ഡാലീ,
തീവെട്ടി എന്നത് ദീപയഷ്ടി എന്ന പദം ലോപിച്ച് ഉണ്ടായതാണ്. ഓടുകൊണ്ടോ ഇരുമ്പുകൊണ്ടോ തീര്ത്ത Y ആകൃതിയിലുള്ള ഏതാണ്ട് മുക്കാല് ആള് പൊക്കത്തിലെ ഒരു വലിയ പന്തം ആണ് അത്. മുകളറ്റം കുറേ കുഴികളാണ്, ഇതില് എണ്ണയൊഴിച്ച് അനേകം തിരികള് കൊളുത്താം. പിടി കമ്പിപ്പാര പോലെ നിലത്ത് കുത്തി നാട്ടിയാല് അതിനെ എവിടെയും സ്ഥാപിക്കുകയും ചെയ്യാം നടക്കുമ്പോള് കൊടി പോലെ തോളില് ചേര്ത്ത് പിടിച്ചു നടക്കുകയും ചെയ്യാം.
ഇന്ന് തീവെട്ടി അമ്പലങ്ങളിലെയും മറ്റും ആറാട്ട് പോകുമ്പോള് മുന്നില് കുറെപ്പേര് പിടിച്ചുകൊണ്ട് നടന്നു പോകുന്നത് മാത്രമാണ് തീവെട്ടി കാണാനുള്ള വഴി. പണ്ട് പട്ടാളവും മറ്റും തീവെട്ടിക്കാരുടെ വെളിച്ചത്തിലായിരുന്നു മൂവ്മെന്റ് നടത്തിയിരുന്നത്.
തീവെട്ടിക്കൊള്ളക്കാര് എന്നാല് നിര്ഭയം കൂട്ടമായി ഒളിക്കാതെയും ഭയക്കാതെയും കയറിവന്ന് വീടുകൊള്ളയടിച്ചുകൊണ്ട് പോകുന്ന സംഘങ്ങളായിരുന്നു. ആയുധധാരികളഅയി തീവെട്ടിയും കൊണ്ട് കൊച്ചു പട്ടാളം പോലെ അവര് വീടാക്രമിക്കും, സ്വണ്ണവും പണവും മാത്രമല്ല, വീട്ടുസാധനങ്ങളും പശു കോഴി മുതല് വീട്ടിലെ സ്ത്രീകളെ വരെ പിടിച്ചുകൊണ്ട് പോകും. പല അമ്പലങ്ങളുടെയും ചരിത്രത്തിലും തീവെട്ടിക്കൊള്ളക്കാര് കയറിയതും അവരെ നേരിട്ടതും ജയിച്ചതും തോറ്റതുമൊക്കെ കാണാം. തീവെട്ടിക്കൊള്ള എന്ന പ്രയോഗത്തിനു dacoity അര്ത്ഥം .
കിടുവ!
ഒരു രസമുള്ള വാക്കാണ്. ശരിക്കും മലയാളമല്ല, എന്നാല് ആയുര്വ്വേദവും ബുദ്ധമതവും പ്രചരിപ്പിക്കാന് ഇറങ്ങിക ശ്രീലങ്കന് സന്യാസിമാര്ക്കൊപ്പം കിടുവയും കേരളത്തിലെത്തി. കിടുവ എന്നാല് ഒരു കൂട് ആണ് സന്നി, പേയ് ഇവയൊക്കെ ബാധിവര്ക്കുള്ള ഐസൊലേഷന് സെല് സന്നിക്കിടുവ, പേയ്ക്കിടുവ എന്നൊക്കെ ആയിരുന്നു അവര് വിളിച്ചിരുന്നത്.
കടുവയും കിടുവയും- sont les mots qui vont très bien ensemble ആയതുകൊണ്ട് (ശ്ശെഡാ പത്തിരുപത് ഭാഷ അറിയാമെങ്കിലും ഉള്ള ഓരോ ബുദ്ധിമുട്ടേ, അല്ലാതെ പാട്ടു കേട്ടിട്ടൊന്നുമല്ല) ഒരു പെയര് ആയെന്നേയുള്ളു എന്ന് തോന്നുന്നു. വാച്യാര്ത്ഥത്തില് കടുവയെ പിടിച്ച കൂട് എന്നാണു വരുന്നത്.
സിബു,
ഓരോ വാക്കുകളും ഒരു ചരിത്രം പറയേണ്ടതാണ്. നമുക്കാകട്ടെ മന:പ്പൂര്വ്വം നശിപ്പിക്കപ്പെട്ട ചരിത്രമാണ് ഉള്ളത്. ഐതിഹ്യങ്ങളും പാണപ്പാട്ടുകളും കുത്തിക്കയറ്റാനായി നമ്മുടെ കഥ നശിപ്പിക്കപ്പെട്ടു.
ഇപ്പോള് വെറും ഊഹങ്ങള് മാത്രം കയ്യില്. രണ്റ്റുദിവസം മുന്നേ ആനക്കരയില് നിന്നും കുടക്കല്ലുകള് കണ്ടെടുത്തു . "ഇതുവരെ കുടക്കല്ലുകള് തകര്ത്ത നിലയിലാണ് കണ്ടിട്ടുള്ളത്, ആദ്യമായി അവ ഇന്റാക്റ്റ് ആയി കിട്ടിയത് വളരെ പ്രതീക്ഷ തരുന്നു, ഒട്ടേറെ കാര്യങ്ങള് മനസ്സിലാവും" എന്ന് രാജന് ഗുരുക്കളും റൊമില ഥാപ്പറും പറയുന്നു. ശവക്കല്ലറകളെപ്പോലും വെറുതേവിടാതെ നമ്മുടെ ചരിത്രം മായ്ച്ചുകളഞ്ഞ സാമദ്രോഹികള് ആരാവോ. അതോ നമ്മളൊക്കെ അങ്ങനെ തകര്ക്കാന് വന്നവരുടെ പിന്തലമുറ ആണോ .
