സന്തോഷിന്റെ ബ്ലോഗില്‍ സന്ദര്‍ഭത്തിനനുസരിച്ച് കേള്‍ക്കാന്‍ പറ്റിയ പാട്ടുകള്‍ കമന്റു ചര്‍ച്ചയായി നടക്കുന്നു. അല്ലാ, ഓഫീസില്‍ പാട്ടിടുന്നവര്‍ ആരുമില്ലേ ഇവിടെ? അവര്‍ക്കുമില്ലേ സാഹചര്യങ്ങള്‍? കുറച്ചെണ്ണം ഇരിക്കട്ട്.
1.വര്‍ക്ക് ബാക്ക് ലോഗ്കൂടി
ഈ ജീവിതമൊരു പാരാവാരം .. തിരമുറിച്ചെന്നും മറു തീരം തേടി
2. ടൗണ്‍ ഹാള്‍ ഡേ
ഞാന്‍ ഞാന്‍ ഞാന്‍ എന്ന ഭാവങ്ങളേ പാകൃത യുഗ മുഖച്ഛായകളേ
3. മീറ്റിങ്ങ് ബ്രീഫിങ്ങ്
ഒളിവാളു കൊണ്ട് മരിച്ചെന്നാലോ എലപുല പോലും കഴിക്കയില്ല, പച്ചോല കെട്ടി വലിക്കും ഞാന്
4. മീറ്റിങ്ങ്
ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു.. ആയിരവും പൊയ് മുഖങ്ങളായിരുന്നു
5. മീറ്റിങ്ങ് ഡീബ്രീഫിങ്ങ്
പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം...
6. ആനുവല്‍ അസെസ്മെന്റ് റിപ്പോര്‍ട്ട്
ഈ ജീവിതം എനിക്കെന്തിനു തന്നു ആണ്ടിവടിവോനേ....
7. ത്രീ സിസ്ക്റ്റീ ഡിഗ്രീ അസെസ്സ്മെന്റ് ഡേ
പാലൂട്ടി വളര്‍ത്ത കിളി പഴം കൊടുത്ത് പാര്‍ത്ത കിളി..... എന്ന സൊല്ലവാ.
8. ത്രീ സിക്സ്റ്റീ ഡിഗ്രീ ഫീഡ്ബാക്ക്
ഊരൈ തെരിഞ്ചിക്കിട്ടേന്‍ ഉലഹം പുരിഞ്ച്ചിക്കിട്ടേന്‍ കണ്മണീ എന്‍ കണ്മണീ
9.ടീം ബില്‍ഡിങ്ങ്
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേരു വരും.. കരയുമ്പോള്‍
10.ഇങ്ക്രിമെന്റ്
സ്വര്‍ഗ്ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ
11.ബോണസ്
അറബിപ്പൊന്നൂതിയുരുക്കി അരഞ്ഞാണം പണിയും ഞാന്‍
12.സ്റ്റോക്ക് ഓപ്ഷന്‍ അനൗണ്‍സ്മെന്റ്
ഒരു രൂപ നോട്ടു കൊടുത്താല്‍, ഒരു ലക്ഷം കൂടെപ്പോരും
13. ഡെഡ് ലൈന്‍ ക്രോസ് ചെയ്തു
വൈക്കത്തപ്പനു ശിവരാത്രി വടക്കുന്നാഥനും ശിവരാത്രി
14. ഫിസ്കല്‍ സാങ്ക്ഷന്‍സ്
പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
15. ഫിസ്കല്‍ സാങ്ക്ഷന്‍ ബ്രീഫിങ്ങ്
നാനും ബൊമ്മൈ നീയും ബൊമ്മൈ നിനൈത്ത് പാത്താല്‍ എല്ലാം ബൊമ്മൈ
16. റീസ്റ്റ്റക്ച്ചറിങ്ങ് റിപ്പോര്‍ട്ട് വന്നു
രാജ്യം പോയൊരു രാജകുമാരന്‍ രാഗാര്‍ദ്ര മാനസ ലോലന്‍
17. ബോര്‍ഡ് സ്പൈ വന്നു കയറി
മച്ചിന്റെ മോളിലിരുന്നൊളിച്ചു നോക്കാന്‍ ലജ്ജയില്ലേ.
18. വയബിലിറ്റി ഫെയില്‍
അന്ധനാര് ഇപ്പോഴന്ധനാര്.. അന്ധകാരപ്പരപ്പിതില്‍
19. ജോബ് റീഅലൈന്മെന്റ്
സോധന മേല്‍ സോധനൈ പോതുമെടാ സാമീ...
20. റൈറ്റ്സൈസിങ്ങ് തീരുമാനം
അഗ്നിപര്വ്വതം പുകഞ്ഞു.. ഭൂചക്രവാളങ്ങള്‍ ചുവന്നു
21. റൈറ്റ്സൈസിങ്ങ് ന്യൂസ് ബ്രേക്ക്
ഹൃദയമുരുകി നീ കരയില്ലെങ്കില്‍ കദനം നിറയുമൊരു കഥ പറയാം..
