെയും ഫോര്‍‌വേര്‍ഡ് കളിക്കാരുടെയും റ്റ്വീറ്റര്‍മാരുടെയും "കണ്ടുപിടിത്തം" ആവര്‍ത്തിച്ചു കണ്ടുള്ളൂ. തലയില്‍ ആളുതാമസമുള്ള മലയാളികള്‍ ഒക്കെ ബ്ലോഗിലാണെന്നു തോന്നുന്നു.]

24 comments:

un said...

അവര്‍ വേശ്യയോ കന്യാസ്ത്രീയോ ആരോ ആവട്ടെ, ഒരു വ്യക്തിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുന്നതും അനുവാദമില്ലാതെ തുണിമാറുന്നതടക്കമുള്ള വീഡിയോ രംഗങ്ങള്‍ ഷൂട്ട് ചെയ്ത് പരസ്യമാക്കുന്നതും ശുദ്ധ പോക്രിത്തരമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ അത് റീ ടെലിക്കാസ്റ്റ് ചെയ്ത മലയാളം ചാനലുകള്‍ ചെയ്തത് അതിനേക്കാള്‍ വലിയ തോന്ന്യവാസം. വ്യക്തിജീവിതങ്ങളിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങളല്ല മാധ്യമസ്വാതന്ത്ര്യം. നാളെ എന്റേയും നിങ്ങളുടേയും വാതില്‍ ചവിട്ടിപ്പൊളിച്ച് ചാനലുകാര്‍ ക്യാമറയുമായി കടന്നുവന്നാലും അത്ഭുതപ്പെടാനൊന്നുമില്ല. മാധ്യമങ്ങള്‍ അത്രയധികം അധപതിച്ചിരിക്കുന്നു.

Unknown said...

അന്യന്റെ പ്രൈവസിയിലാണെല്ലാവർക്കും താല്പര്യം ത്ഫൂ

A Cunning Linguist said...

മരത്തലയന്റെ പോസ്റ്റും ഇതിന്റെ കൂടെ വായിക്കേണ്ടതാണ്.

Radheyan said...

M.Liju saya that he is not bothered about Bineesh Kodiyeri, but bothered about the Russian girl only.

I am surprised why he was not bothered when Rahul came to Kumarakom with his Columbian girl friend.Or rahul is previlaged to fuck and Bineesh is not so? Why can't I allege that she was a part of infamous Columbian drug mafia?

Suraj said...

ലിജുവിന്റെ പ്രയോഗം കൊള്ളാം : റഷ്യന്‍ ജിലേബി ???

രാഹുലിന്റെ കൊളമ്പിയന്‍ ജിലേബി,രാജീവിന്റെ ഇറ്റാലിയന്‍ ജിലേബി, സഞ്ജയുടെ ബ്രിട്ടിഷ് ജിലേബി, ഇന്ദിരയുടെ പാഴ്സി ജിലേബി... ലിജു ഇങ്ങനെ ജിലേബികളുടെ ചരിത്രം മറന്നാലെങ്ങന്യാ ?

ബിജു കോട്ടപ്പുറം said...

മന്ത്രിപുത്രന്മാരുടെ വ്യഭിചാരക്കഥകള്‍ ഒക്കെ ആര്‍ക്കറിയണം! ലിജു പറഞ്ഞതില്‍ കാര്യമുണ്ട്. റഷ്യന്‍ യുവതിയുടെ എല്ലാ ഡീറ്റൈല്‍സും തീര്‍ച്ചയായും അന്വേഷിക്കണം. പത്രക്കാരുടെ റേറ്റൊന്നും വിശ്വസിക്കാന്‍ കൊള്ളത്തില്ല. ചന്ദ്രയാന്‍ കേടായതും പന്നിപ്പനി പടന്നതും ഒക്കെ ഈ പെണ്ണിന്റെ പണിയാവാന്‍ സാധ്യതയുണ്ട്.

ബിനോയ്//HariNav said...

കഷ്ടം :(

Unknown said...

