Wednesday, September 9, 2009

ശൈലിജ

ആനക്കാര്യം- ആന വലിപ്പമുള്ള കറുത്ത മൃഗമാണ്‌.


ചേനക്കാര്യം- സനാതനമായ പ്രപഞ്ചോര്‍ജ്ജം ഒരു ചെറു നക്ഷത്രം ആണവസം‌യോജനം വഴി തന്റെ ഗ്രഹങ്ങള്‍ക്കുമേല്‍ വികിരണം ചെയ്യുന്നതിനെ ആഗിരണം ചെയ്യാനായി ഹരിതകം പൂശിയ പിയോനീരൂപപത്രികകള്‍- paeoniifolius- ഹിരണ്യഗര്‍ഭയിലേക്ക് പൂഴ്ത്തിയ രൂപരഹിതലിംഗാകാരമാര്‍ന്ന -amorphophallus (രൂപരഹിതമായ ലിംഗാകാരം എന്ന സങ്കല്പ്പം തന്നെ എത്ര ഉദാത്തം!) കിഴങ്ങുകള്‍ക്കു മുകളില്‍ ഉറപ്പിച്ച് നില്‍ക്കുന്ന ഈ സുന്ദരസസ്യത്തെ കാണുന്നവര്‍ ഹര്‍ഷാതരേകത്താല്‍ ഉന്മാദാവസ്ഥ പ്രാപിക്കുമെന്നതിനാലാണ്‌ ഇതിനു ചേന എന്നു പേര്‍ നല്‍കിയിരിക്കുന്നത് (ചേനം എന്ന ആദിദ്രാവിഡപദത്തിനു പ്രാന്ത് എന്നാണര്‍ത്ഥം)

5 comments:

Dinkan-ഡിങ്കന്‍ said...

ഹെന്റാന്റണീ :)

manuspanicker said...

അല്ല എന്‍റെ അന്തോണിച്ചാ...
എന്തോന്ന ഇത്.. എനിക്കൊന്നും അങ്ങു പിടികിട്ടിയില്ല കേട്ടോ...
എന്താണു ഇങ്ങനെ എഴുതാനുണ്ടായ ചേതോവികാരം... അല്ല അറിയാനായിട്ടു ചോദിച്ചതാ...
ഹല്ലാ പിന്നെ...

അനീഷ് രവീന്ദ്രൻ said...

ടിങ്...എന്റെ ക്ലിപ്പ് പോയി.

SunilKumar Elamkulam Muthukurussi said...

Sailaja or Sasikala teacher?
-S-

chithrakaran:ചിത്രകാരന്‍ said...

വെള്ളെഴുത്തിന്റെ ഇഴയുന്ന പ്രതിമകള്‍ വായിച്ചു വട്ടായതാണോ ?
ചിത്രകാരനു വട്ടു പിടിച്ച അനുഭവം താഴത്തെ ലിങ്കിലുണ്ട്.വെള്ളെഴുത്തിന്റെ സ്വയംഭോഗം !!!