Sunday, May 4, 2008

പൊലിയോ പൊലി

അന്തപ്പായീ, ഇതെത്രകാലമായി കണ്ടിട്ട്!
ആരിത് ജോര്‍ജ്ജോ? നാട്ടിലെ ബാറിലൊക്കെ പറ്റു തോനെ ആയതുകൊണ്ടാണോ ഇങ്ങ് ദുബായിക്ക് വന്നത്?

നാട്ടി പ്രശസ്തിമൂത്ത കാരണം കൗണ്ടറില്‍ നിന്നടിക്കാന്‍ പറ്റുന്നില്ല, നില്പ്പനല്ലിയോ കൗബോയി സ്റ്റൈല്‌?
ആരു കൗബോയി? ഭീരുവിന്‍ വിടുവായ്ക്ക് മാപ്പു നല്‍കും ഞാന്‍ ധീരന്റെ കുതിരയെ പിടിച്ചു കെട്ടും എന്ന് വിക്കാതെ ഒന്നു പാടാന്‍ പറ്റുവോടേ?

ബൂട്ടിട്ടവനെല്ലാം ...
തന്നെ, തന്നെ. ഇന്നെന്താ നെട്ടനെ അടിയാണല്ല്?

ഇന്നത്തെ കിള സീതിഹാജി പുഷ്പാഞ്ജലി നടത്തിയതു പോലെ ആയെന്നേ. ചെയ്തതും മൊത്തം അബദ്ധം പറഞ്ഞതും മൊത്തം അബദ്ധം.
എന്നും താന്‍ അങ്ങനെ തന്നെയല്ലേ?

അതാണല്ലോ എന്നും വേഷാ വീശുന്നതും. തന്നെ കണ്ടപ്പഴാ അരിയുടെ കാര്യം ഓര്‍ത്തത്. താന്‍ അരി പുഴുങ്ങി തിന്നുന്ന ആളല്ലേ.
ഓ. അരിവിലയുടെ കാര്യമാണോ?

തന്നെ. തന്റെ നാട്ടില്‍ പട്ടിണിക്കാരെല്ലാം മദ്ധ്യവര്‍ഗ്ഗം ആയപ്പഴേക്ക് അരി തീറ്റ കൂട്ടിയെന്ന് ശാസ്ത്രജ്ഞരു പറഞ്ഞതല്ലേ, അതൊന്ന് ക്വാട്ട് ചെയ്തതിനു എന്തരാ ഇപ്പം കൊഴപ്പം എന്ന് ഒരു പിടിയുമില്ല.

ജോര്‍ജ്ജേ, ആളൊഹരി അരിയുഭപോഗം വര്‍ഷാവര്‍ഷം ഇനി ഇന്ത്യയില്‍ ആറു ശതമാനം കൂടും. അത് ലോക തത്വമാണ്‌. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം പ്രതിശീര്‍ഷം അമ്പതു കിലോ ധാന്യോപഭോഗം കൂടി, ഇന്ത്യയില്‍ അതിന്റെ അഞ്ചിലൊന്നേ കൂടിയുള്ളെന്നേ.

അപ്പോ ഇന്ത്യക്കാരു തീറ്റ കൂട്ടിയതുകൊണ്ടല്ലേ അരി തീര്‍ന്നത്? ഐ ഐ ആര്‍ വെബ് സൈറ്റില്‍ അങ്ങനെ എന്തോ ഉണ്ടെന്ന് അരിക്കാരി അമ്മു പത്രസമ്മേളനത്തി പറഞ്ഞല്ല്?
ഒരുമാതിരി പുരാണത്തി ശാസ്ത്രം തിരയുന്നതുപോലെ ഗവേഷണത്തേല്‍ തിരഞ്ഞാല്‍ ഇതിനപ്പുറവും വായിക്കാം. ടേ, ആളോഹരി തീറ്റ ഇങ്ങനെ
ധാന്യം- ഇന്ത്യയില്‍ നൂറ്റെഴുപത്തെട്ട്, അമേരിക്കയില്‍ ആയിരത്തി നാല്പ്പത്താറ്‌
പാല്‌ - ഇന്ത്യയില്‍ മുപ്പത്താറ്‌ നിങ്ങടോടെ എഴുപത്തെട്ട്
എണ്ണ- പതിനൊന്ന്, നാല്പ്പത്താറ്
കോഴി - രണ്ട്, നാല്പ്പത്തഞ്ച്
കാള- രണ്ട് നാല്പ്പത്താറ്‌