ഒരു ഗൂഡാലോചന മണക്കുന്നുണ്ടോ ? ... കുറെ ആരോപണങ്ങള്‍ക്ക് ഇടയില്‍ കുറെ കള്ള ആരോപണങ്ങള്‍ ഇറക്കി വിട്ടു കുഴപ്പിക്കാന്‍ ആണോ ?.... ഹ ഹ ഹ ഹ :)
മിനിഞ്ഞാന്നത്തെ പത്രത്തില്‍ ആണെന്ന് തോന്നുന്നു ഒരു ആറെസ്സെസ്സ് കാരനെ വെട്ടി കൊന്ന കേസില്‍ ഒന്നാം പ്രതി ആയ ബിനീഷ്‌ കോടിയേരിക്ക് കോടതി ജാമ്യമില്ലാത്ത വാറന്റ് അയച്ചെന്ന് കണ്ടത് ... അല്ലെങ്കിലും ഇതൊക്കെ ഒരു കുറ്റമാണോ ?.. കോടതിയും പോലീസും മാദ്ധ്യമങ്ങളും എല്ലാ അവന്മാരും ............................... (തെറി )..
മലയാളം ബ്ലോഗില്‍ ഇത്ര സപ്പോര്‍ട്ട് പിണറായിക്ക് പോലും ഉണ്ടെന്നു തോന്നുന്നില്ല

പപ്പൂസ് said...

ആ വാര്‍ത്താ വീഡിയോ ഞാനും കണ്ടു അന്തോണിച്ചാ. ഹൊ, സിനിമാ സ്റ്റൈലിലല്ലേ, ഞങ്ങള്‍ പോയി, ഞങ്ങള്‍ റേറ്റ് ചോദിച്ചു, ഞങ്ങളവളെ കണ്ടു, റഷ്യനാണെന്നു പറഞ്ഞു... എ ടി എമ്മില്‍ പോയി കാശ് വലിച്ചു വരാമെന്നു പറഞ്ഞു മുങ്ങിയ ഞങ്ങള്‍ പിന്നീട് പോലീസുകാരെയും നാട്ടുകാരെയും കൂട്ടി തിരിച്ചു വന്നു. പിന്നെ കാണുന്നത് മുറിയുടെ കതക് തല്ലിപ്പൊളിക്കുന്നതാണ്. ഒരു മിനിറ്റ് മുട്ടു തുടര്‍ന്നപ്പോള്‍ ആരോ അകത്തു നിന്നു തുറന്നു എന്നു തോന്നുന്നു. വാതിലു തുറന്നതും നാട്ടുകാരും കാമറക്കാരും ഇടിച്ചു കേറുകയാണ് കസ്റ്റമര്‍ക്കൊപ്പം ഉടുതുണിയില്ലാതെ നില്‍ക്കുന്ന പെണ്ണിനെക്കാണാനും ഷൂട്ട് ചെയ്യാനും. പുറമേ എല്ലും തോലും മാത്രമുള്ള ആ കസ്റ്റമറെ പിടിച്ച് കയ്യേറ്റവും. ബാംഗ്ലൂരില്‍ ഗുണ്ടായിസവും കാണിച്ചു നടക്കുന്ന ഏതെങ്കിലുമൊരുത്തനെ പിടിച്ച് രണ്ടു പൊട്ടിക്കാന്‍ യെവനൊക്കെ തന്‍റേടമുണ്ടോ. ഓച്ഛാനിക്കാനല്ലാതെ!

സ്റ്റിങ് ജേര്‍ണലിസം പോലും ഫാ!! ... നാറുന്ന ജേര്‍ണലിസം! ഇനി ആ പോലീസുകാര്‍ക്ക് കേസ് തൃപ്തിയാവണമെങ്കില്‍ അവളെക്കൊണ്ട് എന്തൊക്കെ വീഡിയോ എടുപ്പിക്കണമോ ആവോ. പണ്ട് കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ ഒരു പടം പിടുത്തം ഉണ്ടായിരുന്നല്ലോ. എരപ്പ സദാചാരികള്‍, ത്‍ഫൂ! കാമറക്കാരെയും കൊണ്ട് റെയിഡ് നടത്താന്‍ പോയ പോലീസുകാരുടെ പേരില്‍ എടുക്കണം ആദ്യത്തെ കേസ്. ബോംബ് കേസും കൊലക്കേസും പിടിച്ചു പറിയും കളവുമൊന്നും തടയാനോ തെളിയിക്കാനോ കപ്പാസിറ്റിയില്ലാത്ത പോലീസുകാര്‍ക്ക് ആത്മനിര്‍വൃതി കൊള്ളാന്‍ ഇതൊക്കെയാവും പ്രതിവിധി.

ആദ്യത്തെ രണ്ടു പാര - കലക്കി! ഹ ഹ!!

അതുല്യ said...

കഷ്ടം.

