ശമ്പളം? അതിപ്പോ എല്ലാവര്‍ക്കും അറിയില്ലേ എന്ന് പെട്ടെന്ന് തോന്നിയേക്കാം. അമേരിക്കന്‍ ആദായ നികുതി നിയമത്തിനു മുന്നില്‍ ചുങ്കം ചുമത്തപ്പെടുന്ന ശമ്പളം എന്നാല്‍:
1.തൊഴിലുടമ നിങ്ങള്‍ക്ക് നേരിട്ടു തരികയോ ബാങ്കില്‍ അടയ്ക്കുകയോ മറ്റുരീതിയില്‍ നിങ്ങള്‍ക്ക് ലഭ്യമാക്കുകയോ ചെയ്ത എല്ലാ പണവും
2.നിങ്ങളുടെ ഉടമസ്ഥതയിലേക്ക് ആക്കിത്തന്ന എല്ലാ സ്ഥാവരജംഗമങ്ങളുടെയും വിപണിവില (ഉദാ. ഒരു വീടാണു തരുന്നതെങ്കില്‍ ആ സ്ഥലത്ത് അത്തരം വീടവാങ്ങാനുള്ള സാധാരണവില)
3.നിങ്ങള്‍ക്കു വേണ്ടി എഴുതിത്തള്ളുകയോ വീട്ടുകയോ ചെയ്ത കടങ്ങള്‍ (നിങ്ങള്‍ ജാക് ഡാനിയലിലാണ്; വാങ്ങിയ കുപ്പികളുടെ വില കമ്പനി എഴുതിത്തള്ളി, നിങ്ങള്‍ ഓറക്കിളിലാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകാരന്റെ വിളി സഹിക്കവയ്യാതെ കമ്പനി ആ അടവ് അങ്ങു നടത്തി
4.അംഗീകൃത പെന്‍ഷന്‍ പ്ലാനില്‍ നിന്നും ലഭിക്കുന്ന എല്ലാ തുകയും (റോത്ത്, കവര്‍ഡെല്‍ തുടങ്ങിയവ വേറൊരദ്ധ്യായത്തില്‍)
5. നിങ്ങള്‍ ടിപ്പ് സുല്‍ത്താന്‍ ആണെങ്കില്‍ പ്രതിമാസം ഇരുപതു ഡോളറില്‍ പുറത്ത് ടിപ്പായി ലഭിക്കുന്ന തുക
എന്നിവയും; താഴെപ്പറയുന്നതില്‍ പരിധിക്കപ്പുറമുള്ള സൗജ്യനങ്ങളും ബെനിഫിറ്റുകളും കൂടിച്ചേരുന്നതാണ് ശമ്പളം
വാര്‍ഷിക പരിധിബന്ധിതമായി താഴെപ്പറയുന്നവ ശമ്പളമായി ചുങ്കപ്പെടേണ്ടതില്ല:
1.കമ്പനി അടച്ച $50,000 വരെയുള്ള വാര്‍ഷിക ലൈഫ് ഇന്‍ഷ്വറന്‍സ് പ്രീമിയം
2.സേവനങ്ങളുടെ സൗജന്യനിരക്കില്‍ 20% ല്‍ പുറത്തുള്ള തുക;
3.തൊഴിലുടമയുടെ സ്ഥാപനത്തില്‍ സൗജന്യനിരക്കില്‍ വാങ്ങുന്ന സാധനങ്ങളില്‍ കമ്പനിയുടെ ക്രയാദായത്തിലും കൂടിയ സൗജന്യമുണ്ടെങ്കില്‍ അത്;
4.ഗ്രാജുവേഷന്‍/ പിജി കോഴ്സുകളില്‍ $5250 നു മുകളില്‍ വരുന്ന ട്യൂഷന്‍ കമ്പനി തന്നത്
5.കാര്‍ പാര്‍ക്കിങ്ങിന് $215 വരെ
6.ട്രാന്‍സിറ്റ് പാസ്സ് $110 വരെ.
