Wednesday, December 17, 2008

പള്ളിക്കൂടത്തിലെ പടവലപ്പന്തല്‍

മച്ചാന്‍സ്,
കത്തു കിട്ടി. ഒരു തുറന്ന മറുപടി എഴുതാന്‍ തോന്നുന്നു. പണമുള്ളവന്റെ മക്കള്‍ കൊള്ളാവുന്ന തൊഴിലിനായി പഠിക്കുമ്പോള്‍ പാവപ്പെട്ടവന്റെ മക്കളെ കൂലിപ്പണിക്കാരനാക്കാന്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ കൃഷിപാഠം തുടങ്ങി എന്നല്ലേ ആരോപണം? അതായത് സി. രാജഗോപാലാചാരിയുടെ കുപ്രസിദ്ധമായ "കുല കല്‍‌വി തിട്ടം" പോലെ ഒരു തരം വിവേചനാധിഷ്ഠിത സമ്പ്രദായമാണെന്ന്, അല്ലേ?

ശരി, മദാമ്മ സിനിമാപ്പാട്ടില്‍ പറയുമ്പോലെ തുടക്കത്തില്‍ നിന്നും തുടങ്ങാം.

പ്രതിബോധജന്യ ജ്ഞാനസമ്പാദനം
എവിടെയോ ഒരിക്കല്‍ വായിച്ച തമാശയാണ്‌. അന്റാര്‍ട്ടിക്കന്‍ പര്യവേഷണ സംഘം ഒരു പത്രലേഖകനെയും ഒപ്പം കൂട്ടിയിരുന്നു. അദ്ദേഹം തിരിച്ചെത്തി അന്റാര്‍ട്ടിക്കന്‍ വിശേഷങ്ങള്‍ പത്രത്തിലെഴുതിയ കൂട്ടത്തില്‍ പെന്‍‌ഗ്വിനുകളെപ്പറ്റി ഇങ്ങനെ നിരീക്ഷിച്ചത്രേ:
"അന്റാര്‍ട്ടിക്കയില്‍ രണ്ടു തരം പെന്‍‌ഗ്വിനുകളുണ്ട്. വെളുത്ത പെന്‍‌ഗ്വിനും കറുത്ത പെന്‍‌ഗ്വിനും. വിചിത്രമെന്നേ പറയേണ്ടൂ, ഇവയുടെ സ്വഭാവവും നേര്‍ വിപരീതമാണ്‌. വെളുത്ത പെന്‍ഗ്വിനുകള്‍ നമ്മളെ കാണുമ്പോള്‍ അടുത്തേക്ക് നടന്നു വരും, കറുത്ത പെന്‍‌ഗ്വിനുകളോ പുറം തിരിഞ്ഞു നടക്കും."

എമ്പറര്‍ പെന്‍‌ഗ്വിനുകളെ ഇദ്ദേഹം കാണുന്നു. എന്നാല്‍ അതില്‍ നിന്നുണ്ടായ പ്രതിബോധത്തിലാണ്‌ പിശക് സംഭവിച്ചത്. കാരണമോ? മുതുകിനും വയറിനും രണ്ടു നിറമുള്ള പക്ഷികള്‍ സാധാരയാണ്‌ എന്ന വിവരം അദ്ദേഹത്തിനു മുന്നേ അറിയില്ല എന്നതില്‍ നിന്നു ജന്യമായ പ്രശ്നമാകാം. ഒരു പക്ഷിയെ നാലുവശം കറങ്ങി നിരീക്ഷിച്ചാല്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാം എന്ന സാമാന്യ വിവരത്തിന്റെ അഭാവമാകാം, ഏതായാലും എക്പീരിയന്‍സ്- മുന്‍ അനുഭവപരിചയം ഇല്ലാത്തത് ഒരു സാദ്ധ്യത. മറ്റൊന്ന് ഇതൊക്കെ അറിയാമായിരുന്നിട്ടും പ്രതിബോധനിര്‍മ്മാണത്തിന്‌ ഇദ്ദേഹം അതുപയോഗിച്ചില്ല എന്നതാകാം, അതവിടെ നില്‍ക്കട്ടെ.