പണ്ട് ശത്രുക്ഘ്നന്‍ സിന്‍‌ഹ യേ ആണെന്ന് തോന്നുന്നു, ഇങ്ങനെ ഒരു സ്റ്റിങ് ഒപ്പറെഷന്‍ സെറ്റപ്പാക്കി, ഒരു പെണ്ണിനെ കൊണ്ട് വീണ്ടും വീണ്ടും വിളിപ്പിച്ച്, സാംബ് മേ ആപ്പ്കോ മില്‍നേ ആവൂങാ, ഉസ് സമയ് ഹം ബാദ് കരേങേ ന്ന് പറയിപ്പിച്ച്, ഇത് ഹൈലൈറ്റ് ചെയ്ത് ചാനലുകാര്‍ വീണ്‍റ്റും വീണ്ടും കാട്ടിയിരുന്നു. വിരോദാഭാസം തന്നെ. അഭിഷേക് ബ‍ഛന്റെ കല്ല്യാണത്തിനും ഒരു പെണ്‍കുട്ടിയുടെ ഞെരമ്പ് മുറിപ്പിച്ച് സീനുണ്ടാക്കിയ പത്രക്കാരല്ലേ ഇവരോക്കെ? കഷ്ടം. ഞാന്‍ ഇന്നലെ തൊട്ട് കഞ്ചാവ് അടിച്ച് തുടങ്ങി. ബിനീഷ് കോടിയേരി തന്നയച്ചതാണു.

അനോണി, ഹിന്ദിയ്ക്ക് ഒന്നരക്കിലോ മാപ്പ്.

mohini said...
This comment has been removed by the author.
mohini said...

പാര്‍ട്ടി ഇന്ന് ക്ലാസ്സ് കൊടുത്തുവിട്ടിട്ടുണ്ടല്ലോ. ഇനി സഖാക്കളും മക്കളും ശ്രദ്ധിക്കുമായിരിക്കും. മക്കളെ ഗുണദോഷിക്കണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്!

ചാര്‍ളി (ഓ..ചുമ്മാ ) said...

എവിടെപ്പോയീ വനിതാകമ്മീഷനും, മനുഷ്യാവകാശപ്രവര്‍ത്തകരും..
അതോ ഇവരൊക്കെ ഇന്ത്യക്കാര്‍ക്കു വേണ്ടി മാത്രമേ വാ തുറക്കുകയുള്ളോ..?
പോലീസ് റെയിഡ് ആണേല്‍ പോലും വാതിലില്‍ മുട്ടി സ്ത്രീക്ക് വസ്ത്രം മാറാന്‍ സമയം അനുവദിക്കണമെന്നാണ്‌ നിയമം എന്നാണറിവ്....ആരെങ്കിലും ക്ലിയര്‍ ചെയ്യൂ..
എന്തു കുന്തമാണേലും ഒരു മുറിയില്‍ അതിക്രമിച്ചു കടന്ന് ഒരു പെണ്ണിന്റെ നഗ്നതയും അവള്‍ ഡ്രസ്സ് മാറുന്നതും ഷൂട്ട് ചെയ്യുകയും അത് ടി.വി പോലുള്ള മാധ്യമത്തിലൂടെ പ്രദര്‍ശ്ശിപ്പിക്കുന്നതും മനുഷ്യാവകാശലംഘനം തന്നെയാണ്‌..
അതേതു റഷ്യക്കാരിയാണേലും, വ്യഭിചാരിണിയാണേലും

Unknown said...

ഊപ്പീ(UP) സേട്ടാ. വളച്ചൊടിക്കണ കാണുമ്പം പരിവാരത്തിലെ ചെലരെ ഓര്‍മ്മ വരണുണ്ട് കേട്ടാ...

Unknown said...

ഇത്രയും ആരോപണങ്ങള്‍ ഉള്ള ഒരാളെ വെറും രാഷ്ട്രീയ ചായ്വ് എന്ന കാരണം കൊണ്ട് മാത്രം ന്യായീകരിക്കാന്‍ ചിലര്‍ ഇറങ്ങുമ്പോള്‍ അത് കണ്ടു ചിരിച്ചു പോവുന്നത് എതിര്‍ രാഷ്ട്രീയക്കാര്‍ മാത്രം ആണെന്ന് ചിന്തിക്കുന്നതാണ് ആസ്സാമി നമ്മുടെ കുഴപ്പം .
ആസ്സാമി അശ്ലീലം ധ്വനിപ്പിച്ചു പറഞ്ഞാല്‍ എനിക്കൊരു ചുക്കുമില്ല . മനസ്സില്‍ തോന്നിയ ചിലത് പറയാന്‍ വേണ്ടി വല്ലപ്പോഴും എടുത്തിടുന്ന ഒരു ഐഡി അത്രേയുള്ളൂ . നാളെ വേറൊരു ഐഡി. ഗൂഗിള്‍ തരുന്ന സ്വതന്ത്ര്യമേയ് !

Ajith Pantheeradi said...

ആന്റണിച്ചായന്‍ പണ്ട് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരുന്നു. കോണ്‍ഗ്രസ്സിന്റെ മാസികയായിരുന്ന ഭാരതധ്വനി പിന്നെ കമ്പിമാസികയായതെങ്ങനെ എന്ന്. ജയ്ഹിന്ദ് ചാനലിനും ആ ഗതി വരുമോ എന്ന് സന്ദേഹപ്പെട്ടിരുന്നു ആ പോസ്റ്റില്‍. ഈ വാര്‍ത്തയിലെ വിഷ്വത്സ് കണ്ടപ്പോള്‍ അന്റണിച്ചായന്റെ ദീര്‍ഘവീക്ഷണം ശരിയായി വരുന്നുണ്ട് എന്നു തോന്നുന്നു.
( ഭാരത ധ്വനി പക്ഷെ ഇതിനെക്കാള്‍ എത്രയോ ഭേദമായിരുന്നു, കാരണം ആരെയും വ്യക്തിപരമായി അപമാനിക്കാറില്ലായിരുന്നല്ലോഅവര്‍ )

ജിവി/JiVi said...

മാരാരേ, അത് ഓര്‍മ്മിപ്പിക്കേണ്ട കാര്യം തന്നെ.

nalan::നളന്‍ said...

What TV9 has done is nothing short of rape !
And the silence of the psuedo feminists is deafening !

mohini said...

മുന്‍പൊരിക്കല്‍ ഒരു സിനിമാനടി (അതെ അടല്‍റ്റ്സ് ഒണ്‍ലി) കേരളത്തിലെ ഒരു പോലീസ്റ്റേഷനില്‍ വളരെ നിന്ദ്യമായരീതിയില്‍ അപമാനിക്കപ്പെട്ടു. അതിന്റെ ദ്രശ്യങ്ങള്‍ ഇപ്പോഴും കാണാം യൂറ്റൂബില്‍ , അന്നൊന്നും കാണാത്ത സ്ത്രീകളോടുള്ള അനുകമ്പ ഈ ഇടതുപക്ഷ മൂരാച്ചികള്‍ക്ക് ഇന്ന് എവിടൂന്ന് വന്നു. അണ്ണന്റെ പടം വന്നപ്പം കലിയിളകി അല്ലേ ?

അനോണി ആന്റണി said...

മോഹിനീ,
ഈ വിഷയത്തില്‍
http://vellezhuthth.blogspot.com/2008/03/body-that-failed.html എന്ന വെള്ളെഴുത്തിന്റെ പോസ്റ്റില്‍ നാനാജാതി ഇടതു വലതു നിഷ്പക്ഷ കമന്റുകളും നോക്കുക, ആരൊക്കെ എപ്പോഴൊക്കെ എവിടെയൊക്കെ എന്നു കിട്ടും. ഈ കൃത്യത്തിന്റെ വീഡിയോ ക്ലിപ്പിങ്ങ് ലീക്ക് ചെയ്ത ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ എവിടെയെന്നും വെബ്ബില്‍ തിരക്കിയാല്‍ വിവരം കിട്ടും (തൊപ്പി തലയിലാണോ പണയത്തിലാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണേ)

ഹാവിങ്ങ് സെഡ് ദാറ്റ്,
രേഷ്മയെ നികൃഷ്ടമായി പോലീസ് കൈകാര്യം ചെയ്തെങ്കിലും അവരെ വാലിഡ് റീസണ്‍സിന്റെ പുറത്ത് വാറണ്ടും വനിതാപോലീസ് സാന്നിദ്ധ്യവുമായി വാലിഡ് ആയി അറസ്റ്റ് ചെയ്തു (ഒന്നിലധികം സ്ത്രീകള്‍ അവിടെ ലൈംഗിക സര്‍‌വീസ് കൊടുക്കയും അപ്പോയന്റഡ് ഏജന്റുമാര് പൊതുസമക്ഷം ഉപഭോക്താക്കളെ ക്ഷണിക്കുന്നു എന്നതുമായിരുന്നു ചാര്‍ജ്ജ്. വേശ്യാവൃത്തി കുറ്റമല്ലെങ്കിലും ബ്രോത്തല്‍ നടത്തിപ്പും പിമ്പിങ്ങും കുറ്റമാണ്‌ ഇന്ത്യയില്‍) - നിയമം മാത്രമാണ്‌ പറഞ്ഞത്, ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നു എന്നല്ല. അവരുടെ പ്രൈവസി വയലേറ്റ് ചെയ്ത പരസ്യമാക്കിയ ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും ചെയ്തു.


