Sunday, September 14, 2008

ജനനീ ജയിക്ക നീ ജയഭാരതി

അണ്ണന്‍ എന്തര്‌ ഒരു വെടലച്ചിരി ചിരിക്കണത്?
ഒന്നുമില്ല. ലിതു കണ്ടോ കോണ്‍ഗ്രസ്സിന്റെ മലയാളം ടെലിവിഷന്‍ ചാനല്‍ തൊടങ്ങി.

അതിനെന്തര്‌? കമ്യൂണോവിഷന്‍, കമ്യൂണലിസ്റ്റുവിഷന്‍, കുഞ്ഞാട് ടീവി, കുഞ്ഞാലി ടീവി, അമ്മച്ചിട്ടീവി, ദൈവവിളി ടിവി ഒക്കെ തുടങ്ങാമെങ്കില്‍ പിന്നെ കോണ്‍ഗ്രസ്സുകാര്‍ക്ക് എന്തര്‌ കൊറവ്?
ഏയ് ഒരു കൊറവുമില്ല.


പിന്നെന്തരിനു ചിരിക്കണത്?
ഒരു പഴേ കാര്യം ആലോചിച്ചതാ. നീ ഭാരത ധ്വനി എന്നൊരു മാസിക കണ്ടിട്ടുണ്ടോ?

ഛേ, അണ്ണാ പതുക്കെ , മക്കളോ ഭാര്യയോ കേക്കും.
അതിനെന്താ ഭാരതദ്ധ്വനി എന്നു ഒരു പേരു വന്നത്? സാധാരണ സ്റ്റണ്ട്, അമ്മായി, മധുരം, മദനന്‍ എന്നൊക്കെയല്ലേ പേരിടാറ്‌?

ഒള്ളത്. ഞാനും ആലോചിച്ചിട്ടുണ്ട്. അതെന്തരാ അങ്ങനെ പേര്‌?
എടേ, അതു തൊടങ്ങിയപ്പ ക്വാണ്‍ഗ്രസ്സിന്റെ മാസിക ആയിട്ടാണ്‌ തൊടങ്ങിയതെന്ന്, പോവെ പോവെ കൊച്ചുപുസ്തകമായി മാറീയതാ.


ഇപ്പ മനസ്സിലായി അണ്ണന്‍ പ്രിന്റിലെ ചരിത്രം ടെലിക്കാസ്റ്റില്‍ ആവര്‍ത്തിക്കുമെന്ന് കരുതിയാ ചിരിക്കണത് അല്ലേ?
വ തന്നെ. സംഭവിച്ചു കൂടായ്കയില്ല, ഒരിക്കല്‍ സംഭവിച്ചതല്ലേ.

10 comments:

അനില്‍ശ്രീ... said...

ഭാരതധ്വനിയോ? ഓഹോ അങ്ങനെയും ഒരെണ്ണം ഉണ്ടോ? എനിക്കറിയില്ലായിരുന്നു,,, അതെങ്ങനെ ...നമ്മള്‍ ഡീസന്റല്ലേ!!

മൂര്‍ത്തി said...

മുരളിയും ടി.വി. തുടങ്ങുന്നു എന്നു കേട്ടു....:)

Umesh::ഉമേഷ് said...

തിരിച്ചും സംഭവിച്ചിട്ടില്ലേ? കൊച്ചുപുസ്തകമായിരുന്ന “സഖി” പിന്നീടു് കുടുംബവാരികയായതു്.

മലമൂട്ടില്‍ മത്തായി said...

അപ്പൊ മലയാളത്തില്‍ അടുത്ത് തന്നെ ഒരു ഷകീല ചാനല്‍ ഒണ്ടാവും അല്ലെ അണ്ണാ?

മാരാര്‍ said...

ഭാരതധ്വനി പണ്ട് വായിച്ചിട്ടുണ്ടെങ്കീലും അത് തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ്സിന്റേതായിരുന്നു എന്നുള്ളത് പുതിയ അറിവാണ്. ആന്റണിച്ചായന്റെ പൊതു വിജ്ഞാനം അപാരം തന്നെ..
ഇനി ജയ് ഹിന്ദ് ചാനല്‍ സ്ഥിരമായി കാണാന്‍ തുടങ്ങാം. എപ്പൊളാ നിറം മാറുന്നതെന്നറിയില്ലല്ലോ

ചന്ത്രക്കാറന്‍ said...

സംഗതി പുതിയ അറിവാണെങ്കിലും (രണ്ടും - ആന്റണിയുടെ ഭാരതധ്വനിയും ഉമേഷിന്റെ സഖിയും)ഭാരതധ്വനിയുടെ കാര്യത്തില്‍ വലിയ അത്ഭുതമൊന്നും തോന്നിയില്ല. അല്ലെങ്കില്‍ത്തന്നെ കോണ്‍ഗ്രസ് മൊത്തത്തില്‍ രാഷ്ട്രീയത്തില്‍ തുടങ്ങി മൊത്തത്തില്‍ കൊച്ചുപുസ്തകമായിപ്പോയ ഒരു സെറ്റപ്പല്ലേ?!

