Thursday, January 31, 2008

ദുബായി

അന്തോണീ  എന്റെ പ്രമോക്ഷം വന്നു. നിന്റേതും ഒടനേ വരുവാരിക്കും.
ആഹാ, പറങ്കിച്ചേട്ടന്‍ റീജ്യണല്‍ മാനോജരായോ? ഇത് ആഘോഷിക്കണം. റോയലായിട്ട്.

ആയി, പക്ഷേ ഈ റീജ്യണല്ലെടേ, സി ഐ എസ്... റഷ്യയ്ക്ക് പോണം, നിങ്ങളെ മിസ്സ് ചെയ്യും.
ഞങ്ങളും ചെയ്യും. ആളുകൂതറയാണേലും നിന്റെ ലീഡര്‍ഷിപ്പ് എനിക്കിഷ്ടമായിരുന്നു.

നീ വരുന്നോ റഷ്യയ്ക്ക്? ഞാന്‍  പാളയത്തില്‍ ചെന്ന് ശംഖു വിളിച്ച് നോക്കാം.
ഇല്ലണ്ണാ, ദുബായി വിടാന്‍ വയ്യ.

നാടു വിട്ടാല്‍ പിന്നെ ഏതു നാടായാല്‍ എന്തരാടേ?
ദുബായില്‍ ജീവിക്കുമ്പോള്‍ ഞാന്‍ കേരളത്തില്‍ തന്നെയാണു  സായിപ്പേ. റഷ്യയ്ക്കു പോയാല്‍ റഷ്യയിലും. ലതാണ്‌.
നേരാ, ദുബായില്‍ ജീവിക്കുമ്പോള്‍ ഞാന്‍  പാരിസിലാണ്‌. റഷ്യയ്ക്ക് പോയാല്‍ മോസ്കോയിലും.

3 comments:

ദിലീപ് വിശ്വനാഥ് said...

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരം ദുബായ് ആണെന്ന് പറഞ്ഞത് എത്ര നേര്?

അപ്പു ആദ്യാക്ഷരി said...

വളരെ വാസ്തവം.

Cartoonist said...

‘പ്രമോക്ഷം’ !

ഒന്നും പറയണ്ട എന്നു പറഞ്ഞുകൊണ്ട്,
സ്വന്തം...