എനിക്കീക്കണക്കൊന്നും കേള്‍ക്കണ്ട. യുണൈറ്റഡ് നേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു ഇന്ത്യയും ചൈനയും കൂടിയാണ്‌ അരിവെല കൂട്ടിയതെന്ന്. ഞാന്‍ പറഞ്ഞാലല്ലേയുള്ളു തള്ളക്കുവിളിച്ചോണ്ട് ആളു വെരുന്നത്.
കൊഴപ്പമുള്ള സ്ഥലം വരുമ്പോ താന്‍ കണ്ണടച്ചോണ്ടാണോ പത്രം വായന? ബയോഫ്യൂവലുണ്ടാക്കുന്നതില്‍ അഞ്ചു വര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ലോകം വിശന്നു ചാകുമെന്ന് അതില്‍ എഴുതിയത് കണ്ടില്ലേ?

ബയോ ഫ്യൂവല്‍ ഉണ്ടാക്കുന്നതുകൊണ്ടാണ്‌ എണ്ണക്കിനി ഇറാനെക്കൂടി ആക്രമിക്കേണ്ടി വരാത്തത്, പാവം അഹമ്മദി നെജാദിനെ നീ ഓര്‍ക്കണ്ടേ?
തലക്ക് ഓളമുള്ളവരേ ധാന്യം കൊണ്ട് ഭയോ ഫ്യൂവലുണ്ടാക്കൂ. നിന്റെ കോണാ..

ഡേ, അശ്ലീലം പറയല്ല്.
കോണായ കോണ്‍ മുഴുവന്‍ ഫ്യൂവലാക്കിയാലും നിങ്ങടെ മൊത്തം ഇന്ധനാവശ്യത്തിന്റെ മൂന്നു ശതമാനം ബയോഫ്യൂവലേ കിട്ടൂ. ഇതിലെവിടാ അശ്ലീലം?

അപ്പോ ബയോഫ്യൂവല്‍ ഒരു പരിഹാരമല്ലേ?
അല്ല.

അപ്പ ഞങ്ങളെന്തിനാ ഇതൊണ്ടാക്കണത്?
മിനിമം ഒരാള്‍ക്ക് എലിയും ഉറിയും തിരിച്ചറിയാനുള്ള വിവേകമെങ്കിലും വേണം. എഡേ, ഒരു കിലോ അരിക്ക് ഇരുപതു രൂപ ആണെന്ന് വയ്ക്കുക. അത് ഡിമാന്‍ഡും സപ്ലൈയും വച്ചാണ്‌ തീരുമാനിക്കുന്നത്. ഡിമാന്‍ഡ് കുറയൂല്ല, അപ്പോ സപ്ലൈ പകുതിയാക്കിയാല്‍ അരക്കിലോ അരിക്ക് നാല്പ്പതാവും, ബാക്കി അരക്കിലോ അരിയുടെ സ്ഥാനത്ത് ബയോഡീസലുണ്ടാക്കിയാല്‍ അത് ലാഭം. ഏത്?

കണ്ടോ ഇന്ത്യയാണ്‌ കാരണം. നിങ്ങള്‍ അരിയുത്പാദനം കുറച്ച് ബയോഡീസല്‍ ..
അവിടെങ്ങും ഈ കോപ്പൊന്നുമില്ല. ഈ ലോകത്ത് അരിയുത്പാദനം കുറച്ച ഒരേ ഒരു രാജ്യം അമേരിക്കയല്ലേടേ?

അതു മാത്രം നീ പറയരുത്. രണ്ടായിരത്തി എട്ടില്‍ അരി കയറ്റുമതി ഇരുപതു ശതമാനം കൂട്ടാന്‍ പോണ മറ്റേതു രാജ്യം ലോകത്തുണ്ട്? എര്‍. കിര്‍.. തായ്ലാണ്ട് അല്ലാതെ?
ബെസ്റ്റ്. ഡബ്ലിയു എം ഡിയെക്കാല്‍ വിശ്വസനീയമായ കള്ളം. പക്ഷേ ആളു മാറിപ്പോയി ചെല്ലാ. രണ്ടായിരത്തി നാല്‌ രണ്ടായിരത്തഞ്ചിലും രണ്ടായിരത്തഞ്ച്ച് രണ്ടായിരത്താറിലും രണ്ടായിരത്താറ്‌ രണ്ടായിരത്തേഴിലും പത്തും പതിനഞ്ചും ഇരുപത്തഞ്ചും ശതമാനം കുറച്ച്, അരിക്ഷാമമുണ്ടായി വില കണ്ടമാനം കൂടിക്കഴിഞ്ഞപ്പോ ഇരുപതു ശതമാനം കൂട്ടിയാല്‍ നാല്പ്പതു ശതമാനം ലാഭം കൂട്ടാമെന്ന് അല്ലേ? പുര കത്തുമ്പോ തന്നെ കൊയ്യാനിറങ്ങണം, അത് ബിസിനസ്സ്. പക്ഷേ കൊയ്ത്തിനായി പെരപ്പൊറത്ത് പന്തം എറിയരുത്.


