Monday, October 20, 2008

മുള്ളനും പലതുണ്ടല്ലേ?

ഈ വടക്കന്‍ പേരുകള്‍ കൊണ്ട് വലഞ്ഞല്ല് എന്റെ വെട്ടുകാട് പള്ളീ.

റാം മോഹന്‍ ‌ജീ എഴുതിയ പോസ്റ്റില്‍ പറയുന്നു അവരുടെ നാട്ടില്‍ മുള്ളന്‍ എന്നു പറയുന്നത് silver belly എന്ന മീന്‍ ആണെന്ന്.

ഒരു എറണാകുളം ആലുവ വരെ മുള്ളന്‍ എന്നു പറയുന്നത് ഞങ്ങള്‍ കാരല്‍ എന്നു പറയുന്ന സംഗതി - സായിപ്പിന്റെ പോണിഫിഷും ടൂത് പോണിയും . ലോ ലിവന്മാര്‍.

http://en.wikipedia.org/wiki/Ponyfish
http://www.fishbase.org/Summary/SpeciesSummary.php?id=4462

അതിലും വടക്കോട്ടായപ്പ മുള്ളന്‍ ആളു മാറി!

പശു എന്നു പറഞ്ഞാല്‍ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ഒരേ ഉരു തന്നെ- പാല്‍ തൂ ജാന്‍‌വര്‍.
മീനിനു മാത്രം എന്തേ പല പേര്‍?

കാരണം രണ്ടാവാം.
ഒന്നാമത് ഐസും അമോണിയയും ചാളലോറിയും സായിപ്പു കണ്ടു പിടിക്കും മുന്നേ, ബജാജ് മീന്‍-80 എന്ന സ്കൂട്ടറും ഇറക്കും മുന്നേ ആണ്‌ മലയാളം ഉണ്ടായത്. അന്ന് മീനിനു വലിയ റേഞ്ച് ഉള്ള വിപണിയില്ല, തലച്ചുമടായോ കാളവണ്ടിയിലോ കൊണ്ടുപോകാവുന്ന ദൂരത്തിനു പരിധി ഉണ്ടല്ലോ. അതുകൊണ്ട് തിരുവനന്തപുരത്തു പിടിച്ച് മീനുമായി ഒരു മാനയും കൊച്ചിക്കു പോകില്ല, തിരുവനന്തപുരത്ത് നെയ്മീന്‍ എന്നു വിളിക്കുന്ന സാധനം വടക്ക് അയക്കൂറയായി. പേരുകള്‍ പറഞ്ഞുറച്ചാല്‍ പിന്നെ മനസ്സീന്നു പെയ്യൂടില്ലല്ല് മയിനീ.

ഇനിയും ഒരു കാരണം ഉണ്ട്. മീന്‍ ഒരു വിശിഷ്ഠ ഭോജ്യമല്ലാത്തതുകൊണ്ടും (എന്തരോ എന്തോ, ഹംസത്തെ വരെ തിന്നാന്‍ നോക്കിയിട്ടുണ്ട് പല രാജാക്കന്മാരും, ഒരു ചൂണ്ട ഇടാന്‍ ആരും ശ്രമിച്ചില്ല) മറ്റും ഒരു ഗ്രന്ഥത്തിലും മീനിനെക്കുറിച്ച് വലിയെഴുത്തൊന്നുമില്ല. ഒരു രാജപണ്ഡിതസഭയും മീനിനെക്കുറിച്ചോ മണ്‍‌സൂണ്‍ ട്റോളിങ്ങിനെക്കുറിച്ചോ ചര്‍ച്ചയും നടത്തിയിട്ടില്ല. അതോണ്ട് ഓരോ നാട്ടിലും മീനിനു അരയന്‍ വിളിച്ച പേരായി.

എലപ്പാട്ടി എന്നാല്‍ ഇല പോലെയുള്ള മീന്‍. മാന്തള്‍ എന്നാല്‍ എന്താവോ.

