Monday, December 14, 2009

വ്യക്തി Vs. പ്രസ്ഥാനം

ബ്ലോഗിന്റെ കാര്യം മിണ്ടിയപ്പ സാറങ്ങു വയലന്റ് ആയി. എന്തരു ബ്ലോഗ്, കോപ്പി പേസ്റ്റ് പബ്ലിഷിങ്ങോ? ആരുടെ ബ്ലോഗ് എവിടത്തെ ബ്ലോഗ്?

തീര്‍ന്നില്ല. പട്ടിയോടിച്ച് മൂലയില്‍ കയറ്റിയ പൂച്ചയെപ്പോലെ നടുവളച്ച് നിന്നങ്ങ് ചീറ്റല്‍ തുടങ്ങി

എടോ, എഴുത്തുകാര്‍, എഴുതിയെഴുതി സ്ഥാപിച്ചവര്‍, സെലിബ്രിറ്റി എഴുത്തുകാര്‍, എഴുത്തു തൊഴിലാക്കിയ പ്രൊഫഷണല്‍സ്, എഴുതി, പ്രൂഫ് റീഡ് ചെയ്ത്, എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതെവിടെ ആരെങ്കിലും തോന്ന്യാസം അടിച്ച് നെറ്റില്‍ ഇടുന്നത് എവിടെ?

പ്രസിഡന്റ് മുതല്‍ ശിപായി വരെയുള്ള, കോടികള്‍ മുതല്‍ മുടക്കുള്ള, അത്യന്താധുനിക ഉപകരണങ്ങളും ഗവേഷണവും ത്രന്ത്രമുറകളും ഹയറാര്‍ക്കിയും സ്ട്രാറ്റെജിക്ക് പ്ലാനും ഒക്കെയുള്ളഒരു രാജ്യത്തിന്റെ പട്ടാളം എവിടെ - അരയില്‍ കത്തിയുമായി കള്ളുകുടിച്ച് വഴിയേ വായിനോക്കി നടക്കുന്ന തെരുവുഗുണ്ട എവിടെ?

ആരു വായിക്കുന്നു ബ്ലോഗ്? നീയും നിന്റെ മൂന്നു കൂട്ടുകാരുമോ? എന്തു വായിക്കുന്നു അതില്‍, നാലു തെറിപ്പടവും മൂന്ന് എസ് എം എസ് തമാശയുമോ?

ഒരു തൊഴിലിനു മുന്നില്‍ കളിതമാശ എവിടെ; ഒരു പ്രസ്ഥാനത്തിനു മുന്നില്‍ വ്യക്തി എവിടെ? പറയൂ.

"നീ കരി പിടിത്തായാ, കഞ്ചിക്കലം, സുമന്തായാ, അഞ്ചിക്കൊഞ്ചി വിളയാടിടും എന്‍ നാട്ടു പൊണ്‍കള്‍ക്ക് നീ മഞ്ചള്‍ അരൈത്തായാ ... നായേ" കേട്ട സായിപ്പിന്റെ പോലെ നാക്കിറങ്ങിപ്പോകാതെന്തു ചെയ്യും.

വ്യക്തിയോ പ്രസ്ഥാനമോ. അതൊരു ചോദ്യം ആണല്ലോ. അലക്സയോട് ചോദിച്ചു നോക്കാം.

ബെര്‍ളി തോമസ്- വ്യക്തി


വെള്ളിനക്ഷത്രം - പ്രസ്ഥാനം


നിഷാദ് കൈപ്പള്ളി- വ്യക്തി


സമകാലിക മലയാളം വാരിക - പ്രസ്ഥാനം


ഞാനായിട്ട് ഒന്നും പറയുന്നില്ല, അല്ലെങ്കില്‍ തന്നെ ബ്ലോഗര്‍ പറഞ്ഞാല്‍ ആരു കേള്‍ക്കുന്നു, ആരു വായിക്കുന്നു, ആര്‍ക്കു വേണം ബ്ലോഗ്.

