Wednesday, October 7, 2009
മാന്തോപ്പിന്റെ കാവല്പ്പട
പുളിയുറുമ്പിനെ എന്തിനു കൊള്ളാം?
ബാല്യകാലസഖിക്കു മാങ്ങ പറിച്ചുകൊടുക്കാന്‍ മാവില്‍ കയറിയപ്പോള്‍ വന്നു കടിച്ചു വേദനിപ്പിച്ച് സഹതാപജന്യസ്നേഹം ഉണ്ടാക്കിയ കഥാപാത്രമാക്കാന് കൊള്ളാം. നമുക്കത്രകാര്യമൊന്നുമല്ല ഇവനെ. ചൂട്ടെരിച്ച് കൊല്ലാം അല്ലെങ്കില്‍ ചുണ്ണാമ്പിട്ടും കക്കയിറച്ചി വച്ചും ഒരിടത്താക്കി മണ്ണെണ്ണയൊഴിച്ച് കത്തിക്കാം ഇവന്മാരെ. "ഉറുമ്പിനെപ്പോലെ" ചവിട്ടിഞെരിച്ച് കൊന്നാല്‍ കൂടുതല്‍ രസം.
സൂപ്പര്‍ജീവി എന്നാണ് ഉറുമ്പുകളെ വിശേഷിപ്പിക്കുന്നത്. അതിലെ തന്നെ സുപ്പീരിയര്‍ ജീവികളില്‍ പെടുന്നു പുളിയുറുമ്പ് അല്ലെങ്കില്‍ മീറ് എന്ന റെഡ് വീവര്‍ ആന്റ് (oecophylla smaragdina). ഒരു റാണിയുടെ(അപൂര്‍വ്വമായി രണ്ടു റാണിയും ഉണ്ടാകാറുണ്ടത്രേ. ) മുട്ടവിരിയുമ്പോള്‍ ജനിക്കുന്നവര്മാര് രാജകുമാരന്മാരല്ല, അവര്‍ പടയാളികളും കൂലിപ്പണിക്കാരുമായി ജീവിക്കുന്ന സാധാരണ കോളനിവാസികളാണ്. ഇവരാണ് കൂടുണ്ടാക്കുന്നത്. ഒരുറുമ്പിന്കൂട് ഉണ്ടാവുന്നത് നിരീക്ഷിച്ചാല്‍ അന്തം വിട്ടുപോകും. പൊതുവില്‍ നീണ്ട് വാളിന്റെ ആകൃതിയുള്ള ഇലകളാണ് ഇവര്‍ കൂടുണ്ടാക്കാന്‍ തിരഞ്ഞെടുക്കാറ്. ആദ്യമായി ഇലകളെ അടുത്തടുത്തേക്ക് വളച്ചുകൊണ്ട് വരണം. ഇവര്‍ മുകളിലുള്ള ഇലകളില്‍ കുറേ കൂലിക്കാരെ കയറ്റി നിര്‍ത്തി ഭാരം മൂലം ഇല താഴ്ത്തുന്നു. എത്ര ഉറുമ്പുകയറിയാല് ഒരു മാവില അനങ്ങുമെന്ന് ആലോചിച്ചു നോക്കിക്കേ, ഒരു ഉറുമ്പിന് ചങ്ങല പോരാ, ഒരു ഉറുമ്പുമതില് പോരാ, ഒരു ഉറുമ്പാരം തന്നെ വേണ്ടിവരും. കാറ്റിന്റെ ആയവും ഇതിന്നുപയോഗിക്കും ഇവര്‍. ഇല അടുത്തു കഴിഞ്ഞാല്‍ അടുത്ത ബറ്റാലിയന് എത്തി ഇലകളെ വളച്ച് കൂടിന്റെ ആകൃതിക്കു ചേരുന്ന രൂപത്തില്‍ പിടിക്കുന്നു. മൂന്നാമത്തെ ബറ്റാലിയന് അപ്പോഴാണ് എത്തുക. അവര്‍ വെറും കയ്യോടെയല്ല വരിക, കോളനിയിലെ ഉറുമ്പുകുഞ്ഞുങ്ങളെയെല്ലാം തൂക്കിയെടുത്ത് ഇവര്‍ ഇലകള്‍ യോജിപ്പിക്കേണ്ട ഏരിയയില്‍ എത്തുന്നു. താലോലിക്കുകയാണോ അതോ കൊരവള്ളിക്കു പിടിക്കുകയാണോ എന്നു നിശ്ചയമില്ല, ആ കുഞ്ഞുങ്ങളെ ഇവര്‍ അവിടെ കൊണ്ടുവച്ച് ചില്ലറ പ്രയോഗങ്ങളൊക്കെ നടത്തുമ്പോള്‍ കുഞ്ഞുറുമ്പുകള്‍ ചിലന്തിയുടെ സില്‍ക്ക് പോലെ ഒരു പശയുള്ള ദ്രാവകം സ്രവിപ്പിക്കും. മേസ്തിരിയുറുമ്പുകള് ഈ ദ്രാവകം കൊണ്ട് ഇലകള്‍ കൂട്ടിയൊട്ടിക്കും. നിരവധി ഭാരം തൂക്കല്, ജോയിനിങ്ങ് ഒട്ടിക്കല്‍ ഒക്കെ കഴിയുമ്പോള്‍ ഈ കോളനിയുടെ കോട്ടയായ ഉറുമ്പിന് കൂട് സജ്ജമായി. റാണി അതിന്നുള്ളില്‍ കൂടുതല്‍ മുട്ടകളിട്ട് കോളനി വികസിപ്പിക്കുന്നു. ഒരു കോളനിക്കു തന്നെ ഒരു മരത്തിലോ പല മരത്തിലോ ആയി നിരവധി കൂടുകള്‍ ഉണ്ടാകാം.
ഓരോ ഉറുമ്പിന് കോളനിക്കും തങ്ങളുടെ മണം തിരിച്ചറിയാം. അതിനാല്‍ സ്വന്തം പട്ടാളത്തെയും എതിര്പാളയങ്ങളെയും അവര്‍ക്ക് നിഷ്പ്രയാസം തിരിച്ചറിഞ്ഞ് അതിക്രമമുണ്ടായാല്‍ മഹായുദ്ധമാക്കിത്തീര്ത്ത് സ്വയം സംരക്ഷിക്കാന്‍ കഴിയും. നിരവധി ആശയങ്ങള്‍- ആഹാരം, വഴി, ശത്രു, മിത്രം എന്നിങ്ങനെ പലതും വേഗത്തില്‍ സ്വന്തം കോളനിയിലെ എല്ലാവര്ക്കും കൈമാറാനും ഉറുമ്പുകള്‍ക്ക് കഴിയും. ഫിലിപ്പൈന്‍സിലും തായ്ലന്റിലും ഇവറ്റയുടെ മുട്ടയും മറ്റും വിശിഷ്ടഭോജ്യങ്ങളാണ്.
എത്രമിടുക്കന്മാരാണെങ്കിലും മൂവാണ്ടന്മാവിന്മേല് കയറുമ്പോള്‍ ദേഹം കടിച്ചു നീറ്റുന്ന ഇവര്‍ മനുഷ്യനു ഒരു ശല്യം തന്നെയാണെന്ന തോന്നുന്നുണ്ടോ? ആനവയറന്മാരും ആര്‍ത്തിപ്പണ്ടാരങ്ങളുമായ ഇവര്‍ വൃക്ഷങ്ങളില്‍ വരുന്ന കീടങ്ങളെയും പുഴുക്കളെയും മുച്ചൂടും തിന്നു തീര്‍ത്തുകളയും. ഒരൊറ്റ കീടവും അതിന്റെ മുട്ടയും മാവിലും പ്ലാവിലും ഒക്കെ വന്നു കയറാതെ നോക്കാന്‍ ലക്ഷങ്ങള്‍ പോന്ന, അതിവേഗത്തില്‍ സഞ്ചരിക്കുന്ന എപ്പോഴും പട്രോളിങ്ങ് നടത്തിക്കൊണ്ടേയിരിക്കുന്ന ഒരു പുളിയുറുമ്പിന് കോളനിക്കു കഴിയും.
