ഈ പോസ്റ്റ് അരവിന്ദിന്. ബോംബ് സ്ക്വാഡിന്റെ പ്രകടനം ടെല്ലിവിഷത്തില്‍ കാണാന്‍ പറ്റിയില്ല, പക്ഷേ വായിച്ചപ്പോള്‍ രണ്ടുകാര്യം ഓര്‍ത്തു.
ഒന്ന്: പത്തു വര്‍ഷത്തോളം പണ്ട്. നാട്ടിലെ ഒരു പോലീസ് സ്റ്റേഷന്‍. ഒരു കടത്തിണ്ണയില്‍ സംശയാസ്പദമായ എന്തോ കണ്ടെന്ന് ആരോ പോലീസില്‍ പറഞ്ഞു. രണ്ട് കോണ്‍സ്റ്റബിള്‍ മാരെ അങ്ങോട്ട് പറഞ്ഞയച്ചു. അവര്‍ കണ്ടു, സംഭവം ബോംബാണ്. ബോംബുസ്ക്വാഡ് അങ്ങ് പത്തു മുന്നൂറു കിലോമീറ്ററപ്പുറത്തുള്ള ഓഫീസിലേയുള്ളു. ലോക്കല്‍ പോലീസിനു ബോംബ് കൈകാര്യം ചെയ്യാനോ നിര്വ്വീര്യമാക്കാനോ ഉള്ള അറിവൊന്നുമില്ല. ഇതിവിടെ കിടന്നു പൊട്ടിയാല്‍ നോക്കാന്‍ ചെന്നവന്റെ തൊപ്പിയും തെറിക്കും.
അടുത്തുള്ള പബ്ലിക്ക് ബൂത്തില്‍ കേറി ഇന്‍സ്പക്റ്റര്‍ക്ക് ഫോണ്‍ ചെയ്തു . അങ്ങേര്‍ക്കും ഒരു പിടിയും ഇല്ല. അറിയാവുന്ന ദൈവത്തിന്റെയെല്ലാം വിളിച്ചശേഷം പോലീസുകാര്‍ സാധനം അടങ്ങിയ ബാഗ് എടുത്ത് ഒരോട്ടോറിക്ഷയില്‍ കയറി സ്റ്റേഷനിലെത്തി. ഭാഗ്യത്തിനു പൊട്ടിയില്ല. ഇന്‍സ്പെക്റ്റര്‍ തല പുകഞ്ഞശേഷം സംഗതി എടുത്ത് വാട്ടര്‍ ടാങ്കില്‍ താഴ്ത്താന്‍ പറഞ്ഞു, ഇനി വല്ല വെടിമരുന്ന് വച്ചുള്ള ബോംബാണെങ്കില്‍ നനഞ്ഞ് നശിച്ചോളുമല്ലോ. പോലീസുകാര്‍ സംഗതി എടുത്ത് വാട്ടര്‍ ടാങ്കിലിട്ട് താഴെ ഇറങ്ങിയതും ഒറ്റൊറ്റ പൊട്ടല്‍. വാട്ടര്‍ ടാങ്കും സ്റ്റേഷന്റെ പകുതിയും തവിടു പൊടി. നേര്‍ച്ചയുടെ ഫലമായിരിക്കും, ആളപായമില്ല.
രണ്ട്:
മനുഷ്യാവകാശത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനുമൊക്കെ ചുക്കാന്‍ പിടിച്ച പ്രശസ്തയായ ഒരു സ്ത്രീ ദില്ലി പോലീസിനെ നയിക്കും കാലം. ഒരു വിദേശമാസികയില്‍ റിപ്പോര്‍ട്ട് വന്നു ദില്ലി പോലീസിന്റെ കുശാഗ്രബുദ്ധിയെപ്പറ്റി. സംഗതി ഇത്രയേയുള്ളു. ഡെല്‍ഹിയില്‍ സംശയാസ്പദമായ ബാഗോ മറ്റോ കിടക്കുന്നതു കണ്ടാല്‍ പോലീസ് ഉടനേ ഒരു നഗരപ്രദക്ഷിണം നടത്തി യാചകബാലന്മാരെയോ തെരുവുപിള്ളേരെയോ ചേരിവാസികളുടെ മക്കളെയോ പൊക്കും, എന്നിട്ട് ദൂരെ മാറി നിന്ന് ആ കുട്ടികളോട് അതെടുത്ത് തുറന്നു പരിശോധിക്കാന്‍ പറയും. ചത്താല്‍ തെണ്ടികള്‍ ചാവട്ടെ!
സംഗതി ഒച്ചപ്പാടായപ്പോള്‍ ഈ പണി ദില്ലി പോലീസ് നിര്‍ത്തി. അഞ്ചാറു വര്‍ഷം കഴിഞ്ഞ് ഒരു ഇന്ത്യന്‍ മാഗസീന്‍ വീണ്ടും അന്വേഷിച്ചപ്പോല്‍ പഴയ ഒച്ചപ്പാടൊക്കെ അടങ്ങിയപ്പോല്‍ പോലീസ് വീണ്ടും ഈ പണി തുടങ്ങി എന്നായിരുന്നു കണ്ടത്.
3 comments:
ഇത് വായിച്ചപ്പോഴാണ് ബോംബ് നിര്‍വീര്യമാക്കുന്ന പോലീസുകാരന്റെ ഫോട്ടോ കണ്ടപ്പോള്‍ തോന്നിയ ഒരു സംശയം വീണ്ടും വന്നത്. സംഭവം ളോഹയും ഹെല്‍മെറ്റും ഒക്കെ ഇട്ടിട്ടുണ്ടെങ്കിലും കൈക്ക് ഒരു പ്രൊട്ടക്ഷനും കാണുന്നില്ല. കൈ പോയാ പോട്ടെ എന്നാണോ ആവോ?
SFI യുടെ ഒരു മുദ്രാവാക്യം കടം എടുക്കട്ടെ..
പോലീസ് എല്ലാം ചെറ്റകള്‍ എല്ലാ എന്നാലും ചില ചെറ്റകള്‍ ഉണ്ട്...ആ പറഞ്ഞ ചെറ്റകളില്‍ പെടുന്നതാണ് ഇ പോസ്റ്റില്‍ പറഞ്ഞ ഡല്‍ഹി പോലീസ്..എന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി കഷ്ടപ്പെടുന്ന പോലീസും ഉണ്ട് :ഇവിടെ നോക്കുക
ഞെട്ടിച്ചു ദില്ലി പോലീസിന്റെ ക്രൂരത. നിയമപാലകര്‍ എന്ന് പറയുന്ന ഇവര്‍ക്കൊക്കെ എങ്ങനെ മനസ് വരുന്നു ഇങ്ങനെ ഒക്കെ ചെയ്യാന്‍.
നാളെ അവരുടെ കുഞ്ഞുങ്ങളും ഇങ്ങനെ ഒരു അവസ്ഥയില്‍ പെട്ട് പോയാല്‍ സഹിക്കുമോ
Post a Comment