7 comments:

Kaippally said...

Alexa Ranking വ്യക്തമായ ഒരു statistical Ranking ആയി കരുതണമെന്നില്ല. കാരണം Alexa toolbar ഉപയോഗിക്കുന്നവരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ കൊണ്ടുമാത്രം കണ്ടെത്തുന്ന ഒന്നാണു് ഈ ranking.


സാങ്കേതികമായി കാര്യങ്ങൾ അറിയാവുന്നവരാണു് ഈ കുന്ത്രാണ്ടം browserൽ install ചെയ്യുന്നതു്. അതില്ലാതെ browse ചെയ്യുന്നവരുടേ കണക്ക് ഇതിൽ പെടില്ല.

ആന്റപ്പന്റെ സുഹൃത്തു പറയുന്നതിലും ചില കാര്യം ഇല്ലാതില്ല. ഭൂരിപക്ഷം വരുന്ന ബ്ലോഗുകൾ അദ്ദേഹം പറയുന്ന തരത്തിലുള്ളതു് തന്നെയാണു്.

പിന്നെ എന്റെ siteന്റെ ranking http://nishad.netന്റെ മാത്രം അല്ല. ഈ Domainന്റെ sub-domain ആണു bible.nishad.net. എന്റെ എല്ലാ sub-domainന്റെ trafficഉം Alexa ഒരുമിച്ച് കൂട്ടുകയാണു്. അങ്ങനെ കൂട്ടുമ്പോഴാണു് ഈ ranking വരുന്നതു്. അപ്പോൾ എന്റെ blogന്റെ traffic ആയി ഇതിനെ കാണാൻ കഴിയില്ല.

http://nishad.netനു ഇത്രമാത്രം vistors ഉണ്ടാകില്ല.

ഗുപ്തന്‍ said...

ഗണ്‍‌ഗ്ലൂഷം : ബെര്‍ലിയും കൈപ്പള്ളിയും വെറും വ്യക്തികളല്ല.. പ്രസ്ഥാനങ്ങളാണ്.

(ഹല്ല. അതിലിപ്പം ആര്‍ക്കാരുന്നു സംശയം ?)

ജയരാജന്‍ said...

“എടോ, എഴുത്തുകാര്‍, എഴുതിയെഴുതി സ്ഥാപിച്ചവര്‍, സെലിബ്രിറ്റി എഴുത്തുകാര്‍, എഴുത്തു തൊഴിലാക്കിയ പ്രൊഫഷണല്‍സ്, എഴുതി, പ്രൂഫ് റീഡ് ചെയ്ത്, എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്യുന്നതെവിടെ ആരെങ്കിലും തോന്ന്യാസം അടിച്ച് നെറ്റില്‍ ഇടുന്നത് എവിടെ?” അങ്ങേര് പറഞ്ഞത് പ്രിന്റ് മീഡിയയെപ്പറ്റിയല്ലേ? അല്ലാതെ അവരുടെ ഓൺലൈൻ പതിപ്പുകളെപ്പറ്റിയല്ലല്ലോ? പിന്നെ, ഈ താരതമ്യത്തിനെന്തു പ്രസക്തി?

Joseph Antony said...

'Alexa Ranking വ്യക്തമായ ഒരു statistical Ranking ആയി കരുതണമെന്നില്ല'....കൈപ്പള്ളി.

തള്ളേ, അപ്പോ ഈ മനോരമ ഓണ്‍ലൈന്‍കാര്‍ Alex യും കൊണ്ട് വീമ്പിളക്കി നടക്കുന്നത് ഇതറിയാത്തതു കൊണ്ടാവും അല്ലേ.

123 said...

nee athuvada

ijeesh Kumar - विजीष कृमार - വിജീഷ് കുമാ൪ said...
This comment has been removed by the author.
ijeesh Kumar - विजीष कृमार - വിജീഷ് കുമാ൪ said...

Alexa ranking based on Alexa toolbar I think. I also think 90% of the people who reads this blog doesn't put the Alexa toolbar.