അറിവിന്റെ കുറവ് പുതിയ അറിവ് സമ്പാദിക്കുന്നതില്‍ പ്രശ്നമുണ്ടാക്കുന്നു. ജോലി കിട്ടണമെങ്കില്‍ എക്സ്പീരിയന്‍സ് വേണം, എക്സ്പീരിയന്‍സ് കിട്ടണമെങ്കില്‍ ജോലി വേണം എന്നു പറഞ്ഞതുപോലെ .

കുഴഞ്ഞോ?

വിദ്യാഭ്യാസം എന്ന പ്രാഥമിക ഞ്ജാനമൂലധനം
അറിവിന്റെ വിഷമവൃത്തം ഭേദിക്കാനുള്ള ഒരു കുറുക്കുവഴിയാണ്‌ വിദ്യാഭ്യാസം. എഴുതിയും പറഞ്ഞും എഴുതിച്ചും പറയിച്ചും മറ്റുള്ളവരുടെ ചില അറിവുകള്‍ ഒരാളിലേക്ക് പകര്‍ന്നുകൊടുക്കുക. അതൊരു മൂലധനമാക്കി ആ വ്യക്തി കൂടുതല്‍ അറിവുകള്‍ തനിയേ തേടിയെടുക്കാന്‍ പ്രാപ്തനാകും. എന്നാല്‍
ഇന്‍സ്ക്രിപ്റ്റഡ് വിവരങ്ങള്‍ മനസ്സിലാക്കുന്നതിലും ഒരു പെര്‍സപ്ഷന്‍ പ്രശ്നമുണ്ട്. ഒരു കാര്യം വായിച്ചാല്‍ മിക്കപ്പോഴും വ്യക്തി അതിനെ ഇന്ദ്രിയങ്ങള്‍ തരുന്ന വിവരം പോലെ തന്നെ പഠിച്ചാണ്‌ അറിവാക്കുന്നത്. അതിനും മിനിമം ചില അറിവുകള്‍ വേണ്ടിവരും.

ഒരു സംഘം മലയാളി ട്രെക്കിങ്ങുകാര്‍ ഹിമാലയത്തില്‍ കയറാന്‍ പുറപ്പെടാന്‍ തീരുമാനിച്ചു. കോച്ച് വളരെ അനുഭവജ്ഞനായ ഒരു പര്‍‌വതാരോഹകനാണ്‌. അദ്ദേഹം താനെഴുതിയ "ഹിമാലയാരോഹണം" എന്ന പുസ്തകം വായിച്ച് അതുപോലെ ചെയ്യാന്‍ അവരെ ഉപദേശിച്ചു. മലകയറാന്‍ എത്തിയ ഒരുത്തന്‍ ആസനത്തിനു ചുറ്റും അഞ്ചെട്ട് കമ്പിളിപ്പുതപ്പ് ചുറ്റിയാണ്‌ വന്നത്. അന്തം വിട്ട കോച്ച് കാര്യമെന്തെന്ന് അന്വേഷിച്ചു.
"സാറിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടില്ലേ ഹിമാലയത്തില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന അത്യാഹിതം മൂലം മരവിച്ച് മരിക്കുന്നതാണെന്ന്? എന്റെ മൂലത്തില്‍ തണുപ്പടിക്കാതിരിക്കാന്‍ ഞാന്‍ കമ്പിളി കെട്ടിയതാണ്‌."

"കഴുതേ, ഒന്നുകൂടി വായിച്ചു നോക്ക്- ഞാനെഴുതിയത് " ഹിമാലയത്തില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന അത്യാഹിതം തണുപ്പ് മൂലം മരവിച്ച് മരിക്കുന്നതാണ്‌." എന്നാണ്‌.

വായിക്കുമ്പോള്‍ ഒരു വാക്ക് വിട്ടുപോകുന്നത് ആര്‍ക്കും സംഭവിക്കാം. എന്നാല്‍ ഈ വരി വായിച്ചപ്പോള്‍ ഇതില്‍ എന്തോ പിശകുണ്ടെന്ന് ഇയാള്‍ക്ക് തോന്നാതിരുന്നത് തണുപ്പത്ത് മരിക്കുന്നത് എങ്ങനെ എന്ന് വായനക്കാരന്‌ ഒട്ടും അറിവില്ലാതെ പോയതുകൊണ്ടാണ്‌.