വേറേയും ഒണ്ട് കൊഴപ്പം. നമ്മള്‍ മത്തി മത്തി എന്നു പറയണത് ഇലോംഗേറ്റ് ഇലിഷ എന്ന അലിഷ ചിനായിയെ ആണ്‌. വടക്കോട്ട് സാര്‍ഡൈന്‍ മീനിനും. രണ്ടു മീന്‍- ഒരു പേര്‍@രണ്ടിടം. എന്തരോന്തോ.

22 comments:

കുറുമാന്‍ said...

മീനിന്റെ പേരുകളുടെ വൈരുദ്ധ്യം മറ്റ് ഈറ്റബിള്‍സിനില്ലാന്നാ തോന്നുന്നത് (കപ്പക്കൊഴികെ).

Rammohan Paliyath said...

മാന്തളിനെ വിട്ടുപിടി ആന്റണീ. അത് sole. അത് മാന്തളിരു പോലെയാ ഇരിക്കുന്നെ എന്ന് ഏത് കണ്ണുപൊട്ടനും അറിയാമ്മേലേ? നിങ്ങ തെക്കർ ലതിനെ കണ്ണില്ലാ നങ്ക എന്നു വിളിക്കും. ചില എർണാളത്തുകാർ അതിനെ നങ്ക് എന്നും. 23-ആം വയസ്സിൽ ഗാനരചനയ്ക്ക് അവാർഡു നേടിയ ഹരിപ്പാട്ടുകാരൻ തമ്പിയദ്ദ്യത്തിന്റെ ചിത്രമേളയിലെ ആ അവാർഡു പാട്ടുകളിലൊന്ന് തുടങ്ങുന്നതിങ്ങനെ: കണ്ണുനീർക്കായലിലെ കണ്ണില്ലാ നങ്കകളേ... എന്നാ ഒരു പാട്ടാ അത്! അതിനുശേഷം ഓരോ തവണയും മാന്തൾ എന്നു വിളിക്കുമ്പോൾ കണ്ണില്ലാനങ്ക എന്നു കൂടിപ്പറയും. മാന്തളിർ തിന്ന് മദിച്ചോരിളങ്കുയിൽ പൂന്തേങ്കുഴമ്പാൽ നിൻ കർണയുഗ്മം...

ഭക്ഷണപ്രിയന്‍ said...

ഈ മാന്തളു തന്നെയാണോ അണ്ണാ അകം പുറം എന്നു പറയുന്നതു.അയ്യോ ഞാനൊരു കിഴക്കനാണേ.ഞങ്ങടെ നാട്ടില്‍ കടലില്ലേ!

Cibu C J (സിബു) said...

ആന്റണി തന്ന രണ്ടുലിങ്കുകൾ മുള്ളനായിട്ടുള്ളത്‌, എർണ്ണാളം/ആലുവ വച്ച്‌ നിറുത്തണ്ട, തലോര്‌ (തൃശ്ശൂരിനും കൊടകരയ്ക്കും ഇടയിൽ) വരെ ആക്കിക്കോളൂ. അതിൽ തന്നെ രണ്ടാമനാണ്‌ മുള്ളൻ എന്നാണ്‌ എന്റെ തോന്നൽ. പിന്നെ, ഈ സിൽവർ ബെല്ലിയുടെ ലിങ്ക്‌ തരാമോ?

ജയരാജന്‍ said...

ങ്ഹേ! രണ്ട് പടങ്ങളും കണ്ടിട്ട് ഞങ്ങളുടെ നാട്ടിലെ(കാസർഗോഡ്) മുള്ളനെപ്പോലുണ്ടല്ലോ? നിറയെ മുള്ളുള്ള (ഇറച്ചി തീരെയില്ലാത്ത)ഇനമല്ലേ ഇത്? ഇത്(പച്ചമീൻ) വീട്ടിലധികവും വാങ്ങിക്കാറില്ല; വല്ലപ്പോഴും ഉണക്കമീൻ വങ്ങിക്കാറുണ്ട്: ചുട്ടുതിന്നാൻ നല്ലതാ:) മുള്ളടക്കം കഴിക്കാം. silver belly -യുടെ പടം തന്നിരുന്നെങ്കിൽ ഉറപ്പിക്കാമായിരുന്നു (ഗൂഗിൾ സെർച്ചിൽ വരുന്നതധികവും ജ്വെല്ലറി ലിങ്കുകൾ :))
അല്ലെങ്കിൽ പിന്നെ തുള്ളസിയോടോ മറ്റോ ഒരു മുള്ളന്റെ പടം ഇടാൻ പറയാം :)

അനോണി ആന്റണി said...

