Wednesday, July 29, 2009

പുതിയ കണ്ടുപിടിത്തം

എറച്ചി വച്ചിരുക്ക്, വറുത്തു വച്ചിരുക്ക്, തടിച്ച കോഴി അരപ്പു തേച്ച് വറുത്തു വച്ചിരുക്ക്..
അണ്ണനിതെന്തര്‌ ഹ്വാട്ടല്‍ തൊടങ്ങിയോ?

ഇതെല്ലാം എനിക്ക് തന്നെ തിന്നാനാടേ. ശാസ്ത്രത്തിന്റെ അജ്ഞത മൂലം വെറുതേ ഓരോന്ന് ഡോക്റ്റര്‍മാരു പറഞ്ഞ് പരത്തി ഞാന്‍ ഇതൊക്കെ വല്ലപ്പോഴും ഇത്തിപ്പോരം ആക്കിക്കളഞ്ഞതാ, ഇനി വേണം മനസ്സമാധാനമായി മൂന്നു നേരം മൂക്കു മുട്ടെ ഇതു തിന്നാന്‍.
അതിന്‌ ഇപ്പ ശാസ്ത്രം എന്തരു തിരുത്തിയെന്ന്?

ലോണ്ടെ ഗവേഷകമ്മാര്‍ക്ക് ബോധം വച്ചെടേ. ലോകം മൊത്തം ആളുകള്‍ ലോ ഫാറ്റ് എന്നു പറഞ്ഞു പോയിട്ടും പൊണ്ണത്തടി കഴിഞ്ഞ നൂറു വര്‍ഷമായി കൂടിയിട്ടേ ഉള്ള്. എന്തര്‌ ഒള്ളത് അല്ലീ?
അത്രേയൊള്ളോ?

അല്ലല്ല, നീ മൊത്തം വായീരടേ, ആഫ്രിക്കന്‍ മസായികള്‍ക്കും എസ്കിമോകള്‍ക്കും ഒന്നും കൊളസ്റ്റ്രോളും ഹാര്‍ട്ടും ഒന്നുമില്ല, ഇതൊക്കെ ഡയറ്റ് നോക്കി ഇരിക്കുന്ന പയലുകള്‍ക്കേ വരൂ.

അതാണോ ഇപ്പ കണ്ട് പിടിച്ചത്?
അതാണ്‌ ഇപ്പ മനസ്സിലായേന്ന് തന്നെ തോന്നണത്, ഇപ്പഴല്ലേ അച്ചടിച്ചെ.

അണ്ണാ ഇതൊക്കെ പണ്ടേ അടിച്ചടിച്ച് അച്ച് തേഞ്ഞ സാതനങ്ങളാ.
എന്നിട്ട് ഇതൊക്കെ നമ്മുടെ ശവസ്ത്രത്തിനു ഇതുവരെ ബോദ്ധ്യമായില്ലേ?

അണ്ണാ, ഇതു മനസ്സിലാവാന്‍ ശാസ്ത്രജ്ഞനും ഡോക്റ്ററുമൊന്നും വേണ്ട, ഒരു കമ്പൗണ്ടര്‍ പോലുമല്ലാത്ത ഞാന്‍ പോലും തികച്ചു വേണ്ട.
എന്നാ നീ പറ, എന്താ ലോകത്തിനു തടി കൂടിയേ?