അനോണി ആന്റണി said...

അനില്‍ ശ്രീ, ഉവ്വ് സര്‍ക്കുലേഷനില്‍ രണ്ടാം സ്ഥാനം (ഒന്നാമന്‍ സ്റ്റണ്ട് ആയിരുന്നു) ഏറെക്കാലം കയ്യടക്കി വച്ച ഒരു കൊച്ചു പുസ്തകം ആയിരുന്നു ഭാരതധ്വനി.

മൂര്‍ത്തീ,
മുരളീധര വിഷനില്‍ മിക്കവാറും ഇനാഗുറല്‍ ഷോ രാജ്മോഹന്‍ ഉണ്ണിത്താന്‍ കയ്യില്‍ ഉണ്ടെന്നു അവകാശപ്പെടുന്ന വീഡിയോ ആയിരിക്കും.

ഉമേഷ്,
അതേ. പൈങ്കിളി/ കുടുംബിനി വാരികകള്‍ ഡിമാന്‍ഡില്‍ കുതിച്ചു കയറിയപ്പോള്‍ സഖി ഒന്നു ഡീസന്റ് ആയതാണ്‌, അത് ക്ലിക്കി.


മത്തായീ, മാരാരേ
തീര്‍ച്ചയായും ആശയ്ക്കു വകയുണ്ട്.

ചന്ത്രക്കാറാ,
ഹ ഹ . അതേ. അതു തന്നെ.

ചന്ത്രക്കാറന്‍ said...

നേരിയ മഞ്ഞനിറമുള്ള കടലാസില്‍ പ്രിന്റുചെയ്ത്, കുന്നംകുളം ബസ്‌സ്റ്റാന്‍ഡിലെ സര്‍ബത്തുകടക്കുമുമ്പില്‍ അരമണിക്കൂര്‍ തേരാ പാരാ നടന്നും ഒരാവശ്യമില്ലാതെ ഇല്ലാത്ത കാശുമുടക്കി നാലഞ്ച്ചു സര്‍ബത്തുകുടിച്ച് കടക്കാരന്റെ ശ്രദ്ധയാകര്‍ഷിച്ചും വാങ്ങിയ, വിലങ്ങനെ മടക്കി മുണ്ടിനടിയില്‍ സൂക്ഷിച്ച, ആദ്യമായി വലിച്ചുതുടങ്ങിയ ബീഡിയുടെ മണമുള്ള ഒരു കൊച്ചുപുസ്തകം ഒന്നുകൂടി വായിക്കാന്‍ കൊതിയായിട്ടുവയ്യ!

ഒരുവട്ടം കൂടിയാ പഴയവിദ്യാലയത്തിരുമുറ്റത്ത് വേണമെങ്കില്‍ വീണ്ടുമെത്താം, ഒരു പക്ഷേ അന്നില്ലാതിരുന്ന ആവേശവുമുണ്ടാകും അതില്‍. പക്ഷേ ഇതിനി ഒരിക്കലും നടക്കില്ല, അന്നത്തെ മാനസികാവസ്ഥയും ക്യൂരിയോസിറ്റിയും ഇനിയൊരിക്കലും ചിരിച്ചുകിട്ടില്ല!

യൌവനം വേണമെങ്കില്‍ വാര്‍ധക്യത്തിലും തിരിച്ചെടുക്കാം, ഒന്നുകൂടി ശ്രമിച്ചാല്‍ ബാല്യവും. പക്ഷേ കൌമാരം എന്നേക്കുമുള്ള നഷ്ടംതന്നെയാണ്...

അനോണി ആന്റണി said...

പരാജിതന്റെ പ്രൊഫൈലില്‍ പറയുന്നതുപോലെ.... അതൊക്കെ ഒരു കാലം!

ഇഗ്നൊറന്‍സ് എന്നതും ഇന്നസന്‍സ് എന്നതും തമ്മില്‍ പിരിച്ചാല്‍ രണ്ടും നശിക്കുന്ന കാര്യങ്ങളാണ്‌. ക്യൂറിയോസിറ്റി പോകുന്നതോടെ ആ മനോഭാവവും പോയില്ലേ.

സമൃദ്ധികൊണ്ട് പട്ടിണി ആയിപ്പോകുന്ന കാലമല്ലേയിത് ചന്ത്രക്കാറാ . ഇക്കാലത്ത് ഒരു കൗമാരം വീണ്ടുമുണ്ടായല്‍ത്തന്നെ അതില്‍ ഇഗ്നൊറോജ്യന ക്യൂറിയോന്നസന്‍സം ഉണ്ടാകില്ല.

pramod charuvil said...

അച്ചട്ടായിരിക്കുന്നു....