കുറുമാനേ,
കേരളത്തിന്റെ തനത്‌ പച്ചക്കറികള്‍ക്ക്‌ ഒരേ പേരാണ്‌, കാരണം അഷ്ടാംഗഹൃദയം പോലെ പല ആയുര്‍വേദ പുസ്തകങ്ങളിലും ഇവ രേഖിച്ചു വച്ചിട്ടുണ്ടേ.എന്നാല്‍ മരച്ചീനി, കപ്പലണ്ടി, പറങ്കിയണ്ടി തുടങ്ങി പുരാതന ഗ്രന്ഥങ്ങളില്‍ ഇല്ലാത്ത ഐറ്റംസിനു ഓരോ നാട്ടിലും ഓരോ പേരാണ്‌. അതാണ്‌ ദാറ്റ്‌.


റാം ജീ,
മാന്തള്‍ മാന്തളിര്‍ ... ഹും അപ്പോ കൂന്തലോ? (ഞങ്ങള്‍ കണവ എന്നു പറയും അതിനെ , അത്‌ കണവനാ?)

തമ്പിസ്സാറിന്റെ സ്പാന്‍ ഓഫ്‌ അറ്റെന്‍സ്ഗന്‍.. ഒരു പോസ്റ്റാക്കാന്‍ ഉള്ള വകുപ്പുണ്ടേ, ഒടനേ വരുന്ന്

ഭക്ഷണപ്രിയാ,
അതു അകവും പുറവും ഉള്ള മീന്‍ തന്നെ !


സിബൂ , ജയരാജേ,

അപ്പോ ഈ റാംജീ ത്രിശ്ശൂക്കാരനല്ലേ???

സില്‍വര്‍ബെല്ലി (തിരു-കൊല്ലം ഭാഗത്ത്‌ വന്‍കിളിമീന്‍ എന്നു പറയും. ) പോണിഫിഷ്‌ പോലെ സമൃദ്ധമല്ല നാട്ടില്‍, മാത്രമല്ല മുളകിട്ട കറിക്കല്ലാതേ തേങ്ങാ കറികളിലും വെളിച്ചെണ്ണയില്‍ വറുക്കലിനും അത്ര യോജിച്ചതല്ല എന്നാണ്‌ തെക്കന്‍ മീന്‍ കുളിയാണ്ടര്‍മാരുടെ അഭിപ്രായം. പടം അടക്കം വിവരം ഫിഷ്‌ ബേസില്‍:
http://www.fishbase.org/Summary/
SpeciesSummary.php?id=14373 |

Cibu C J (സിബു) said...

ഇപ്പോൾ തന്ന ലിങ്കിലെ മീനല്ല എന്തായാലും എന്റെ നാട്ടിലെ മുള്ളൻ. http://www.fishbase.org/Summary/SpeciesSummary.php?id=4462 തന്നെ ആണ്‌.

എതിരന്‍ കതിരവന്‍ said...

സാഹിത്യത്തില്‍ മീന്‍ നീന്തി നടന്നിട്ടുണ്ട്. ഉണ്ണുനീലിസന്ദേശ (14 ആം നൂറ്റാണ്ട്) ത്തില്‍ കൊല്ലത്തെ അങ്ങാടിയില്‍ കാണാറുള്ള മീനുകള്:

കടലില്‍:-പൂമീന്‍, അയല, ഞെരിമീന്‍, പാളന്‍, നന്തല്‍, കൊഴുമീന്‍, കൊഞ്ച്,ചുരക് (സ്രാവ്), പാമ്പാട (വാള)
നദിയില്‍‍:-മൂങ്ങന്‍, കോല, ചേര്‍മീന്‍, ആരല്‍, അണ്ടികള്ളി, ചൂളകന്‍.
കായലില്‍:-കരിമീന്‍, കൊണ്ടല്‍, കൂമീന്‍, കൊഞ്ച്.