പതിനായിരം വര്ഷത്തെ ആന്സെന്സ്ട്രി ഫ്രെഞ്ച് പോലിനേഷ്യക്കാര്ക്ക് കൃത്യമായി അറിയാമെന്ന് ആ വര്ഗ്ഗത്തിലെ ഒരു വൃദ്ധന് എന്നോട് അവകാശപ്പെട്ടു. ഞാന് എനിക്കെന്റെ ചരിത്രം ഇരുന്നൂറു വര്ഷത്തിനപ്പുറത്തേക്ക് അറിയില്ല എന്ന് തല കുനിച്ച് പറയേണ്ടി വന്നു.
മരമാക്രീ,
ഹരികൃഷ്ണനെന്നല്ല എന്റെ പേര്. അമ്മച്യാണെ!

ലോലാ, അന്യാ
ഞങ്ങള് അതിനു ക്രാഞ്ഞില് എന്ന് ഫുള് ഫോമിലും ക്രാലി എന്ന് ചുരുക്കത്തിലും വിളിക്കും. തൂക്കാന് നല്ലതാണോ എന്നറിയില്ല, പിള്ളേര്ക്ക് അടി കൊടുക്കാന് ബെസ്റ്റാ!
സുല്ല്, ഉഗാണ്ട, ഓര്മ്മകള്, നന്ദി.
ഡിങ്കാ,
നഞ്ഞ് - ഞങ്ങടവിടെ നഞ്ച് എന്നാണു പറയുക. കുടിവെള്ളത്തില് നഞ്ചു കലക്കിയവന് ( സ്വന്തക്കാനെ നശിപ്പിച്ചവന്) , കലക്കവെള്ളത്തില് നഞ്ചു കലക്കി (ഓയില് റ്റു ട്രബിള്ഡ് വാട്ടര്) എന്നൊക്കെ ചില പ്രയോഗത്തിലും കാണാം
Tuesday, May 27, 2008
Monday, May 26, 2008
പഴമൊഴിയിലൂടെ മാത്രം അറിയുന്നവ
"കൊടുവാലിയെ പിടിക്കാന് പോയവന് കൊടുവേലിയും കൊണ്ട് പോന്നു" എന്ന ചൊല്ലിലാണ് ഇങ്ങനെ ഒരു ജന്തുവിനെക്കുറിച്ച് കേട്ടത്. അറിയാവുന്നവരോടൊക്കെ ചോദിച്ചു നോക്കി. വടക്കോട്ട് യാത്ര ചെയ്തിട്ടുള്ള ചിലര് കൊടുവാലിയുടെ ഗോസായി അളിയനായ യെല്ലോ ത്രോട്ടഡ് മാര്ട്ടനെ കണ്ടിട്ടുണ്ട്, പക്ഷേ ആരും ഇവനെ കണ്ടിട്ടില്ല.
കാട് കേറി. ആശ്രമവനത്തിലും അന്തപുരത്തിലും അല്ലിപ്പൂങ്കാവിലും പറമ്പിക്കുളത്തും കണ്ടില്ല. മറയൂരില് ഫോറസ്റ്റാപ്പീസില് തിരക്കിയപ്പോള് "കൊടുവാലി ഉണ്ട്, പക്ഷേ അങ്ങനെ മരത്തേലോട്ട് നോക്കി നടന്നാല് മാത്രം കാണാനുള്ള പോപ്പുലേഷന് ഇല്ല, ഞാന് തന്നെ കണ്ടിട്ടു മൂന്നാലാണ്ട് കഴിഞ്ഞ്" എന്നാണു മറുപടി. എത്രയെണ്ണം കാണുമെന്ന് ചോദിച്ചപ്പോള് കാട്ടുപോത്തോ കടുവയോ ആനയോ പോലെ കൃത്യമായ വിവരമൊന്നും നീലഗിരി മാര്ട്ടനെക്കുറിച്ച് ഇല്ല.
ഹോബിയായി കടുവ സെന്സസ് എടുക്കുന്ന ഒരു നോര്ത്ത് ഇന്ഡ്യനെ കണ്ടുമുട്ടി. അയാളും ഇവിടെങ്ങും കണ്ടിട്ടില്ല , മുതുമലയില് കണ്ടേക്കുമെന്ന്. പോകാന് പറ്റിയുമില്ല.
പക്ഷേ വേറൊരു ചൊല്ലിലെ ആശാനെ കണ്ടു ആ യാത്രയില്. ചെങ്കീരി!
ഞാവാലി ഗുണ്ട ഇടി കിട്ടുമെന്ന് തോന്നുമ്പോള് ഓടിപ്പോയി ഉസ്താദിനെ വിളിക്കുന്ന ഇടപാടിനെ "കീരി പോയി ചെങ്കീരിയെ വിളിച്ചുകൊണ്ടു വന്നു" എന്നല്ലേ പറയാറ്. പിടിക്കാന് ഒക്കാത്ത പാമ്പിനെ കണ്ടാല് സാദാ കീരി (ഗ്രേ മംഗൂസ്) പോയി ഇവനെ വിളിക്കും പോലും. ഒരന്ധവിശ്വാസമാണ്, എങ്കിലും ഏതോ കാലത്ത് ചെങ്കീരി (റുഡി മംഗൂസ്) നാട്ടിന്പുറത്തും ഉണ്ടായിരുന്നെന്ന് ഈ ചൊല്ലില് നിന്ന് അറിയാമല്ലോ.
തീയറ്ററിലും കല്യാണത്തിനും മറ്റും"ആളിന്റെ അയ്യരുകളി" എന്നു കേട്ടപ്പോള് അയ്യരുമാരുടെ കളി എന്താണെന്ന് പലരോടും തിരക്കി. അങ്ങനെ ഒരു കളിയേ ഇല്ല. സാംസ്കാരിക രംഗത്തുള്ളവരോട് ചോദിച്ചപ്പോള് "ഐവര് കളി" ആണ് ചൊല്ലി ചൊല്ലി അയ്യരുകളിയായിപ്പോയത് എന്ന് ചിലര്. ഐങ്കമ്മാളര് (ആശാരി, മൂശാരി, കൊല്ലനാദി അഞ്ചു കര്മ്മാളര്) സംഘം തിരിഞ്ഞ് സ്വല്പ്പം വയലന്റ് ആയി തിങ്ങിത്തിരക്കി നിന്നു കളിക്കുന്ന ഒരു കളിയാണത്രേ. തിക്കും തിരക്കും വിശേഷിപ്പിക്കാന് പറ്റിയ ഉപമ. പക്ഷേ ഈ ഐവരുകളിയും ഞാന് ഇതുവരെ കണ്ടിട്ടില്ല.
