Wednesday, May 7, 2008

ക്ഷയ ത്രിതീയം

വഴി നീളേ പരസ്യം :- അക്ഷയ ത്രിതീയ. ഇരുപത്തിനാലു കൊല്ലം കേരളത്തില്‍ കഴിഞ്ഞ ശേഷം പലവഴി ഇന്ത്യയില്‍ തെണ്ടി നടന്ന ഞാന്‍ ഈ സംഭവം ആദ്യമായി കേള്‍ക്കുന്നത് ദുബായില്‍ വന്ന ശേഷം പരസ്യങ്ങളിലും പിന്നെ മലയാളം ടെല്ലിവിഷനിലുമാണ്‌. ഇതെന്താപ്പാ സാധനം എന്നു ചോദിച്ചപ്പോ സ്വര്‍ണ്ണം വാങ്ങണ്ട ദിവസമാണെന്ന് പലരും പറഞ്ഞു.


സ്വര്‍ണ്ണം വാങ്ങണ്ട ദിവസമോ, എന്താ കാര്യം?
അത് കുചേലന്‍ കൃഷ്ണനെക്കണ്ട ദിവസമാണെന്നും പാഞ്ചാലി അക്ഷയപാത്രത്തില്‍ നിന്നും സകലര്‍ക്കും ഭക്ഷണമെടുത്ത് ദിവസമാണെന്നും ഒക്കെ പറയുന്നു.

പിന്നെ?
പിന്നെ.. വിവാഹത്തിനു മുഹൂര്‍ത്തം നോക്കേണ്ടാത്ത ദിവസമാണ്‌.
ഓ ആ ദിവസം ഇപ്പോ കത്തി. കുട്ടികളെ വിവാഹം ചെയ്യിക്കുന്ന ദിവസം. വായിച്ചിട്ടുണ്ട്

അതൊക്കെ പണ്ടേ രാജാറാംജി റായ് നിരോധിച്ചില്ലേ?
ഒവ്വ. ഇപ്പഴത്തെ സെന്‍സസ് അനുസരിച്ച് ഈ അക്ഷയ ത്രിതീയ പൂജയൊക്കെ നടക്കുന്നവരുടെ നാട്ടില്‍ അറുപതു ശതമാനം പെണ്‍ കുട്ടികളും പതിനഞ്ചു വയസ്സിനു മുന്നേ കല്യാണം കഴിച്ചവരെന്ന് (NFHS3, 2006-2007) അതില്‍ തന്നെ കൂടുതലും പത്തുവയസ്സിനു മുന്നേയാണത്രേ കെട്ടിയത്. ഈ പിള്ളേരെ ഒട്ടുമിക്കവരെയും കൂട്ടമായി കെട്ടിച്ചു വിടണ ദിവസം തന്നെ ഈ അക്ഷയത്രിതീയം.

ബെസ്റ്റ്. ഞാനൊക്കെ ജനിച്ച കാലം കേരളനാട്ടില്‍ ഈ ക്ഷയത്രിതീയം ഇല്ലാതിരുന്നതുകൊണ്ട് പഠിച്ചു പണിയെടുക്കാനും പ്രേമിച്ചു കെട്ടാനും പറ്റി. ഇനിയൊരഞ്ചു കൊല്ലം കഴിഞ്ഞ് ജനിക്കുന്ന പിള്ളേരെ അക്ഷയത്രിതീയസ്വര്‍ണ്ണം ചാര്‍ത്തി അങ്ങോട്ട് കെട്ടിക്കാനും ആളുകള്‍ മടിക്കില്ല.

13 comments:

പ്രിയ said...

ഇങ്ങനെ ഒരു ബാലവിവാഹത്തിന്റെ കഥ കൂടെ ഇതിനുള്ളതായി അറിയില്ലാരുന്നുട്ടോ.ഇനി സ്കൂളില് പഠിക്കുന്ന മക്കള്ക്ക് ചെക്കനെ അവര് തന്നെ കണ്ടു പിടിക്കണോ അതോ അച്ഛനും അമ്മയും കണ്ടു പിടിക്കോ?

നാല് പരസ്യം കണ്ടാല് എന്തിന്റെയും പുറകെ പോകുന്ന നിലവാരത്തില് എത്തിയോ എല്ലാരും.

ശരിയാണ്. ദുബായില് വന്നതിനു ശേഷം ആണ് ഇതു ഞാനും കണ്ടത്.ഡമാസ് ആണ് തുടങ്ങി വച്ചതെന്ന് തോന്നുന്നു.കാണാം സ്വര്ണക്കടയില് പൂരതിരക്ക്.

