23/10/2009- UAEST 9.45
അച്ച. മതി ഒറങ്ങീത് . എണീക്ക്.
അവധി എന്താന്നു നിനക്കറിയില്ലല്ലോ മകാ. ഇച്ചിരൂടെ കെടക്കെട്ടെ.
അച്ച റെഡിയാക്; നമക്ക് അമേരിക്ക പോകാം.
പോകാം, ഒരു മണിക്കൂര്‍ കഴിയട്ടെ. ങേഹേ? അമേരിക്കയിലോ?
ങാ. ഞാന്‍ അച്ച ചെരിപ്പും കീയും എടുത്ത് വരട്ടേ??
ഉടുത്തിരിക്കുന്ന കൈലിമുണ്ടോടെ, പല്ലു തേക്കാതെ നേരേ അമേരിക്കക്കു പോകാനാണു ക്ഷണം. ഉറക്കം തെളിഞ്ഞു, സംഗതി ഏതാണ്ട് പിടി കിട്ടി. എന്നാലും അത് തുറന്ന് പറയാന്‍ ഇവനു നാണമുണ്ടോന്ന് അറിയണമല്ലോ.
അമേരിക്കേ പോകണമെങ്കില്‍ കുറേ പൈസ വിമാനത്തില്‍ കൊടുക്കണം.
ഞാന്‍ പിഗ്ഗി ബാങ്ക് തരുമല്ലോ!
അല്ല ഇപ്പ എന്തിനാ അമേരിക്കയില്‍ പോകണത്?
മേകനയെ കാണാന്‍.
അച്ചം നാണമെന്പത് ഹൈദര്‍ കാല പഴസ്സ്!!
ഒരു ബന്ധു കഴിഞ്ഞ വീക്കെന്‍ഡില്‍ ദുബായി വഴി അമേരിക്കക്കു പോയിരുന്നു. മൂപ്പരുടെ മകളാണു മേഘ്ന. യാത്രപറയാന്‍ നേരം മഹനും ആ കുട്ടിയും ഒരേ കെട്ടിപ്പിടീം നെഞ്ചത്തടിച്ചു നെലോളീം നടത്തിയ നേരത്ത് പ്രോമിസ് ചെയ്തതാവും അടുത്ത വീക്കെന്‍ഡില്‍ എത്തിക്കോളാമെന്ന്.
--------------------------------------------------------------
??/??/1974 - ~ 20 hours IST
അച്ഛാ?
എന്താടോ?
അച്ഛനു കൊച്ചിക്ക് ട്രാന്‍സ്ഫര്‍ കിട്ടുമോ?
ട്രാന്‍സ്ഫറോ? അതെന്തിനാടോ?
ഒന്നുമില്ല.
ഒന്നുമില്ലെങ്കില്‍ പിന്നെ എന്താ ചോദിച്ചത്?
ചുമ്മ.
അങ്ങനെ ചുമ്മ ഒന്നും അല്ലച്ഛാ, ചേട്ടന് ചിരിച്ചലറി. ദാ ഇവന്റെ ക്ലാസ്സില്‍ പഠിക്കുന്ന പിങ്കിയുടെ ഡാഡിക്ക് കൊച്ചീലോട്ട് ട്രാന്‍സ്ഫര്‍ ആയി. അതിന്റെ വിഷമത്തിലാ ഇപ്പ.
---------------------------------------------------------------------
ഇപ്പോ ഉറപ്പായി. അച്ഛന് അപ്പൂപ്പനെ ആറ്റിങ്ങല്‍ വരെ പോകാന്‍ ക്ഷണിച്ചിട്ടുണ്ടാവണം പണ്ട്- അതാണല്ലോ ഞാന്‍ അങ്ങ് കൊച്ചിക്ക് ട്രാന്‍സ്ഫറിനു ശ്രമിച്ചത്.
12 comments:
ഹ.ഹ..ഹ, പിന്നെ മത്തകുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ?
