വാര്‍ത്തകളെ നാലാല്‍ ഒരു നിവൃത്തിയുടെങ്കില് വിഷയമാക്കാറില്ല, ഇന്നിപ്പോള്‍ ഒരെണ്ണം കണ്ടിട്ട് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല. മനോരമയില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ആണിത്. തുഷാരഗിരിയില്‍ അപൂര്‍വ്വമായ ട്രാവന്‍കൂര്‍ ഈവനിങ്ങ് ബ്രൗണ്‍ അടക്കം നാല്പ്പത്തഞ്ചു തരം ചിത്രശലഭങ്ങള്‍ അടക്കം നൂറോളം അപൂര്‍വ്വ ജീവജാലങ്ങളെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്.
ഒന്നാമതായി റിപ്പോര്‍ട്ടില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിലെ ശലഭത്തിനെ കാണാത്ത മലയാളി ഉണ്ടാവില്ല. കോമണ്‍ ടൈഗര്‍ എന്ന ചിത്രശലഭം. പേരുപോലെ തന്നെ വളരെ കോമണ്‍ ആയ ഒരു സംഗതി. ഈ ചിത്രം കണ്ട് ഇത് ട്രാവന്കോറ് ഈവനിങ്ങ് ബ്രൗണോ സതേണ്‍ ബേര്‍ഡ് വിങ്ങോ ബ്ലൂ മോര്മണോ (റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന മൂന്നു വര്‍ഗ്ഗം) ആണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമെന്ന് തോന്നുന്നില്ല, പിന്നെന്തിനാണ് ഈ ചിത്രം കൊടുത്തതെന്ന് മനസ്സിലായില്ല.
രണ്ടാമത്, ട്രാവന്കോറ് ഈവനിങ്ങ് ബ്രൗണ്‍ അന്യം നിന്നെന്ന് കരുതിയിരുന്നെന്നും രണ്ടുവര്‍ഷം മുന്നേ ഡോക്റ്റര്‍ ജാഫര്‍ പാലോട് അതിനെ തുഷാരഗിരിയില്‍ അതിനെ കണ്ടെത്തിയെന്നും എഴുതിയിരിക്കുന്നത് വായിച്ചാല്‍ ഇത് അന്യം നിന്നില്ലെന്ന് തെളിയിച്ചത് ഡോ. ജാഫര്‍ ആണെന്ന് ആകും മനസ്സിലാവുക. നാല്‍പ്പതു വര്‍ഷം മുന്നേ കാണാതായ ടി. ഈ. ബ്രൗണ്‍ (parantirrhoea marshalli)നെ വീണ്ടും കണ്ടെത്തുകയും അതിന്റെ ജീവിതചക്രത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുത്ത് അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടുകയും ചെയ്തത് ശ്രീ. സുരേഷ് ഇളമണ്‍ ആണ് (അത് തുഷാരഗിരിയും ആയിരുന്നില്ല). തുഷാരഗിരിയില്‍ ആദ്യം കണ്ടെത്തിയത് ഡോ. ജാഫര്‍ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ വാചകം തെറ്റിദ്ധാരണാ ജനകമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ സതേണ്‍ ബേഡ് വിങ്ങ് (troides minos) ബ്ലൂ മോര്‍മണ്‍ (papilio polymnestor) എന്നിവയെ തുഷാരഗിരിയില്‍ കണ്ടെത്തി എന്നു വായിക്കുമ്പോള്‍ ശലഭങ്ങളെ പേരുകൊണ്ട് പരിചയമില്ലാത്ത ഒരാള്‍ക്ക് ഇവ എന്തോ അപൂര്‍വ ജീവിയാണെന്ന് തോന്നും(റിപ്പോര്‍ട്ട് സ്ഥാപിക്കുന്നത് അപൂര്‍വ്വ ജീവജാലങ്ങളെ കണ്ടെത്തി എന്നാണ്)
സതേണ്‍ ബേഡ് വിങ്ങ്
ബ്ലൂ മോര്‍മണ്‍
എന്നീ ചിത്രങ്ങള്‍ നോക്കുക, നിങ്ങള്‍ കാടൊന്നും കയറാതെ തന്നെ ഇവയെ കണ്ടിട്ടുണ്ടാവണം.
റിപ്പോര്‍ട്ടുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.
ദുബായ് എന്ന സിനിമയില്‍ ഭയങ്കരമായ ആസ്ത്രേലിയന്‍ ആക്സന്റില്‍ സംസാരിക്കുന്ന (സുരാജ് വെഞ്ഞാറമ്മൂടിന്റെ തിരുവനന്തപുരം ആക്സന്റ് പോലെ) ഒരു വെള്ളക്കാരനോട് "നിന്റെ പൂര്‍വികര്‍ ഇന്ത്യ ഭരിച്ചപ്പോള്‍" എന്നൊക്കെ മമ്മൂട്ടി ഡയലോഗ് അടിക്കുമ്പോള്‍ ഒരു വല്ലായ്മ തോന്നുന്നെന്ന് ഒരു സിനിമക്കാരനോട് പറഞ്ഞപ്പോള്‍ "അതിനുപ്പോ നമ്മടെ ഏതു പ്രേക്ഷകനാണെടേ ഇംഗ്ലീഷിലൊക്കെ പിടിപാടുള്ളത്" എന്ന് അയാള്‍ മലയാളം സിനിമാപ്രേക്ഷകരെ അടച്ച് പുച്ഛിച്ചു തള്ളി. അതുപോലെ വായനക്കാരനു വിവരമൊന്നുമില്ല എന്തെങ്കിലും എഴുതിയാല്‍ മതി എന്നാണോ?
9 comments:
അണ്ണന് മനോരമേന്യാ നന്നാക്കാന്‍ നോക്കണേ? ബെസ്റ്റ് :)
ബെസ്റ്റ്!
ഹോട്ട് ഡോഗ്, ശലഭം, മോണ്ടെക് സിംഗ് അലുവാവാല....
എല്ലാറ്റിനും വട്ട് പിടിച്ചെന്നാ തോന്നുന്നത്.
ഇടിവാളിന്റെ കമന്റിനു താഴെ ഒരൊപ്പ്!
വിഷ് യു ഓള് ദി ബസ് സ്റ്റാന്റ്.
അരവീ ;) ദേ ആ ലിസ്റ്റിലേക്ക് ഒന്നൂടെയുണ്ട്
സില്മാനടന് മുരളീടെ പറ്റത്തിനു പകരം ചുരുളീധരന്റെ പടം വച്ചിരുന്നു.. കാര്യം ചുരുളി "പട"മാവാന്‍ (തൃശ്ശൂരു സ്റ്റൈല്‍) പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും, ജീവിച്ചിരിക്കുന്ന ഒരുത്തന്റെ അന്തരിഛു എന്നു പടോം വച്ച് അലക്കുന്നത് അക്രമമല്ലിഷ്ടാ?
പണ്ട് ബ്രയാൻ ലാറ ‘കാർ ഡ്രൈവ്‘(കവർഡ്രൈവ്) ചെയ്ത് സെഞ്ചുറി നേടുന്നു എന്നടിച്ച ടീമാ.
:)
ഇതെവിടെയാ ഇപ്പോ..?
:)
മനോരമയല്ലേ.. അവരതൊക്കെ ചെയ്യും..
Post a Comment