ഇവയില്‍ പലതിന്റേയും പേരുകള്‍‍ മാറിപ്പോയിട്ടില്ലെ ഇന്ന്?

namath said...

ഒരു വൈക്കം കാരന്‍ മലബാറിലെ ഒരു മീന്‍ചാപ്പയില്‍ പോയി മുള്ളന്‍ എന്നതിനു അവരുടെ നാട്ടില്‍ പ്രചാരമുള്ള പേരു പറഞ്ഞു. കോയ തലയുയര്‍ത്തി ഒന്നു നോക്കി. മോനേ, ജ്ജ് ആടെ മാറി നിക്കീ, മ്മള് വരാം.

കഥാപാത്രത്തിന്‍റെ ചെവിയില്‍ പറഞ്ഞു. വൈക്കംകാരന്‍ ചോദിച്ച പേര് വടക്ക് തെറിയാണ്. അശ്ലീലം.

മുള്ളന്‍ എന്ന അതേ സാധനത്തിനു ആലപ്പുഴ, കുട്ടനാടു ഭാഗങ്ങളില്‍ മറ്റെന്തോ പേരു പറയാറുണ്ട്.

സാഹിത്യം മത്സ്യപുരാണവും മത്സ്യഗന്ധിയും മുദ്രമോതിരം വിഴുങ്ങിയ മത്സ്യവും അടക്കം മത്സ്യനിബിഡമോ സമൃദ്ധമോ ആണ്. ജോലിക്കിടയ്ക്ക് തല ലോഡ്ഷെഡ്ഡിങ്ങിലാണെന്നു തോന്നുന്നു. റെഫറന്‍സ് ഓര്‍മ്മ വരുന്നില്ല.

അനോണി ആന്റണി said...

എതിരേട്ടാ, നമതേ
അപ്പോ ഗ്രന്ഥസംഗതി പുന:പരിശോധിക്കേണ്ടിവരുമല്ലോ. ഒരു ഗവേഷണം നടത്തട്ടെ.

പിന്നേ, ഞങ്ങളു തെക്കോട്ട് സ്വല്പ്പം സയന്റിഫിക് ആയിട്ടാണു കാര്യങ്ങള്‍ നീക്കുന്നത്. കാരല്‍ അഥവാ ടൂത്ത് പോണിക്കും പഗ്നോസ് ടൂത്ത് പോണി( secutor insidiator) അഥവാ പരല്‍ കുറിച്ചിക്കും നിങ്ങള്‍ മുള്ളന്‍ എന്നാണു പറയുന്നത്. രണ്ടും രണ്ടു മീനല്ലേ? "കുറിച്ചി" ചില നാടുകളില്‍ അത്ര സഭ്യമല്ലാത്രേ. അതാണോ നമത് ഉദ്ദേശിച്ചത്?

എങ്കില്‍ ഒരു ജോക്ക് പിടിച്ചോ (അഡല്‍റ്റ് വാണിങ്ങ്!)

അങ്ങ് വടക്കുനിന്ന് ഒരാള്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിക്ക് എത്തി. പാണ്ടിലോറിയും ഓടിച്ച് എത്തി ഒരു തമിഴന്‍. ഏമാന്‍ ക്രോസ് തുടങ്ങി
"പേര്‌?"
"എഴുമലച്ചാമി."
"നാട്?"
"തമിഴ് നാട്."
"അതല്ല, സ്ഥലം.. ഹ്മ്മ്.. ഊര്‌?"
" നാലുവായകുറിച്ചി."
"എന്റെ ഭഗവതീ!. നാലു തലയുള്ള രാക്ഷസ്സന്മാരെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നാലും നാലു വായുള്ള... ഭയങ്കരം, ഭയങ്കരം."