ആദ്യമായി നൂറുകൊല്ലത്തിന്റെ കണക്കു കള. അമ്പതു വര്‍ഷത്തിനപ്പുറത്ത് പൊണ്ണത്തടിയെപ്പറ്റി ആഗോള വിവരമൊന്നും ഇല്ലായിരുന്നു. അതൊരസുഖമാണെന്ന് ആര്‍ക്കും വിചാരവും ഇല്ലായിരുന്നു. കഴിഞ്ഞ നാല്പ്പതു കൊല്ലമായി ലോകത്തില്‍ പൊണ്ണത്തടി കൂടിയിട്ടുണ്ട്. ആധുനിക ജീവിത രീതി, അതായത് വ്യായാമമില്ലാതെ പാചകം, യാത്ര, വൈകുന്നേരങ്ങള്‍ ചിലവിടല്‍ ഒക്കെയായി സാധാരണക്കാര്‍ക്കു പോലും ജീവിതം. ഭക്ഷ്യ ഉപഭോഗം- കലോറിക്കണക്കില്‍ കൂടി. ചെലവു കുറഞ്ഞ ഭക്ഷണങ്ങള്‍ ഒക്കെയും ശൂന്യ കലോറികള്‍ കൂട്ടുന്നവ ആയി, ഭക്ഷ്യഫാക്റ്ററികള്‍ പുറത്തിറക്കുന്ന അപകടകരമായ വിഭവങ്ങളുടെ ഉപഭോഗം പതിന്മടങ്ങ് വര്‍ദ്ധിച്ചു. ആളുകള്‍ ഡയറ്റ് കോണ്‍ഷ്യസ് ആകുന്നതിനനുസരിച്ച് ഹൃദ്രോഗമരണവും കുറയുന്നുണ്ട്. അമേരിക്കേ കഴിഞ്ഞ പത്തു കൊല്ലമായി ഹൃദ്രോഗ മരണം നാലിലൊന്ന് കുറഞ്ഞെന്നേ.

എന്നാലും ആ മസായികള്‍ ബീഫും ചോരയും അല്ലേ മുഖ്യമായും കഴിക്കുന്നത്, അവര്‍ക്കെന്താ കൊളസ്റ്റ്റോള്‍ കൂടാത്തത്?
മസായികള്‍ മാത്രമല്ലണ്ണാ, ലോകത്തിലെ സകല ദരിദ്ര ഗോത്രങ്ങളിലും - നമ്മുടെ കാട്ടുകിഴങ്ങും പച്ചവെള്ളവും തിനയും പോലും തികച്ചു തിന്നാനില്ലാത്ത ചോലനായ്ക്കന്മാര്‍ക്ക് വരെ കൊളസ്റ്റ്റോളൊന്നുമില്ല. ഒന്നാമതായി അവര്‍ക്ക് ഭക്ഷ്യ ഉപഭോഗം നമ്മുടേതിലും എത്രയോ താഴെയാണ്‌. രണ്ടാമത് അവര്‍ക്ക് ശൂന്യകലോറി ഭക്ഷണങ്ങള്‍- എണ്ണ, കോള, വറുപ്പ്, പൊരിപ്പ്, പഞ്ചാര തുടങ്ങിയവ ശീലമില്ല. അതുകൊണ്ട് കൊളസ്റ്റ്റോള്‍ താണിരിക്കും, ഏതാണ്ട് എല്ലാവര്‍ക്കും പോഷകാഹാരക്കുറവും കാണും. സാധാരണ ഹൃദ്രോഗം വരുന്ന അമ്പത് അറുപത് വയസ്സുവരെ ജീവിക്കുന്ന പ്രാകൃത ഗോത്രവര്‍ഗ്ഗക്കാര്‍ കുറവുമാണ്‌. ഇതെല്ലാം ആണെങ്കിലും മരിച്ചുപോയ മസായികളില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടങ്ങളില്‍ അവര്‍ക്കും ഹൃദയധമനീരോഗങ്ങള്‍ സാധാരണ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവിടങ്ങളില്‍ ആശുപത്രിയൊന്നും ഇല്ലാത്തതുകാരണം അവരുടെ മരണവിവരങ്ങളുടെ സ്ഥിതിവിവരക്കണക്കില്ല, തിരക്കിയാല്‍ ഗോത്ര പുരോഹിതന്‍ " മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍" കൊണ്ടു മരിച്ചെന്നല്ല ദൈവകോപം മൂത്ത് ആളു പോയെന്നേ പറയൂ.