അപ്പോ കാടിക്കലം മറിഞ്ഞത്.. അല്ല അരിക്കലം മറിഞ്ഞത് ഞങ്ങക്ക് ഒരു താപ്പായി അല്ലേ?
പിന്നേ, കയറ്റിവിട് ഫിലിപ്പൈന്‍സിലോട്ട്.

അപ്പ എന്നോടെന്തിനാ ഭക്ഷ്യക്ഷാമമാണെന്നും ഇന്ത്യക്കാര്‍ ഒക്കെ തിന്നു തീര്‍ത്തതാണെന്നും മൈക്കേല്‍ പറയാന്‍ ലവന്മാരു പറഞ്ഞത്? ഞങ്ങളു സന്തോഷിക്കുവല്ലേ വേണ്ടത്?
ടേ, പാപ്പരു കുറിയിട്ട മുപ്പത്തേഴു മില്യന്‍ അമേരിക്കക്കാര്‍ക്കും , വോട്ട് കിട്ടണേല്‍ അത് ദൂരെ ആരുടെയെങ്കിലും മോളി കെട്ടിവയ്ക്കണ്ടേ? ഇറാനെന്നു പറഞ്ഞാല്‍ വയറു വിശക്കുന്നവനു രാജ്യസ്നേഹം വരൂല്ല, അതിനു തീറ്റയുടെ കാര്യം തന്നെ പറയണം, വേണ്ടേ?

മുപ്പത്തേഴു മില്യണ്ടെ കാര്യം പറഞ്ഞപ്പഴഅ, പ്രതി ദിനം മുപ്പത്തേഴു മില്യന്റെ ഭക്ഷണം അമേരിക്കക്കാരു പാഴാക്കുന്നെന്ന് ആരോ ഒരുത്തന്‍ പറഞ്ഞ. ഈ ഭക്ഷണം പാഴാവാതെ തിന്നാന്‍ പറ്റുവോ പിന്നെ?
പറ്റുവല്ല്. ഒന്നാമത് ആവശ്യത്തില്‍ കൂടുതല്‍ വയ്ക്കരുത്, വിളമ്പരുത്, എച്ചിലാക്കരുത്. വീട്ടില്‍ വന്നു കേറിയാ ഒടനേ കളസമെല്ലാം ഊരിക്കളഞ്ഞ് ഒരു പ്യാശ ഉടുക്കണം. എന്നിട്ട് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കണം. മൂലം നെലത്തു കുത്തി ഇരിക്കണം. ആവശ്യത്തിനു മാത്രം ചോറു വിളമ്പിക്കണം. കറി കൊഴച്ച ഉരുളയാക്കി തിന്നണം. ഒരൊറ്റ വറ്റ് പുറത്ത് വീഴരുത്. ഉണ്ട് കഴിഞ്ഞാല്‍ കറിവേപ്പില പോലും പാത്രത്തില്‍ മിച്ചം വരരുത്. പിന്നെ, കൈവിരല്‍ നക്കാന്‍ മറക്കരുത്, കയ്യിലെങ്ങാന്‍ പറ്റി വറ്റ് പോയാലോ.

എനിക്ക് തലകറങ്ങുന്ന്. ബ്ലാക്ക് ഔട്ട് ആകും മുന്നേ ഒരു കാര്യം കൂടി. ഡോളറെങ്ങനാ വീണു പോയത്? വല്യ തീയറിയൊന്നും പറയല്ലും, മനുഷ്യനു മനസ്സിലാവുമ്പോലെ വേണം.