പരിധികളില്ലാതെ ആദായനികുതി ഒഴിവാകുന്ന കാര്യങ്ങള്‍
1.അംഗീകൃത പെന്‍ഷന്‍ പദ്ധതികളിലേക്ക് തൊഴിലുടമ അടയ്ക്കുന്ന തുക
2.തൊഴില്‍ സ്ഥാപനത്തിനുള്ളില്‍ താമസസൗകര്യമോ സൗജന്യഭക്ഷണമോ ലഭിക്കുന്നത്
3.ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി തരുന്ന തുകകള്‍
4.ചികിത്സയ്ക്കോ അംഗഭംഗത്തിന്റെ പുറത്തോ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സില്‍ നിന്നു ലഭിക്കുന്ന പണം
5.ഡെമിനിമിസ് സൗകര്യങ്ങള്‍ (സ്വകാര്യ ഉപയോഗത്തിനായി ഒരു ലാപ്പ് ടോപ്പ്, റെഫറന്‍സ് ലൈബ്രറി... എന്നാല്‍ കാറും വീടുമൊന്നും മിനിമിസ് അല്ല)
6.പ്രീടാക്സ് ഡെപ്പോസിറ്റ് (രണ്ടരവര്‍ഷത്തിനകം ഹെല്‍ത്ത് ഡിപ്പന്‍ഡന്റ് കെയറിന് ഉപയോഗിച്ചു തീര്‍ക്കേണ്ടത്)
ഇത്രയുമൊക്കെ ചേര്‍ന്നാല്‍ ശമ്പളമായി.
അടുത്തത്- ശമ്പളേതര ചെറു വരുമാനങ്ങള്‍
മുന്‍ പോസ്റ്റിലെ കമന്റുകള്‍ക്ക്
പ്രിയ സൂരജ്,
തുല്യപ്പെട്ടത് എവിടെയായിട്ട് എന്തു കാര്യം, അതുല്യമായത് എന്തരേലും കയ്യിലില്ലെങ്കില്‍ ഇക്കാലത്ത് വല്യ പാടു തന്നപ്പാ. ഈ സീരീസ് ഒരു സുഹൃത്ത് സ്വകാര്യമായി ചോദിച്ചതിനുള്ള മറുപടിയാണ്, എന്നാല്‍ പിന്നെ ബ്ലോഗില്‍ കിടക്കട്ടേ നാലുപേരൂടെ കാണുമല്ലോ എന്നു കരുതി, അത്രേയുള്ളു പ്രകോപനം .
രാധേയോ,
ബ്ലോഗില്‍ പലരും ഞാന്‍ സീ പി ഐ കാരന്‍ ആണെന്ന് പറഞ്ഞിട്ടുണ്ട്, വേറേ ചിലര്‍ സീ പീ എം കാരന്‍ ആണെന്ന് പറഞ്ഞു. ഇപ്പ ദാ സീ പീ ഏ ആണോന്ന് . സീ പി കള്‍ ഏറ്റു വാങ്ങാന്‍ ഇനിയും അന്തപ്പന്റെ ജീവിതം ബാക്കി :)
പാഞ്ചാലീ,
ആ സുഹൃത്ത് എവിടെയെങ്കിലും ക്ലാസ്സിനു ചേര്‍ന്നിട്ടില്ലെങ്കില്‍ അന്തോണി വക ഒരു സജഷന്‍ (അമ്മച്യാണെ എനിക്കു കമ്മീഷനൊന്നുമില്ല) . Illinois State University ല്‍ ബെക്കര്‍ സി പി ഏ റിവ്യൂ കോഴ്സ് ഉണ്ട്, ഇപ്പോ പോയി ചേരാം. ശകലം എക്സ്പന്‍സീവ് ടീം ആണ് പക്ഷേ അവര്‍ തരുന്നതിലും നല്ല ക്ലാസ് എവിടെയും കിട്ടുമെന്ന് തോന്നുന്നില്ല.
സിജു,കോറോത്ത്- നന്ദി.
8 comments:
രാധേയന്‍ ചോദിച്ച സി.പി.എ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്കയാ അന്തോണിച്ചാ. ദുബായിലെ ലോക്കല്‍ കമ്മിറ്റീന്ന് അമേരിക്കന്‍ ലോക്കല്‍ കമ്മിറ്റിലേക്ക് മാറിയോ എന്നാവും ചോദിച്ചതിന്റെ അര്‍ത്ഥം :)
ഒരു പ്രയോജനവും ഉണ്ടാവാത്ത കാര്യമാണെങ്കിലും താത്‌പര്യത്തോടെ വായിക്കുന്നു. വല്ലപ്പോഴും വിളിക്കുന്ന മച്ചുനന്‍മാരെയൊക്കെ ഞെട്ടിക്കാന്‍ ;)
1. അതെന്താ ഇല്ലിനോയില്‍ തന്നെ ബെക്കര്‍ സിപിഎ കോര്‍സിനു ചേരണമെന്ന് പറയുന്നത്?