നീ പറഞ്ഞ രീതിയില്‍ ആലോചിച്ചാ... എന്നാലും ഇങ്ങനെ ഒക്കെ റിപ്പോര്‍ട്ട് കാണുമ്പ
അണ്ണാ, അഘോരികള്‍ക്കും തീരെ കൊളസ്ട്റോളും ഹൃദ്രോഗവും ഇല്ല, അണ്ണന്‍ മനുഷ്യശവം തിന്ന് ആരോഗ്യം ഉണ്ടാക്കുന്നോ?

അതേതായാലും വേണ്ട.
ഒരു കാര്യവും കൂടെ. സുമോ ഗുസ്തിക്കാര്‍ ദിവസം ഒരുനേരമേ ഭക്ഷണം കഴിക്കൂ. അതുകൊണ്ട് പൊണ്ണത്തടി ഉള്ളവരെല്ലാം ഡെയിലി ആറുനേരം ഭക്ഷണം കഴിച്ചാല്‍ അവരുടെ തടി കുറയുമെന്ന് പത്രത്തില്‍ ഞാന്‍ എഴുതിയാ അണ്ണന്‍ അതും ചെയ്യുമോ?

ഈ ചിക്കനും ബീഫും മട്ടണും വറുത്തത് എന്തു ചെയ്യുമെടേ?
പത്തായി പകുത്ത് എട്ടു പൊതി വൈകുന്നേരം പള്ളിയില്‍ കൊണ്ട് കൊട്, ഭക്ഷണം വേണ്ടുന്നോര്‌ വന്നു വാങ്ങിച്ചോണ്ട് പോയിക്കോളും. ബാക്കി രണ്ട് നമുക്ക് രാത്രി ചപ്പാത്തിക്ക് കൂട്ടാം.

അപ്പ ഇന്ത്യക്കാര്‍ക്ക് വിവരമുള്ളതുകൊണ്ടാ തോനേ വെജിറ്റേറിയന്മാര്‍ ഒള്ളത് അല്ലീ?
പിന്നല്ലേ, ദാ ജന്നലീക്കോടെ നോക്ക്. ആ തുണിവിരിക്കുന്നത് കല്പന ജോഷി. ഗുജറാത്തി ബ്രാഹ്മണത്തിയാ. തനി വെജിറ്റേറിയന്‍.

അതു പെണ്ണാരുന്നോ? പൊരിച്ചാക്ക് ആണെന്നാ വിചാരിച്ചത്.
അവരു ശുദ്ധ ഇന്ത്യന്‍ വെജിറ്റേറിയനാ. ഉള്ള പാലും നെയ്യും വെണ്ണേം പഞ്ചസാരേം കൊഴച്ചടിച്ച് ഇപ്പ എവിടേലും ഉരുണ്ടു വീണാ പൊക്കാന്‍ ആനയെക്കൊണ്ട് പിടിപ്പിക്കണം. ലക്ഷണം കണ്ടിട്ട് വലിയ താമസമില്ല. ഗുജറാത്തില്‍ പതിനാറടിയന്തിരത്തിനു ഇഡലി കാണാന്‍ വഴിയില്ല, പകരം എന്താണോ.


വയസ്സായവരെ ഇങ്ങനെ കളിയാക്കാതെടേ ചെല്ലാ.
ഏതു വയസ്സ്? അവര്‍ക്ക് ഇരുപത്തെട്ടേയുള്ളു.

കണ്ടാ ഇരുപത്തെട്ട് കഴിഞ്ഞിട്ട് മുപ്പത്തെട്ട് കൊല്ലം ആയെന്ന് പറയും. അല്ലെടേ, നീ അതിനിടെ അവരുടെ വയസ്സും ചോദിച്ചോ?
ചോദിച്ചതല്ല, പറഞ്ഞതാ. ഇന്നാളില്‍ ഇവര്‍ എന്നെ വന്ന് അങ്കിള്‍ എന്നു വിളിച്ച് . ഞാന്‍ എനിക്കു വെറും നാല്പ്പതാണെന്നു പറഞ്ഞപ്പ അതറിഞ്ഞിട്ട് തന്നെയാ അങ്കിളെന്നു വിളിച്ചതെന്ന്.

