ആദ്യം വി എച്ച് പി, പിന്നെ ശിവസേനയും ബിജേപിയും ഇപ്പോള്‍ ദാ മുസ്ലീങ്ങളും പ്രതിഷേധം തുടങ്ങി. സാനിയ ഇന്ത്യക്കാരനെ കെട്ടണം. ദേശദ്രോഹം ചെയ്യരുത്. നാണമില്ലേ, മാനമില്ലേ?
ഒരു ഇന്ത്യക്കാരന് പാക്കിസ്ഥാനി സ്ത്രീയെ കല്യാണം കഴിച്ചെങ്കില്‍ ഇങ്ങനെ തുള്ളിയുറഞ്ഞ് വരുമായിരുന്നോ ആളുകള്‍? തീര്‍ച്ചയായും എന്നാണു മനസ്സില്‍ വരുന്ന ഉത്തരം, അല്ലേ? നില്ല്, പറയട്ട്.
കന്നുകാലിയും പെണ്ണുമായിരുന്നു ആദിമഗോത്രകാലത്ത് നമ്മള്‍ക്ക് ആകെയുള്ള സ്വത്തുക്കള്‍. പല പ്രാചീന ഗോത്രവര്‍ഗ്ഗങ്ങളിലും പെണ്ണു ചോദിച്ചു ചെല്ലുമ്പോള്‍ പകരം കന്നുകാലികളെ കൊടുത്ത് കടം വീട്ടുമായിരുന്നു. (പെണ്ണു കാലിയെക്കാള്‍ കൂടുതല്‍ വിലയുള്ള മൃഗമായിരുന്നെന്ന് തോന്നുന്നു, ഒരു പെണ്ണിനു പകരം ഒന്നിലേറെ കന്നുകാലികളെ കൊടുക്കണം) . നമ്മുടെ കാട്ടാളന് കുടിയിലെ ഒരു എരുമയെ ആരെങ്കിലും അഴിച്ചുകൊണ്ട് പോയാല്‍ നാം സഹിക്കുമോ? അതാണ്.
സിനിമ കാണുന്നവര്‍ക്ക് ഇത് എളുപ്പം മനസ്സിലാവും. മലയാളം സിനിമയാണെങ്കില്‍ നായകനു തമിഴുപെണ്ണിനെയോ ഹിന്ദിക്കാരിയെയോ സ്നേഹിക്കാം, കെട്ടാം, അടിച്ചു മാറ്റാം, ഓടിച്ചിട്ട് മരം ചുറ്റി കളിക്കാം. തമിഴ് നാട്ടിലാകുമ്പോള്‍ തമിഴനു മലയാളിപ്പെണ്ണിനെ സ്നേഹിക്കാം- തിരിച്ച് ? അപ്പ നമ്മള് അയ്യായിരമാണ്ട് പിറകോട്ടോടും. നമ്മ മലയാളത്താന് കുടിയിലെ എരുമയെ അടിച്ചു മാറ്റുന്ന കഥയോ? അത് ശരിയാവില്ല.
സിനിമയിലെ മലയാളിപ്പെണ്ണ് എന്നാണ് ഒരു പുറം നാട്ടുകാരനെ സ്നേഹിച്ചത്? നീലപ്പൊന്മാനിലെ റഷ്യക്കാരനെ പ്രണയിച്ച പെണ്ണ് കഴിഞ്ഞ് ഒന്നും മനസ്സില്‍ വരുന്നില്ല. തമിഴില്‍ അങ്ങനെ ഒന്ന് കണ്ട ഓര്‍മ്മയേ ഇല്ല (മൈക്കിള്‍ മദന്‍ കാമരാജനില്‍ കാമേശ്വരനും അവന് പ്രേമിക്കുന്ന പെണ്ണും പാലക്കാട്ടുകാര്‍ ആയിരുന്നു- അതിര്‍ത്തിക്കപ്പുറത്തുള്ളവന്‍ അവിടത്തെ പെണ്ണിനെ പ്രേമിച്ചോണം.). ഹിന്ദിയില്‍ ഒരു വലിയ മാറ്റമുണ്ടാക്കിയ സിനിമയായിരുന്നു ഏക് ദുജേ കേലിയേ- ഹിന്ദിക്കാരി പെണ്ണിനെ പ്രേമിക്കുന്ന മദ്രാസി. എന്നാല്‍ ശ്രദ്ധിച്ചാല്‍ അതിലെ ഗുണപാഠവും കാണാം- ഇമ്മാതിരി പ്രേമം നാശത്തിനാണ്, ഒടുക്കം തുലഞ്ഞു പോകുകയേ ഉള്ളൂ.
