Wednesday, September 9, 2009

അന്തകന്‍ വെന്താലും....

ഈ ആപ്പീസിന്റെ സര്‍‌വീസുകള്‍ ഉപയോഗിക്കാന്‍ താങ്കള്‍ കാണിച്ച താല്പ്പര്യത്തിനു നന്ദി. സേവനം ലഭ്യമാക്കാന്‍ താഴെപ്പറയുന്ന രേഖകള്‍ ഹാജരാക്കുക

1. പൂരിപ്പിച്ച അപേക്ഷാഫോറം
2. താങ്കളുടെ പാസ്പോര്‍ട്ട് കോപ്പി
3. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ കോപ്പി
4. നാലു പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍

പ്രത്യേകം ശ്രദ്ധിക്കുക- ഈ ഓഫീസ് പൂര്‍ണ്ണമായും കടലാസ് രഹിതമാക്കിയിരിക്കുന്നതിനാല്‍ മേല്പ്പറഞ്ഞ രേഖകള്‍ സ്കാന്‍ ചെയ്ത് ---- എന്ന വിലാസത്തിലേക്ക് ഈമെയില്‍ ചെയ്യുകയാണ്‌ വേണ്ടത്.

3 comments:

തറവാടി said...

വിഷയത്തെ സമീപിച്ചതിലെ പാകപ്പിഴവല്ലെ ആന്റണി ഇത്?
കോപി എന്ന് പറഞ്ഞാല്‍ പേപ്പര്‍ പ്രിന്റിലുള്ള റീ പ്രൊഡ്യൂസ്ഡ് ഡാറ്റ എന്ന ഒറ്റ അര്‍ത്ഥമെയുള്ളു?

Dinkan-ഡിങ്കന്‍ said...

ഒരു പഴയ സിനിമാല തമാശ

ഉദ്യോഗസ്ഥന്‍: "പൂരിപ്പിച്ച അപേക്ഷ, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍ കാര്‍ഡിന്റെ കൊപ്പി, ജാതി സെര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കുടികിടരശീത് ഫോട്ടോസ്റ്റാറ്റ് കോപ്പി, കാണം ജന്മാക്കിയതിന്റെ പകര്‍പ്പ്, കീഴാധാരം ഫോട്ടോസ്റ്റാറ്റ് കോപ്പി.... പിന്നെ ഒരഞ്ഞൂറ് രൂപ"

അപേക്ഷകന്‍: "അഞ്ഞൂറിന്റെയും ഫോട്ടോസ്റ്റാറ്റ് കോപ്പി മത്യോ സാറേ?"

കരീം മാഷ്‌ said...

പുതിയ ചാറ്റു തമാശ:-
സുന്ദരി :- ഇന്നലെ ഈമെയിലയച്ചു തന്ന എന്റെ ഫോട്ടൊ കിട്ടിയോ?
സുന്ദരന്‍ :- കിട്ടി,ഞാന്‍ കരുതിയതിലും സുന്ദരിയായിരിക്കുന്നു.
സുന്ദരി :- നിങ്ങള്‍ ഇന്റെര്‍നെറ്റിലെ പുരുഷന്മാരെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ലന്നാ എന്റെ ചേച്ചി പറയുന്നേ!
സുന്ദരന്‍ :- ഞാന്‍ അത്തരക്കാരനല്ല.
സുന്ദരി :- എന്നാലും എനിക്കൊരു പേടി. ചേട്ടന്‍ കണ്ടിട്ടു വേഗം ആ ഫോട്ടോ തിരിച്ചു ഉടനെ തന്നെ എനിക്കു മെയിലക്കണേ!