Tuesday, May 20, 2008

പുല്‍ച്ചാടിയും ഉറുമ്പും

ഈയാണ്ടില്‍ കേരളത്തില്‍ അരയേക്കറത്തില്‍ പുറത്ത്‌ നവരനെല്ല് കൃഷിചെയ്ത്‌ കൊയ്യുന്നയാളിന്‌ ആയിരം രൂപ സമ്മാനമായി പ്രഖ്യാപിക്കുന്നു.

മറ്റു റീയാലിറ്റി ഷോകളെപ്പോലെ അരക്കോടിയും കോണ്ടിമുണ്ടും തരാന്‍ പാങ്ങില്ല, എനിക്കിതേ പറ്റൂ.

വയലുകള്‍ നശിക്കുന്ന റീയാലിറ്റിയെ നേരിടാന്‍ പറമ്പില്‍ നെല്ലു വിതച്ചേ ആകൂ. നവരക്കൃഷി ചെയ്യുന്നതാണ്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും വലിയ പുണ്യം. ഒന്നിലേറേപ്പേരുണ്ടെങ്കില്‍ (ഒന്നു തന്നെ സംശയം) ഏറ്റവും നല്ല വിളവ്‌ കൊയ്തയാളിന്‌ സമ്മാനം ലഭിക്കും. എന്റെ ബ്ലോഗിലും എനിക്കു കഴിയുന്നേടത്തുമെല്ലാം ആ സല്‍ക്കര്‍മ്മിയെക്കുറിച്ച്‌ എഴുതുകയും ചെയ്യും

20 comments:

Don(ഡോണ്‍) said...

അനോണി ആന്റണിക്ക് എന്‍റെ പൂര്‍ണ പിന്തുണ .കാല്‍ ഏക്കറില്‍ കൂടുതല്‍ കൃഷി ചെയ്യുന്നവര്‍ക്ക് എന്‍റെ വക പതിനായിരം..................................പൈസ(നൂറ് രൂപ ) .പിന്നെ രണ്ട് ചക്കര ഉമ്മ .അതൊക്കെയേ എന്നെക്കൊണ്ട് പറ്റൂ .പിന്നെ എന്റെ ബ്ലോഗിലും ആ സല്‍ക്കര്‍മ്മിയെക്കുറിച്ച്‌ എഴുതാം .

പാമരന്‍ said...

ഇതു സീരിയസ്സായിട്ടാണെങ്കില്‌ ഞാനും ഉണ്ട്‌. ആയിരം രൂപ എന്‍റെ വകയും.

പാഞ്ചാലി :: Panchali said...

ഈ നവരകൃഷി എന്ന് പറഞ്ഞാല്‍ എന്താണെന്ന് കൂടി ഒന്നു പറഞ്ഞു തരാമോ?

കണ്ണൂസ്‌ said...

പൈസ വാങ്ങാന്‍ അനോണിയെ എവിടെ വന്നാല്‍ കാണാം എന്ന് കൂടി എഴുതണേ :)

നിലാവര്‍ നിസ said...

നവരനെല്ലു തന്നെ എന്തിനാണ് അനോണീ..? അതിന്ന് സായിപ്പന്മാര്‍ക്ക് നവരക്കിഴി നടത്താനല്ലേ കൊയ്യുന്നത്? ചമ്പാവായാലും പോരേ?

അനോണി ആന്റണി said...

ഡോണ്‍, പാപരന്‍, നന്ദി. അതേ സീരിയസ്സാ.

കണ്ണൂസേ, അനോണിയായി പണമെത്തും, ആളെത്തില്ല. എട് വിത്തും കൈക്കോട്ടും.

പാഞ്ചാലീ, നിലാവരേ,
നവരനെല്ല് നവരക്കിഴിയിടാന്‍ ഉപയോഗിക്കുന്നതുകൊണ്ടല്ല അത് കൃഷിചെയ്യാന്‍ പറഞ്ഞത്. (കസേരയില്‍ കൂനിയിരുന്ന് നടുവേദന എടുത്ത ചാറ്റ് ഓര്‍ക്കുട്ട് അഡിക്റ്റുകളോട് ഒരു സഹതാപവുമില്ലപ്പാ)

നവര നെല്ല് കരയിലാണ്‌ അതായത് വയല്‍ ഇല്ലാതെ പറമ്പില്‍ കൃഷി ചെയ്യാം. വിളവ് അല്പ്പം കുറവായിരിക്കും പക്ഷേ ഭയങ്കര രോഗപ്രതിരോധ ശേഷിയുള്ള ഇവന്റെ മേല്‍ വലിയ കീടനാശിനി പ്രയോഗം വേണ്ട.

നവര ഏകദേശം ഐ ആര്‍ 64, ജ്യോതി അരികളുടെ രുചിയുള്ള ഒന്നാന്തരം ഭക്ഷണമാണ്‌. തവിടാല്‍ സമൃദ്മ്മായ ചുവന്നരി.

മൂന്നുമാസത്തില്‍ വിളവെടുക്കാം, അതായത് വര്‍ഷം നാലു പൂ കൃഷി നടത്താം. അരമണിക്കൂറില്‍ പാചകം ചെയ്യാം, അതായത് എക്കോ ഫ്രണ്ട്ലി. അതിലൊക്കെ വലിയ കാര്യം വയലൊക്കെ പോകുന്ന ഇക്കാലത്ത് നവരയിറക്കിയാല്‍ പാഴ്ഭൂമിയെ കുറേയെങ്കിലും പ്രയോജനപ്പെടുത്താം, കരനെല്ല് ആയതുകൊണ്ട് ഇടയ്ക്ക് തുവര, പയറ്‌, കപ്പലണ്ടി ഒക്കെ വളര്‍ത്താം.

vadavosky said...

