ബുര്‍ജ്ജിന്റെ പേരെന്തെന്നോ ഉത്ഘാടനത്തിന്റെ പ്ലാനെന്തെന്നോ അറിയാതെ ഉഴറി ഞാന്‍ ആ മരുഭൂമിയില്‍ നിന്നു. ബുര്‍ജ്ജ് എന്റെ മുന്നില്‍ അവ്യക്തമായൊരു ആകാശചുംബിയായി.
പ്രതീക്ഷകളുടെ പാരമ്യത്തില്‍ വിദ്യുത് സ്രഗ്ദ്ധരയായി അത് ഉണര്‍ന്നുവന്നു. ബുര്‍ജ്ജ് ഖലീഫ. എന്റെ നയനദ്വയങ്ങള്‍ ധൂലികാ ധൂളീധ്വജധോരണിയില്‍ ധൃഷമായി വന്നു.
വികാരവിജൃംഭിതനായ എന്റെ ബാഹുക്കള്‍ ദീര്‍ഘപുച്ഛങ്ങളെപ്പോലെ ഉലഞ്ഞപ്പോള്‍ ഛായാമാപിനിയില്‍ പതിഞ്ഞ രൂപങ്ങളും സര്‍പ്പിളാകാരം പൂണ്ടു ഫണങ്ങള്‍ വിതിര്‍ത്തുല്ലസിച്ചു.
രക്തവര്‍ണ്ണമാര്‍ന്ന ആ സുന്ദരോരഗങ്ങള്‍ക്കു നടുവിലൂടെ ഒരു നീല നികുംഭില പാഞ്ഞു പോയി.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്കു മാത്രം പ്രാപ്യമായ ഒന്നാണല്ലോ ബുര്‍ജ്ജ് എന്ന് ആലോചിച്ചു നിന്നപ്പോള്‍ എന്റെ ക്യാമറയുടെ കണ്ണിലെ ബുര്‍ജ്ജും ഒരു സ്റ്റാന്‍ഡില്‍ കുത്തി വച്ച വെള്ളിക്കരണ്ടികളുടെ രൂപമാര്‍ജ്ജിച്ചു.
ഈ ഭീമാകാരനെ നിര്‍മ്മിക്കാന്‍ പുകഞ്ഞ കോടികളെക്കുറിച്ച് സമാംനായം ചെയ്യേണ്ടതില്ലല്ലോ.
(ഈ ഫോട്ടോജേര്‍ണല്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ഫോട്ടോഗ്രഫര്‍മാര്‍ക്കു വേണ്ടി പോസ്റ്റ് ചെയ്ത് ഗുരുസ്ഥാനീയനായ ഇടിവാളിന്റെ കുഞ്ചിത പാദങ്ങളില്‍ സമര്‍പ്പിക്കുന്നു)
7 comments:
ഹൃദയാവര്‍ജ്ജക സമഷ്ടീകാരകം (ന്ന്വച്ചാല് എന്തരോ എന്തോ !)
നമോവാകം!
(കൈപ്പള്ളിയ്ക്കു അനായാസേന മനസ്സിലാകാനാണോ ഈ അതിലളിത പദവിന്യാസം?)
ആര്ടേലെങ്കിലും ഒരു ശബ്ദതാരാവലി ണ്ടാവ്വോ?
'അന്തരാളത്തിന്റെ സ്വാംശീകരണത്തെ പരാന്ഗ്മുഖമാക്കുന്ന അവതരണം'
പോസ്റ്റൊന്ന് കാണാപ്പാഠം പഠിക്കട്ടെ,കുട്ടികളെ പേടിപ്പിച്ച് ഉറക്കാന്‍ ഉപയോഗിക്കാം.