ഒരു കറന്‍സിയുടെ വില രണ്ടു തരത്തില്‍ വീഴും. നാട്ടില്‍ സാധനങ്ങളുടെ വില കൂടിയാല്‍ അതിന്റെ പര്‍ച്ചേസിങ്ങ് പവര്‍ പോകും, അല്ലെങ്കില്‍ സാധനത്തിനെക്കാള്‍ സപ്ലൈ കറന്‍സി കുമിഞ്ഞു കൂടിയാലും വില പോകും. സര്‍ക്കുലേഷനിലുള്ള കാശ് കൂടിയാലും കുറഞ്ഞാലും അതിന്റെ മൂല്യമൊന്നു തന്നെ.

ഞങ്ങക്കെന്തുവാ പറ്റിയത്?
രണ്ടും പറ്റി. ഡോളര്‍ കുറച്ചു സ്റ്റ്റോങ്ങ് ആയി നില്‍ക്കുന്ന കാലം മുതല്‍ തുടര്‍ച്ചയായി മൂന്നാം ലോകം അമേരിക്കന്‍ ഡോളറിലുള്ള ഇന്‍‌വെസ്റ്റ്മെന്റ് കൂട്ടി. അതായത് അമേരിക്കയിലെ ഹോം മാര്‍ക്കറ്റില്‍ ഡോളര്‍ സപ്ലൈ കൂടി. കൂടിയപ്പോ വിലയിടിഞ്ഞു. എണ്ണയുടെ വില ഡോളറിലാണ്‌ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍. ഡോളറിനു വിലയിടിഞ്ഞപ്പോള്‍ എണ്ണ വില കൂടി. അപ്പോള്‍ എണ്ണക്കായി കൂടുതല്‍ പണം കൊടുക്കേണ്ടിവന്നു നിങ്ങള്‍ക്ക്. ഇന്‍ഫ്ലേഷന്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ സര്‍ക്കുലേറ്റിങ്ങ് കറന്‍സികള്‍ വാങ്ങാന്‍ തുടങ്ങി, ഇന്ററസ്റ്റ് റേറ്റ് കൂടി. സാധനങ്ങള്‍ക്ക് വില കയറി, ഇമ്പോര്‍ട്ട് ചെയ്യുന്ന സാധനങ്ങള്‍ക്ക് കൂടുതല്‍ വില കൊടുത്തു, ബാലന്‍സ് ഓഫ് ട്രേഡ് കമ്മി കുമിഞ്ഞു. ഡോളര്‍ വില വീണ്ടുമിടിഞ്ഞു, എണ്ണ വില വീണ്ടും കൂടി അങ്ങനെ ഓരോത്തവണ തിരിയുമ്പോഴും സ്പീഡ് കൂടുന്ന ഒരു വീല്‍ പോലെ ഇന്‍ഫ്ലേഷന്‍ നിങ്ങളെ ചുറ്റി. ഞങ്ങള്‍ കുറേ അനുഭവിച്ചതാ ഇത്.

ഇതൊന്നു നിര്‍ത്താന്‍ എന്തരു ചെയ്യണം?
വഴി പറഞ്ഞു തരാം, പൈസ വേണം.

അഞ്ചിന്റെ തുട്ട് കയ്യിലിരിപ്പില്ല, ഇവിടെ സ്മാളു പറഞ്ഞതു തന്നെ പേഴ്സിലുള്ളത് നാലു തവണ എണ്ണി നോക്കി തികയുമെന്ന് ഉറപ്പ് വരുത്തീട്ടാ.
എന്നാ കാശുള്ളപ്പോ ചോദിക്ക്, പറയാം.

എന്നാ പോട്ട്.
ശരി. പോണേനു മുന്നേ, ലോ ആ സ്റ്റൂളില്‍ ഇരുന്നടിക്കുനത് ആരാന്നു കണ്ടോ? അതാണു ഇന്നാളു താന്‍ പറഞ്ഞില്ലേ സദ്ദാം ഹുസ്സൈന്‍ വധിച്ച നെല്‍സന്‍ മണ്ടേലയെന്ന്, ആ നെല്‍സനാ ലത്.

12 comments:

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം, ഇതൊരു വട്ടമാണല്ലെ, എങ്ങനായാലും സാധനവില മേല്‍പ്പോട്ടു തന്നെ, അരിവില വാണം പോലെയും.

പ്രിയ said...