രജനീഷ് പറഞ്ഞ ഒരു കഥയുണ്ട്. ഒരു പിതാവിനു മകനെ ധീരനായ ഒരു പട്ടാളക്കാരനാക്കണം എന്നായിരുന്നു ആഗ്രഹം. അദ്ദേഹം എന്നും മകനെ പാര്‍ക്കില്‍ കൊണ്ടുപോയി അശ്വാരൂഢനായി വാളോങ്ങി നില്‍ക്കുന്ന നെപ്പോളിയന്റെ പ്രതിമ കാട്ടിക്കൊടുക്കും. എന്നിട്ടു പറയും
"അതു നോക്ക് മകനേ, നെപ്പോളിയന്റെ പ്രതിമയാണത്. എന്തൊരു പ്രൗഢി, എന്തൊരു തേജസ്സ്. അസൂയ തോന്നുന്നു."
കുട്ടിയും പറയും "ശരിയാണ്‌. എന്തൊരു തേജസ്സ്, എന്തൊരു സൗന്ദര്യം."
ദിവസങ്ങളങ്ങനെ പോയി. ഒരു ദിവസം കുട്ടി ചോദിച്ചു "അച്ഛാ, എനിക്കൊരു സം‌ശയം, ഇത്ര തേജസ്സും പ്രൗഢിയുമുള്ള നെപ്പോളിയന്റെ പുറത്ത് വാളും പിടിച്ച് കയറി ഇരിക്കുന്ന ആ കുള്ളനായ വൃത്തികെട്ട മനുഷ്യന്‍ ആരാണ്‌?".

പഠനം ഇന്ററാക്റ്റീവ് സെഷന്‍ ആയില്ലെങ്കില്‍ മൂലം മരവിക്കുകയും നെപ്പോളിയന്‍ കുതിരയാകുകയും ചെയ്യും.

ഏറ്റവും നല്ല ലേണിങ്ങ് സെഷന്‍ ഏതാണ്‌?
എങ്ങനെയാണ്‌ ഒരു സര്‍ജ്ജനാകാന്‍ പഠിക്കുന്നത്? ഒരു പൈലറ്റ് ആകാനോ? ഓഡിറ്റര്‍ ആകാന്‍? ഓപ്പറേഷന്‍ നടത്തിയും വിമാനം പറത്തിയും ഓഡിറ്റ് ചെയ്തും പഠിക്കുന്നത് എന്തിനാണ്‌? ഈ കാര്യങ്ങളുടെയെല്ലാം പരമാവധി ലഭ്യമായ അറിവുകള്‍ പുസ്തകരൂപത്തിലുണ്ട്. ആധികാരികമായി അറിവുള്ള അദ്ധ്യാപകനോട് വിശദമായി ചര്‍ച്ച ചെയ്ത് പഠിക്കുകയും ചെയ്യാം. ഇതൊന്നും ഒരു കാര്യം ചെയ്തു പഠിക്കുന്നതിനോട് തുല്യമായ അറിവ് തരില്ലെന്നു മാത്രം.

സ്കൂള്‍ കുട്ടികള്‍ ബോട്ടണി പഠിക്കാന്‍ ഏറ്റവും നല്ല വഴി പച്ചക്കറിത്തോട്ടവും പൂന്തോട്ടവും അദ്ധ്യാപകന്റെ ശിക്ഷണത്തില്‍ വളര്‍ത്തി അവയെ പഠിക്കുക എന്നതു തന്നെയാണ്‌.

അവസാനമായി നീ ചോദിച്ചത് പണമുള്ളവന്റെ മകന്‍ പഠിക്കുന്നത് ഇങ്ങനെയാണോ എന്നല്ലേ?
നാട്ടിലെ ഇടത്തരം സമ്പന്നനൊന്നും സ്വപ്നം കാണാന്‍ കഴിയാത്തത്ര ധനികരുടെ കുട്ടികള്‍ പഠിക്കുന്ന അതും വിദ്യാഭ്യാസശാസ്ത്രത്തിലെ പരമോന്നതന്മാരുടെ രാജ്യത്തെ ഒരു സ്കൂളില്‍ ബോട്ടണി പഠിക്കാന്‍ മിഡില്‍ സ്കൂള്‍ കുട്ടികള്‍ ചെയ്യേണ്ടുന്ന (ചില) കാര്യങ്ങള്‍:

പച്ചക്കറി വിത്തുകള്‍ ടാപ്പ് വെള്ളത്തിലാണോ കിണര്‍ വെള്ളത്തിലാണോ മുളപ്പിക്കേണ്ടത്, എന്തുകൊണ്ട്?
(ഏതെങ്കിലും) തൈകള്‍ എത്ര അകലത്തിലാണ്‌ നടേണ്ടതെന്ന് കണ്ടുപിടിക്കുക. കൂടുതല്‍ അടുത്താല്‍ എന്താണു സംഭവിക്കുക? കൂടുതല്‍ അകന്നാല്‍ എന്താണ്‌ പ്രശ്നം?
മണ്ണിലെ ഉപ്പിന്റെ അംശവും പച്ചക്കറി കൃഷിയും
മണ്ണിന്റെ ചൂടും കട്ടിയും വിത്തുമുളയ്ക്കലിന്റെ വേഗവും
മണ്ണിരയും ജൈവവളവും ഉപയോഗിച്ചുള്ള കൃഷി രാസവള കൃഷിയെക്കാള്‍ വിളവു തരുമോ?

ഇങ്ങനെ പോകുന്നു അവിടെ കുട്ടികളുടെ പ്രോജക്റ്റുകള്‍.

അത്രയൊന്നുംഫീസ് കൊടുക്കാതെ കിട്ടുന്നതുകൊണ്ട് ഈ പാഠങ്ങള്‍ മോശമാവണമെന്നില്ലല്ലോ?
പിള്ളാര്‍ വെട്ടട്ടെ, കിളക്കട്ടെ, നോട്ട് എഴുതട്ടെ, പിഞ്ചു വാഴക്കുല വെട്ടി കഞ്ഞിക്ക് കൂട്ടാന്‍ വയ്ക്കട്ടെ. ചേനയുമായി ചന്തയില്‍ പോയി വില്‍ക്കട്ടെ. എന്നിട്ട് വിറ്റുവരവ് കണക്ക് പുസ്തകത്തില്‍ എഴുതട്ടെ. അതിന്റെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം എന്തു വിളയിറക്കണം എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടേ. അങ്ങനെ വേണം ബോട്ടണിയും കണക്കും എക്കണോമിക്സും മാനേജ്മെന്റും അവര്‍ പഠിക്കാന്‍.

സസ്നേഹം,
അനോണിയോസ് ആന്റോണിയസ് (ഒപ്പ്)

25 comments:

Siju | സിജു said...

പതിവു പോലെ നല്ലൊരു പോസ്റ്റ്. മച്ചാന്‍സിന്റെ കത്തെവിടെ കിട്ടും?

സന്തോഷ്‌ കോറോത്ത് said...

kidil....spaari ennu paranjal mathiyallo :)

നിസ്സംഗന്‍ said...

നല്ല കിടിലന്‍ വിവരണം , എടക്കിടക്കുള്ള നുറുങ്ങ് കഥകള്‍ സൂപര്‍ബ്..

മൂര്‍ത്തി said...

ഒരൊപ്പ് എന്റെ വക.

R. said...

വാഹ്!

ഓഫ്: (ഒപ്പ്)-നു മുന്നേ കെടന്ന 'മൗറല്യയോസ്' എവിടെപ്പോയി? ഡൈവോഴ്സ് ചെയ്താ?

നിഷാന്ത് said...

ഇന്റെ നൈബര്‍ കൊച്ചിനെ ഏര്‍ക്കാട് സ്കൂളില്‍ ചേര്‍ത്തു. രണ്ടു മാസം കഴിഞ്ഞുള്ള അദ്ദേഹത്തിന്റെ പരാതികള്‍ :

"മുടിഞ്ഞ ഫീസും കൊടുത്ത് പഠിക്കാന്‍ വിട്ടിട്ടു അവിടെ ഒപ്പോഴും കളിയന്നേ!
മണ്ണുകൊണ്ടു പാലം ഒണ്ടാക്കലും മീന്‍ വളര്‍ത്തലുമാ ആവന്റെ ഇപ്പോഴത്തെ പണി! എന്റെ ചെറുക്കന്‍ എന്താവുമോ "

aneel kumar said...

യേത് മച്ചാനാണാ യെന്തോ ഈ ആരോ പണം അയച്ചത് ;)

ഞ്ജാന ?

Dinkan-ഡിങ്കന്‍ said...

അവര് ജ്ഞാനപ്പഴങ്ങൾ നടട്ടും..