"ചൂലിനല്ല, നിന്നെ കോച്ചിലിന് അടിക്കണം" എന്നായിരുന്നു വല്യമ്മൂമ്മ ദേഷ്യം വരുമ്പോ എന്നെ വഴക്കു പറയാറ്. ഈ കോച്ചിലെന്ന സൂപ്പര് ചൂല് എന്താണെന്ന് പുള്ളിക്കാരിയോട് തന്നെ തിരക്കി. പണ്ട് പലതരം ചൂലുകള് ഉണ്ടായിരുന്നത്രേ. തണുങ്ങും ചൂല്, ഈര്ക്കില് ചൂല്, പൊളിച്ചൂല് അങ്ങനെ. അകമടിക്കാന് തണുങ്ങു കൊണ്ടുള്ള ചൂല്, മണലൊക്കെയുള്ള മുറ്റം അടിക്കാന് ഈര്ക്കിലിന്റെ ചൂല്. വലിയ പറമ്പുകളിലെ കരിയിലയും ചപ്പും അടിച്ചു മാറ്റാന് വള്ളി കൊണ്ട് ഉണ്ടാക്കി അറ്റത്ത് നീണ്ട കമ്പു വച്ച ഒരു തരം rake ആണു പോലും ഈ കോച്ചില്. എവിടെ കാണാന്.
ഈ ചൊല്ലുകളൊക്കെ പതിയേ പ്രയോഗത്തില് നിന്നു പോയിക്കോളും, കണ്ടിട്ടില്ലാത്ത ഒന്നു വച്ച് എന്തു ചൊല്ല്. മക്കള് ഇനി അങ്കം, താളി, നാഴി, പറ, കുറുന്തോട്ടി, തീവെട്ടി, ഉടുക്ക്, ആല, ശംഖ് ഒക്കെ എന്താണെന്ന് തിരക്കി നടക്കുമ്പോള് കാണിക്കാന് ഫോട്ടോകള് സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത്രയൊക്കയല്ലേ പറ്റൂ.

ബ്യാഗ് വ്യാണ്ടെടേ ചെല്ലാ, സഞ്ചി കൊണ്ടുവന്നിട്ടൊണ്ട്
ഭരത് ഗോപി മരിച്ച സമയത്ത് ആദാമിന്റെ വാരിയെല്ല് ഒരിക്കല് കൂടി കാണാന് തോന്നി. "കുളത്തൂപ്പുഴയില് നിന്ന് ചാക്കുണ്ണി വരും അവളെ കൊണ്ടു പോകാന്" എന്ന ഗോപിയുടെ അതിലെ സംഭാഷണ ശകലം എനിക്കു വലിയ ഇഷ്ടമാണ്, ശബ്ദത്തിന്റെ വത്യാസം കൊണ്ട് മാത്രം ഗര്വ്വഗംഭീരന് മാമച്ചന് മുതലാളിയെ പതറിയും നാണംകെട്ടും നില്ക്കുന്ന ഒരുത്തനാക്കി മാറ്റുന്ന ഗോപീസ് മാജിക്ക്.
സംഗതി അവിടെവരെയൊക്കെ കാണും മുന്നേ ആലോചന വഴിതിരിഞ്ഞു പോയി. ശ്രീവിദ്യ അവതരിപ്പിക്കുന്ന ആലീസ് എന്ന തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ധനാഢ്യ ഗ്രോസറിയില് ഷോപ്പിങ്ങ് കഴിഞ്ഞ് വന്നിറങ്ങുന്ന രംഗം. ഡ്രൈവര് ഒരു കാര്ട്ടണ് നിറയെ ന്യൂസ്പേപ്പര് പൊതികളും ബ്രൗണ് പേപ്പര് കെട്ടുകളും താങ്ങി അടുക്കളയില് കൊണ്ട് വയ്ക്കുന്നു.
1983ല് ഇറങ്ങിയ ചിത്രമാണ് ആദാമിന്റെ വാരിയെല്ല്. വാണിജ്യോപഭോഗത്തിനുള്ള പോളിത്തീന് കണ്ടുപിടിച്ച് കൃത്യം അമ്പതു വര്ഷത്തിനു ശേഷം. ഇക്കാലത്ത് വലുതോ ചെറുതോ ആയ കടയില് എന്തെങ്കിലും വാങ്ങിക്കാന് പോയിട്ടുള്ളവര്ക്കെല്ലാം അറിയുന്ന രീതി ഇങ്ങനെ ആണ്
കസ്റ്റമര്> ചെറുപയര് ഒരു കിലോ
മാനേജര്> ചെറുപയറൊന്ന് (ബില്ലിലോ ഒരു തുണ്ട് പേപ്പറിലോ കുറിക്കുന്നു)
പാക്കിങ്ങ് സ്റ്റാഫ്> ചെറുപയറൊന്ന് (ഇത്രയും നേരം കൊണ്ട് അയാള് ചാക്കില് നിന്ന് ചെറുപയര് ഒരു കിലോ കോരി പേപ്പര് കുമ്പിളില് ഇട്ട് ത്രാസില് തൂക്കി. അടുത്ത പത്തു സെക്കന്ഡില് ചണം കൊണ്ട് കെട്ടുകയും ചെയ്തു. )
സാധനം വാങ്ങിക്കഴിയുമ്പോള് അളവുമേശപ്പുറത്ത് കൂമ്പന് പൊതികളുടെ ഒരു കൂമ്പാരം.
