പ്യാലകള് പറഞ്ഞത് തന്നെ ശരി, നമ്മള്‍ ചുമ്മ സംശയിച്ച്.
എന്തരാ കാര്യം?
അണ്ണങ്ങ് പത്രം വായിച്ചില്ലേ, ആ വോമ്പ്രകാശിനും പുത്തമ്പാലം രാജേഷിനും പോള്‍ വധത്തി പങ്കൊന്നുമില്ലെന്ന് തെളിഞ്ഞ്.
എങ്ങനെ തെളിഞ്ഞ്?
ലവമ്മാരെ നാര്‍ക്കോവനാലിസിസും പ്വാളിഗ്രാഫ് ടെസ്റ്റുകളും ചെയ്ത ഫലം വന്ന്, പാവങ്ങള്, ഈ പത്രക്കാര് ചുമ്മാ മനുഷ്യനെ പറ്റിക്കാന്‍ ഓരോ കഥ എഴുതിയതല്ലാരുന്നോ, അവര്‍ക്ക് പങ്കൊന്നുമില്ലെന്ന് ടെസ്റ്റിന്റെ റിസല്‍റ്റ് വന്ന്. ഇപ്പ പത്രം ചമ്മി ചമ്മി വാര്‍ത്തയിട്ടോണ്ടിരിക്കുവാ.
പത്രത്തി ഇപ്പ എന്തര് വന്നത്, വായിക്കി.
"പോളിന്റെ കൊലപാതകം യാദൃശ്ചികമാണെന്ന പോലീസിന്റെ നിഗമനം സാധൂകരിക്കുന്നതാണ് പരിശോധനാഫലം. ഓം പ്രകാശിനും രാജേഷിനും പങ്കില്ലെന്നു വ്യക്തമായതോടെ.."
നിര്‍ത്തെടേ. എന്തരായതോടെ?
വ്യക്തം- അണ്ണന്‍ മലയാളം ഒന്നും പടിച്ചിട്ടില്ലേ- വ്യക്തം എന്നു വച്ചാ അങ്ങോട്ട് ഒറപ്പിച്ചെന്ന്.
അങ്ങനെ ഒറപ്പിച്ചവരടെ തല പരിശോധിക്കണം.
അപ്പ ഇവമ്മാര്‍ക്ക് പങ്കൊണ്ടെന്നാണോ അണ്ണന്‍ നെരുവിക്കണത്?
പങ്കില്ലെന്ന് പോലീസ് പറയുന്നത് ശരിയായിരിക്കാം, തെറ്റായിരിക്കാം. ഇവിടിരുന്ന് ഞാനെങ്ങനെ അറിയാനാടേ. ഞാന്‍ പറയുന്നത് അതല്ല, ഒരു നാര്‍ക്കോയും പോളിഗ്രാഫും വച്ച് പ്രത്യേകിച്ച് ഒന്നും വ്യക്തമാക്കിയെന്നും തെളിയിച്ചെന്നും പറയാന്‍ പറ്റത്തില്ലെന്ന്.
അറുപതു ശതമാനം ആക്കുറസി ഉള്ള പരിശോധനയല്ലേ അണ്ണാ ഇതുങ്ങള്?
അറുപതു ശതമാനം എന്നത് ഒരു എസ്റ്റിമേറ്റ് അല്ലേ ചെല്ലാ, ഇതൊരു വ്യക്തതയാണോ? അമ്പതു ശതമാനം കൃത്യതയില്‍ ഒരു ടെസ്റ്റ് നമുക്കാര്‍ക്കും നടത്താം.
നമുക്കും നുണ പരിശോധിക്കാവെന്നോ. അടിപൊളി, എങ്ങനെ ചെയ്യണം അണ്ണാ?
അതായത് ഒരുത്തനെക്കൊണ്ട് എന്തെങ്കിലും പറയിക്കുക. എന്നിട്ട് ഒരു രൂപാ തുട്ടെടുത്ത് മേലോട്ട് അടിച്ചിട്ട് "തല വീണാ ഇവന്‍ പറയുന്നത് സത്യം" എന്ന് വിചാരിക്കുക.
അണ്ണന്‍ കളിയാക്കിയതാ അല്ലേ?
അല്ലെടേ, അമ്പതു ശതമാനം പ്രോബബിലിറ്റി എന്നതിനു നമ്മള്‍ സ്കൂളി പഠിക്കുന്ന ഉദാഹരണമല്ലേ തുട്ട് ടോസ്സിങ്ങ്.
എന്നാലും നാര്‍ക്കോ ഒരു ശാസ്ത്രീയ പരിശോധന അല്ലേ, അതുപോലെ എന്തെങ്കിലും നമ്മക്ക് പറ്റുവോ?
പിന്നേ ഒരുപാട് പരിപാടി പറ്റും.
ഒന്നു രണ്ടെണ്ണം പറഞ്ഞ് താ.
നാല്‍കോ അനാലിസിസ്- അതായത് നാല്‍കോ ഇറക്കുന്ന വണ്ണം കുറഞ്ഞ അലൂമിനിയം കണ്ടക്റ്റര്‍ മൂന്നു മീറ്റര്‍ എടുക്കുക. പ്രതിയെ അതുകൊണ്ട് ഒരു തെങ്ങില്‍ വരിഞ്ഞു കെട്ടിയിട്ട് "സത്യം പറഞ്ഞില്ലെങ്കില്‍ നിനക്കു പച്ചവെള്ളം തരില്ല" എന്നു പറഞ്ഞ് അവിടെ ഇട്ടേക്കുക. കൂടുതല്‍ ഇഫക്റ്റ് വേണേല്‍ പുളിയുറുമ്പ് ഉള്ള മരം നോക്കി കെട്ടിക്കോ.
