Monday, May 19, 2008

ഈനാംപേച്ചിയും മരപ്പട്ടിയും

രണ്ട് തറകളുടെ ചങ്ങാത്തം എന്നയര്‍ത്ഥത്തിലാണ്‌ ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയാറ്‌. അതെന്താണങ്ങനെ വന്നത്?

ഈനാമ്പേച്ചി (ഇന്ത്യന്‍ പംഗോളിന്‍) ഉറുമ്പുതീനിയാണ്‌. മരപ്പട്ടി (റ്റോഡി ക്യാറ്റ്) പ്രധാനമായും പഴങ്ങളഅണ്‌ തിന്നുന്നത്. കാഴ്ചക്കും സാമ്യമില്ല. അപകടത്തില്‍ പെട്ടാല്‍ ഈനാമ്പേച്ചി പന്തുവരാളി പാടി ചുരുളുകയേയുള്ളു, മരപ്പട്ടി ചാടിക്കടിക്കും.പിന്നെന്തു കൂട്ട്?


ഞാനാലോചിച്ചിട്ട് തോന്നിയത് ഇതാണ്‌ (ആരും ക്വാട്ടരുത്, ചുമ്മ ചിന്ത)

വാളികള്‍ രാത്രി കറങ്ങി നടക്കാറുണ്ട്, തറ ഇടപാടുകള്‍ ചെയ്യാറുണ്ട്, അവര്‍ക്ക് ചേരുന്നത് സഹവാളികല്ലേ.
മരപ്പട്ടിയും ഈനാമ്പേച്ചിയും രാത്രിഞ്ചരന്മാരാണ്‌. ഇരുവര്‍ക്കും കലിപ്പ് തുടങ്ങിയാല്‍ പൃഷ്ഠഭാഗത്തെ ഗ്രന്ഥികള്‍ വഴി ദുര്‍ഗ്ഗന്ധമുള്ള ദ്രാവകം ചീറ്റി ശത്രുവിനെ നാറ്റിക്കുകയും ചെയ്യും.


ഏത്?

7 comments:

Haris said...

നല്ല നിരീക്ഷണം. ഇതിന്റെ ഇംഗ്ലീഷ് വെര്‍ഷന്‍ “Made for each other " എന്നാണൊ?

അനോണി ആന്റണി said...

മേഡ് ഫോര്‍ ഈച്ച് അദര്‍ - കുടുംബന്ധത്തിലാണെങ്കില്‍ ചക്കിക്കൊത്ത ചങ്കരന്‍ , നീക്കി തള്ളുന്ന അച്ചിക്ക് നിരങ്ങി ഉണ്ണുന്ന നായര്‌ ,

സൗഹൃദത്തില്‍ : ചെറ്റക്കു ചെറ്റയേ ചേരൂ, ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്.

പണിസ്ഥലത്ത് : കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി

എ.ജെ. said...

അനോണീ... പണിയായല്ലോ.....

ചക്കിയും ചങ്കരനും, നീക്കി തള്ളുന്ന അച്ചിയും നിരങ്ങി ഉണ്ണുന്ന നായരും തമ്മിലുള്ള ബന്ധം കൂടി ഒന്നു ആലോചിച്ചു പറഞ്ഞു തരാമോ ?

ഫസല്‍ ബിനാലി.. said...

'ലഡുവും ചമ്മന്തിയും പോലെ, മീന്‍കറിയും ഹലുവയും പോലെ' ഏത്?

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

പള്ളിയും പള്ളിക്കുടവും പോലെ, കപ്പലും , കപ്പലണ്ടിയും പോലെ, മതിയോ?

Haris said...

എന്റമ്മോ....
ചോദിച്ചു കുടുങ്ങീന്നു പറഞ്ഞാമതിയല്ലോ

K.G.MADHAVAN KUTTY said...

നന്നായിരിക്കുന്നു