Jayasree Lakshmy Kumar said...

നല്ല പോസ്റ്റ്.

Santhosh said...

അന്തോണി, ജ്ഞാനം മനഃപൂര്‍വ്വം തെറ്റിച്ചെഴുതിയതാണോ?

വികടശിരോമണി said...

തകർപ്പുകൾ.
ആ പെൻ‌ഗ്വിൻ കഥക്ക് ക്ലാപ്പ്.

Radheyan said...

ഒന്നുമില്ലെങ്കിലും പിള്ളേര്‍ മണ്ണില്‍ അമര്‍ത്തി ചവുട്ടി നടന്നു പഠിക്കട്ടെ...

നല്ല പോസ്റ്റ്

പാഞ്ചാലി said...

നിഷാന്ത് യേര്‍ക്കാട് മോണ്ട്ഫോര്‍ട്ട്‌ സ്കൂളാണോ SHY (സേക്രട് ഹാര്‍ട്ട് യേര്‍ക്കാട്) ആണോ ഉദ്ദേശിച്ചത്? മോണ്ട്ഫോര്‍ട്ട്‌ സ്കൂള്‍ പണ്ടു കണ്ട് കണ്ണ് തള്ളിയിട്ടുണ്ട്, പണ്ടു ഒരു സുഹൃത്തിന്റെ അനിയനെ വെക്കേഷന് കൂട്ടാന്‍ പൊയപ്പോള്‍! ഗവണ്മെന്ട് സ്കൂളില്‍ പഠിച്ച ഞാന്‍ അവിടുത്തെ സൌകര്യങ്ങള്‍ കണ്ടു ശരിക്കും ഞെട്ടി! പോരാത്തതിന് സുഹൃത്തിന്റെ അപ്പനും അവിടെതന്നെ പഠിച്ചതായതിനാല്‍ സ്കൂള്‍ ഗസ്റ്റ് ഹൌസില്‍ താമസവും (വിത്ത് സ്വിമ്മിംഗ് പൂള്‍ & യുവര്‍ ചോയ്സ് ഓഫ് ഫുഡ്(ഫ്രീ)) . അവിടെ പഠിച്ച പലരും ഡിഗ്രി ക്ലാസ്സില്‍ കൂടെ പഠിച്ചിരുന്നു. മറ്റു സോകോള്‍ഡ് ബോര്‍ഡിംഗ് സ്കൂള്‍ പ്രോഡക്ടുകളില്‍ നിന്നും പ്രകടമായ വ്യത്യാസം ഇവരില്‍ കാണാമായിരുന്നു. പഠനത്തിലും മറ്റു പാഠ്യേതര വിഷയങ്ങളിലും ഇവര്‍ മുന്‍പന്തിയിലായിരുന്നു! സ്പോര്‍ട്സ്, ഗെയിംസ് & അദര്‍ അക്ടിവിറ്റികളില്‍ ഇക്കൂട്ടര്‍ വളരെ നല്ല പ്രാഗല്‍ഭ്യം കാട്ടിയിരുന്നു. എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ സ്വിമ്മിംഗ് പൂളിനും ഗസ്റ്റ് ഹൗസിനും പുറമെ ഒരു സൂവും മ്യൂസിയവും എണ്ണമറ്റ കളിക്കളങ്ങളും ഒരു ക്ലിനിക്കും സ്കൂള്‍ ക്യാമ്പസ്സില്‍ കണ്ടിരുന്നു. പോരാത്തതിന് പ്രകൃതി രമണീയമായ സ്ഥലവും!

നിഷാന്ത് said...

@പാഞ്ചാലി
അതില്‍ ഏതു സ്കൂളാണെന്ന് എനിക്കറിയില്ല സത്യത്തില്‍. എന്റെ അയല്‍‌വാസിയുടെ കുട്ടിയാണ് അവിടെ പഠിക്കുന്നത്. ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ അങ്ങെരോട് ചോദിക്കട്ടെ. അവിടത്തെ കുട്ടികളുടെ അസൈന്മെന്റ്സ് ഒക്കെ വളരെ രസകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പാലത്തെക്കുറിച്ച് പഠിക്കുന്നത് കുട്ടികളെക്കൊണ്ട് കളിമണ്‍ പാലം ഉണ്ടാക്കിച്ചാണ്. അതുപോലെ മീന്‍വളര്‍ത്തല്‍, കുതിരസവാരി ഒക്കെ പാഠ്യപദ്ധതിയില്‍ ഉണ്ട്.