സാധാരണക്കാരന് ആണെങ്കില് ഒരു തുണിസഞ്ചിയില് . ഇത്തിരി കൂടി കൂടിയ ഇനം ആണെങ്കില് ചിക്കന് മെഷ് പെയിന്റടിച്ചു നിര്മ്മിച്ച ഒരു തരം സഞ്ചിയില്. ബൈക്കില് ചെത്തുന്ന പിള്ളേരാണെങ്കില് കീറിയ ബോട്ടുവല കൊണ്ട് നിര്മ്മിച്ച ഒരു തരം വലസഞ്ചിയില് (ഇത് വീട്ടില് നിന്നിറങ്ങുമ്പോള് ചുരുക്കി പോക്കറ്റിലിടുകയും സാധനം വാങ്ങിക്കഴിഞ്ഞ് ബൈക്ക്/ സൈക്കിള് ഹാന്ഡിലില് തൂക്കി ഇടുകയും ചെയ്യാം)
പൊതികള് നിറച്ച് പണവും കൊടുത്തു പോകുന്നു.
പ്ലാസ്റ്റിക്ക്? തീര്ച്ചയായും . കുളിമുറിയിലെ ബക്കറ്റും മഗ്ഗും. വേറേ പ്ലാസ്റ്റിക്കൊന്നും അങ്ങനെ വീടുകളില് കാണാറില്ല.
ഇരുപത്തഞ്ചു കൊല്ലം കഴിഞ്ഞു. നാട്ടില് വഴി നീളേ പോളിത്തീന് കവറുകള്. ബൈക്കോടിച്ച് പോയാല് പറന്നു വന്ന് മോന്തയ്ക്ക് കേറും. പാര്വതീപുത്തനാറ്, കരമനയാറ് എന്നൊക്കെ പറഞ്ഞാല് ഇപ്പോള് അമേദ്ധ്യം, ഉച്ഛിഷ്ടം, പോളിത്തീന് എന്നിവയുടെ ഒരു മിശ്രിതമാണ്. കേരളം മൊത്തം അങ്ങനെ തന്നെ. കൊതുക്, നാറ്റം, അഴുക്ക്, പകര്ച്ചരോഗം...
പ്രധാനമായിട്ട് മാറിയ കാര്യങ്ങള് ഇതൊക്കെയാണ്:
ആദ്യത്തെ മാറ്റം പലവ്യഞ്ജനങ്ങള്ക്ക് ബ്രാന്ഡുകള് നിലവില് വന്നു. ടെലിവിഷത്തില് കണ്ട് ബോധിച്ചതോ നേരത്തേ ഉപയോഗിച്ച് ബോദ്ധ്യപ്പെട്ടതോ ആയ ബ്രാന്ഡുകളെ നമ്മള് വാങ്ങാറുള്ളു എന്നതിനാല് മിക്കതിനും റീട്ടെയില് യൂണിറ്റില് ഫാക്റ്ററി പാക്കിങ്ങ് വേണ്ടി വരുന്നു.
ഇതൊരു നല്ല മാറ്റമാണ്. ഇന്ന് നാട്ടിലൊരിടത്തും അറക്കപ്പൊടി ചേര്ന്ന തേയിലയും അണ്ടിത്തൊലിയിട്ട കാപ്പിപ്പൊടിയും കുതിരച്ചാണകത്തില് റെഡ് ഓക്സൈഡ് ചേര്ത്തത് മിശ്രിച്ച മുളകുപൊടിയും വിറ്റു പോകുമെന്ന് തോന്നുന്നില്ല, ടാറ്റയുടെ പാക്കിങ്ങ് ആയാലും മണര്കാട് പാപ്പച്ചായന്റെ പാക്കിങ്ങ് ആയാലും തേയിലയെന്ന് പറഞ്ഞാല് തേയില തന്നെ കിട്ടും. (പശുവിന്ചോരയോ എന്ന് ചോദിക്കരുത്, അത് സ്റ്റാന്ഡേറ്ഡ് പ്രോസസ്സ് ആണ്)
പക്ഷേ ഇതിന്റെ പാക്കിങ്ങിനായി ഇന്ന മൈക്രോണുള്ള , ഇത്രവര്ഷം കൊണ്ട് ഡീഗ്രേഡ് ചെയ്ത് മണ്ണില് ചേരുന്ന സാമഗ്രിയേ ഉപയോഗിക്കാവൂ എന്ന് നിയമം വരണം. മിക്ക ബ്രാന്ഡുകളും വന്കിട കമ്പനികളാണ്, അവയെ അനുസരിപ്പിക്കാന് എളുപ്പവുമാണ്. അവര് നല്ലവരായതുകൊണ്ടല്ല, നിയമം തെറ്റിച്ചു കിട്ടുന്ന ചെറുലാഭത്തെക്കാള് സൈസ്റ്റെയിന് ചെയ്യാവുന്ന സല്പ്പേര് അവര്ക്കു വലിയ സ്വത്തായതുകൊണ്ട്.
രണ്ടാമത്തെ മാറ്റം സൂപ്പര്മാര്ക്കറ്റുകളുടെ വളര്ച്ചയാണ്. പോളിത്തീന് വ്യാപകമാക്കുന്നതില് അവര് വലിയൊരു പങ്കു വഹിച്ചു. ഒന്നാമതായി ബില്ലിങ്ങ് കൗണ്ടറുകളില് സ്റ്റോക്ക് സൂക്ഷിക്കാന് പോളിത്തീന് ബാഗുകള് എളുപ്പമായി, രണ്ടാമത് ദൂരെ നിന്നും വന്ന് ബസ്സിലും മറ്റും തിരിച്ചു പോകുന്ന ഷോപ്പര്മാര്ക്ക് വാങ്ങിയ സാധനങ്ങളുടെ മണവും മറ്റു ബുദ്ധിമുട്ടുകളും കൊണ്ട് സഹയാത്രക്കാരെ ശല്യപ്പെടുത്താതെ പോകാന് കഴിയുമെന്നായി.നിരനിരയായുള്ള ചെക്കൗട്ട് കൗണ്ടറുകളില് നിരന്നു വരുന്ന സാധനം ചുമ്മാ വാരി ഒരു കീശയിലിട്ടാല് മതിയല്ലോ ( ബേയ്ഗോണ് സ്പ്രേയും ബണ്ണും ഒറ്റക്കീശയിലിട്ടു തരികേം ചെയ്യും!)