ഇന്നലെ ചോറുണ്ണാന് എടുത്തു വച്ചിട്ട് എനിക്ക് തോണ്ടേന്നെറങ്ങണില്ലാരുന്നണ്ണാ. ആ പാവം അമേരിക്കക്കാരെ പട്ടിണിയിട്ടെച്ചും കൊണ്ടു എങ്ങനെ ഞാന് തിന്നും. ശോ സഹിക്കാന് വയ്യ :(

ആന്റണി, പതിവു പോലെ നല്ലോന്നാന്തരം ഡയലോഗ്. എങ്കിലും...

ഇതൊന്നു നിര്‍ത്താന്‍ എന്തരു ചെയ്യണം???

ഒന്നു പറയ്. കാശ് ചോദിക്കല്ലേ, നമ്മള് ഇന്ത്യ ഈസ് മൈ കണ്ട്രി ഓള് ഇന്ത്യന്സ് അല്ലേ?

മൂര്‍ത്തി said...

നമിച്ചു..തിയറിയും കൊള്ളാം തമാശയും കൊള്ളാം..ആ സദ്ദാം ഹുസൈന്‍ വധിച്ച നെത്സണ്‍ മണ്ടേല ഒരു ഒന്നര ഡബ്ലിയു.എം.ഡി ആയിപ്പോയി..

വേണു venu said...

ഈ തിരക്കഥയ്ക്കു് വീണ്ടും സലാം.:)

അനൂപ് തിരുവല്ല said...

തകര്‍പ്പന്‍

ഭൂമിപുത്രി said...

മുഷിയില്ല്യ!:))
ഇന്നലത്തെ പൊടിയും പൊടിക്കാറ്റും കണ്ടപ്പോള്‍ വീക്കെയെന്നെ വല്ലാതെ മിസ്സ്ചെയ്യുന്നുണ്ടായിരുന്നു

ഡാലി said...

സല്യൂട്ട് അന്തോണീ.

വെറും വിടുവായത്തരമൊന്നല്ല നല്ലോണം കൂട്ടീം കിഴിച്ചും തന്നെയാണു ഈ പറച്ചില്‍ എന്ന് കുറേ പേര്‍ക്കെങ്കില്‍ ഈ പോസ്റ്റ് കൊണ്ട് മനസ്സിലാവും.

പപ്പൂസ് said...

കിടിലന്‍... മദ്ധ്യവര്‍ഗ്ഗം പോട്ട്, ഇക്കാര്യത്തിനൊന്നും ഇന്ത്യേലെ മദ്യവര്‍ഗ്ഗത്തിനെപ്പോലും കുറ്റം പറയരുതാത്ത ജോര്‍ജ്ജണ്ണനാ ഇങ്ങനെ.... :-)

പാമരന്‍ said...

എന്തരോന്തരോ..
ഞമ്മക്കിത്രേം എക്കണോമിക്‌സൊന്നും കീപ്പോട്ടെറങ്ങൂല അച്ചായോ..

നമ്മളെന്തിനീ ബുഷളിയന്‍ പറേണ കേട്ടിത്ര ബേജാറാവണം? തെരഞ്ഞെടുപ്പടുക്കുമ്പം ദൊക്കെ പതിവല്ലേ.. മ്മടെ കമ്മുക്കള്‌ പിണറായീന്‍റെ ട്രൌസറു കീറിയതു പോലും യാങ്കികളാണെന്നു പറേണില്ലേ? ലതുപോലെ അവടെ ഒന്നു പിടിച്ചു നിക്കാന്‍ ഇവിടെ താങ്ങീന്നു ബിയാരിച്ചാപ്പോരെ?

മ്മക്ക്‌ അങ്ങേരു പിച്ച തെരാമ്പോണ 770 മില്യന്‍റെ പൊട്ടും പൊടീം നക്കി തൊള്ളേ കയ്യും തിരുകി ഒച്ച ബെരാണ്ടെ നോക്കാം..

Noti Morrison said...

Good post. But there is a mistake, US interest rates are at record lows now. And the Fed is not buying any dollars, they are actually flooding the market with all the cheap dollars that they can print (the hundred billions in tax rebates is an example, although I love getting some $$ back from Uncle Sam).

പട്ടൌടി said...

morrison, interest is kept at impossibly low % to block the asian capital inflight. once that task is complete, US economy has two options to curb inflation. Either sell government securities and absorb the surplus currency in circulation or raise interest to make money dearer and costlier. The effect will be same anyway.

Other things remaining the same a massive cash buyback by issue of securities seems to be appropriate, afer the elections of course. Till then the lowering if lending rates should continue, regardless inflation

ശ്രീവല്ലഭന്‍. said...

നല്ല ലേഖനം :-)