പ്രണയത്തിനു കണ്ണില്ലല്ലോ.അവള് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്നു, പക്ഷേ കണ്ട ക്ഷണം അവനും അവളും തങ്ങളില്‍ പ്രണയത്തിലായി.
വാലന്റൈന്‍ ദിനത്തില്‍ അവന് അവളെ പാര്‍ക്കില്‍ കൂട്ടിക്കൊണ്ടുപോയി ഒരു സമ്മാനം നല്കി. അവള് സന്തോഷം കൊണ്ട് മതിമറന്നു പോയി.
അന്നു വൈകുന്നേരമാണ് അവര്‍ പിണങ്ങിയതും. വഴക്ക് മൂത്തപ്പോല്‍ അവന് അവളെ ഞെരിച്ചു കൊന്ന് അവന് കൊടുത്ത സമ്മാത്തിന്റെ തുക അവളുടെ ബാഗില്‍ നിന്നും എടുത്ത് ശവം ആളില്ലാത്ത സ്ഥലത്ത് തള്ളി അവന് അങ്ങു തിരിച്ചു പോയി. ക്രോധത്തിനു കണ്ണില്ലല്ലോ.
(വാര്‍ത്ത സാധനം പൊതിഞ്ഞു വന്ന പഴയ ഗള്‍ഫ് ന്യൂസില്‍ കണ്ടത്)
8 comments:
സമ്മാനത്തിന്റെ കാശ് ചോദിച്ചിട്ട് കൊടുക്കാഞ്ഞതിന് കൊല്ലണോ! ശോ.
വികാരങ്ങള്ക് ആണോ കണ്ണ് ഇല്ലാത്തതു ?
വാര്‍ത്തയാണോ... കവിതയാണോ..?!!
രണ്ടായാലും വളരെ നന്നായിരിക്കുന്നു.
നല്ല വാർത്ത! ആ ബാഗ് കണ്ടിട്ടായിരിക്കും അവൻ കൂടെ കൂടിയത്. ഹിഹി. അവന് പ്രണയവും അന്ധതയും ഒന്നുമില്ലായിരുന്നെന്ന് ചുരുക്കം.
:)
അനോണീമാഷെ വാര്‍ത്ത കണ്ട് കിടുങ്ങിയിരുന്നു.
ഗൾഫ് ന്യൂസോ ഖലീജ് ടൈംസോ ?
ഗള്‍ഫ് ന്യൂസ് തന്നെയായിരുന്നു ആര്പിയാറേ.
സൂ, അവനു ബാഗടിച്ചോണ്ട് പോകാന്‍ ആയിരുന്നേല്‍ അത്രയും കാശു തന്നെ മുടക്കി ഗിഫ്റ്റും വാങ്ങിക്കണോ, അപ്പോ സംഗതിയില്‍ ലാഭമില്ലല്ലോ. (ഇവിടെ വന്നു മോഷ്ടിച്ചാല്‍ മടങ്ങിപ്പോകുമ്പോള്‍ ഡ്യൂട്ടി കൊടുക്കേണ്ടി വരില്ലേ അശോകാ എന്ന് എം എസ് തൃപ്പൂണിത്തുറ ചോദിക്കുമ്പോലെ)
മോഷണസാധനങ്ങൾക്ക് ഡ്യൂട്ടിയില്ല കുട്ടിമാമാ ;)
Post a Comment