ഇതിനു പോംവഴി പഴയകാലത്തെ ബിഗ് ഷോപ്പര് എന്ന ഈറവടി വച്ച ചണ ബാഗും, ചിക്കന് മെഷ് സഞ്ചിയും തുണിസ്സഞ്ചിയും ആളുകള് വീണ്ടും ഉപയോഗിച്ചു തുടങ്ങുക എന്നത് മാത്രമല്ല, കഴിവതും വീടിനടുത്തുള്ള സ്ഥലങ്ങളില് നിന്നും സാധനം വാങ്ങിക്കുക എന്നതും കൂടിയാണ്. പ്രത്യേകിച്ചും മീന്, ഇറച്ചി തുടങ്ങി മണവും വെള്ളമൊലിപ്പും ഉള്ള സാധനങ്ങളും പച്ചക്കറി മുതലായവയും വാങ്ങാന് വെട്ടുകാട് നിന്ന് വണ്ടിയെടുത്ത് സ്പെന്സര് വരെ വരേണ്ട കാര്യമില്ല. ട്രാഫിക്കും കുറയും ചിലവും കുറയും ദീര്ഘദൂരമോഡലിലെ പാക്കിങ്ങിന്റെ ആവശ്യവും കുറയും.
മൂന്നാമത്തേത് സ്റ്റോറേജ് പ്രശ്നമാണ്. ദൂരത്തെ വലിയ സൂപ്പര്മാര്ക്കറ്റില് പോകേണ്ടിവരുന്നതുകൊണ്ടാണ് മൂന്നുനാലാഴ്ച്ചത്തേക്കുള്ളത് ഒറ്റയടിക്ക് വാങ്ങി വീട്ടില് സൂക്ഷിക്കേണ്ടിവരുന്നത്. എക്സ്പയറി ഡേറ്റ് നോക്കി വാങ്ങാന് പഠിച്ചാല് മാത്രം മതി, ത്രിവേണിയില് കിട്ടുന്ന ഈസ്റ്റേണ് മുളകുപൊടി തന്നെ ചാക്കുണ്ണീടെ കടയിലും വരുന്നത്. ഒരാഴ്ച്ചത്തേക്കുള്ള സാധനം വാങ്ങി കുപ്പിയിലും ഭരണിയിലും പാട്ടയിലും പാത്രത്തിലും ഇട്ടു വച്ചാല് വീടിനകം പോളിത്തീന് പൊതി കൊണ്ട് നിറയ്ക്കേണ്ടി വരില്ല, ഭക്ഷണം പാഴാവുകയുമില്ല, ഗ്രോസറി ബള്ക്കായി വാങ്ങിയാല് വലിയ വിലക്കുറവ് കിട്ടുകയുമില്ലല്ലോ.
അവസാനത്തേത് ഇംപള്സീവ് ഷോപ്പിങ്ങ് ആണ്. സി ഏജി ആപ്പീസില് മകള്ക്കാലോചിക്കുന്ന വരനെ കാണാന് പോയി മടങ്ങുമ്പോഴല്ലേ തൊട്ടപ്പുറത്ത് സ്പെന്സറിന്റെ ബോര്ഡ് മാടി വിളിക്കുന്നത്. അങ്ങോട്ട് കേറി മുട്ടായീം കേക്കും ക്യാനിലടച്ച രണ്ട് മത്തീം വാങ്ങി- പോളിത്തീന് ബാഗ് വേണ്ടിവരും കാരണം ഷോപ്പിങ്ങ് പ്ലാന് ചെയ്തിട്ടില്ലല്ലോ. ഇങ്ങനെയുള്ള സൂപ്പര്മാര്ക്കറ്റ് അഡിക്റ്റുകള് ഏതായാലും വലിയ വെയിറ്റുള്ള അരിയും ഗോതമ്പുമൊന്നും വാങ്ങാന് പോണില്ല, ദയവയി ആ പഴയ റീസൈക്കിള്ഡ് ബ്രൗണ് പേപ്പറില് ഉണ്ടാക്കി മൈദാമാവൊട്ടിച്ച കവര് തിരിച്ച് കടയില് ഇറക്കുക, സഞ്ചിയില്ലാത്ത ചെറുഷോപ്പനു അതു മതി. വാങ്ങിച്ച് മടിയില് വച്ച് ഓട്ടോ വിളിച്ച് പൊക്കോട്ടെ.
മനുഷ്യനായാല് വൃത്തി വേണം, അത് അലന് സോളിയുടെ പാന്റ് അലക്കി ഇടുന്നതിലും മീതിയില് "റോയല് മൈരേജ്" സുഗന്ധം തളിക്കുന്നതിലും പോരാ, ഇടപെടുന്ന സ്ഥലങ്ങളെല്ലാം അഴുക്കും വിഷവും നിറയ്ക്കാതിരിക്കുന്നതിലും പോണ വഴി തുപ്പിത്തൂറി നാട്ടുകാര്ക്ക് രോഗം വരുത്താതിരിക്കുന്നതിലുമാണ് കാണിക്കേണ്ടത്. അല്ലേ? സോ, സേ നോ പ്ലാസ്റ്റിക്ക് പ്ലീസ്.
ഈ പത്തിരുപത്തഞ്ച് കൊല്ലം കൊണ്ടാണ് നമ്മള് കേരളം മൊത്തം പ്ലാസ്റ്റിക്ക് നിറച്ചത്. പറ്റിയത് പറ്റി ഇനി പറ്റാതെ നോക്കാം എന്നു പറയുന്നത് ശരിയല്ല, നമ്മള് ചെയ്ത ദ്രോഹം നമ്മള് തന്നെ ഇല്ലാതാക്കണം.
പരിഷത്ത് പറയുന്ന പോംവഴി ഇപ്പോള് കേരളത്തില് പറന്നു കളിക്കുന്ന പോളിത്തീനും പ്ലാസ്റ്റിക്കും മൊത്തമായും ശേഖരിച്ച് റോഡ് ടാര് ചെയ്യുന്നതില് ഉപയോഗിച്ചാല് അവയെ ഒഴിവാക്കാം എന്നാണ്. ആ സാദ്ധ്യതയുടെ വിശദാംശങ്ങള് എനിക്കറിയില്ല, അവര്ക്കറിയുമായിരിക്കണം.