(നടുവേദന മാറിയോ)
അതാപ്പോ നന്നായേ.. അന്തോണി പറയാന്‍ തുടങ്ങിയതെന്തന്നാല് വളരെ ലളിതമായ രീതിയില്‍ വിക്കിയില്‍ പറഞിട്ടുള്ളത് തന്നെ....ഖലീഫ പോലെ യുള്ള തമോഗര്‍ത്തങ്ങള്‍ (stellar black holes) എന്തെന്ന് വച്ചാല്‍.... ഏതെങ്കിലും ഒരു നക്ഷത്രമോ നക്ഷത്രക്കൂട്ടമോ ഇതര വസ്തുക്കളോ തകര്‍ന്നടിഞ്ഞ ശൂന്യാകാശമേഖല. അവശിഷ്ട കാമ്പിന് സൗരപിണ്ഡത്തിന്റെ 2.3 മടങ്ങിലേറെ ദ്രവ്യമാനമുള്ള നക്ഷത്രങ്ങള്‍ അവയുടെ താപീയ ആണവ (thermonuclear) ജീവിതത്തിന്റെ അന്ത്യത്തിലെത്തുമ്പോള്‍ സംഭവിക്കുന്നതാണിത്. ഈയിനം നക്ഷത്രം ഒരു ക്രാന്തിക വലുപ്പത്തിലേക്ക് തകരുകയും ഇലക്ട്രോണ്‍, ന്യൂട്രോണ്‍, ഡീജനറസി മര്‍ദങ്ങളെ അതിജീവിക്കുകയും അതിന്റെ ഗുരുത്വാകര്‍ഷണം മറ്റെല്ലാ ബലങ്ങളേയും മറികടക്കുകയും ചെയ്യുന്നു.
2. മൗലിക(ആദ്യ)തമോഗര്‍ത്തങ്ങള്‍ (Primordial black holes). മഹാവിസ്ഫോടന (ആശിഴ യമിഴ) സമയത്ത് ഉരുത്തിരിഞ്ഞ വയായി കരുതുന്ന തമോഗര്‍ത്തങ്ങള്‍. സ്റ്റീഫന്‍ ഹോക്കിങ് എന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ് ഈ ആശയത്തിന്റെ ആവിഷ്കര്‍ത്താവ്. മഹാവിസ്ഫോടനവേളയില്‍ അത്യധികമായി ഞെരുക്കപ്പെട്ട മേഖലകള്‍ ഗുരുത്വാകര്‍ഷണത്തകര്‍ച്ചയ്ക്കു വിധേയമായതു മൂലം ഉത്ഭൂതമായവയാണിവ. നക്ഷത്രങ്ങളുടെ ആദ്യ ദ്രവ്യമാനം ഭൂമിയോളമോ അതിലും ചെറുതോ ആയി താരതമ്യപ്പെടുത്തിയാല്‍ തമോഗര്‍ത്തങ്ങളായി മാറുമ്പോള്‍ അവയുടെ വ്യാസാര്‍ധം ഒരു സെ.മീറ്ററോ അതിലും താഴെയോ ആയി മാറും. ഇത്തരം ചെറു തമോഗര്‍ത്തങ്ങളില്‍ ക്വാണ്ടം പ്രഭാവങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. വികിരണങ്ങള്‍ 'ടണല്‍ ഔട്ട്' ചെയ്യുന്നതിനാല്‍ ഇവ തീര്‍ത്തും കറുപ്പല്ല. ഇത്തരം വികിരണങ്ങളെ ഹോക്കിങ് വികിരണം എന്നു വിളിക്കാറുണ്ട്. ഗര്‍ത്തങ്ങളുടെ ബാഷ്പീകരണത്തിനുതന്നെ ഇവ വഴിയൊരുക്കാം. അതിനാല്‍ മൗലിക തമോഗര്‍ത്തങ്ങള്‍ വളരെ ചൂടുള്ളവയാകാം. പുറമേനിന്ന് അവ ശ്വേതഗര്‍ത്തങ്ങള്‍ (white holes) ആയി കാണപ്പെടുകയും ചെയ്യാം. ഇപ്പോ എവിടാ അന്തോണീ?
in these days of degenerating decency of Miami beach to Washington DC when diplomacy and duplicity become interchangeable from complicated America to America!!
enikum enthenkilum parayande :)
Post a Comment