:)
:-)
രൊംബ ശരി ആന്റപ്പാ,
ഈയ്യിടെ പുത്രന്, പത്ത് ദിവസായിട്ടും, ഫീസ് അടച്ച രസീത് കൊണ്ട് വരാത്തതുകൊണ്ട്, ഞാന്‍ ഒന്ന് തുനിഞ് ഇറങ്ങി, നാലായിരത്തഞ്ചൂറ് രുപ എവിടെ പോയീന്ന് അറിയണമല്ലോ, പിന്നീട് കണ്ട് കിട്ടി, പുത്രന് തന്നെ പറഞു, ശരത്തിന്റെ സഹോദരീടെ കല്യ്യാണത്തിനു, ഫോട്ടോഗ്രാഫര്‍ക് കൊടുക്കാന്‍ കാശില്ലാണ്ടെ വന്നപ്പോഴ് എടുത്തൂന്ന്!
(അന്ത കാളജ് കാലത്തില്‍ അരപവന്റെ മാലയുള്ളത് ബേള്‍ഡ് പലിശയ്ക്ക് വച്ച് എന്തോരം മറിച്ച് തിരിച്ചിരിയ്കുന്ന തായ് തന് മകനല്ലവാ നീ....)
:D :D
(ഓ.ടോ. ഈ ക്ഷീരബല എന്താന്നു ഒന്ന് വ്യക്തമായി പറഞ്ഞു തരാമോ ? )
അന്തോണിച്ചോ. ഒനിഡ പരസ്യത്തിലെ ചെകുത്താനാവാനുള്ള പോക്കാണോ? ഓണേഴ്സ് പ്രൈഡ് നെയ്ബേര്‍സ് എന്‍വി. അച്ഛന് പോസ്റ്റിട്ടപ്പോഴോ അസൂയ മൂത്തതാണ്. മോണ്‍സ്റ്റേഴ്സ് കുസൃതിയായി തന്നെ തുടരട്ടെ. സംഭവബഹുലമായും
ദീപു,
ചില എണ്ണകളും കുഴമ്പുകളും ഉണ്ടാക്കുമ്പോള്‍ ഒരേ പ്രോസസ്സ് തന്നെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചെയ്താണ് അതിന്റെ വീര്യവും കടുപ്പവുമൊക്കെ കൂട്ടുന്നത്. അത
ഒരാവര്‍ത്തി കഴിഞ്ഞ എണ്ണയെക്കാള്‍ മൂത്തതാണ് രണ്ടാവര്‍ത്തി കഴിയുമ്പോള്‍ കിട്ടുന്നത്.
അങ്ങനെ മൂന്ന്, ഏഴ്, പതിന്നാല് , ഇരുപത്തൊന്ന്, നാല്‍പ്പത്തൊന്ന്, നൂറ്റൊന്ന് എന്നിങ്ങനെ ആവര്‍ത്തി കൂടുന്തോറും മരുന്നിന്റെ വീര്യവും കൂടുന്നു.
ക്ഷീരബല, സഹജരാദി, ധന്വന്തരം തുടങ്ങി അനേകം ആയുര്‍വേദ മരുന്നുകള്‍ ഇങ്ങനെ ആവര്‍ത്തി വഴി ഉണ്ടാക്കുന്നതാണ്. ആരെന്നറിയില്ല, ഏതോ സരസകവി
എഴുതിയത് തന്നെ വീണ്ടും വീണ്ടും എഴുതി വയ്ക്കുന്നതിനെ ക്ഷീരബല ഉണ്ടാക്കുന്നതുമായി ഉപമിച്ചതില്‍ പിന്നെ ആവര്‍ത്തനം എന്നതിന്റെ പര്യായമായി ക്ഷീരബല.
ശേഷം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പലരും പറഞ്ഞ് "ക്ഷീരബല" എന്ന പ്രയോഗം തന്നെ ഇപ്പോള്‍ ക്ഷീരബല ആയി :)
ഹതു ശരി- പാരമ്പര്യമായിട്ടു ഞരമ്പാ അല്ലെ? :)
എന്റെ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പഴത്തെ പ്രേമമൊക്കെ എന്ത്!
സ്നേഹമാണഘിലസാരമൂഴിയിൽ ഏന്നല്ലേ
അല്ല അല്ലേ?
അന്തോണിച്ച,
പാഞ്ഞതിന് കുഞ്ഞ് പറക്കും
അതിന്റെ മുട്ട ഉരുളും.
:)
ക്ഷീരബല തന്നെ :)
ha ha :)
ഹ ഹാ!! അന്തോണിച്ചാ, വിത്തു ഗുണം....
Post a Comment