Wednesday, February 20, 2008

പോസ്റ്റല്ല, കാലന്‍ ബാലനു കമന്റ്.

കമന്റെഴുതാനും എനിക്ക് ഈമെയില്‍ പോസ്റ്റ് മാത്രമേ മാര്‍ഗ്ഗമുള്ളു, അതിനാല്‍ കമന്റ് അടുത്ത പോസ്റ്റായിപ്പോയി,  ബാലനെ ഇവാല്യുവേറ്റ് ചെയ്ത കൂട്ടുകാര്‍ക്കെല്ലാം നന്ദി.

കാസറ്റില്‍ ഇതെഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണെന്ന് കണ്ട് വണ്ടറടിച്ചു പോയി. എഴുതിയത് അനില്‍ പനച്ചൂരാനാണെന്ന് പറഞ്ഞു തന്നതിനു നന്ദി. ആരെങ്കിലും ഇതു വായിച്ച് തെറ്റിദ്ധരിച്ചെങ്കില്‍ മാപ്പ്.

പോസ്റ്റിലെ രണ്ട് ലിങ്കുകള്‍ ഒരിടത്തേക്കാണു പോകുന്നത് (എന്തരോന്തോ). ജിം റീവ്സിന്റെ ബ്ലിസ്സാഡിലേങ്ക് ലിങ്കായില്ല. ലതിനും മാപ്പ്.

കൃഷ്ണന്‍ നായരു സാറിന്റെ അത്ര ഡിസ്പരേജറാകണമെന്ന് വിചാരിച്ചില്ല, മുട്ടായി കിട്ടിയപ്പ ചുമ്മ ഒന്നു തുള്ളിയെന്നേയുള്ളു. നമുക്ക് മുട്ടന്‍ സ്വപ്നങ്ങള്‍ കാണാം, നക്ഷത്രത്തില്‍ തൊടാന്‍ ശ്രമിച്ചാല്‍  തെങ്ങിന്‍ തലപ്പിലെങ്കിലും തൊടാം. "നൊമ്പരങ്ങള്‍ കൂട്ടി വച്ച് നെഞ്ചുരുക്കി പാട്ടു  തീര്‍ത്ത് പമ്പരമായി പാഴ്വഴിയില്‍ കറങ്ങിയെത്തി, കൂരയില്ല കൂട്ടരില്ല കൂട്ടിവയ്ക്കാനൊന്നുമില്ല കൂരിരുട്ടില്‍ പാതയിലെ പാട്ടുകാര്‍ ഞങ്ങള്‍..." എന്നൊക്കെ മലയാളത്തില്‍ വന്നിട്ടുണ്ട് (ബ്രഹ്മാനന്ദന്‍ പാടിയ മാനത്തു താരങ്ങള്‍ എന്ന പാട്ടിലെ വരികള്‍).

അജേഷ് ചെറിയാനേ, സംഗതി  യൂ ട്യൂബിലിട്ടതിനു നന്ദി (ഇനി കോപ്പിറൈറ്റര്‍മാര്‍ ആരെങ്കിലും തിരക്കി വരുമെങ്കില്‍ ഞാന്‍ ആ വഴി പോയിട്ടില്ല,  ബാ)

ചതുര്‍മാനങ്ങള്‍, വിവരങ്ങള്‍ക്ക് thanks. മനോരമയും എനിക്കു കിട്ടില്ല (എണ്ണിപ്പറയാനില്ല, ഇന്റര്‍നെറ്റിന്റെ പകുതിയും എന്റെ ആപ്പീസില്‍ ബ്ലോക്കാ,  ഒരു കമന്റ് എഴുതാനായി കമ്പ്യൂട്ടറുമെടുത്ത് സൗജന്യ വയര്‍ലസ്സ് തരുന്ന കടത്തിണ്ണയില്‍ പോയിരിക്കേണ്ട അവസ്ഥയാണേ)

മായാവിയണ്ണാ, ലതിന്റെ മലയാളം എന്തരെന്ന് പിടിയില്ല, ഇങ്ങ് ഉച്ചക്കട ഭാഗത്തൊക്കെയുള്ള ഭാഷയില്‍ "മപ്പ് വാര്‍പ്പ്, യെവളെ ഒണ്ടാക്കിയോനെ സമ്മസിച്ചു കൊടുക്കണം"  എന്നു പറയും. (ജനങ്ങള്‍ പ്രകോപിതരാവരുത്, ലിത് ചുമ്മ തമാശ)

പാമരണ്ണാ രതിസുഖസാരം ഞാങ്ങ് പറഞ്ഞതല്ല, ലോ മായാവിയണ്ണനാ.  യൂസഫലി ഒരുപാട് നല്ല പാട്ട് എഴുതിയിട്ടുണ്ട്, ഞാന്‍ പറഞ്ഞത്  അദ്ദേഹവും മറ്റ് (നല്ല) പാട്ടെഴുത്തുകാരെപ്പോലെ  കാളിദാസന്‍ വരച്ച അതിരിനകത്ത് നില്‍ക്കാനാണ്‌ ഇഷ്ടപ്പെടുന്നത് എന്നാണ്‌.  (എന്തെന്നു മനസ്സിലാവാത്ത ശകുന്തളയുടെ നൊമ്പരത്തിനു പ്രേമമെന്ന് പേരിട്ടുകൊടുത്തത് ദുഷ്യന്തനാണേ)

നിഷ്കളങ്കാ, ഹരിത്, വിയോജിപ്പിനു സ്വാഗതം. ഒരു കാര്യം പറയുമ്പോള്‍ ആരും വിയോജിച്ചില്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞത് ആരും കാര്യമായി ശ്രദ്ധിച്ചില്ലെന്ന് മനസ്സിലാക്കണം എന്നല്ലേ. :) എന്തോ, എനിക്ക് ഒരു രൂപ നോട്ട്, പുകവണ്ടി, കണ്ടം ബെച്ച കോട്ട്, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ഒക്കെ തെലുങ്ക്/ തമിഴു തമാശപ്പാട്ടുകള്‍ പോലെയേ തോന്നിയുള്ളു, ബാലന്റെ ക്ലാസ്സ് തോന്നിയില്ല (മഹാകാവ്യബിറ്റുകളുടെ ക്ലാസ്സും ഉണ്ടെന്ന് തോന്നിയിട്ടില്ല). ഭക്തിഗാനങ്ങള്‍ക്ക് എക്രോസ് ഇന്ത്യന്‍ സിനിമകള്‍ ഒരു പൊതു രീതിയുള്ളതുപോലെ തമാശയുടെ പൊതു രീതി എന്നു തോന്നി അതൊക്കെ കേട്ടപ്പോള്‍. എന്റെയൊരു തോന്നലാവാം.  വ്യത്യസ്തമായ പാട്ടുകള്‍ ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാവട്ടെ (ഈയിടെയായി തമാശപ്പാട്ടെന്നാല്‍ വെള്ളമടി സീന്‍ അത്യാവശ്യമാണെന്നും കാണുന്നു സിനിമയില്‍).

No comments: