കേരളകൗമുദിയില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടാണിത്.
ചില സ്രാക്കളെ പരിചയപ്പെടാം.
കൊമ്പന്‍ സ്രാവ് എന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്നു മനസ്സില്‍ വരുന്നത് കൊമ്പുള്ള സ്രാവ് (സാഷാര്‍ക്ക്) ആണെങ്കിലും മലയാളത്തില്‍ കൊമ്പനെന്നു വിളിക്കുന്നത് കൂടുതലും ചട്ടിത്തലയന്‍ സ്രാവിനെയാണ് (ഹാമര്‍ഹെഡ് ഷാര്‍ക്ക്). മൂക്കത്തു വാളുള്ള സാഷാര്‍ക്ക് നാട്ടില്‍ അപൂര്‍വ്വവുമാണ്, അതിനെ പിടിക്കുന്നത് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം നിയമവിരുദ്ധവുമാണ്.
വാര്‍ത്ത ഇങ്ങനെ-
ആയിരം കിലോയോളം തൂക്കം വരുന്ന കൊമ്പന്‍ സ്രാവിനെ ലഭിച്ചു... തലയുടെ മുന്നില്‍ ആറടിയില്‍ അധികം വരുന്ന വാള്‍ പോലെയുള്ള ഭാഗം കൊണ്ട് ശത്രുക്കളെ ആക്രമിക്കുന്ന സ്രാവാണിത്...
സംഗതി ഹാമര്‍ഹെഡഡ് ഷാര്‍ക്ക് ആണെങ്കില്‍ പരമാവധി അഞ്ഞൂറുകിലോയില്‍ അധികം പോന്നതിനെ കണ്ടെത്തിയിട്ടില്ല, ഇങ്ങനെ ഒരു ഇരട്ടി തൂക്കമുള്ളതിനെ കണ്ടെത്തിയെങ്കില്‍ അത്യാവശ്യമായി ഫിഷറീസില്‍ അറിയിക്കേണ്ടതായിരുന്നു എന്ന് മനസ്സില്‍ ചിന്തിക്കുമ്പോഴാണ് ആ ആറടി വാള്‍ കണ്ടത്. ഈ പറയുന്ന കൊമ്പന്‍ ഹാമര്‍ഹെഡഡ് ഷാര്‍ക്ക് കുലത്തിലെ ആണെങ്കില്‍ അതിനു അരിവാളില്ല, ചുറ്റികയേ ഉള്ളൂ. ദാ പടം ( ഈ കുലത്തിലെ ഏറ്റവും വലിയ ഇനം- ഗ്രേറ്റ് ഹാമര്‍ഹെഡ് ഷാര്‍ക്ക്. വംശനാശം നേരിടുന്ന മത്സ്യമാണിത്. )
photographed by Josh Hallett reproduced under creative commons lincese
ഇനി ഇത് വാള്‍സ്രാവ് ആണെങ്കില്‍ ദാ ഇതുപോലെ ഇരിക്കും പക്ഷേ ആയിരം പോയിട്ട് ഇരുന്നൂറ്റമ്പതു കിലോയ്ക്കപുറം പോകുന്ന വാള്‍സ്രാവുകളെ പറ്റി എനിക്കറിയില്ല.
ആക്‌ച്വലി എന്തരു കൊഴുചാളയാവും ഈ വലയില്‍ കയറിയത്? വല്ല പിടിയും കിട്ടിയവര്‍ പറഞ്ഞു തരൂ.
8 comments:
വെള്ളമടിച്ചു വാളുവെച്ചുകൊണ്ടിരുന്ന ഏതെങ്കിലും തിമിംഗലമാകാനേ വഴിയുള്ളൂ
"1000 കിലോയോളം" എന്ന് വച്ചാല്‍ 1000 കിലോ ആവണമെന്നില്ല ;-)
ആ കണക്കിന് നത്തോലിക്ക് 1000 കിലോയോളം ഭാരം ഉണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തി ആവില്ലായിരിക്കും അല്ലേ കല്യാണ്‍ജീ?
:)
500 കിലോ ഭാരമുള്ള ഒരു ഹാമര്‍ ഹെഡ് ഷാര്‍ക്ക് 500 കിലോയുടെ ഒരു കട്ടി വിഴുങ്ങി; അപ്പോള്‍ ഭാരമെത്രയായി? ;-) :-D ഒക്കെയൊരു മാത്തമാറ്റിക്സല്ലേന്നേ...
--
ചോദ്യം ഒഫ് ദ വീക്ക് !
“ആക്‌ച്വലി എന്തരു കൊഴുചാളയാവും ഈ വലയില്‍ കയറിയത്?”
നന്നായിരിയ്ക്കുന്നു
കടലിലെ മത്സ്യവും
തലയിലെ ഓളവും
അടങ്ങൂകില്ലോമനെ
അടങ്ങൂകില്ല
ദയവായി സന്ദര്‍ശിക്കൂ ( കെഞ്ചിയിട്ടല്ലെ,വെറുതെയല്ലല്ലൊ)
www.gananaadam.blogspot.com
Post a Comment