22. റൈറ്റ്സൈസിങ്ങ് പിങ്ക് പേപ്പര്‍
ദൈവം തന്ത വീട്, വീഥിയിരുക്ക്.. ഇന്ത ഊരെന്ന ഞ്ജാനപ്പെണ്ണേ
23. ഫെയര്‍വെല്‍
പോനാല് പോഹട്ടും പോടാ.. ഇന്ത ഭൂമിയില്‍ നിലയായ്
8 comments:
ഹിഹി അച്ചായോ ചിരിപ്പിച്ചു ഫീകരമായിതന്നെ .
1.ടാര്‍ജറ്റ് അച്ചീവ് ചെയ്യാതെ ഉഴറി നടക്കുമ്പോള്‍
കണ്ണുനീര്‍ക്കുടം തലയിലേന്തി
വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
സ്വര്‍ണ ചിറകുകള്‍ ചുരുട്ടിയൊതുക്കി
വസന്ത രാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ മുകിലേ..സ്വര്‍ണ മുകിലേ
സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ
2.സാലറി ഇങ്ക്രിമെന്റ് [സമയത്ത് കിട്ടാതെ വരുമ്പോള്‍ ]
ആരു പറഞ്ഞു ആരു പറഞ്ഞു
ഇന്നലെ ഞാന്‍ കണ്ടത് രാക്കനവാണെന്ന്
3.മാനേജരുടെ വായില്‍ നിന്ന് തെറി കേള്‍ക്കുമ്പോള്‍
എല്ലാരും ചൊല്ലാണ്....എല്ലാരും ചൊല്ലാണ്....കല്ലാണ് നെന്ചിലെന്നു , കരിങ്കല്ലാണ്
നെഞ്ചിലെന്ന് .
സൂര്യാംശു ഓരോ വയല്‍പ്പൂവിലും വൈരം പതിക്കുന്നു.
എന്നാല്‍ ഐസോലേറ്റഡിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ അത്രക്കങ്ങ് ബോധിച്ചില്ല.
ഈ ജീവിതമൊരു പാരാവാരം .. തിരമുറിച്ചെന്നും മറു തീരം തേടി....
ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു.. ആയിരവും പൊയ് മുഖങ്ങളായിരുന്നു.....
കളഭ ചുമര് വെച്ച വീട് ......
എന്റെ രാജ കൊട്ടാരത്തിന് മതിലുകളില്ല .....
ഈ പറയുന്ന പാട്ടുകളൊക്കെ എവിടെയെങ്കിലും ഡൌണ്‍ ലോഡ് ചെയ്യാന്‍ ഉള്ളതായി അറിയാമോ ?
I tried my best to search for this but no luck.Since you sounds like a person who has a likeness for malayalam old songs if you know please help.
Thanks in advance
ഞാനെഴുതിയത് ചേര്‍ച്ചക്കുറവുണ്ടെന്നെനിക്ക് തന്നെ തോന്നിയിരുന്നു ,പിന്നെ അനോണിയാസ് എഴുതിയത് വായിച്ച ആ നിമിഷത്തില്‍ വായില്‍ തോന്നിയത് എഴുതിയന്നേയുള്ളൂ ജീവി , പിന്നെ ഡിലീറ്റാന്‍ പറ്റിയില്ല . പഴയ മലയാളം പാട്ടൊന്നും അത്ര വഴങ്ങണില്ല .
അന്തോനിചായോ...സംഗതി കലക്കിട്ടോ..
seasonal ആന്‍ഡ് situational സോങ്ങ്സ് അടിപൊളി
:)
ചിരിപ്പിച്ചു പഹയാ.
ഐസോലേറ്റഡ്,
ഈ സന്ദര്‍ഭവും പാട്ടും നേരെ വിപരീത ദിശയിലായിപ്പോയി.
“.സാലറി ഇങ്ക്രിമെന്റ് [സമയത്ത് കിട്ടാതെ വരുമ്പോള്‍ ]
ആരു പറഞ്ഞു ആരു പറഞ്ഞു
ഇന്നലെ ഞാന്‍ കണ്ടത് രാക്കനവാണെന്ന്..”
അതെ,കമന്റുകള്‍ ഇന്‍സ്റ്റന്റ്റായി എഴുതുന്നതല്ലേ. ഞാന്‍ വെറുതെ അതിലെ അപാകത ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ. ഒട്ടും നീരസം തോന്നാതെ അത് അംഗീകരിച്ച ആ മാന്യതയെ ബഹുമാനിക്കുന്നു.
കിടിലന്‍ സജഷന്‍സ് :)
Post a Comment