Thursday, September 17, 2009

സ്കാനിയ

ഡോക്റ്റര്‍ റോബര്‍ട്ട് മര്‍ക്കടം?
ഞാന്‍ തന്നെ. ദാ ശീട്ട്. ഇതില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്ത് പോയി സ്കാന്‍ ചെയ്തിട്ടു വരൂ.

ങേ? ഞാന്‍ പോസ്റ്റുമാനാ.
എന്തു മാനായാലും ഒരു സ്കാന്‍ ഇപ്പോള്‍ തന്നെ വേണം, പിന്നെ കരഞ്ഞിട്ടു കാര്യമില്ല.

രോഗിയല്ല സാറേ, ഞാന്‍ ഒരു രെജിസ്റ്റേര്‍ഡ് എഴുത്തു കൊണ്ടു വന്നതാ.
ഛെ. ആ എട്.

തനിക്കു പാര്‍ക്കിന്‍സണ്‍ ഡിസീസ് ഉണ്ടെന്നു തോന്നുന്നല്ലോ, ഒന്നു സ്കാന്‍ ചെയ്യുന്നത് നന്നായിരിക്കും.
പാര്‍ക്കില്‍ സണ്ണോ അതെന്തരു സാറേ?

വെട്ടുവാതം എന്നു കേട്ടിട്ടില്ലേ, താന്‍ കത്തെടുത്ത് നീട്ടിയപ്പോ കൈ വിറച്ചതു ശ്രദ്ധിച്ചോ?
അതോ, അതു ഫാനിന്റെ കാറ്റടിച്ചു എഴുത്ത് അനങ്ങിയതാ, കൈ വെറച്ചതല്ല.

അപ്പ പോസ്റ്റുമാന്‍ ആണല്ലേ?
വ തന്നെ.

എഴുത്തൊക്കെ എപ്പഴും സോര്‍ട്ട് ചെയ്തോണ്ട് ഇരിക്കും അല്ലേ?
പിന്നേ, അടുക്കി വച്ചാലല്ലേ എടുത്തു കൊടുക്കാന്‍ പറ്റൂ.

ഇങ്ങനെ ഈ വിരലുകൊണ്ട് എപ്പഴും പണിയെടുക്കുന്നവര്‍ക്ക്, അതായത് ടൈപ്പിസ്റ്റ്, പോസ്റ്റുമാന്‍, ചീട്ടുകളിക്കാരന്‍, തീപ്പട്ടിക്കമ്പനി പണിക്കാര്‍ ഒക്കെ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ഉണ്ടാകും.
കാര്‍പ്പറ്റ് ടണല്‍ എന്തുവാ സാറേ?

കാര്‍പ്പറ്റും തഴപ്പായും ഒന്നുമല്ലെടേ, കാര്‍പ്പല്‍- കൈപ്പത്തിയീന്നു മേലോട്ട് ഉള്ള കുഴിഞരമ്പ്. അതടിച്ചു പോയിക്കാണുമെന്ന്.
അപ്പ എന്തരു ചെയ്യണം ഞാങ്ങ്?

ഡെയിലി മരുന്നു കഴിക്കണം, എന്നിട്ടു സ്കാന്‍ ചെയ്തു പുരോഗതി ഉണ്ടോന്ന് നോക്കണം.
എത്ര കാശാവും സ്കാനിനു?

സ്കാനൊന്നിനു പതിനായിരം രൂപ. താന്‍ വിഷമിക്കണ്ടാ, ഞാന്‍ പറയുന്ന സ്ഥലത്തു പോയാല്‍ മതി കുറേ സ്കാനിനുള്ള പൈസ ഒന്നിച്ചടച്ചാല്‍ അവര്‍ ബള്‍ക്ക് റേറ്റ് ഇട്ടു തരും.

അപ്പ കൊറേ സ്കാന്‍ വേണോ?
പിന്നേ, ഡെയിലി മൂന്നു നേരം വച്ച് ഒരാഴ്ച.

അതെന്തിനാ?
എടോ മരുന്നു മൂന്നു നേരമല്ലേ, പുരോഗതി ഉണ്ടോന്നറിയണേല്‍ ഓരോ തവണ മരുന്നു കഴിച്ചിട്ടും സ്കാന്‍ ചെയ്യണം.

ഓ അതും വേണമല്ലേ.
വേണം, ഇന്നാ ശീട്ട് പിടി.

ശീട്ട് കീറിക്കളഞ്ഞേരെ ഡോക്റ്റര്‍ സാറേ, ഞാന്‍ ചത്തോളാം.

9 comments:

വല്യമ്മായി said...

അതും MRI സ്കാന്‍ തന്നെ വേണം :)

Rakesh R (വേദവ്യാസൻ) said...

ഹാ ഹാ :)

അതുല്യ said...

കുറെ നാളായി ആന്റണി ഇവിടെത്തിയട്ട്. എല്ലാം കൂടെ ഒറ്റയിരിപ്പിനു വായിച്ച് ന്ന്.

ഈ കഥ വായിച്ചപ്പോഴ്മ ഓര്‍മ്മ വന്നത് ഈ ഫലിതമാണു ആന്റോ.

രോഗി: ഡോക്ടര്‍, ഞാന്‍ കട്ടിലിന്‍ കിടക്കുമ്പോള്‍ താഴെ ആരോ ഒരാള്‍ കിടക്കുന്നതായിട്ടും, എന്നാല്‍ താഴെ കിടക്കുമ്പോള്‍ മുകളില്‍ ഒരാള്‍ കിടക്കുന്നതായിട്ടും എനിക്ക് തോന്നുന്നു. അതോണ്ട് എപ്പോഴും പേടിയാ... അയാള്‍ എങ്ങാനും എന്നെ വന്ന് കുത്തികൊല്ലുമോന്ന്..