രണ്ടായിരം കൊല്ലത്തോളം പഴക്കമുള്ള ചൈനീസ് കൃഷിരീതിയായിരുന്നു പുളിയുള്ള പഴങ്ങള്‍ കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ പുളിയുറുമ്പിന് കൂട് തേനീച്ചക്കൂടു പോലെ വളര്‍ത്തല്‍. ഈയിടെയായി ഓര്‍ഗാനിക്ക് ഫാമിങ്ങിനു പ്രചാരമേറിയതോടെ കെനിയയിലെയും വിയറ്റ്നാമിലെയും മാവു കൃഷിക്കാര്‍ ബയോളജിക്കല്‍ പെസ്റ്റ് കണ്ട്റോളിന് ഈ ചൈനീസ് രീതി പിന്തുടര്ന്ന് തുടങ്ങി.
വീവര്‍ ആന്റുകള്‍ മനുഷ്യന്റെ സുഹൃത്തുക്കളാണ്. മാങ്ങ പറിക്കാന്‍ കയറുമ്പോള്‍ മീന്‍ തലയിട്ട് ഇവരെ ക്ഷണിച്ചു വരുത്തി പന്തം കൊണ്ട് കത്തിക്കുന്ന ഇടപാട് നമ്മുടെ നാട്ടിലുണ്ട്. അടുത്ത മാങ്ങക്കാലത്ത് പുഴുവരിച്ച മാങ്ങയും കിട്ടുന്നതും കുലമറിഞ്ഞ് കായ്ഫലവും കുറയുന്നതും ഈ പട്ടാളം മാവു കാക്കാന്‍ ഇല്ലാത്തതുകൊണ്ടാണെന്ന് അവര്‍ക്കു മനസ്സിലാവേണ്ടതുണ്ട്.
ഉറുമ്പുകടി ഏല്ക്കാതെ മാവിന് കയറാന്‍ കൈകാലുകളില്‍ കുറച്ച് ചാരം വാരിത്തേച്ചാല്‍ മതിയാവും. ഒരു കിഴി കെട്ടി ചാരം അരയില്‍ തൂക്കുന്നതും രക്ഷ തരും. ഗന്ധം കൊണ്ട് കാര്യം മനസ്സിലാക്കുന്ന ഉറുമ്പുകള്‍ക്ക് ചാരത്തിന്റെ മണം ഭയമാണ്.
Subscribe to:
Post Comments (Atom)
19 comments:
കൊള്ളാല്ലോ അന്തോണീസേ പുളിഉറുമ്പിന്റെ കഴിവുകള്‍
chonan urupinte aduthu ivanmarude puttu kachodam nadakkilla ennu parayunna kettittundu. chonan urumpinte entho oru rooksha gandham adichal ivanmar koodum kudukkayum aayi sthalam vidum ennanu parayappedunnathu.
ivanmar moono naalo kadichal athangu sahichu ninnal pinne valiya kadi kadikkilla. enganum onnu amarthi thirummi poyal colony aake irachu oru varavanu!
:)
ഈ ബ്ലോഗ് ഫോളോവര്‍ ചെയ്തിരിക്കുന്നതിനാല്‍ താങ്കള്‍ ഇടുന്ന ഓരോ പോസ്റ്റും വായിക്കാന്‍ കഴിയും,
ഈ ചെറിയ ജീവിയുടെ വലിയ കാര്യം വായിച്ചപ്പോള്‍, താങ്കള്‍ എഴുതാന്‍ തിരഞ്ഞെടുക്കുന്ന വിഷയവൈവിധ്യത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല.
താങ്കളുടെ ബ്ലോഗ് പോലുള്ളവയാണ്, യഥാര്‍ഥത്തില്‍ ബൂലോഗത്തിന്റെ സൌന്ദര്യം.