@എല്ലാരോടും
മേരീ റോയി നടത്തുന്ന ‘പള്ളിക്കൂടം’(പഴയ കോര്‍പ്പസ് ക്രിസ്റ്റി) എന്ന സ്കൂള്‍ അറിയാമോ. കോട്ടയത്താണ്. അവിടുത്തെ പഠനരീതിയും വളരെ വ്യത്യസ്തവും ക്രിയേറ്റീവുമാണ്. കോട്ടയം പരിസരത്തുള്ളവര്‍ക്ക് ആലോചിക്കാവുന്നതാണ്‍! ഫീസ് കട്ടിയാണ്.

പിന്നെ കൊച്ചിയില്‍ കലാഭവന്‍ ഒരു സ്കൂളു തുടങ്ങിയിട്ടില്ലേ. മുഖ്യമായും വിദേശമലയാളികളെ ലക്ഷ്യമാക്കിക്കൊണ്ട്? അതിന്റെ രക്ഷധികാരികള്‍ ജയറാമും സിദ്ദിഖും(സംവിധായകന്‍) ആണെന്നുതോന്നുന്നു.

പാഞ്ചാലി said...

നിഷാന്ത്,മേരി റോയിയുടെ പള്ളിക്കൂടവും (കോര്‍പ്സ് ക്രിസ്റ്റി) മറ്റും നന്നായി അറിയാം. പിന്നെ മോന്‍ട്ഫോര്‍ട് ആണ്‍കുട്ടികള്ക്കുള്ളതും SHY പെണ്‍കുട്ടികള്ക്കുള്ളതുമാണെന്നാണോര്മ്മ.
മോന്‍ട്ഫോര്‍ട് അണക്കര
എന്ന സ്ഥലത്തും സ്കൂള്‍ തുടങ്ങിയിട്ടുണ്ട്. എന്‍റെ അയല്‍പക്കത്തെ പെണ്‍കുട്ടി അവിടെ പഠിക്കുന്നുണ്ട്. വളരെ നല്ല അഭിപ്രായമാണ് കേട്ടത്. പക്ഷെ ഫീസ് എല്ലായിടത്തും അധികം തന്നെ.

ആന്റ്റൊണീ, ഞങ്ങള്‍ ടോപികില്‍ നിന്നു മാറി പോയോ? സോറി!

അനോണി ആന്റണി said...

സിജൂ, നന്ദി. മച്ചാന്റെ കത്ത് പ്രസിദ്ധീകരിക്കാന്‍ സമ്മതമില്ലാത്തതുകാരണമാണേ രത്നച്ചുരുക്കം പറഞ്ഞത്.
കോറോത്ത്, ജി.വി, വിഷ്ണു, മൂര്‍ത്തി, ലക്ഷ്മി, നന്ദി.
ആര്‍ (ഇതെന്തെ ഇനിഷ്യല്‍ അല്ലേ, മൊത്തം ഒപ്പില്‍ റോബര്‍ട്ട് മൗറല്യയോസ് ഉണ്ട്) അല്ല, നമ്മുടെ ആര്‍ ആര്‍ ആണോ ഇത്, എങ്കില്‍ ഒരു ആര്‍ എവിടേ ?
അനില്‍, ഇതൊരു പഴേ മച്ചാന്‍.

ഡിങ്കാ, ജ്ഞാനപ്പഴത്തെ പിഴിന്ത് ജ്യൂസാഹ അടിച്ചിട്ടു വേണം കേരളം രക്ഷപ്പെടാന്‍.

സന്തോഷേ, അനില്‍, തെറ്റിപ്പോയതാ, തിരുത്തി, നന്ദി.