ഇല്ലേല്‍ റെയിഡ്കോ അനാലിസിസ് ചെയ്യാം - പ്രതിയെ ബഞ്ചേല്‍ കിടത്തീട്ട് റെയിഡ്കോയുടെ നല്ല കൂന്താലിക്കൈ ഒരെണ്ണം എടുത്ത് രണ്ടുപേര്‍ പിടിച്ച് അവന്റെ കാലേല്‍ മേപ്പോട്ടും കീപ്പോട്ടും അമര്‍ത്തി ..
അണ്ണനു ഭേദ്യം ചെയ്യലല്ലാതെ വേറേ അനാലിസിസ് അറിയത്തില്ലേ?
നാര്‍ക്കൊ ഭേദ്യമല്ലേടേ?
എന്നാലും അടിയും ഉരുട്ടുമൊക്കെ പോലീസ് അല്ലാതെ വേറേ ആരെങ്കിലും ചെയ്താല്‍ അതു പുലിവാലാകും, വേറേ വഴി പറ.
എന്നാ നീ ബെവ്‌കോ അനാലിസിസ് ചെയ്യ്.
അതെന്തരാ?
ബെവ്‌കോ നടത്തുന്ന സ്റ്റോറില്‍ പോയി ഫുള്ള് ഒരെണ്ണം വാങ്ങണം. എന്നിട്ട് പ്രതിയെ വല്ല ആളൊഴിഞ്ഞ മുടുക്കിലും കൊണ്ടിരുത്തി സമാധാനമായി, പതുക്കെ അടിച്ചു പാമ്പാക്കുക. ശേഷം സത്യം പറ മച്ചൂ, നീയല്ലേ അതു ചെയ്തതെന്ന് നയത്തില്‍ ചോദിക്കുക, ഏത്?
അപ്പ നാര്‍ക്കോ അനാലിസിസ് ഫലം കാരണം പ്രത്യേകിച്ച് ഒന്നുമില്ലെന്നാണ് അണ്ണന്‍ പറയുന്നത് അല്ലീ.
ഞാങ്ങ് ആലോചിക്കണത് അതല്ലെടേ.
എന്തരാ?
ആദ്യം പോലീസ് വെളിപ്പെടുത്തലു കണ്ടപ്പോ ഞാനും കരുതിയിരുന്നതാ ലവന്മാര്‍ക്ക് പങ്കില്ലെന്ന്. പക്ഷേ അന്ന് കൊലവിളി നടത്തിയ പത്രങ്ങള്‍ ഇപ്പ പെട്ടെന്ന് മറുകണ്ടം ചാടി അയ്യോ പാവം നിഷ്കളങ്ക ഗൂണ്ടകള്‍ എന്നു കരയുന്നത് കണ്ടപ്പ എനിക്കു സംശയം തുടങ്ങി, ശരിക്കും ഇവമ്മാര്‍ക്ക് പങ്കുണ്ടോന്ന്.
5 comments:
ബിനീഷ് കോടിയേരിയാ കൊന്നത് ന്തേ?
എന്റവര്‍ വണ്ടി ബിനീഷിന്റേതായിരുന്നുവെന്ന് വരെ പറഞവരല്ലേ അന്തോണീ പത്രക്കാര്‍?
ഈ കേസ് തെളിയുമ്പോ ഞാന്‍ അറബി പഠിച്ചിരിയ്ക്കും.
ഈ കേസ് പത്രക്കാര്‍ ഇത്രയും വിവാദമാക്കിയിട്ടും എന്തു കൊണ്ടാണ് മുത്തൂറ്റ് ഗ്രൂപ്പില്‍ നിന്നും ആരും ഒരു പരാതിയുമായി മുന്നോട്ട് വരാഞ്ഞത്? പോലീസിന്റെ കേസ് അന്വേഷണത്തില്‍ പൂര്‍ണ സംതൃപ്തിയാണുള്ളതെന്നു പറഞ്ഞത്? ക്യാമറയും വാഹനങ്ങളുമായി തിരുനെല്‍വേലിയില്‍ നിന്നു തിരുവനന്തപുരം വരെ പാഞ്ഞ മാധ്യമപുങ്കവന്മാരൊക്കെ എവിടെ?
അനാവശ്യ കേസുകളിലൊക്കെ എടപെട്ട് പത്രവും ചാനലും വികസിപ്പിക്കാന്‍ നടക്കുന്ന പന്ന ^%$#&&#മക്കളെ അടിച്ചോടിക്കണം. മാധ്യമ സ്വാതന്ത്ര്യം പോലും.. ത്ഫൂ!
ആദ്യം പോലീസ് വെളിപ്പെടുത്തലു കണ്ടപ്പോ ഞാനും കരുതിയിരുന്നതാ ലവന്മാര്‍ക്ക് പങ്കില്ലെന്ന്. പക്ഷേ അന്ന് കൊലവിളി നടത്തിയ പത്രങ്ങള്‍ ഇപ്പ പെട്ടെന്ന് മറുകണ്ടം ചാടി അയ്യോ പാവം നിഷ്കളങ്ക ഗൂണ്ടകള്‍ എന്നു കരയുന്നത് കണ്ടപ്പ എനിക്കു സംശയം തുടങ്ങി, ശരിക്കും ഇവമ്മാര്‍ക്ക് പങ്കുണ്ടോന്ന്.
:)
Post a Comment