ആ അക്ഷയം ആവട്ടെ ആരെങ്കിലും ഒക്കെ.

Vanaja said...

ഇന്ന് അക്ഷയ ത്രിതീയ. നാളെ?

കുറുമാന്‍ said...

അതെ ഇവിടെ വന്നപ്പോഴാ ഇതൊക്കെ അറിയുന്നത്.

ഇന്നലെ വൈകീട്ട് ഫ്ലാറ്റില്‍ ചെന്നപ്പോള്‍ നോട്ടീസുകളുടെ കൂംബാരം.

അറ്റ്ലസ്സിന്റെ, ജോയ് ആലുക്കാസിന്റെ, സ്കൈ ജ്വല്ലറിയുടെ, ചുങ്കത്ത് ഫാഷന്‍ ജ്വല്ലറിയുടെ - എല്ലാ‍ാം ക്ഷയ ത്രിതീയ തന്നെ. ഇത്തരം ഏര്‍പ്പാട് കാണുന്നതേ ത്രിതീയ പോയിട്ട് ചതുര്‍ത്ഥിയായി.

മൂര്‍ത്തി said...

ഇക്കൊല്ലം രണ്ട് ദിവസമാണ് ഈ സംഭവം...

വിശ്വാസ തൃതീയ എന്ന പോസ്റ്റും നോക്കാം...

പാമരന്‍ said...

ഹെന്തൊക്കെ കണ്ടാ മൂച്ചി എടുക്കുമെന്‍റെ തമ്പുരാട്ടീ.. :(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“അക്ഷയ തൃതീയയ്ക്ക് സ്വര്‍ണ്ണം വാങ്ങുന്നില്ലേ”

“ഇല്ല്യ”
“അതെന്താ”
“ആവശ്യമില്ല”
“അല്ല, എന്ത് ഐശ്വര്യമാ ആ ദിവസം വരുന്നെ?”
“അതൊക്കെ എന്തൊക്കെയോ ഉണ്ട് , എന്താണെന്നൊന്നും അറിയില്ല, സ്വര്‍ണ്ണം വാങ്ങാന്‍ കിട്ടുന്ന ഒരു ദിവസമല്ലേ. ചുമ്മാ വാങ്ങാംന്നെ”

നടന്നൊരു സംഭാഷണം.

മഞ്ഞലോഹത്തിന്റെ മഞ്ഞളിപ്പ് തലയ്ക്ക് കേറീന്നാ തോന്നണെ എല്ലാത്തിനും

Noti Morrison said...

Deepastambham mahascharyam.....

It all about money, anony :-)

Good post.

തമനു said...

ആര് പറഞ്ഞു ഇത് സ്വര്‍ണ്ണം മാത്രം വാങ്ങാനുള്ള ദിവസമാണേന്ന്...? ദേ മനോരമ ഇങ്ങനെ പറയുന്നു..

“ഈ ദിവസം ശേഖരിക്കുന്ന കാര്യങ്ങള്‍ക്കു പിന്നീടൊരിക്കലും ക്ഷാമം അനുഭവപ്പെടുകയില്ലെന്നാണ് വിശ്വാസം. അതു കൊണ്ട് തന്നെ ഭക്ഷണം, വസ്ത്രം, സ്വര്‍ണ്ണം, വസ്തുവകകള്‍ മുതലായവ വാങ്ങിക്കാനുള്ള ഏറ്റവും നല്ല ദിവസമായി അക്ഷയ തൃതീയയെ കണക്കാക്കുന്നു.”

ലിങ്ക് ഇവിടെ..
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073753314&articleType=Astrology&tabId=7&contentId=3908368&BV_ID=@@@

എന്തായാലും ഞാന്‍ ഒരു കേസ് ബിയര്‍ വാങ്ങി. നോക്കട്ടെ ക്ഷയിക്കുമോന്ന്.... ക്ഷയം പിടിച്ചില്ലേല്‍ സോറി ക്ഷയിച്ചില്ലേല്‍ അടുത്ത വര്‍ഷം ഞാനൊരു വിജയ് മല്യ.
:)

പ്രിയ said...

“ഈ ദിവസം ശേഖരിക്കുന്ന കാര്യങ്ങള്‍ക്കു പിന്നീടൊരിക്കലും ക്ഷാമം അനുഭവപ്പെടുകയില്ലെന്നാണ് വിശ്വാസം."