Sunday, May 25, 2008
ആര്യാടനു സല്യൂട്ട്, സുധാകരനു ഗദ
ആത്മീയത്തട്ടിപ്പ് (മാദ്ധ്യമങ്ങള് കണ്ടുപിടിച്ചു തന്ന പുതിയ പ്രയോഗം) പെട്ടെന്ന് ഇത്രവലിയ പ്രശ്നമാക്കുന്നതെന്തിനെന്ന് ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റ് കണ്ടു. സ്വാമി സീരീസ് എന്നത് വാല്യൂ അഡിഷന് നടത്താത്ത രോഷപ്രടനം എന്ന നിലയ്ക്ക് എനിക്കു തന്നെ മടുത്ത് നിര്ത്താന് തുടങ്ങിയപ്പോഴാണ് ആ പോസ്റ്റ് കണ്ടത്.
എതിന് ആളുകള് ഇങ്ങനെ ഇളകി മറിയുന്നു? എന്തിന് ഡി വൈ എഫ് ഐക്കാരനു പ്രാന്തു പിടിച്ചു? ഇവിടെന്താ ജനാധിപത്യമില്ലേ?
തിരുവന്തോരത്ത് ഉച്ചക്കട രായണ്ണനെ പോലെ പ്രിന്സിപ്പിള്സ് പോലുമില്ലാത്ത ഒരു ജൂനിയര് പോക്രി ഭദ്രണ്ണന് പെട്ടെന്ന് നാടുവിട്ട് തിരിച്ച് കൊച്ചീലെത്തി സ്വാമിയാകുന്നതില് തെറ്റൊന്നുമില്ല, പ്രത്യേകിച്ച് അയാളുടെ പേരില് പെന്ഡിങ് കേസ് ഒന്നുമില്ലാത്ത സ്ഥിതിക്ക് നാട്ടുകാര്ക്ക് അയാളെ പൂജിക്കാം. പത്രമോഫീസില് കയറി അതിക്രമം കാണിച്ചെന്ന് കേസ് ഫയല് ചെയ്താല് അതിന്മേല് നടപടി ഉണ്ടാകണം, ഇതുവരെ ഉണ്ടായിട്ടില്ലായിരുന്നു, ജനാധിപത്യമല്ലേ, പത്രക്കാരനും ജനത്തില് വരുന്ന ആളല്ലേ, അവന്റെ മാനത്തിനും ജീവനും വിലയില്ലേ? ഇത്തവണ ഉണ്ടായി, കാരണം കേരളശബ്ദത്തില് സന്തോഷ് സ്വാമി സാമ്പത്തിക തട്ടിപ്പുകാരനാണെന്ന വാര്ത്ത വന്നത് ഉണ്ടാക്കിയ കോളിളക്കമായിരുന്നു.
ക്യാന്സര് ചികിത്സിക്കാന് വീടും കുടിയും വിറ്റ് കൊല്ലത്തെ ഒരാശ്രമത്തില് കൊടുത്തയാള് കാണിക്കയിടുകയാണോ ചെയ്തത്? ആണോ അല്ലയോ എന്ന് അന്വേഷണം എങ്കിലും ജനാധിപത്യത്തില് വേണം. പരാതി നേരേ ചവറ്റു കൂടയില് പോയി. അമ്മത്തായുടെ കാലു കഴുകുന്നത് കേന്ദ്രം ഭരിക്കുന്ന രാജേട്ടനല്ലേ.
കൊച്ചിയില് ഡോക്റ്റര് കൂടോത്രത്താത്ത ചികിത്സിച്ചിരുന്നതും മന്ത്രവാദം ചെയ്തതും ഡോക്റ്റര് എന്ന പേരിലായിരുന്നു, ജനം അന്വേഷിച്ചപ്പോള് അവരു അംഗീകൃത ഡോക്റ്ററൊന്നുമല്ല, ജനം ഇളകിയില്ലെങ്കില് അവരുടെ മയ്യത്തെടുക്കും വരെ അവര് ക്വാക്ക് ഡോക്റ്റര് കം വൂഡൂ ഡോക്റ്ററായി തുടര്ന്നേനെ.
ജനങ്ങള് ഇളകണ്ട കാര്യമില്ല, നിയമം നടത്തേണ്ടവര് നടത്തിക്കുന്നില്ലെങ്കില് അത് നടത്താന് ഭരണകൂടമുണ്ടല്ലോ എന്ന് അല്പ്പം സമാധാനം തോന്നിയത് സ്വാമിമാര്ക്കു തറയ്ക്കാന് ഗദയുമായി വേദിയിലെത്തിയ മന്ത്രി സുധാകരനെപ്പോലെ വയലന്റായ ജന നേതാക്കളെ കാണുമ്പോഴാണ്. തൃശ്ശൂരെ മയക്കുമരുന്നു സ്വാമിയുടെ പരിപാടി ഉത്ഘാടിക്കുന്ന വീഡിയോ കണ്ടതോടെ ആ പ്രതീക്ഷയും പോയി. അങ്ങേരു പോലീസ് സ്റ്റേഷനില് വിളിച്ച് സ്വാമി നല്ലയാളാണോ എന്ന് ചോദിച്ചിട്ടാണത്രേ പോയത്. എന്തൊരു തങ്കപ്പെട്ട മനുഷ്യന്.