ബാംഗളൂരില്‍ പോലീസ് ഈ സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വീട് റെയിഡ് ചെയ്തിട്ടില്ലെന്നും കര്‍ണാടക പോലീസ് വ്യക്തമാക്കിയതാണ്‌, മാദ്ധ്യമങ്ങള്‍ ഈ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും അവരുടെ നഗ്ന വീഡിയോ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുകയും അവരുടേതെന്ന പേരില്‍ വ്യാജരേഖകള്‍ ചമയ്ക്കുകയുമാണ്‌ ചെയ്തത്.

ഇവിടെ നടന്ന കുറ്റകൃത്യങ്ങള്‍
1.ഭവനഭേദനം
2.സംഘം ചേര്‍ന്ന് ആക്രമിക്കല്‍
3.സ്വകാര്യതാഭഞ്ജനം
4.നിര്‍ബ്ബന്ധിത നഗ്നതാചിത്രീകരണവും പബ്ലിഷിങ്ങും
5.മാനസികപീഡനം
6.ദേഹോപദ്രവം ഏല്പ്പിക്കല്‍

എന്നിവയാണ്‌. ഒരു മനുഷ്യാവകാശ സംഘടന ഇതേറ്റെടുത്താല്‍ (എവിടെ, ഇവള്‍ക്കൊക്കെ എന്തു മനുഷ്യാവകാശം, വേശ്യ മനുഷ്യനോ!) എത്രമാത്രം ഗുരുതരമായ ക്രിമിനല്‍ ചാര്‍ജ്ജുകള്‍ക്ക് ഈ ചാനല്‍ ശിക്ഷ ഏറ്റു വാങ്ങണം എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലേ?

un said...

മോഹിനി,
താങ്കള്‍ പറഞ്ഞതില്‍ കാര്യമുണ്ട്. കൊടിയുടെ നിറം നോക്കി കരയുന്ന ബൂലോക ഫെമിനിസ്റ്റുകളുടെ തനി നിറവും കാണണമെങ്കില്‍ ആപ്പറഞ്ഞ സംഭവത്തെക്കുറിച്ചുള്ള വെള്ളെഴുത്തിന്റെ പോസ്റ്റില്‍ http://vellezhuthth.blogspot.com/2008/03/body-that-failed.html കമന്റിയവരെക്കൂടെ ഒന്നു നോക്കൂ. രേഷ്മയുടെ കാര്യത്തില്‍ പ്രതികരിച്ചവരുടെ എണ്ണവും ഇവിടെ വന്ന് അഭിപ്രായം പറഞ്ഞവരുടെ എണ്ണവും നോക്കിയാല്‍ സംഗതി പിടികിട്ടും. ഇവിടെ റഷ്യന്‍ പെണ്ണിനെ അനുകൂലിച്ചു സംസാരിച്ച പല ഇടതുപക്ഷ മൂരാച്ചികളെ അവിടെയും കാണാം. (അവരില്‍ പലരും ഇവിടെ അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കില്‍ തന്നെയും.)

അപ്പോള്‍ അതാണു കാര്യം. അണ്ണന്റെ പടം ഉണ്ടെങ്കില്‍പിന്നെ എന്തോന്ന് മനുഷ്യാവകാശം അല്ലേ?

un said...
This comment has been removed by the author.
un said...

ക്ഷമിക്കണം, കമന്റിട്ടു കഴിഞ്ഞപ്പോഴാണ് ആന്റണിയണ്ണന്റെ മറുപടി കണ്ടത്

കുട്ടന്‍സ്‌ | S.i.j.i.t.h said...

റഷ്യക്കാരിയായത് നന്നായി..വല്ല അമേരിക്കകാരിയുമായിരുന്നേല്‍ നമ്മടെ മാനം പോയേനേ...
'ബിനീഷ്' നോട് സത്യം പറഞാല്‍ സഹതാപം തോന്നുന്നൂ...തന്തമാര്‍ മന്ത്രിമാരായാല്‍ ഇതു പോലിരിക്കും ...

ഏതായാലും ടീവിക്കാര്‍ ചെറ്റപൊക്കാന്‍ പോകുന്നതു കാണാന്‍ നല്ല രസമുള്ള ഏര്പ്പാടാ..

ഈ ടീവി 9 കക്ഷികളാണോ ഇപ്പോ ഇന്ത്യാവിഷന്‍ വാങിയത് ഒരു ന്യൂസ് കേട്ടിരുന്നൂ...