അഷ്ടമുടിക്കായലില്‍ മീന്‍ കുറഞ്ഞത് നീര്‍ക്കാക്ക തിന്നുന്നതുകൊണ്ടാണെന്നും അതുകൊണ്ട് തലയെണ്ണി അഞ്ചുരൂപാ കൊടുത്ത് നീര്‍ക്കാക്കയെ വെടിവയ്ക്കാന്‍ പട്ടിപിടുത്ത സ്വാഡ് പോലെ നീര്‍ക്കാക്ക സ്കാഡിനെയും വിടാനുള്ള ഐഡിഡിപി തീരുമാനം മന്ത്രി ഡോ. തോമസ് ഐസക്ക് റിലീസ് ചെയ്ത രേഖയിലുണ്ടെന്ന് ആളുകള്‍ വൈല്‍ഡ്ലൈഫ് കണ്‍സര്‍വേറ്റര്‍ക്കു നല്കിയ പരാതി പത്രത്തില്‍ വന്നപ്പോഴേ അറിഞ്ഞുള്ളു.
കണ്‍സര്‍വേറ്റര്‍ സംഗതി കൈകാര്യം ചെയ്തുകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ അതിശയിപ്പിക്കുന്നത് അതല്ല, നീര്‍ക്കാക്ക മീന്‍പിടിക്കുന്നതുകൊണ്ടാണ് ഉള്‍നാടന്‍ മത്സ്യസമ്പത്ത് കുറയുന്നതെന്ന വാദം അംഗീകരിക്കാന്‍ ഡോ. തോമസ് ഐസക്കിനെപ്പോലെ ഒരു വ്യക്തിക്കെങ്ങനെ കഴിഞ്ഞു എന്നതാണ്. അഷ്ടമുടിക്കായലിന്റെ ജൈവസന്തുലിതാവസ്ഥയിലെ വ്യതിയാനം, മണ്ണു നികരല്‍, കണ്ടല്‍ നശീകരണം, മാലിന്യവര്‍ദ്ധനവ്, രാസവ്യതിയാനം എന്നിവയൊക്കെ കാര്യമായി പഠിച്ച ലേഖനങ്ങള്‍ പലതവണ പരിഷത്ത് അടക്കം എത്രയോ സംഘടനകളും വ്യക്തികളും എഴുതിപ്രസിദ്ധീകരിച്ചിട്ടും അതിനെ ന്യായമായും അറിയേണ്ട മന്ത്രി എന്തിനു വിചിത്രമായ ഒരു നിലപാടിനെ ശരിവച്ചു?
അഷ്ടമുടിക്കായലിനു ചുറ്റും ഒരുലക്ഷം നീര്‍ക്കാക്കകള്‍ പറന്നു കളിക്കുകയാണത്രേ- അവസാനം നടന്ന കൊറ്റി സെന്‍സസ് പ്രകാരം കാസറഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് കോഴിക്കോട് ജില്ലകളിലെ മൊത്തം നീര്‍ക്കാക്കക്കൂടുകള്‍ മുപ്പത്തഞ്ചു കൊറ്റില്ലങ്ങളിലായി ആയിരത്തി ഒരുന്നൂറോളമേയുള്ളു. (Census of Heronries of North Kerala by C Sasikumar & O. Jayarajan- Table 1 )
നൂറനാട് കൊറ്റില്ലത്തിലേത് അടക്കം ഒരു അഞ്ഞൂറു കൂടും പത്തോ അയ്യായിരമോ പക്ഷികളും- ഇത്രയേ അഷ്ടമുടിക്കായലിലെ നീര്‍ക്കാക്കകള്‍ ഉണ്ടാവൂ.
വെറും കാക്ക പോലും അംഗസംഖ്യയില്‍ ക്ഷയിക്കുകയാണു സാര്‍. കൊറ്റില്ലങ്ങള്‍ ചുരുങ്ങി ചുരുങ്ങി നീര്‍ക്കാക്കകള്‍ ഒരു കൂടു വയ്ക്കാന്‍ മൊബൈല്‍ ടവര്‍ തിരഞ്ഞെടുക്കേണ്ട ഗതികേടിലാണ്.
പണ്ട് പണ്ട് ജോസഫ് സ്റ്റാലിന് എന്നൊരു ഭരണാധികാരി റഷ്യന്‍ ക്ഷാമകാലത്ത് ജനങ്ങള്‍ ഭീതികൂടാതെ മലമ്പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ വേണ്ടി കാസ്പിയന്‍ കടുവകള്‍ ധാരാളം വസിക്കുന്ന ഇടങ്ങളില്‍ അവറ്റയെ കൊന്നു കളയാന്‍ പട്ടാളത്തോട് ഉത്തരവിട്ടു.
ഭൂമുഖത്ത് ഇന്ന് കാസ്പിയന്‍ ടൈഗര്‍ ചിത്രങ്ങളില്‍ മാത്രം അവശേഷിക്കുന്നു.
6 comments:
ഭൂമിയുടെ അവകാശികൾ!..
തൊഴിലാളി പാര്‍ട്ടിയുടെ പ്രഫഷണല്‍ കണക്കെഴുത്തുകാരും,പ്രസംഗ വിദഗ്ദരും, ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരും,മാനേജര്മാരുമൊക്കെയായ
ഇവരൊക്കെ മറ്റെന്തു കുന്തമാണു ചെയ്യേണ്ടത് ???!!!
തൊഴിലാളിയുടെ ഭൃത്യന്മാരായി നില്‍ക്കേണ്ട ഇവരെയൊക്കെ മന്ത്രിമാരാക്കിയ സഖാക്കള്‍ക്കു പറ്റിയ
ഭീമാബദ്ധം !
കോഴിക്കോട് ഭാഗത്ത് ആണെങ്കില്‍ കാക്കകളെ കൊണ്ട് മത്സ്യ സമ്പത്തിന് ക്ഷീണം ഉണ്ടാകും കാരണാം മലബാറില്‍ പൊതുവെ “കാക്കാ“ മാരാണ് മീന്‍ കച്ചവടക്കാര്‍. ഇതിപ്പോള്‍ നീര്‍കാക്ക ആയത് കൊണ്ട്.
ഓടോ : മാലിന്യവും,കീടനാശിനികളും, മത്സ്യ രോഗവും പരത്തുന്നതില്‍ നീര്‍ക്കാക്കകള്‍ പ്രധാന പങ്കു വഹിക്കുന്നു എന്ന് എവിടെയോ വായിച്ചിരുന്നു.
കഷ്ടം! തല തിരഞ്ഞ സൊല്യൂഷന് ആയിപ്പോയി.
good very good
Shino.........congrats.
Post a Comment