തങ്കു ബ്രദര് കൂട്ട പ്രാര്ത്ഥന നടത്തി ട്യൂമറുകള് മാറ്റുന്നതില് ഒരു വഞ്ചന എലിമെന്റ് മാത്രമേയുള്ളു, നമ്മുടെ അമ്മത്തായ് കാശുവാങ്ങി ക്യാന്സറിനു പാര്ത്ഥിക്കുന്നു, തങ്കുച്ചായന് മതം വിറ്റ് ക്യാന്സറിനു പ്രാര്ത്ഥിക്കുന്നു. പ്രശ്നം തങ്കുവിന്റെ സ്റ്റേജില് കയറി വന്ന് കുഞ്ഞാടിനെ പിടിച്ച് നെഞ്ചത്ത് സ്റ്റെത്ത് വച്ച് നോക്കിയിട്ട് "ഇയാളുടെ ട്യൂമര് പ്രാര്ത്ഥനയാല് ഭേദപ്പെട്ടു" എന്ന് പറയാന് കോട്ടയം ഡി എം ഓ വരുന്നതാണ്. ഒരിക്കലല്ല, സ്ഥിരമായി. ഡി എം ഓ എന്നാല് മതപ്രവര്ത്തകനല്ല. വെറും സര്ക്കാര് ഡോക്റ്റര് പോലുമല്ല, ഒരു ജില്ലയുടെ ആരോഗ്യപരിപാലനത്തിന്റെ ചുമതല ഏല്പ്പിച്ച് അതിനായി ഭാരിച്ച ശമ്പളം കൊടുത്ത് സര്ക്കാര് പോറ്റുന്ന ഉന്നത ഉദ്യോഗസ്ഥനാണ്. കേരളശബ്ദത്തിന്റെയും ഇന്ത്യാവിഷന്റെയും ഡിവൈ എഫ് ഐയുടെയും ശബ്ദം ഉയരും മുന്നേ ഇതൊന്നും ആരുമറിയാഞ്ഞിട്ടായിരുന്നോ ഒരു നടപടിയും ഉണ്ടാകാത്തത്?
ഒരു ശാന്തിപ്രാര്ത്ഥനക്കാരന് വരൂ നിന്റപ്പന്റെ ക്യാന്സര് പ്രാര്ത്ഥിച്ചു മാറ്റിത്തരാം എന്നു പറയുകയാണെങ്കില് സാധാരണക്കാരന് പോലും "അങ്ങനെ ചെയ്യാമെങ്കില് എന്തരിനണ്ണാ ജോണ് പോള് മാര്പ്പാപ്പയെ കൊണ്ടിട്ട് ഇങ്ങനെ ശസ്ത്രക്രിയ നടത്തുന്നത് അണ്ണനങ്ങോറ്റ് പോയി പ്രാര്ത്ഥിച്ചാല് പോരേ എന്ന് ചോദിക്കും. പക്ഷേ സ്ഥലത്തെ ആരോഗ്യമുഖ്യനായ ഡോക്റ്റര് സ്റ്റേജിലിട്ട് പരിശോധിച്ചിട്ട് നാലുപേരുടെ ക്യാന്സര് മാറി എന്നു പറഞ്ഞാല്? എന്നാലെന്റപ്പനെയും പ്രാര്ത്ഥിപ്പിച്ച് നോക്കാം എന്ന് തോന്നിപ്പോകില്ലേ.
കോട്ടൂര് ചെയ്തു എന്ന് (സി ബി ഐ പറയുന്നത്) പറയെപ്പെടുന്ത് ഒരു കൊലക്കുറ്റമാണ്, ഇത്തരം തട്ടിപ്പ് അതിലും ഭീകരമായ കുറ്റമാണ്. ഡി എം ഓയുടെയും ബ്രദറിന്റെയും അമ്മത്തായുടെയും വാക്കു വിശ്വസിച്ച് ക്യാന്സറും ട്യൂമറും യഥാസമയം ചികിത്സിക്കാതെ മരിച്ച എത്ര പേരുണ്ടമ്വും? നൂറോ ആയിരമോ പതിനായിരമോ? ആര്ക്കറിയാം.
ഇതെല്ലാം വോട്ടുബാങ്കുകളാണ്, ഇലക്ഷന് ഫണ്ട് കറവപ്പശുക്കളാണ്, സര്ക്കാരിനെ താങ്ങി നിര്ത്തുന്ന കിങ്ങ് മേക്കറുകളാണ്. ഇത്തിരി ആശിപ്പിക്കുന്ന ഒരു ശബ്ദം ഈയിടെയായി കേട്ടത് ആര്യാടന് ഷൗക്കത്തിന്റേതാണ്.
എന്തിന് ചില മതങ്ങളില് മാത്രം അന്വേഷിക്കണം? നിഷ്പക്ഷമായ അന്വേഷണമാണെന്ന് ജനത്തിനു ബോദ്ധ്യം വരാനെങ്കിലും തങ്ങള് മാരുടെ പ്രവര്ത്തനങ്ങളും അന്വേഷിച്ച് അതില് നിയമവിരുദ്ധമായത് ഉണ്ടെങ്കില് ശിക്ഷിക്കണം എന്ന് ഷൗക്കത്തിന്റെ പ്രസ്ഥാവന കേട്ടപ്പോള് ആര്യാടന് സീനിയറിനെക്കുറിച്ച് ഉണ്ടായിരുന്ന ഇമേജ് വരെ മാറിക്കിട്ടി.
ജനം ഇളകണം, പന്ന്യനോ സുധാകരനോ ആര്ക്കാണു ആത്മീയമാഫിയ ബന്ധമുള്ളത്, അവരെ ജനം തള്ളിപ്പറയണം, അപ്പോഴാണ് ആര്യാടന് ഷൗക്കത്തിനെപ്പോലെയുള്ളവരുടെ ശബ്ദം നാട്ടുകാര് കേള്ക്കുന്നത്. ഇളകിയും മറിഞ്ഞും എറിഞ്ഞും കൂവിയും പുതിയ നേതാക്കളുണ്ടാകട്ടെ. ജനത്തിനു രണ്ടു ശബ്ദമേയുള്ളു, മുദ്രാവാക്യവും കൂക്കിവിളിയും. ബാക്കിയെല്ലാം വ്യക്തികളുടെ ശബ്ദം മാത്രമാണ്. ഈ മുദ്രാവാക്യവും കൂക്കിവിളിയും കൊണ്ട് വേണം കൊള്ളാവുന്ന നേതാക്കളെയും ഭരണകര്ത്താക്കന്മാരെയും ഉണ്ടാക്കാന്. പഴഞ്ചന് ഫ്രാഡുകളെ ഓടിക്കാന്.