2. ഇന്ത്യക്കാരെ ഉദ്ദേശിച്ചാണീ പോസ്റ്റെങ്കില്‍ വിവിധ വിസകള്‍ക്ക് വിവിധ ടാക്സ് നടപടികളുണ്ട്. അതും കൂടി ചേര്‍ക്കുന്നത് നന്നാവും.
3. കഴിഞ്ഞ പോസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ടാക്സ് എന്ന് കണ്ടിരുന്നു. പൊതുവേ സോഷ്യല്‍ സെക്യൂരിറ്റി നമ്പറുള്ളവര്‍ക്ക് മാത്രമാണ് ടാക്സ് ഫയല്‍ ചെയ്യേണ്ടത്. സന്ദര്‍ശകര്‍ക്ക് ഇത് കിട്ടാറില്ല. പിന്നെ അവരവരുടെ രാജ്യത്തിന്റെ നിയമങ്ങളും ഉള്‍പ്പെടും.
4. ടാക്സ് ഫയല്‍ ചെയ്യുന്നവര്‍ തന്നെ വരുമാനം ഇല്ലെങ്കിലും കുറവാണെങ്കിലും സീറോ ഇന്‍കം ഫയല്‍ ചെയ്യുന്നത് ഗവണ്‍മെന്റിന്റെ റിബേറ്റ് ചെക്ക് കിട്ടാന്‍ വേണ്ടിയാണ്. അതുകൊണ്ട് സീറോ ഇന്‍കം ആണെങ്കിലും ടാക്സ് ഫയല്‍ ചെയ്യപ്പെടാറുണ്ട്.
5. ഇവിടെ ടാക്സ് നടപടികള്‍ സുഗമവും സുതാര്യവുമാണ്. അതുകൊണ്ട് ടാക്സ് ഫയല്‍ ചെയ്യണോ ഇല്ലയോ എന്ന് ആര്‍ക്കും സംശയമില്ല. സര്‍ക്കാരില്‍ നിന്ന് എങ്ങിനെയൊക്കെ എത്ര റിട്ടേണ്‍ മേടിച്ചെടുക്കാം എന്നതാണ് പൊതുവേയുള്ള കണ്‍ഫ്യൂഷന്‍.
അന്തോണീ വിവരത്തിനു നന്ദി. സുഹൃത്തിനു പറഞ്ഞു കൊടുത്തിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ oracle-JD Edwards-ഇല്‍ സ്പെഷ്യലിസ്റ്റ് ആയി എത്തിയതാണ്. CPA ഒരു സെക്കന്ററി പ്ലാന്‍ മാത്രം. ആന്റണി ഇപ്പോള്‍ ദുബായിലാണോ അമേരിക്കയിലാണോ? (ഉത്തരം വേണ്ടാത്ത ചോദ്യം!)
പിന്നെ ഇന്ചിപെണ്ണിനു തെറ്റിയില്ലേ എന്നൊരു സംശയം.
ചില കേസുകളില്‍ (ഗൂഗിള്‍ ചെയ്‌താല്‍ മതി) വിസിറ്ററും ടാക്സ് കൊടുക്കേണ്ടേ?
സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഉണ്ടെന്കില്‍ മാത്രമല്ല ടാക്സ് കൊടുക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു. സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഇല്ലാത്തവര്‍ ITIN (Individual Tax Indentification Number)എടുത്തു Tax കൊടുക്കണം എന്നാണ് എന്റെ അറിവ്.
എന്റെ ഒരു കൂട്ടുകാരി മിക്സ്ഡ് മീഡിയ ആര്‍ട്ടിസ്റ്റ് (SSN ഇല്ല, പുള്ളിക്കാരത്തി ഇപ്പോള്‍ ഭര്‍ത്താവിന്റെ ആശ്രിത വിസയില്‍) ആണ്. കക്ഷി ആര്‍ട്ട് വര്‍ക്കില്‍ നിന്നു ഉണ്ടാക്കുന്ന വരുമാനത്തിന് ITIN എടുത്തു Tax അടയ്ക്കുന്നുണ്ട്.