അതുല്യ said...

ഞങ്ങള്‍ടെ നാട്ടില്‍ ഇവയ്ക്ക് കത്രിയ്ക്ക, പടവലങ്ങ എന്നൊക്കെ പറയും.

Nishedhi said...

ഞങ്ങളുടെ നാട്ടിലെ മുള്ളനോട്‌ അടുത്ത്‌ നില്‍ക്കുന്ന പടം ഇതാണ്‌!!
http://www.samford.edu/schools/artsci/biology/vert-zoo-04s/pages/106.htm
അനോണിയുടെ പോസ്റ്റ്‌ വയിച്ചപ്പോഴാണ്‌ വിഷയത്തിന്റെ ഗൌരവം മനസ്സിലായത്‌!

ഞാന്‍ ആചാര്യന്‍ said...

മുള്ളനാണോ 'കുറിച്ചി' ? കപ്പ വേയ്ച്ചതിന്‍റെ കൂടെ വറക്കാമ്മാത്രങ്കൊള്ളാം. അല്ലേല്‍ കപ്പ പുഴുങ്ങിയതിന്‍റെ കൂടെ, വറത്ത് അരകല്ലില്‍ ചുവന്നുള്ളിയും കാന്താരിയും തേങ്ങാപ്പൂള്‍ ചുട്ടതും ചേര്‍ത്ത് ചതച്ചു കൂട്ടാം. ഇത് പുളിയിട്ട് വെച്ച ഒരു ചാറു കറിയും കൂട്ടിയിട്ടുണ്ട്. അപ്പിടി മുള്ളാ...ചാറു മാത്രങ്കൊള്ളാം..

Radheyan said...

ഒരു അനുഭവ കഥ.ദുഫായില്‍ കാല് കുത്തിയ കാലം.ആലപ്പുഴക്കാരനായ ഞാനും സഹമുറിയന്‍ കണ്ണൂര്‍ സ്വദേശിയും കൂടി ആദ്യമായി സണ്‍‌റൈസ് സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി.നാട്ടിലുള്ള മീന്‍‌ചട്ടി വരെ ഇവിടെ കിട്ടുമെന്ന് കണ്ട് കണ്ണ് തള്ളി നില്‍ക്കവേ ദാ ഇരിക്കുന്നു ഒരു മൂലയ്ക്ക് നിങ്ങള്‍ ഉണക്കമുള്ളന്‍ എന്ന് പറയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഉണക്ക കുറിച്ചി.

ഞാന്‍ വിളിച്ച് കൂവി:എടാ ഷാജി ദാണ്ടേ ഉണക്ക കുറിച്ചി. അവന്‍ ഓടി വന്ന് എന്റെ വായ പൊത്തി.പുറത്ത് വന്നയുടന്‍ അവന്‍ ഒരു കമന്റ്:അവിടെ നിന്ന പെണ്ണുങ്ങള്‍( കണ്ണൂര്‍ ഭാഷയില്‍ പ്രായമായ സ്ത്രീ,അല്ലതെ ബഹുവചനമല്ല)വിചാരിച്ച് കാണും നീ അവരെ കുറിച്ചാണ് പറഞ്ഞതെന്ന്.

സംഗതി ഏതായാലും നല്ല പച്ചക്ക് കിട്ടിയാല്‍ഉള്ളിയും തേങ്ങയും അധികം അരയ്ക്കാതെ ചതച്ചിട്ട് പുളിയിട്ട് വറ്റിച്ച് വെയ്ക്കാന്‍ അസലാണ്,നാല് കാന്താരി മുളക് കൂടിയിട്ടാല്‍ ജോര്‍ ആയി.തിന്നാന്‍ നല്ല ക്ഷമ വേണം,അല്ലേല്‍ ആശുപത്രി കേസാണ്

AJO JOSEPH THOMAS said...

Dear Anony Antony !