ഡോ: അത് സാരമില്ല, തനിക്ക് ഭയങ്കരമായ ഒരു രോഗമാണു, ഒരു അമ്പതിനായിരം ചിലവു വരും, സ്കാനിങ്ങ് വേറേയും വേണം, എന്നാലും ഞാന്‍ ഒരു മാസം കൊണ്ട് മാറ്റി തരാം.

രണ്ട് മാസം കഴിഞ് രോഗിയേ വീണ്ടും വഴിയില്‍ വച്ച് കാണുന്നു,

ഡോ; അമ്പതിനായിരം കേട്ടത് കൊണ്ട് ചികല്‍സിയ്ക്കാതെ ഇരിയ്ക്കണ്ട, ഞാന്‍ അത് മുപ്പത്തിയ്യായിരം ആക്കി ചുരുക്കി തരാം, ചികില്‍സിയ്ക് വേഗം.

രോഗി : വേണ്ട ഡോക്ടറേ, ഞാന്‍ ഈയ്യിടെ ഒരു ആശാരിയേ കൊണ്ട് അമ്പത് രുപയ്ക്ക് കാര്യം സാധിച്ചൂ. കട്ടിലിന്റെ നാലു കാലും അയാള്‍ വെട്ടികളഞ്! ഇപ്പ പേടിയേ ഇല്ല.

Joker said...

ഒരു പത്ര ഭീമനിലുള്ള ആരോഗ്യ വാര്‍ത്ത

തലവേദന :-

തലവേദനയെ നിങ്ങള്‍ നിസ്സാരമായി കാണരുത് , അത് ഒരു പക്ഷെ കാന്‍സറിന്റെ തുടക്കമായിരിക്കാം, അല്ലെങ്കില്‍ മെഡുല ഒബ്ലാംഗേറ്റയിലൂടെ തലച്ചോറിനെ ബാധിച്ച് നിങ്ങളടിച്ഛു പോഒയേക്കാം. അല്ലെങ്കില്‍ അത് അന്നനാളം വഴി വയറിലേക്ക് ഇറങ്ങി കാനസര്‍ വന്ന് നിങ്ങള്‍ പണ്ടാരമട്റ്റങ്ങിയെക്കാം.

ഈ ലെഖനം എഴുതിയത്

ഫ്രാന്‍സിസ് തേക്കുമ്മൂട്ടില്‍
ഇ എന്‍ ടി സ്പെഷ്യലിസ്റ്റ്
സെന്റ് അഗസ്റ്റിന്‍ ഹോസ്പിറ്റല്‍
പാലാരി വട്ടം ജംഗ്ഷന്‍
ട്രണാകുളം.

ഇപ്പോള്‍ മനസ്സിലായോഒ എന്തിനാണ് ഈ ലേഖനം എന്ന്

ഇനി വേറെ ഒന്ന്

ശുദ്ധ ജലം ലഭിക്കാന്‍ എന്ത് ചെയ്യണം.

നമ്മള്‍ കിണറ്രില്‍ നിന്നും മുന്‍സിപാലിറ്റി തരുന്ന വെള്ളത്തില്‍ നിന്നും ധാരാളം കീടാണുക്കള്‍ നമ്മുട്റ്റെ ശരീരത്തിലെത്തുന്നു. നമ്മെ രോഗികളാക്കുന്നു. അങ്ങ്ഗനെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സ്കൂള്‍ ‘മിസ്’ ആകുന്നു.ആയതിനാല്‍ കിണര്‍ വെള്ളം നേരിട്ട് കുടിക്കാതെ , SPRINKLE WATER PURIFIER പോലെയുള്ള പ്യൂരിഫയര്‍ ഉപയോഒഗിക്കുക.

തൊട്ടടുത്ത പേജില്‍ വാട്ടര്‍ പ്യൂരിഫയറിന്റെ പരസ്യം ഉണ്ടാവും.

സാധാരണ കിണ്‍നറില്‍ നിന്നും വെള്ളം കുടിക്കുന്ന കോടിക്കണ്‍നക്കിന് കുട്ടികള്‍ക്ക് എത്ര സ്കൂള്‍ മിസ് ആകും. വൌ........ആലോചിക്കാന്‍ വയ്യ.

ഇതാണ് ആരോഗ്യ പ്രവര്‍ത്തനം

Anonymous said...

ചിരിച്ചു, മരിച്ചു കഴിഞ്ഞു. സ്കാനിങ് ആവശ്യം വരില്ല.

തൂങ്ങിച്ചത്താൽ കൊന്നുകളയുമെന്ന് വീകേയെൻ. ഇത് ചത്തില്ലെങ്കിൽ കൊന്നുകളയുമെന്ന ലൈനാൺ.

Valluvadan said...

ആദ്യമായിട്ടാണ് അനോണി ആന്റണി ചേട്ടന്ടെ ബ്ലോഗ് വായിക്കുന്നത്. ആദ്യം വായിച്ച ബ്ലോഗ്ഗ് തന്നെ അസ്സലായി ട്ടോ..
ഇനി നേരം പോലെ ബാക്കിയുള്ളതും വായിക്കണം..
പിന്നെ scanning മാത്രമല്ലല്ലോ E.C.G യും ഉണ്ടല്ലോ..

Rejin said...

Nice Post, well timed as well.

ഉഗാണ്ട രണ്ടാമന്‍ said...

:)

sHihab mOgraL said...

ഹഹ..