ആഹാ ഞങ്ങളിവിടെ നില്ക്കുമ്പോള് സാനിയയെ കണ്ട പാക്കിസ്ഥാനി അഴിച്ചോണ്ട് പോകുമോ, എങ്ങനെ സഹിക്കും? അപ്പ ഞങ്ങള്‍ ആരായി? എടടേ പന്തം. കൊളുത്തെടേ തീ.
11 comments:
"തമിഴ് നാട്ടിലാകുമ്പോള്‍ തമിഴനു മലയാളിപ്പെണ്ണിനെ സ്നേഹിക്കാം- തിരിച്ച് ?"
Exception:Abhiyum naanum
Indian man getting the Pakisthani girl in here:
Veer Zaara
ആന്റണീ,
ഏക് ദുജേ കേലിയേയുടെ ഒറിജിനല്‍ തെലുഗാണ്. മാറോ ചരിത്ര; കമല്‍, സരിത & മാധവി. അത് മലയാളത്തില്‍ ഡബ്ബ് ചെയ്തിട്ടുമുണ്ട്. സിനിമയുടെ പേര് മറന്നു പോയി.
ഏക് ദുജേ കേലിയേ/മാറോ ചരിത്ര ശരിക്കും ചരിത്രം തിരുത്തിയ ഒരു സിനിമ തന്നെയാ.. മറുനാട്ടുകാരന് വന്ന് നമ്മുടെ പെണ്ണിനെ അടിച്ചോണ്ട് പോയിട്ടും സിനിമ ഭയങ്കര ഹിറ്റായി. അഭിയും നാനും ആ കൂട്ടത്തില്‍ പെടുത്താന്‍ പറ്റില്ല. അതില്‍ നായിക തൃഷയും നായകന് പ്രകാശ്രാജുമാണ്.
സോറി, ഈ പോസ്റ്റ് സിനിമയെ പറ്റി ആയിരുന്നില്ലേ..
well said, അത് തന്നെ ആണ് ഇതിന്റെ മനസ്സശ്ത്രം !
എടടേ പന്തം. കൊളുത്തെടേ തീ!
കോക്കാഞ്ചിറയിലെ സുന്ദരിയെ പുറംനാട്ടുകാരന് തങ്ങളറിയാതെ കല്യാണം കഴിച്ചു കൊണ്ടുപോയതറിഞ്ഞ് സഹിക്കാനാവാതെ അവിടത്തെ ചെറുപ്പക്കാര്‍ അതിന്റെ ബ്രോക്കറെ ചൊല്ലി പരസ്യമായി ‘പച്ചത്തെറി‘ക്കുന്നുണ്ട് “ഏത് മൈരാണ്ട ഇതിന്റെ വെന്ത്തക്കോക്കി?’ എന്നു പറഞ്ഞ്. :-) (ആലാഹയുടെ പെണ്മക്കളില്).
-മറിയം-
മോശയുടെ നാട്ടിൽ എരുമയില്ലായിരുന്നിരിക്കണം:
കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.
(പുറപ്പാട് 20:17)
അത്ര നിസാരമല്ലാത്ത ലളിതവല്‍ക്കരണം ആയിപ്പോയോ ഈ പോസ്റ്റ് എന്നൊരു സംശയം.
