Tuesday, November 20, 2007

ഫ്യൂഷന്‍

കൂടിയാട്ടം കുറത്തിയാട്ടം അമ്മാനാട്ടം തില്ലാന
കുച്ചിപ്പുടി കുമ്മിയടീ തന്നാത്തന്നാ തന്നാന
അയ്യമ്പാട്ട് തെയ്യമ്പാട്ട് തിരുവള്ളിയൂരുടുക്ക് പാട്ട്...
അണ്ണനറിഞ്ഞോ, ഇക്കൊല്ലം ദുബായി മലബാറി സംഘം പതിനെട്ടു ദിവസം കൊണ്ടാണ്‌
കേരളീയ സംസ്കാരത്തെ ഉദ്ധരിക്കാന്‍ പോകുന്നത്.വെല്ലാനുണ്ടോ? എന്തരാ
നിങ്ങടെ കലാപരിപാടികള്‍?

കേരളത്തിന്റെ മാത്രമല്ല, മാനവസംസ്കാരം മൊത്തത്തില്‍ ഉള്‍ക്കൊള്ളുന്ന
ഒരൊറ്റ ഷോ - സിംഗിള്‍ ഡേ പ്രോഗ്രാം, ഞങ്ങള്‍ ഷാര്‍ജ്ജാ മലയാളി സംഘം
അരങ്ങേറ്റുന്നുണ്ട്.
തള്ളേ, അതെന്തരു പ്രോഗ്രാം?

ഭാരവാഹി തെരഞ്ഞെടുപ്പ്.

4 comments:

വള്ളുവനാടന്‍ said...

കയാങ്കളി ഉണ്ടോ

വള്ളുവനാടന്‍ said...

കയാങ്കളി ഉണ്ടോ

മന്‍സുര്‍ said...

അനോണി...

ആ കലാപരിപ്പാടി നടത്തിയതേ ഓര്‍മ്മയുണ്ടാവുകയുള്ളു...തള്ളേ..അടി ഉറപ്പ്‌.....അങ്ങിനെ എത്ര അടികള്‍ കണ്ടതാ.....

നന്‍മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

അത് കൊള്ളാം.
അറിയാവുന്ന ഒരു സത്യമാണെങ്കിലും ആ പറഞ്ഞു വന്ന സ്‌റ്റൈലില്‍ വീണു ചിരിച്ചുപോയീ..
:)