The following BOOKLETS in malayalam of Rev. Fr. Savior, Vattayil, Sehion (Thavalam,Attappady,Palakkad) are available in the under mentioned blogspot created by me to propagate WORD OF GOD.

http://THEWORDOFGODISALIVE.BLOGSPOT.COM
________________________________________________________________

1, Madyapanam Aruthu !

2, Kuttikalkku vishundarude perukal idanam

3, Misravivaham aruthu

4, Ningalude sangya kuranju pokaruthu

5, Daivavachanamakunna Atmavinde val edukkuka

6, Onnum ningalay upadravikkukayilla

It has total 81 posts and it includes :

WHAT IS LOVE ?

TEST YOUR FAITH

THE GREAT RIGHT OF A CHRISTIAN

THE GUILT OF MANKIND

BEWARE OF THE SPIRIT OF APOSTASY ..etc.

Please visit the web site sehion.org. You can view or download online videos of preaching of word of God by Fr. Savior, Vattayil - Palakkad Diocese from the site (Abhishekagni & Maranatha programmes telecast in SHALOM TV)

SHALOM TV - 8.30 TO 9 PM ON SUNDAYS

JEEVAN TV - 6 - 6.30 AM ON SATURDAYS

______________________________________

HOLY SPIRIT IS A PERSON - ONLINE VIDEO

Link : http://www.sehion.org/video.php?file=vstreamer/58.wmv

ഉടുമ്പ് said...

ചുരുക്കി പറഞ്ഞാല്‍ തിരുവനന്തപുരത്തെ പൂച്ചിയും മലപ്പുറത്തെ കുറിച്ചിയും കട്ടക്ക് നില്‍ക്കും! പേരു പറഞ്ഞ് മീന്‍ വാങ്ങുന്നതിലും നല്ലത് ചൂണ്ടിക്കാണിച്ച് വാങ്ങുകയായിരിക്കും

മേരിക്കുട്ടി(Marykutty) said...

മത്സ്യം തൊട്ടു കൂട്ടുക എന്ന് പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ.
പിന്നെ അഭിജ്ഞാന ശാകുന്തളത്തിലും ഒരു മുക്കുവന്‍ ഉണ്ട്..

Unknown said...

AJO JOSEPH THOMAS

ഇതെന്തോന്നു...ഓണത്തിനിടയ്ക്ക് മത്തിക്കച്ചവടമോ?

Sethunath UN said...

ആന്റണീ
ഈ മുള്ളന്‍ എന്ന പേര്‍ ആലപ്പുഴ അമ്പലപ്പുഴ ഭാഗത്ത് കേട്ടിട്ടേയില്ല. കണ്ടിട്ട് “പാര” അല്ലെങ്കില്‍ “വറ്റപ്പാര” ആണെന്ന് തോന്നുന്നു (അങ്ങിനെയാ വിളിയ്ക്കുന്നത്). രണ്ടാമ‌ത്തെ ലിങ്കിലെ മീനിന് ചുണ്ണാമ്പുകുറിച്ചി എന്ന് വിളിയ്ക്കുന്ന മീനിന്റെ ഒരു ഷേപ്പും ഉണ്ട്.
മാന്തല്‍ എന്നത് നങ്കിന്റെ അച്ഛനായിട്ടാണ് “ഞങ്ങടവിടൊക്കെ” പറയുന്നത്. സേം വേ.. നെയ്മീനിന്റെ കുഞ്ഞാണ് വരിച്ചെമ്പന്‍ എന്നും. അതായത് നെയ്മീന്‍ നല്ല “വെളഞ്ഞ”തല്ലെങ്കില്‍ (വലിപ്പമില്ലെങ്കില്‍) അവന്‍ സ്വാദും വിലയും കുറഞ്ഞ വരിച്ചെമ്പനാകുന്നു.

നട്ടെല്ലില്ലാത്തവയെ മീന്‍ എന്നു വിളിയ്ക്കാമോ? ഉദാ: കണവാ

അനോണി ആന്റണി said...

