അണ്ണാ, അണ്ണന്‍ ഗള്‍ഫ് ന്യൂസ് കണ്ടോ, സൊമാലിയയില്‍ തീവ്രവാദികള്‍ ബ്രാ ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയെന്ന്. ബ്രായിട്ടു പെണ്‍പിള്ളേര്‍ പോകുന്നത് കണ്ടാല്‍ പിടിച്ചു ചാട്ടവാറിനു അടിക്കുന്നു പോലും.
അതിനു ഉടുപ്പിന്റെ പുറത്തല്ലല്ലോടേ ബ്രായിടുന്നത്. അതോ ഇനി താലിബാന്‍കാരന്‍ വഴിയേ പോകുന്നവരോടെല്ലാം തുണിയഴിക്കാന്‍ പറയുമോ?
അല്ലല്ല. വഴിയേ പോകുന്നവരോടെല്ലാം തുള്ളിച്ചാടാന്‍ പറയും. അടിക്കളസം ഇല്ലാത്തവര്‍ ചാടുന്നതുപോലെ ദേഹം അനങ്ങില്ലല്ലോ ബ്രേസിയര്‍ ഇട്ടവര്‍ ചാടിയാല്‍.
അതുശരി.
ഈ മാതിരി അപരിഷ്കൃത മനുഷ്യരെക്കുറിച്ച് കേള്‍ക്കുമ്പോഴല്ലേ ഇന്ത്യയില്‍ ജനിച്ചത് എത്ര ഭാഗ്യമെന്ന് മനസ്സിലാവുന്നത്.
ചെല്ലാ, സോമാലിയയില്‍ ഈ ബ്രാപിടിത്തക്കാര്‍ ഇപ്പോ ഇറങ്ങിയത് എന്താണെന്നറിയാമോ?
എന്താ?
ആദ്യം പാന്റിട്ടുനടക്കുന്ന പെണ്ണുങ്ങള്‍ക്ക് അടിശിക്ഷ വിധിച്ചു. അത് ഒരുമാതിരി നിയമം ആയിക്കഴിഞ്ഞപ്പോഴാണ് പാന്റേല്‍ നിന്നു ബ്രായിലേക്ക് പിടി മുറുക്കിയത്. നമ്മുടെ മംഗലാപുരത്തും ബാംഗളൂരിലുമൊക്കെ ജീന്‍സിട്ട പെണ്ണുങ്ങളെ അടിക്കാന്‍ ആളിറങ്ങിയത് ഓര്‍മ്മയുണ്ടോ? അതൊന്നു പൊട്ടിപ്പടര്‍ന്നെങ്കില്‍ ഇപ്പോള്‍ ഇന്ത്യയിലും കണ്ടേനെ ബ്രായിട്ടവരുടെ മൂക്കും മുലയും അരിയാന്‍ സദാചാരക്കമ്മിറ്റികള്‍.
അത്രയൊക്കെ പോകുമോ നമ്മള്‍?
അതിലപ്പുറവും പോകും. സ്ത്രീകള്‍ മാറുമറയ്ക്കരുത്, പ്രതേകിച്ച് കീഴ്ജാതിക്കാര്‍ എന്നയറ്റം വരെ പോകും.
അതത്ര എളുപ്പമാണോ ഒരു ജനാധിപത്യ രാജ്യത്ത്?
ഒരു നൂറു കൊല്ലം പുരോഗതി റീവൈഡ് ചെയ്താല്‍ മതിയെന്നേ.
2 comments:
ആദ്യം പാന്റിടാന്‍ പാടില്ല, പിന്നെ ബ്രാ ഇടാന്‍ പാടില്ല... എന്നാണോ എന്തോ ഇവര്‍ വളയമില്ലാതെ ചാടുന്നത്?
"ഒരു നൂറു കൊല്ലം പുരോഗതി റീവൈഡ് ചെയ്താല്‍ മതിയെന്നേ."
:)
Post a Comment