രാധേയാ, ദുബായില്‍ വളരുന്ന പിള്ളേര്‍ക്ക് മണ്ണില്‍ ചവിട്ടാന്‍ അറപ്പാണ്‌ (നിലം തൊടാമണ്ണ് എന്നു കേട്ടിട്ടുണ്ടോ? വേട്ടാവളിയന്‍ കൂടിനെ വിശേഷിപ്പിക്കുന്നത് അങ്ങനെയാ, നമ്മടെയൊക്കെ പിള്ളേരുടെ വീട് നിലം തൊടാമണ്ണ് അല്ലേ, എന്തരു ചെയ്യാന്‍‌

നിഷാന്ത്, പാഞ്ചാലീ, ചര്‍ച്ചയ്ക്ക് നന്ദി (കൊള്ളാവുന്ന പള്ളിക്കൂടങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സേവനകേന്ദ്രങ്ങളെപ്പറ്റി വിവരം കണ്‍സ്യൂമര്‍ വഴി നെറ്റില്‍ എത്തുന്നത് വലിയ സന്തോഷമാണ്‌. )
യേര്‍ക്കാറ് സേക്രഡ് ഹാര്‍ട്ട് കേട്ടിട്ടണ്ട്. "പള്ളിക്കൂടത്തെ"പ്പറ്റി ആദ്യമായി കേള്‍ക്കുകയാ നിഷാന്തേ, നന്ദി.

smitha adharsh said...

ഇഷ്ടപ്പെട്ടു...ഒരുപാട്..
ഇടയ്ക്ക് വിവരിച്ച ആ നെപ്പോളിയന്റെ കഥ മുന്പ് കേട്ടിട്ടുണ്ട്.എങ്കിലും,ഇവിടെ അതിനെന്തോ പുതുമ തോന്നി...

R. said...

അന്തോണിച്ചാ, പഴയ 'രജീഷ് നമ്പ്യാര്‍' (ഇപ്പഴുള്ളത് ഇനിഷ്യല്‍). പഴേ പോലെ കമന്റിടാന്‍ സമയമില്ലെന്നു ഖേദപ്രകടനം നടത്തുന്നു, പോസ്റ്റൊന്നും വിടാറില്ലെന്നും.

t.k. formerly known as thomman said...

ഏറ്റവും കൂടുതല്‍ കാണാപ്പാഠം പഠിക്കുന്നയാള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന അവസ്ഥ മാറിയാലേ നാട്ടിലെ വിദ്യാഭ്യാസരംഗം ശരിയാകൂ. പ്രഫഷണല്‍ കോളജുകളില്‍ പോലും ഉണ്ട് ആ അവസ്ഥ. ഫോര്‍മുലകളും മറ്റും മനപ്പാഠമാക്കാന്‍ പ്രേരിപ്പിക്കുന്ന പരീക്ഷാരീതിയാണ് ആദ്യം മാറ്റേണ്ടത്.

Joseph Antony said...

കേരളത്തിലെ സ്‌കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ പാഠ്യക്രമത്തെ സംശയത്തോടെയും ആശങ്കയോടെയും കാണുന്ന എല്ലാവരും സസൂക്ഷ്‌മം ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന വസ്‌തുതകളാണ്‌ ഈ പോസ്‌റ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. കുട്ടികള്‍ക്ക്‌ പഠിക്കാനൊന്നുമില്ല, കളിയും പ്രോജക്ട്‌ തയ്യാറാക്കലും മാത്രമേയുള്ളു എന്നതാണ്‌ ശരാശരി രക്ഷിതാവിന്റെ വേവലാതി. പണമുള്ളവന്റെ മക്കള്‍ നല്ല സ്‌കൂളുകളില്‍ പഠിക്കുന്നു, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാന്‍ വിധിയക്കപ്പെടുന്ന പാവപ്പെട്ട കുട്ടികളുടെ ഗതിയെന്ത്‌? ഇതാണ്‌ സംശയം. യഥാര്‍ഥത്തില്‍ പുതിയ പാഠ്യക്രമം വന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌ പുതുജീവന്‍ വന്നിരിക്കുന്നു എന്നതാണ്‌ വാസ്‌തവം. ഈ പോസ്‌റ്റിനോട്‌ ചേര്‍ത്ത്‌ വായിക്കാവുന്ന ഒന്ന്‌
ഇവിടെ

പാഞ്ചാലി said...

അന്തോണീ, ക്രിസ്മസല്ലേ, ക്രിസ്ത്യാനിയല്ലേ, ഇരുനൂറ്റമ്പത് നല്ല പോസ്റ്റുകള്‍ തികച്ചതല്ലേ... താങ്സ്ഗിവിങ്ങിനു തരാന്‍ പറ്റാതെ പോയ "ടര്‍ക്കി" ഇതാ...