വാ കൂവാം! (ആവോ കൂവോ എന്ന് ഹിന്ദി തര്ജ്ജിമ)

Saturday, May 24, 2008
ഒരു തെറ്റിദ്ധാരണ കൂടി മാറി
സിനിമ കണ്ട് ഒത്തിരി അബദ്ധങ്ങള് ചെറുപ്പത്തിലേ വിശ്വസിച്ചിരുന്നു.
കോടതി എന്നാല് ബലാത്സംഗക്കേസിലെ വാദിയെ ഒരു കൂട്ടിലും മറ്റൊരു കൂട്ടില് പ്രതികളെയും പിടിച്ച് മുഖാമുഖം നിര്ത്തി നാട്ടുകാരു കേള്ക്കെ പ്രതിവക്കീല് തോന്ന്യാസം വിളിച്ചു പറയുകയും അതുകേട്ട് ജനം ആര്ത്തു ചിരിക്കുമ്പോള് ജഡ്ജി ഒരു ചുറ്റിക എടുത്ത് മേശപ്പുറത്തിട്ടടിച്ച് "സൈലന്സ്" എന്ന് അലറുകയും ചെയ്യുന്ന സ്ഥലമാണെന്ന് വിശ്വസിച്ചിരുന്നു.
ദുഷ്ടന്മാരെല്ലാം ഇരുപത്തിനാലുമണിക്കൂറും കള്ളു കുടിച്ച് പെണ്ണുങ്ങളെ കെട്ടിപ്പിടിച്ച് ഹോട്ടലില് കിടക്കുന്നവരാണെന്നും കേരളത്തിലെ ധനികരെല്ലാം വീട്ടില് ഗൗണ് ധരിച്ച് പൈപ്പ് വലിക്കുന്നവരാണെന്നും കരുതിയിരുന്നു.
എലക്ട്റോ കണ്വല്സീവ് തെറാപ്പി എന്നാല് ഡോക്ടര്ക്കു ദേഷ്യം വരുമ്പോഴെല്ലാം പ്രാന്തന്മാരെ പിടിച്ച് തലയില് കറണ്ടടിപ്പിച്ച് വയ്യാതെ ആക്കി അവരെ ഒതുക്കി ഒരു മൂലയ്ക്ക് ഇരുത്തുന്നതാണെന്ന് കരുതിയിരുന്നു.
ഇമ്മാതിരി നൂറു കണക്കിനു അബദ്ധധാരണകള് സിനിമകള് തന്നത് കുറച്ചു മുതിര്ന്നപ്പോള് മാറിക്കിട്ടി. ഇന്നലെ, ഈ മദ്ധ്യവയസ്സില് ഒരെണ്ണം മാറി എന്നു പറഞ്ഞാലോ? നാണക്കേട് അല്ലേ. സത്യം അതാണ് നിങ്ങളോട് സമ്മതിക്കാതിരുന്നിട്ട് എന്തു കാര്യം.
സ്വാമി ( വ്യാജ്യനും മയക്കുമരുന്ന് ആയുധക്കടത്ത് സ്വാമിയും എല്ലാം) എന്നാല് കടുകട്ടി മലയാളത്തില് സംസ്കൃതവും ഇംഗ്ലീഷും കൂട്ടിക്കലര്ത്തി അദ്വൈതം, വിശിഷ്ടാദ്വൈതം, ശിഷ്ടാദ്വൈതം, സദ്ഗുണപരബ്രഹ്മം നിര്ഗ്ഗുണപരബ്രഹ്മം എന്നീ സങ്കല്പ്പങ്ങള് തമ്മിലുള്ള വത്യാസം മുതലായ കാര്യങ്ങള് പറഞ്ഞ് ആളെ അമ്പരപ്പിക്കുന്ന അസാദ്ധ്യന്മാരാണെന്ന് സിനിമ കണ്ട് ഞാന് അങ്ങു വിശ്വസിച്ചു പോയിരുന്നു.
രണ്ട് ദിവസമായി കൈരളി പലേ സ്വാമിമാരെയും കാണിക്കുന്നു. ഒരു പെണ്ണുമ്പിള്ള ബാധ കയറി തുള്ളി നാക്കും കടിച്ചു പിടിച്ചു പോകുന്നു, വേറൊരു സ്വാമിനി "അവങ് ആളു ശെരിയല്ല, പണ്ട് ജാങ്ക്രി വിറ്റ് നടന്നവനാ" തുടങ്ങി വലിയ കാര്യങ്ങള് സംസാരിക്കുന്നു. വേറൊരുത്തന് വായ തുറന്നാല് അബദ്ധമേ വരൂ.
ഒരു തെറ്റിദ്ധാരണ കൂടി മാറി. മലയാളിസ്വാമിക്ക് എങ്ങനെയോ നരേന്ദ്രപ്രസാദിന്റെ മുഖഭാവവും ജിദ്ദു കൃഷ്ണമൂര്ത്തിയൂടെ ഭാഷയും എന്റെ മനസ്സിലുണ്ടായിരുന്നു. പോയിക്കിട്ടി. അമ്മാ തായുടെ പ്രകടനം കണ്ടപ്പോള് എനിക്ക് ഓര്മ്മവന്നത് പൂച്ചക്കൊരു മൂക്കുകുത്തിയുടെ ക്ലൈമാക്സില് പപ്പുവിന്റെ ഓട്ടമാണ്.
സകലമാന മതബന്ധിത സ്ഥാപനങ്ങളുടെയും ഫണ്ട് മൂവ്മെന്റ് ഇന്റലിജന്സ് ധനകാര്യ സെല്ലോ കുറഞ്ഞ പക്ഷം ലോക്കല് ഫണ്ട് ഓഡിറ്ററോ പരിശോധിച്ച് പൊതു സമക്ഷം സമര്പ്പിക്കണം.
[സ്വാമിവേട്ടയ്ക്ക് തുടക്കം കുറിച്ച കേരളശബ്ദം റിപ്പോര്ട്ട് ആരുടെയെങ്കിലും കയ്യിലുണ്ടോ?]

Subscribe to:
Posts (Atom)