പാക് മുന്‍ ക്രിക്കറ്റര്‍ മൊഹ്സിന്‍ ഖാന്- കല്യാണം കഴിച്ചത് ഒരു ബോളിവുഡ് നടിയെയാണ് -- ഹിന്ദു മുസ്ലിം സങ്കര വിവാഹത്തില്‍ ജനിച്ച റീന റോയിയെ. നീനാ ഗുപ്ത -വിവിയന്‍ റിച്ചാഡ് ബന്ധം ചര്‍ച്ചചെയ്യപ്പെട്ടത് അതിന്റെ അവിഹിത സ്വഭാവം കൊണ്ടാണ്. ഷൊഅയിബ് മാലിക്ക് തന്നെ ആദ്യം കഴിച്ച വിവാഹം പുറത്ത് വന്നിരുന്നെങ്കിലും വിവാദം ഉണ്ടാവില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അയേഷ സിദ്ദിഖി.
ഇന്ത്യന്‍ സ്പോര്‍ട്ട്സിലെ ഉയര്‍ന്നുവന്ന ഒരു ഐക്കണ്‍ എന്നനിലയിലുള്ള സാനിയയുടെ സ്റ്റാറ്റസും അവള് മുസ്ലീം ആയതുകൊണ്ട് പാകിസ്ഥാനിയുടെ മുസ്ലീം ഐഡന്റിറ്റിയുമായി കൂട്ടിക്കെട്ടി ഒരു വിവാദം ഉണ്ടാക്കാന്‍ വര്‍ഗീയവാദികള്‍ക്കുള്ള എളുപ്പവുമാണ് [രണ്ടും ഒരേസമയം] ഇക്കാര്യത്തിലെ കാതല്‍. (പണ് ?)മുസ്ലീം പെണ്ണ് അവളുടെ ‘മാതൃരാജ്യം’ അന്വേഷിച്ചുപോയി എന്ന് പറയാതെ തന്നെ ഒരു ധ്വനിയുണ്ടാക്കി മുസ്ലിംങ്ങള്ക്ക് പാക്കിസ്ഥാനോട് ആണ് കൂറെന്നും സാനിയയെപ്പോലെ ഉള്ളവരെ ‘വളര്‍ത്തിക്കൊണ്ടു വരുന്നത്’ നഷ്ടമാകും എന്നും സ്ഥാപിക്കാനാണ് വിവാദം. അതിന്റെ വര്‍ഗീയമായ വശം കാണാതെ പെണ്ണിന്റെ അവകാശം എന്ന മട്ടില്‍ കൈകാര്യം ചെയ്യുന്നത് ലളിതവത്കരണമെന്നല്ലാതെ എന്ത് പറയും ?
സാനിയയുടെ അവകാശങ്ങളെക്കാള്‍ ഈ വിവാഹത്തെ ചര്‍ച്ചാവിഷയമാക്കുന്നതിലെ ധ്വനി സാധ്യതകളാണ് ശ്രദ്ധിക്കേണ്ടത്. എരുമ എന്ന രൂപകം അല്പം പോലും അതിലേക്ക് എത്തുന്നില്ല.
ഒന്നുകൂടി. ഇക്കാര്യത്തിലെ മുസ്ലീം പ്രതികരണങ്ങള്‍ ഉള്ള അവസരം മുതലാക്കി തങ്ങളുടെ ദേശീയവികാരം തെളിയിക്കാന്‍ ഉദ്ദേശിച്ചുള്ളതു മാത്രമാണ്--- മൈനെയിംഇസ്ഖാന് സിന്‍ഡ്രൊം എന്ന് അടുത്തകാലത്തു മാത്രം ഐഡന്റിഫൈ ചെയ്ത പോസ്റ്റ് 2001 മാനസികരോഗത്തിന്റെ ഒരു രൂപം. സഹതാപം മാത്രം അര്‍ഹിക്കുന്ന ഒന്ന്.
വര്‍ഗീയത പോലെ അപകടമായ വികാരമാണ് ദേശീയത എന്ന് രണ്ടാം ലോകയുദ്ധത്തിന്റെ കഥകള്‍ ഓര്‍മയില്ലാത്ത പുതിയ തലമുറയെ നിരന്തരം ഓര്‍മിപ്പിക്കേണ്ടിവരും.
anna enthir evide paripadikalellam nirthyaa
Post a Comment