ഇപ്പൊ അങ്ങനെ ഉണ്ടോ ? എന്നാല് കുറെ അരി ആണ് അത്യാവശ്യമായി വാങ്ങേണ്ടത്. എന്നാ ഒരു വര്ഷം പട്ടിണി ആവാതിരിക്കുലോ

:(തമനു, എന്നിട്ടും നിറപറയും പവിഴവും ഒന്നും ഒരു പരസ്യം തന്നില്ലലോ ഇതും പറഞ്ഞ്. എന്തിന് ടീവി ബിസിനസ്സ് വാര്ത്തകളില് പോലും ഇമ്മാതിരി ഒരു നല്ല കാര്യം പറഞ്ഞില്ല.ഇതാ പറയണത് ദ്രശ്യമാധ്യമങ്ങള്ക്ക് സാമൂഹികപ്രദ്ധിബദ്ധത തീരെ കുറഞ്ഞു പോയിന്ന്. ലോകം രക്ഷപെടാനുള്ള ഒരു ബെസ്റ്റ് വഴി മിസ്സ് ആയി.ഇനിയിപ്പോ ഒരു കൊല്ലം കഴിയുമ്പോഴേക്കും എന്താവോ എന്തോ?

ധ്വനി said...

പരശുരാമന്റെ ജന്മദിനം. ചില ബാങ്കുകള്‍ സ്വര്‍ണ്ണനാണയമിറക്കിയും ജോസ്കോ പോലുള്ള സ്വര്‍ണ്ണക്കടകള്‍ വിലക്കിഴിവു പരസ്യം ചെയ്തും സാധാരണക്കാരനെ സ്വര്‍ണ്ണമോഹിയാക്കുന്നതു കണ്ടിരുന്നു. കൊങ്കണ്‍ ഏരിയായില്‍ പരശുരാമന്‍ തുടങ്ങി വച്ചുവെന്നു പറയപ്പെടുന്ന ചില ബ്രാഹ്മണ കുടും ബങ്ങളില്‍ ബാലവിവാഹം ഇന്നും നടത്തുന്നതായും കേട്ടിട്ടുണ്ട്. പക്ഷേ ഈ അറുപതു ശതമാനം കണക്ക് ഞെട്ടിച്ചു കളഞ്ഞു.

അപ്പു said...

ഓരോ ആചാരങ്ങളെ കൊമേഴ്സ്യ‌ലൈസ് ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമല്ലേ ഇത്. ഞാനും ദുബായിയില്‍ എത്തിയതിനുശേഷമാണ് ഇതിനെപ്പറ്റി കേട്ടത്. ഇവിടുത്തെ സ്വര്‍ണ്ണക്കടകളില്‍ ഇന്നേദിവസം ഉണ്ടാകുന്ന വന്‍‌തിരക്ക് ഒഴിവാക്കാനായി, ഒരാഴ്ച്ചമുന്നേതന്നെ ആള്‍ക്കാര്‍ അവരവര്‍ക്കുവേണ്ട ആഭരണങ്ങള്‍ സെലക്ട് ചെയ്ത് ബില്ലും അടച്ചു പോയിരിക്കുകയാണത്രേ. ഇന്നുപോയി കളക്റ്റ് ചെയതാല്‍ മാത്രം മതി. എന്താ കഥ!

പ്രിയ പറഞ്ഞതുപോലെ ഒരു ചാക്ക് അരി ഇന്നു വാങ്ങണം. അതെങ്കിലും മുട്ടില്ലാതെ ഒരു വര്‍ഷം കിട്ടിയാല്‍ നന്ന്.

അനാമിക said...

ee varshathe akshaya thritheeya onninum subhamaya divasam allennanu ivide (Rajasthan) oru news paperil kandathu. Prasasthanaya oru astrologist anu ithu paranjathu, karanam ikkollam suryan asthamichu kazhinjanu thritheeya thudangunnathu adutha suryodayathinu munpu theerukayum cheyyum.

North Indiayil valare viseshappetta oru divasamanu ithu. ettavum kooduthal vivahangal (including child marriages which is noe banned by govt.) nadakkunna divasam. swarnam, gems, furniture, vehicles ennu thudangi vilappetta enthusadhanavum muhurtam nokki vangam. Deepavalikku munpu Dhan theras enna divasam pole thanneyanu ithum.

ചന്തു said...

സ്വര്‍ണ്ണവും കല്യാണവും മാത്രോല്ല യഞത്ത്ന്റെ സെയിലും ഉണ്ട് . ദാ ഇവിടെ !!
http://jyotish-yagya.com/akshayatritiya2010.html