ദീപക് രാജ്|Deepak Raj said...

കൊള്ളാം

ടോട്ടോചാന്‍ said...

കമന്റാം പിന്നീട് .
വളരെ നന്നായിരിക്കുന്നു....

Calvin H said...

നല്ല ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അഭാവമാണ്‌ നമ്മുടെ കുട്ടികള്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. വിദ്യാഭ്യാസമേഖലയില്‍ ഒരു അഴിച്ചുപണി നടത്താനാവട്ടെ യാഥാസ്ഥിതികര്‍ സമ്മതിക്കുകയുമില്ല.

എന്തിനും ഏതിനും പാശ്ചാത്യസംസ്കാരത്തെ ചീത്ത വിളിക്കുന്നവര്‍ ചിന്തിക്കുന്നുണ്ടോ? ഓക്സ്ഫോര്‍ഡ് പോലെ, ഹാര്‍‌വാര്‍ഡ് പോലെ, പ്രിന്‍സിട്ടോണ്‍ പോലെ മാസച്ചുസാറ്റ് പോലെ ഉള്ള ഒരു യൂണിവേഴ്സിറ്റി ഉണ്ടോ ഇന്ത്യയില്‍? ഉണ്ടായിരുന്നു നളന്ദയും തക്ഷശിലയും ( ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു). നളന്ദയിലേയും തക്ഷശിലയിലേയും വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്തിരുന്നു എന്ന് ഏഴാം ക്ലാസിലെ ഹിന്ദി പാഠപുസ്തകമെങ്കിലും വായിച്ചിട്ടൂള്ളവര്‍ക്ക് അറിയാമായിരിക്കും. വിദേശരാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍‌ത്ഥികളില്‍ ഭൂരിഭാഗവും ഒരു പാര്‍ട്ട് ടൈം ജോലി കൂടെ ചെയ്യുന്നുണ്ട്. തൊഴിലിന്റെ മഹത്വം അറിഞ്ഞു വേണം വിദ്യാര്‍ത്ഥികള്‍ വളരാന്‍. മോഹന്‍‌ദാസ് കരം ചന്ദ് ഗാന്ധി എന്നൊരാള്‍ ഇതൊക്കെ മുന്‍പേ പറഞ്ഞ് വെച്ചിട്ടുണ്ട്. അതൊക്കെ ആരു വായിക്കാന്‍!

സര്‍ക്കാര്‍ സ്കൂളില്‍ എന്തു മാറ്റം വരുത്തുമ്പോഴും അതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന ഒരു മറുവാദം ഉണ്ട്. പണക്കാരുടെ പിള്ളേര്‍ക്ക് നല്ല സിലബസ് , പാവപ്പെട്ടവന്റെ മേല്‍ പരീക്ഷണവും എന്ന്. ( DPEP എന്നാല്‍ ദരിദ്രന്റെ പിള്ളേറ് എങ്ങനേലും പഠിച്ചോട്ടെ എന്നതിന്റെ ഷോര്‍ട് ആണെന്നു ഒരു രസികന്‍ പറഞ്ഞതോര്‍ക്കുന്നു).

വാസ്തവത്തില്‍ ഈ പറഞ്ഞ പണക്കാരുടെ സ്കൂളിലെ സ്റ്റാന്‍ഡാര്‍ഡ് അത്ര മിച്ചമൊന്നുമല്ല എന്നതാണ് സത്യം. ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് സംസാരിക്കന്‍ പഠിക്കും എന്നതില്‍ കവിഞ്ഞ വലിപ്പമൊന്നും അത്തരം സ്കൂളുകള്‍ക്കുമില്ല.

സര്‍ക്കാര്‍‌ എയിഡഡ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യബോധത്തിലും, സ്വയം പര്യാപ്തതയിലും ആത്മവിശ്വാസത്തിലും ഒക്കെ ഒരു പക്ഷേ മുന്‍പില്‍ ആയിരിക്കും എന്നാണ് എനിക്കു തോന്നുന്നത്.

നല്ല പോസ്റ്റ്.

ഞാന്‍ ആചാര്യന്‍ said...

വോട്ടിംഗിന് ഇനി ഒരു ദിനം കൂടിമാത്രം...വോട്ടുചെയ്യാനുള്ളവര്‍ ഇവിടെ ക്ലിക്കുക... happy new year