Wednesday, August 6, 2008

അക്കരെപ്പച്ച

എന്‍ രത്തത്തിന്‍ രത്തമാന ഉഴൈപ്പാളികളേ,
ലീ കാണുന്ന പടത്തിലാണ്‌ നമ്മള്‍, ലോ കാണുന്നതാണ്‌ സുന്ദരമായ നാളെ. ലിതിലേ അള്ളിപ്പിടിച്ച് കേറണം. പറ്റുവെന്ന്. ഒത്തു പിടിച്ചാ മലയും മറിയും. നമ്മളാരാ മോന്മാര്‍? അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍ അടിപതറാത്തൊരു സഖ്യമിതേ. ഉണരുവിന്‍ സഖാക്കളേ ചോരയുള്ള മക്കളേ,അദ്വൈതാമല ഭാവസ്പന്ദിത വിദ്യുന്മേഖല പൂകുമ്പോ നമുക്ക് കൈ നറച്ചും ബോണസ്, അലവന്‍സ്, തോമസ്, ഗോമസ്... എനിക്കങ്ങോട്ട് ക്വാരി തരിക്കുന്നു, എനിക്കു മേലാ എന്നെ ആരേലും താങ്ങിക്കോ.

അങ്ങനെ ഒരു ദെവസത്തെ കിള കഴിഞ്ഞ്.

മടങ്ങി പോണ വഴിക്ക് ഒരാവശ്യത്തിനു ശിശുപാലവൃത്തി ചെയ്യണ പരിചയക്കാരനെ കാണാന്‍ ഒന്നു കേറി. മൂപ്പരുടെ ക്ലിനിക്കിന്റെ കതകേല്‍ പിടിച്ചപ്പഴേക്ക് അത് തട്ടിത്തൊറന്ന് ഒരു നാലുവയസ്സുകാരി സര്‍ക്കസിലെ പീരങ്കിയില്‍ നിന്നു തെറിച്ച അഭ്യാസിയെക്കണക്ക് പുറത്തു വന്നു.
"കാള്‍ ദ പോലീസ്, കാള്‍ ദ പോലീസ്... ഹീ അറ്റാക്ക്‌ഡ് മീ"
"ങേ?"
"കാള്‍ 999..പ്ലീസ്."
അകത്ത് ശിശുപാല്‍ജിയും കൊച്ചിന്റെ അപ്പനും അമ്മയും മേശപ്പൊറത്ത് കമന്നടിച്ചു കിടന്ന് ചിരിച്ച് പണ്ടാറടങ്ങുന്നു.

"ആരാ കൊച്ചിനെ അറ്റാക്കിയത്?"
"ഞാനാ, ഞാന്‍ കുത്തി! അവള്‍ക്ക് ഒരു റോട്ടാവൈറസ് ഷോട്ട് കൊടുത്തതാ."
" ശിശുപാലാ, ഒരു ദിവസമെങ്കി ഒരു ദിവസം, നിങ്ങടെ പണി എനിക്കു തന്നിട്ട് എന്റെ പണി നിങ്ങളു ചെയ്യപ്പാ."

(പോസ്റ്റ് സൂരജിന്‌)

3 comments:

കണ്ണൂസ്‌ said...

:-)

എന്റെ കുഞ്ഞുവിനോട് അവളുടെ ഡോക്റ്റര്‍ ഇഞ്ചക്ഷന്‍ തരും എന്ന് പേടിപ്പിച്ചാല്‍ അവള്‍ നിറഞ്ഞ് ചിരിക്കും. എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇഞ്ചക്ഷന്‍ ഇഷ്ടമുള്ള ഒരു കുട്ടിയെ ഞാന്‍ കാണുന്നത്.

Suraj said...

അന്തോണിച്ചാ :)))) നന്ദി...നന്ദിനി..

കണ്ണൂസ് ജീ... എന്തോ കുഴപ്പമുണ്ട് ! ;)

simy nazareth said...

:))))