ഒരു ടൂറിസ്റ്റ് വിസ, ബിസിനസ് വിസ (ഇതല്ലേ സന്ദര്‍ശക വിസ പരിധി?) ഇങ്ങിനെയാണെങ്കില്‍ ടാക്സ് ഐഡന്റിഫിക്കേഷന്‍ കൊടുക്കുന്നുണ്ടോ?
ബാക്കിയെല്ലാം നോണ്‍-ഇമ്മിഗ്രന്റ് ഏലിയന്‍ അല്ലേ?
എനിക്ക് തോന്നുന്നു പിന്നേയും അത് രാജ്യങ്ങളും വിസയും ഡിപന്റ് ചെയ്താണെന്ന് തോന്നുന്നു. ആശ്രിത വിസ എന്നു പറയുമ്പോള്‍ H4 ആണോ? H4ആണെങ്കിലും ഒരുകാലത്ത് സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ തരില്ലായിരുന്നു (ആദ്യകാലങ്ങളില്‍ കൊടുക്കുമായിരുന്നു), കാരണം അവര്‍ വിസ മാറ്റാതെ ഇതുപോലെ ‘സമ്പാദ്യം’ പാടില്ലായിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്? ഒന്നു സേര്‍ച്ചി നോക്കട്ടെ.
ലിങ്ക് കിട്ടി പാഞ്ചാലി.
ഇന്ചിപെണ്ണെ, പുള്ളിക്കാരത്തി H4 വിസയിലായിരുന്നു.
ഈ ലിങ്കും കൂടി നോക്കുക (സന്ദര്‍ശക വിസക്കാരെക്കുറിച്ചുള്ള).
ITIN (Individual Taxpayer Identification Number ) എന്ന് തിരുത്തി വായിക്കണേ.
മൊത്തം കണ്‍ഫ്യൂഷനിലായി.
ആ ലിങ്കില്‍ വിസിറ്റര്‍ എന്നാല്‍ നോണ്‍ റെസിഡന്റ് ഏലിയന്‍ എന്നു കാണിക്കുന്നു. വേറെ സ്ഥലത്ത് ബിസിനസ് (ബി കാറ്റഗറി) വിസ നോണ്‍ ഇമ്മിഗ്രന്റ് ഓര്‍ നോന്‍ റെസിഡന്റാണെന്നും കാണിക്കുന്നു.
പക്ഷെ എനിക്ക് തോന്നുന്നു എന്നാല്‍ ആറ് മാസത്തില്‍ കൂടുതല്‍ ഇവിടെ ആണെങ്കിലേ രാജ്യവുമായുള്ള കരാര്‍ പ്രകാരം ടാക്സ് കൊടുക്കേണ്ടതുള്ളൂ എന്ന്? അല്ലെങ്കില്‍ മൂവായിരത്തില്‍ കൂടുതല്‍ സമ്പാദിച്ചാല്‍?
എച്ച്-4 ഇനു ഇങ്ങിനെ സമ്പാദിക്കരുത് എന്ന് കാലാകാലങ്ങളായി ലോയര്‍മാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. എന്തിനു ഗൂഗിള്‍ ആഡ് സെന്‍സ് പോലും ബ്ലോഗില്‍ വെച്ച് പൈസ സമ്പാദിക്കരുതെന്ന് പറയുന്നു. അത് ഗ്രീന്‍ കാര്‍ഡ് അപ്ലിക്കേഷനു തടസ്സമാവുമെന്നും. ഇതിപ്പൊ ടാക്സ് ഐഡന്റിഫിക്കേഷന്‍ ഉണ്ടെങ്കില്‍ അതിലൊന്നും പ്രശ്നമില്ലല്ലോ...ആകെ മൊത്തം ടോട്ടല്‍ കണ്‍ഫ്യൂഷന്‍!
ഇന്ചിപെണ്ണെ, സന്ദര്‍ശകരുടെ കാര്യത്തില്‍ ഞാനും confused ആയിപ്പോയി.
ഇതേപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ വരൂ. പ്ലീസ്...
ഇല്ലീഗല്‍ ആയിട്ടുള്ളവര്‍ പോലും ITIN എടുത്തു ടാക്സ് ഫയല്‍ ചെയ്യുന്നതിനാല്‍ ITIN വച്ചു ഫയല്‍ ചെയ്തിട്ടുള്ളവര്‍ക്ക് ടാക്സ് റിബേറ്റ് ചെക്ക് കിട്ടില്ല എന്ന് കേട്ടിരുന്നു.
Post a Comment