അതുല്യ,
അപ്പോ നിങ്ങടെ നാട്ടില്‍ പാവക്കായ്ക്ക് കൊഞ്ചെന്നും ചീരയ്ക്ക് ബെല്‍റ്റ്‌വാള എന്നും ആണോ പറയുന്നത്? ഇതെന്താ കയ്യില്‍ താമ്രപത്രമോ?

അതേ, നിഷേധി. സംഗതി സീരിയസ്സാ.

ആചാര്യാ, മിക്ക നാട്ടിലും മുള്ളനെന്നു പറയുന്നത് കുറിച്ചി, കാരല്‍ എന്നൊക്കെ പറയുന്ന സംഗതിയെയാ.


ഹ ഹ രാധേയാ. ഒണക്ക കുറിച്ചി കലക്കി. പിന്നേ, സണ്‍‌റൈസില്‍ ഇനി അതൊന്നും പ്രതീക്ഷിക്കേണ്ട കേട്ടോ. ആ സൂപ്പര്‍‌മാര്‍ക്കറ്റുകള്‍ ഏതോ സിന്ധി ഗ്രൂപ്പ് വാങ്ങി. ഇനി ഉണക്ക മീനിനു പകരം പനീര്‍ കാണാം.

അജോ, അയ്യോ. ഞാന്‍ അത്തരക്കാരനല്ലേ.

1.അത്യാവശ്യം ഉത്തരവാദിത്വത്തോടെ മദ്യപിക്കും.
2.കുട്ടികള്‍ക്ക് വിശുദ്ധരുടെ പേരും ഇട്ടിട്ടില്ല.
3.പിന്നെ മിശ്ര വിവാഹം- അജോ വിശ്വസിക്കുമോ എന്തോ, ഞാന്‍ ഒരു പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടു. അവളകെ കെട്ടട്ടോന്നും ചോദിച്ചു, അത്രേയും വരേയ്ക്കും അവളുടെ ജാതിയും മതവുമൊന്നും എനിക്കറിയില്ലായിരുന്നു. അപ്പന്റേം അമ്മേടേം പേരും ഊരുമൊക്കെ തിരക്കിയപ്പോഴാണു ജാതി കണ്ടത്.

4.അംഗസഖ്യ കൊറയാന്‍ ഞങ്ങള്‍ സിം‌ഹവാലന്‍ കൊരങ്ങാ? (കടപ്പാട് ഗോഡ് ഫാദര്‍-മലയാളം)

5.ആത്മാവിന്റെ വാളോ? തള്ളേണെ മനസ്സിലായില്ല ചെല്ലാ.

6.ഒന്നും എന്നെ ഉപദ്രവിക്കില്ല എന്നത് ശരിയല്ല. എന്നെ കൊതുകു മുതല്‍ സ്ഥലം തൊട്ടികള്‍ വരെ ഉപദ്രവിച്ചിട്ടുണ്ട്, എന്നാലാവുന്നവിധം തിരിച്ചും കൊടുത്തിട്ടുണ്ട്.

അവിടെ എണ്‍പത്തൊന്നു പോസ്റ്റ് ആയോ? ഇവിടെ ഇരുന്നൂറ്റി മുപ്പത് ആയി.

ഉടുമ്പേ, അതേ. മീന്‍ ചൂണ്ടി വാങ്ങുന്നതാ ബുദ്ധി. ഇല്ലെങ്കില്‍ ചിലപ്പോ അടിയോ തുപ്പോ കിട്ടും :)

മേരിക്കുട്ടി, ഈ പുരാണങ്ങളിലൊക്കെ നാട്ടില്‍ സാധാരണ തിന്നുന്ന ഏതെങ്കിലും മീനിന്റെ പേരു പറഞ്ഞിട്ടുണ്ടോ ആ എതിരേട്ടന്‍ പറഞ്ഞ ഉണ്ണുനീലീ സന്ദേശം പോലെ ?

അരുണ്‍, ഹേയ്, പുള്ളി ഇങ്ങനെ പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരിക്കും. നമ്മളും. യേത്.