വിഷയവൈവിധ്യം കൊണ്ട്, വായനക്കാരെ സന്തോഷിപ്പിക്കുന്നതും, അറിവ് പകരുന്നതുമാവടെ ഇനിയുമുള്ള ഓരോ പോസ്റ്റുകളും.
പയറില്‍ മുഞ്ഞ വരാതിരിക്കാന്‍ ഉറുമ്പിന് കൂട് കൊണ്ടിടുന്ന പതിവ് നമ്മുടെ നാട്ടിലും ഉണ്ടല്ലോ!
എല്ലാം പുതിയ അറിവുകള്‍ തന്നെ.
ഈ പോസ്റ്റ് വല്ലാതെ ഇഷ്ടമായി.
:)
അടിപൊളി ഉറുമ്പു പുരാണം.
ഇതേ പോലെ മൂട്ടയുള്ള സ്ഥലത്ത് ചോണനുറുമ്പിനെയും പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്.
ഇങ്ങനെയുള്ള പോസ്റ്റുകളാണ് ബൂലോകത്തിന്റെ സൌന്ദര്യം!
great info, thanks
നട്ടപ്രാന്തന്‍ പറഞ്ഞതിനു 100 മാര്‍ക്ക്...
“താങ്കളുടെ ബ്ലോഗ് പോലുള്ളവയാണ്, യഥാര്‍ഥത്തില്‍ ബൂലോഗത്തിന്റെ സൌന്ദര്യം. “
thanks ...for the info...
ഇങ്ങനെയുള്ള ജീവികളാണ് ഭൂലോകത്തിന്റെ സൗന്ദര്യം. നന്ദി.
പണ്ടും ഈ ബ്ലോഗില്‍ എനിക്ക് ഭാഷാപരമായ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഫോട്ടോകളും അനുബന്ധവിവരണങ്ങളുമാണ് പലപ്പോഴും മോചനം.
ഇതിനെ ഞങ്ങള്‍ നീറ് എന്ന് വിളിക്കുന്നു. (നഖത്തിന്റെ ന, ചോറിന്റെ റ). വിയര്‍പ്പിനെ വെശര്പ്പാക്കുന്ന ചില കശ്മലന്മാര് നിശിറ് എന്നും വിളിക്കും. കടികൊണ്ടുകഴിയുമ്പോള് മാത്രമാണ് മീറ് എന്ന് താങ്കള്‍ വിളിച്ചതിനോടൊത്തുപോകുന്ന ഒരു പേര് എല്ലാവരുടേയും നാവിലെത്തുന്നത്.
നാട്ടിലെ വീടിന്റെ മുറ്റത്തുള്ള ഒട്ടുമാവില്‍ ഇവന്മാരുടെ ഒരു സാമ്രാജ്യം തന്നെയുണ്ട്. ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുന്ന ദിവസങ്ങളില്‍ (അങ്ങിനെ ഇരിക്കാന്‍ കൊതി തോന്നുന്നു), ഇവന്മാരുടെ ദൈനംദിന ഇടപാടുകള്‍ വീക്ഷിക്കുന്നത് ഒരു നേരമ്പോക്കായിരുന്നു. ഈ ഇലകള്‍ എങ്ങിനെയാണ് ഇവര്‍ വളച്ച് കൂട്ടുന്നതെന്ന് അത്ഭുതപ്പെടുമായിരുന്നു. ഇതിന്റ്റെ വീഡിയോ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ലിങ്ക് തരണേ.
കീപ്പ് റൈറ്റിംഗ്!
അന്തോണിച്ചോ, ഉറുമ്പ് മാഹാത്മ്യം കലക്കീട്ടാ :)
വളരെ മികച്ച പോസ്റ്റ്. നട്ടപ്പിരാന്തനോട് ചേരുന്നു.