6 comments:

ബിനോയ്//HariNav said...

രാവിലെ നാല് ദിര്‍‌ഹത്തിന് ആറ് പൂരി തരപ്പെടുന്ന വന്ദന ഗുജറാത്തി റെസ്റ്റൊറന്‍റ്. (ദ്രോഹികള്‍, മോഡിയുടെ ശിഷ്യന്മാര്‍)

ഉച്ചക്ക് അയലയുടെ വലിപ്പമുള്ള മത്തി പൊരിച്ചത് രണ്ടെണ്ണം, നാട്ടീന്നു കൊണ്ടുവന്ന ചക്കക്കുരു മാങ്ങയിട്ടു വെച്ചത്, നല്ല മൊരിഞ്ഞ പയറ് മെഴുക്ക്‌വരട്ടി, കണ്ണിമാങ്ങ അച്ചാര്‍, ഒരു പറക്ക് ചോറ്. (ദുഷ്ടത്തി)

സന്ധ്യക്ക് പിള്ളേരുടെ കെയറോഫില്‍ അരയടി നീളമുള്ള പഴം‌പൊരി രണ്ടെണ്ണം (ഈ പിള്ളാരുടെ ഒരു കാര്യം)

വൈകുന്നേരം, നാട്ടില്‍ ഉല്‍സവം കൊടിയേറിയതിന്‍റെ ചെലവ് അളിയന്‍റെ വക, എട്ട് പെഗ്ഗും എത്രയോ പൊറോട്ടയും അത്രതന്നെ ചിക്കനും (അളിയനാണെന്ന വിചാരമില്ലാത്ത ദുഷ്ടന്‍)

വയറിന് നാക്കുണ്ടായിരുന്നെങ്കില്‍ ഡെയ്‌ലി ഏഴ് തവണ തന്തക്ക്‌വിളി കേള്‍ക്കേണ്ടി വന്നേനെ. ഈ ടെന്‍ഷന്‍ വല്ലോം മസായികള്‍ക്കൊണ്ടോ?!

chithragupthan said...

binoy, antony
those who killed unarmed indians in Jalian vala bag where christians-like you.
those who cut the palms of weavers in Bengal so that the importet textiles will find a place in market, were christians;
bush was a christian; Hitler and Mussolini too.
You made me say this. Disgusting are the cunning ways in which you defame Hindus-
You have your heavenly pocupine!

പാമരന്‍ said...

ചിത്രഗുപ്തോ വയറുകടിയുടെ അസുഖം ഉണ്ടല്ലേ.. ഭയങ്കര നാറ്റം!

Ajith Pantheeradi said...

ചിത്രഗുപ്തന് വയറു കടിയല്ല.. മൂലക്കുരുവാണ്. അതിന് അനോനിമാഷിന്റെ ബ്ലോഗിലെ “കുറുക്കുവൈദ്യം” പോസ്റ്റില്‍ ഒരു പ്രതിവിധി പറഞ്ഞിട്ടുണ്ട്. മുരിക്കിന്‍ കമ്പ് ചികിത്സ!

Suraj said...

പൊരിച്ചാക്ക് വായിച്ച് ചിരിച്ച് സൈഡായി ! ഒന്ന് കണ്ണാടീപ്പോയി നോക്കി ഒന്നൂടെ ചിരിക്കട്ട് ;))

ഓഫ് :
empty caloriesന് ശൂന്യ കാലറി എന്ന പരിഭാഷ തെറ്റിദ്ധാരണയുണ്ടാക്കൂല്ലെന്നൊരു ഡൌട്ട്.

Alex George said...

I really enjoyed this post. It is well known that we can take any food if we are regularly practicing exercise.