നിക്ഷ്കളങ്കാ, പാരയായല്ലോ!
പാര എന്നു തിരുവന്തോരത്തു വിളിക്കുന്നത് Scad മീനുകളെ ആണ്‌. ആലപ്പുഴ അതല്ലേ?

നെയ്മീന്‍ (വടക്കോട്ട് അയക്കൂറ) ഇന്‍ഡോപസഫിക് കിങ് മാക്കറെല്‍ എന്ന അയില വംശജനാണ്‌. അവനു മിനിമം സൈസ് ഇല്ലെങ്കില്‍ രുചിയുമില്ല. വരിച്ചെമ്പന്‍ എന്നു കേട്ടിട്ടില്ല വരിച്ചൂര- striped bonito അല്ലല്ലോ?

അനോണി ആന്റണി said...

ഒന്നു വിട്ടു പോയി. ഫിഷ് അല്ലാത്തതിനെ മീന്‍ എന്നു വിളിക്കുമോ എന്നത്. മലയാളത്തിന്റെ രീതി അനുസരിച്ച് കടലില്‍ നിന്നു കിട്ടുന്നതെല്ലാം മീനാണ്‌. കണവ, ചെമ്മീന്‍, കക്ക എല്ലാം മീനാണെന്നാണ്‌ നമ്മുടെ വയ്പ്പ്.

മീനെന്താ എന്നു ചോദിക്കുമ്പോള്‍ മീനില്ല ഞണ്ടേയുള്ളു എന്ന് ആരും പറയാറില്ലല്ലോ.

എതിരന്‍ കതിരവന്‍ said...

രാമായണത്തില്‍ രാമലക്ഷ്മണന്മാരോട് നല്ല മീന്‍ എവിടെ കിട്ടുമെന്നും എങ്ങനെ പൊരിക്കണമെന്നും ദിനു എന്ന ദിവ്യന്‍ ആയി മാറിയ കബന്ധം പറയുന്നുണ്ട്. പമ്പയുടെ തീരത്ത് ചെന്നിട്ട് നെയ്യുപോലെ ഉരുണ്ട, മാര്‍ദ്ദവമുള്ള പക്ഷികളെ ഭുജിക്കാം എന്നു പറഞ്ഞശേഷം.

ആരണ്യകാണ്ഡം, 73 ആം സര്‍ഗ്ഗം
കബന്ധസ്വര്‍ഗ്ഗതി

രോഹിതം വക്രതുണ്ഡം, നളമീന്‍ ഇവയൊക്കെയാണു പമ്പയില്‍ ഉള്ളത്.

“രോഹിതം വക്രതുണ്ഡങ്ങള്‍
നളമീനങ്ങള്‍ രാഘവാ
മുള്‍ചുരുങ്ങിത്തടിച്ചുള്ളീ
പ്പമ്പാമത്സ്യോത്തമംങ്ങളെ
ശരത്താല്‍ കൊന്നു ചിറകും
തോലും നീക്കിയിരുമ്പുമേല്‍
ചുട്ടങ്ങു തരുമങ്ങേയ്ക്ക്
രാമ, കൂറുള്ള ലക്ഷ്മണന്‍
ആ മീനേറ്റം ഭുജിക്കെപ്പൂ-
വണിപ്പമ്പയില്‍ നിന്നുതാന്‍
...
നീരിത്താരിലയില്‍ക്കോരി-
ത്തരുമങ്ങേയ്ക്കു ലക്ഷ്മണന്‍”

മുള്ളില്ലാത്തെ ഈ മീനുകളെ ചിറകും തോലും നീക്കിയിട്ട് ഇരുമ്പുപലകമേല്‍ ചുട്ടു തരും ലക്ഷ്മണന്‍ എന്നാണു ദിനു (കബന്ധം) പറയുന്നത്.
ഇതു വാല്‍മീകി രാമായണത്തില്‍ നിന്നാണ്.
എഴുത്തച്ഛന്റെ രാമായണത്തില്‍ ഇതില്ല.