അന്റപ്പാ, ഇത് പോലെ പല തരത്തിലുള്ള പക്ഷികളെ കുറിച്ചും എഴുതുമല്ലോ. ഇതും ശേഖരത്തലേയ്ക്ക് സൂക്ഷിച്ചു വയ്ക്കുന്നു. മനോരമയില്‍ പഠിപ്പുര എന്ന പക്തിയില്‍ ഇത് പോലെ പല ജന്തുക്കളെ കുറിച്ചും വളരെ വിഞ്ജാനപ്രഥമായ സീരീസ് വരുന്നുണ്ട്, കളര്‍ പഠം സഹിതം. ഞാന്‍ വളരെ കൊഉതുകത്തോടേ അത് ഒക്കെ വായിയ്ക്കാറുണ്ട് ആന്തണി.
നന്ദി കൂട്ടുകാരേ. പാത്തുമ്മേടെ നായരേ, ആറുമലയാളിക്ക് നൂറു മലയാളം. തിരുവന്തോരം മുതല്‍ കോട്ടയം വരെയുള്ള പേരൊക്കെ ഒരുമാതിരി പിടിയുണ്ട്, അപ്രത്തോട്ട് മാലൂം നഹിം. ശാസ്ത്രനാമം എഴുതുകയല്ലാതെ വേറെന്തു ചെയ്യും ഞാന്‍. നീറിനെയും ചേര്‍ക്കാം. കടിച്ചാല്‍ നീറ്റലുള്ളതുകൊണ്ടാണോ നീറെന്നു വിളിക്കുന്നത്
ബാബു കല്യാണത്തിന്റെ കമന്റ് പോസ്റ്റിനകത്ത് കൂട്ടിച്ചേര്‍ത്തോട്ടേ?
ഹഹ കടിച്ചാല്‍ നീറും എന്നാല്‍ നീറ് ല്ലേ? അത് പോലെ തന്നെയാ ആന്റണി, ഉറുമ്പുകള്‍ക്ക് ഒരു വരം കിട്ടീതും. വളരെ ചെറിയ ദേഹമുള്ള ഉറുമ്പുകള്‍ ഒരിയ്ക്കല്‍ ബ്രഹ്മാവിനെ പോയീ കണ്ടൂന്ന്. എന്നിട്ട് പറഞു, ഈ ലോകത്തുള്ള എല്ലാരേയും വലുതായിട്ട് സൃഷ്ടിച്ചിട്ട് ഞങ്ങളേ മാത്രം എന്തിനിങ്ങനെ ചെയ്യണം, എല്ലാ മൃഗങ്ങളും മനുഷ്യരെ ഉപദ്രവിയ്കംബോള് മനുഷ്യര്‍ക്ക് പരിക്ക് ഏല്ക്കുന്നു. ഞങ്ങള്‍ മാത്രം എന്ത് ചെയ്താലും ഒന്നും പറ്റുന്നില്ല, അത് കൊണ്ട് ഞങ്ങള്‍ക്കും വരം വേണം, ബ്രഹ്മാവ് പറഞു, ഓകെ. ഡണ്‍, വരം ചോദിച്ചോളു, ഉറൂമ്പുകള്‍ ഒന്നടങ്കം പറഞു, ഞങ്ങളും കടിച്ചാ ചാവണം, ഒ.കെ, അതും ഡണ്‍ - അതോടു കൂടെ ആണു, ഉറുമ്പു കടിച്ചാല്‍ നമ്മള് മണെണ്ണേം ചൂട്ടും എടുത്ത് തൊടങ്ങീത് :)
"ഞങ്ങളും കടിച്ചാ ചാവണം, ഒ.കെ, അതും ഡണ്‍ - അതോടു കൂടെ ആണു, ഉറുമ്പു കടിച്ചാല്‍ നമ്മള് മണെണ്ണേം ചൂട്ടും എടുത്ത് തൊടങ്ങീത് :) "
നീറ് കടിച്ചാല്‍ കടിക്കുന്നവന്റെ കാരിയം സ്വാഹ. കടിക്കുന്നവന് ആ കടിയോടു കൂടി ഒടുങ്ങും. വരം ചോദിച്ചപ്പോള്‍ 'ഞങ്ങളും കടിച്ചാല്‍ കടി കൊള്ളുന്നവന് ചാവണം' എന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ ദുര്യോഗം വരില്ലായിരുന്നൂ! :)
Post a Comment