
അഗ്നി രണ്ട്- മധ്യദൂര മിസൈല്‍ (ചിത്രം ഏജന്‍സി ബ്രസീലിയ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സോടെ പ്രസിദ്ധീകരിച്ചത്)
പുലികളെ ആദരിക്കുന്ന ചടങ്ങ് ഇടയ്ക്ക് മുടങ്ങി. പൂര്‍വ്വാധികം ശക്തിയായി തുടങ്ങാം. ഇന്നത്തെ പുലി ഡോക്റ്റര്‍ ടെസ്സി തോമസ്. ഇന്നലെ അവരെ അഗ്നി അഞ്ച് എന്ന ഇന്ത്യയുടെ പുതിയ ഇന്റര്‍ കോണ്ടിനെന്റല് ബാലിസ്റ്റിക് മിസ്സൈല്‍ പ്രോജക്റ്റിന്റെ ഡയറക്റ്റര്‍ ആയി നിയമിച്ച വാര്‍ത്ത ഈയിടെ വന്നിരുന്നു. (അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ക്കേ നിലവില്‍ ഇന്റര്‍ കോണ്ടിനന്റല് ബാലിസ്റ്റിക്ക് മിസൈല്‍ ടെക്നോളജി നിലവിലുള്ളൂ എന്നതാണ് അഗ്നി അഞ്ചിന്റെ മറ്റു മിസ്സൈല്‍ പ്രോജ്കറ്റുകളില് നിന്നും വ്യത്യസ്ഥമാക്കുന്നത് )
ആലപ്പുഴക്കാരിയായ ഡോക്റ്റര്‍ ടെസ്സി തൃശ്ശൂര്‍ എഞ്ചിനീയറിങ് കോളേജില്‍ നിന്നു ബിരുദവും ഡിഫന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഡിഫന്‍സ് റിസേര്‍ച്ച് & ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷനില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി ജോലി ചെയ്തു വരുന്നു.
അഗ്നി രണ്ടിന്റെ പരിഷ്കാരത്തിന്റെ പോജക്റ്റ് ഡയറക്റ്ററായും അഗ്നി മൂന്നിന്റെ അസോസിയേറ്റ് പ്രോജക്റ്റ് ഡയറക്റ്ററായും ഡോ. ടെസ്സി സ്തുത്യര്‍ഹ സേവനം കാഴ്ചവച്ചിട്ടുണ്ട്.
ഖര ഇന്ധന റോക്കറ്റ് സംവിധാനത്തില്‍ ഇന്ത്യയിലേ ഏറ്റവും വലിയ വിദഗ്ദ്ധരുടെ ഗണത്തില്‍ പെടുന്നു ഡോ. ടെസ്സി.
പുരുഷന്മാര് സിംഹഭൂരിപക്ഷമായ ഡി ആര് ഡി ഓ ഇല് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണോ എന്ന പത്രക്കാരുടെ ചോദ്യത്തിന് " ഇവിടെ സ്ത്രീയും പുരുഷനുമൊന്നും ഇല്ല, ശാസ്ത്രജ്ഞരാണ് ഉള്ളത്" എന്നാണ് ഡോ. ടെസ്സി പ്രതികരിച്ചത്. പക്ഷേ സ്വകാര്യ മേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിഫന്‍സ് ശാസ്ത്രജ്ഞരുടെ ശമ്പളം തീരെക്കുറവായത് തന്നെ വിഷമിപ്പിക്കാറുണ്ടെന്നും രാഷ്ട്രതാല്പ്പര്യത്തിലേക്കുള്ള സംഭാവന എന്ന നിലയില്‍ തന്റെ ജോലിയെക്കുറിച്ച് അഭിമാനമുണ്ടെന്നും കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ മറന്നില്ല.
6 comments:
"അഗ്നിമാതാവ്" ഈ പേരുകൊണ്ടെന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല മാഷേ.....
അഗ്നി നിര്‍മ്മിക്കുന്ന ടീമിന്റെ തലവത്തി അല്ലേ? അതു കൊണ്ടാണ് വേദവ്യാസാ അഗ്നിമാതാവ് എന്ന് ഡോ ടേസ്സിയെ വിശേഷിപ്പിച്ചത്.
എന്തിനാണോ എന്തോ വെറുതെ കാശ് മുടക്കി അഗ്നി കുഗ്നി. ഇല്ലെങ്കില്‍ ഇപ്പോ പാകിസ്ഥാനു ചൈനേം ബോംബിട്ട് തകര്‍ക്കും! ഇത്തരം ധൂര്‍ത്ത് അംഗീകരിക്കാന്‍ പറ്റുന്നില്ല.
ഇന്ത്യക്ക് ആവശ്യമായ വേറെ എന്തൊക്കെ കണ്ടു പിടിക്കാന്‍ കിടക്കുന്നു! അപ്പഴാ.
അരവിന്ദിനോട് യോജിക്കുന്നു. ഡോ ടെസ്സിയെ പോലെയുള്ളവരുടെ കഴിവും അറിവും ജനങ്ങള്‍ക്കുപകാരം ചെയ്യുന്ന കാര്യങ്ങല്ക്കല്ലേ ഉപയോഗിക്കേണ്ടത്?
അരവിന്ദ്, ഭക്ഷണപ്രിയൻ എന്നിവരോടൊപ്പം ഞാനും.
"പുലികളെ ആദരിക്കുന്ന ചടങ്ങ്" മാത്രമല്ല, ഇതും മുടങ്ങിക്കിടക്കുന്നു... :)
അതും മറന്നു പോയി ജയരാജാ, ഓര്‍മ്മിപ്പിച്ചതിനു നന്ദി. തുടങ്ങാം.
Post a Comment