ടെലിവിഷം ഇന്നലെ വച്ചപ്പോള്‍ പാട്ടു പ്രോഗ്രാമായിരുന്നു. അടീക്കുടെ ടിക്കറില്‍ സ്ക്രോള്‍ ചെയ്യുന്ന എസ് എം എസ് സന്ദേശങ്ങള്‍ വായിച്ചപ്പോഴാണ് മനസ്സിലായത് ഇതു കുത്തിയിരുന്നു വായിക്കേണ്ട സാധനം ആണെന്ന്. പതിനഞ്ചു മിനുട്ടുകൊണ്ട് തിരഞ്ഞെടുത്ത പതിന്നാലെണ്ണം ദാണ്ടേ.
1.Advanced Wedding wishes to Haritha & Kiran by Sneha- ബേസിക്ക് വിഷസ് ഒന്നും മതിയാവില്ലെന്നേ.
2.Where are you living, yesterday?- ഇന്നലെകളിലാണോ നീ ജീവിക്കുന്നതെന്ന് ചോദ്യം.
3.I love you Smitha my *********** - അല്ല, നിങ്ങള്‍ ഉദ്ദേശിച്ചതാവില്ല. മൊബൈല്‍ നമ്പറുകള്‍ മാസ്ക് ചെയ്താണ് വരുന്നത്.
4.Kunjumol, happy birth day to all of us- ആട്ടപ്പിറന്നാള് മാത്രമല്ല, കൂട്ടപ്പിറന്നാളുമുണ്ട്.
5.Sam from Eranakulam I love you.- എര്‍ണാളത്തിരുന്ന് ഞാന്‍ നിന്നെ പ്രേമിക്കുന്നു.
6.Good night for a sweet dreams- എന്തരാവോ ഇത്
7.Why you call sometimes? - മേലാല്‍ വിളിക്കരുത്.
8.Someone call me today, it was you. - നീയാണല്ലേ പോള്‍ ബാര്‍ബര്‍?
9.Meet me in Asianet singing 9.30 at night - പുളിയറക്കോണം സ്റ്റുഡിയോയില്‍ കാണാം
10.Call me Orkut haridass- ഓര്‍ക്കുട്ട് നല്ല വിളിപ്പേരല്ലേ? .
11.Prasoon, what is studying? - നിര്‍വചിക്കെടാ പ്രസൂനാ.
13.If I call you to bike will you sit- സൈക്കിള്‍ ചവിട്ടാന്‍ പറഞ്ഞാല്‍ നീ ഇരിക്കുമോടീ?
14.Hassan loves Nimisha over boundary - വേലിപ്പൊറത്തൂടെ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ.
മുടങ്ങാതെ കാണണം.
17 comments:
Someone call me today, it was you. - നീയാണല്ലേ പോള്‍ ബാര്‍ബര്‍?
ഇതാണ് ഹൈലൈറ്റ് :))
If I call you to bike will you sit- സൈക്കിള്‍ ചവിട്ടാന്‍ പറഞ്ഞാല്‍ നീ ഇരിക്കുമോടീ?
ഇവിടെയിരുന്ന് ഉറക്കെ ചിരിക്കാനും വയ്യല്ലോ. വൈകിട്ട് വീട്ടിൽ ചെല്ലട്ടെ...:)
Prasoon, what is studying? - നിര്‍വചിക്കെടാ പ്രസൂനാ..
ഹ ഹ ഹ ............
ഈ സ്ക്രോളിങ് മെസ്സേജുകള്‍ കഷ്ടപ്പെട്ടു വായിക്കാനിരിക്കുന്നവരെ കുറിച്ചോര്‍ത്തു അത്ഭുതപ്പെടാറുണ്ടാരുന്നു. ആ സംശയം ഇപ്പൊ മാറി..
:) പൊളിച്ചു.
Someone call me today, it was you. - നീയാണല്ലേ പോള്‍ ബാര്‍ബര്‍?
ha ha ha ha....super :):)
നിങ്ങള്‍ക്ക് ചിരിക്കാം.. പക്ഷെ കഷ്ടപ്പെട്ട് ഓരോന്നിനെ വളക്കാന്‍ ഈ സാധനം എല്ലാം അടിച്ചു വിടുന്നവന്മാരുടെ കാര്യം ഒന്നാലോചിച്ചു നോക്കിയാല്‍ കഷ്ടംതോന്നില്ലേ???
നിങ്ങള്‍ക്ക് ചിരിക്കാം.. പക്ഷെ കഷ്ടപ്പെട്ട് ഓരോന്നിനെ വളക്കാന്‍ ഈ സാധനം എല്ലാം അടിച്ചു വിടുന്നവന്മാരുടെ കാര്യം ഒന്നാലോചിച്ചു നോക്കിയാല്‍ കഷ്ടംതോന്നില്ലേ???
if you love me also, I love if you!
ഹ ഹ ഹ... ഇതു കലക്കി...
ഞാനും ഇതു കണ്ടിട്ടുണ്ട് ,വ്യാഖ്യാനം നന്നായി.
ഷാജി ഖത്തര്‍.
ആ പതിമൂന്നാമത്തെ ലവനില്ലെ , ഇഫ് വെച്ചുതുടങ്ങുന്നത്, സിനിമ ഓര്‍മ്മയില്ല ജഗദീഷ് പറയുന്ന ഇഫ്/ഇഫ്/ഇഫ് ഓര്‍മ്മ വന്നു.
ആന്റണി താങ്കള്‍ പഴഞ്ചനാണെന്ന് മനസ്സിലായി ;)
പിന്നെ ചില നിര്‍വചനങ്ങള്‍ തെറ്റാണല്ലോ! ;)
പൊളിച്ചു...
ആരാ അണ്ണാ ഈ പോള്‍ ബാര്‍ബര്‍ ?
:))
pls underwear my love, i love u umma umma umma ന്ന് പണ്ടൊരിയ്ക്കല്‍ സ്ക്രോളിങില് വന്നിരുന്നു അന്തോണി, അതീ പിന്നെ, ഇപ്പോ i love u ന്ന് പറയണകേട്ടാല്‍ പോലും ഒരു പുച്ഛമാണു തോന്നാറ്.
അണ്ണാ നമിച്ചു, അറിയാതെ ചിരിച്ച് പോയി :)
Call me Orkut haridass- ഓര്‍ക്കുട്ട് നല്ല വിളിപ്പേരല്ലേ?
:)
ഹ ഹ !! .. ചിരിച്ച് ഒരു വഴിക്കായി !!
polichadukki
Post a Comment