പാലക്കാട്‌ പി.നാരായണനുണ്ണി എന്ന മനുഷ്യന്‍ വര്‍ഷങ്ങളായി ഞവര കൃഷി മാത്രമേ ചെയ്യുന്നുള്ളു. ടി.വി യില്‍ ഡോക്യുമെന്ററി വന്നിട്ടുണ്ട്‌ പല പ്രാവശ്യം. www. njavara.org കാണുക.

അനോണി ആന്റണി said...

അദ്ദേഹം ഒരു സംഭവമാണല്ലോ വഡവോസ്കി. പക്ഷേ ഞാനുദ്ദേശിച്ച കരനെല്ല് രീതിയിലല്ല, പാടമായിട്ടാണല്ലോ കൃഷി. കരയ്ക്ക് വിതയ്ക്കാന്‍ ആളുണ്ടോ?

(നവര കഞ്ഞിവച്ച് കുടിക്കാന്‍ ബെസ്റ്റാ. എന്താ മണം!)

പ്രിയ said...

ഇതിപ്പോ എങ്ങനാ കൃഷി ചെയുന്നവരുടെ/ചെയ്യാന്‍ കഴിയുന്നവരുടെ അടുത്ത് ഈ വിശേഷം ഒന്നെത്തിക്കുക?ഈ ബ്ലോഗെര്‍മ്മാര്‍ ഒട്ടുമിക്കവരും കമ്പ്യൂട്ടറില്‍ കൃഷി നടത്തുന്നവര്‍ അല്ലെ? നേരാംവണ്ണം മണ്ണ് കണ്ടിട്ട് കാലം എത്ര ആയെന്നു മറന്നവരും. എന്റെ പിന്തുണയും അടിയന്തരശ്രദ്ധയും ഞാന്‍ ഈ പോസ്റ്റിനായ് പ്രഖ്യാപിക്കുന്നു.

(അരയേക്കര്‍ സ്ഥലം അതിത്തിരി കൂടുതല്‍ ആണോ. ഞങ്ങടെ വീടിരിക്കുന്ന സ്ഥലം മൊത്തം നുള്ളിപെറുക്കിയാല് 20 സെന്റാണ്. ഒരു 45 സെന്റ് (3 പറ ) വയല്‍ ഉണ്ട്. അതില്‍ നെല്കൃഷി ഉണ്ട് താനും. പിന്നെ കരകൃഷിക്കുള്ള ജലസേചനം, അതിമ്മിണി പാടാ. )

ഞവരയെ കുറിച്ചു പറഞ്ഞു തന്നതിന് നന്ദി.( എനിക്ക് ഈ ജയയും ഐ ആര്‍ എട്ടും ഒക്കെയാ പരിചയം. മുണ്ടകനും അറിയാം)

പാഞ്ചാലി :: Panchali said...

ഞവര എന്ന് കേട്ടിട്ടുണ്ടായിരുന്നു. പക്ഷെ ഞവരയും നവരയും ഒന്നാണെന്നറിയില്ലായിരുന്നു.
എന്ത് കൊണ്ടാണിതുവരെ ആരും ഇതിനെപ്പറ്റി ചിന്തിക്കാത്തത്?
കഴിഞ്ഞ ദിവസം പത്ത് കിലോ "നിറപറ" അരി വാങ്ങിയതിനു $24.99/- കൊടുത്തു. കഴിഞ്ഞ മാസം വരെ $11.99-നു വാങ്ങിയിരുന്നതാണെന്ന് കൂടി ഓര്‍ക്കുക. (മട്ട അരി ഇപ്പോഴും ഒരു വീക്ക്നെസ്സ് ആണേ...).
ഉള്ള സ്ഥലത്തെ ലോണ്‍ മാറ്റി ഈ കൃഷി തുടങ്ങിയാലോ എന്നാണ് എന്‍റെ ആലോചന. കേരളത്തിന് പുറത്തു കൃഷി ചെയ്താലും സമ്മാനം കൊടുക്കുമോ അന്തോണീ?

Anonymous said...

krishikkarengane anony kaashu kodukkunna vivaram ariyum...

patrathil joli cheyyunna bloggers aarelum sahiyikkumo aavo?

ഭക്ഷണപ്രിയന്‍ said...

ഇതിന്റെ വിത്തെവിടെ കിട്ടൂം

നിഷ്ക്കളങ്കന്‍ said...

ആന്റണീ,
പോസ്റ്റുക‌ള്‍ കൂട്ടി വെച്ച് വായിയ്ക്കുക‌യാണ് പതിവ്. കമ‌ന്റ് ഇടാന്‍ സാധിയ്ക്കാറില്ല.
പോസ്റ്റുക‌ള്‍ക്ക് ന‌ന്ദി. അഭിന‌ന്ദന‌ങ്ങ‌ള്‍!

പണ്ട് കഥക‌ളി പഠിച്ചിരുന്ന കാലത്ത് ക‌ര്‍ക്കിടകത്തിലെ മൂന്നുമാസം ചവിട്ടിയുഴിച്ചില്‍ ഉണ്ട്. അന്നത്തെ ഭക്ഷണക്രമത്തില്‍ നവരക്കഞ്ഞിയും പയറു പുഴുങ്ങിയതും ആയിരുന്നു. (അതൊരു പ്രധാന ആക‌ര്‍ഷണ‌വും ആയിരുന്നു :) ) ഹോ! ന‌വരക്കഞ്ഞിയ്ക്ക് കൂട്ടു വേണ്ട. ചുമ്മാ കുടിയ്ക്കാം.

കിനാവ് said...

ഇതൊരു സാധ്യതയാണല്ലോ... സാമ്പത്തിക പിന്തുണയുമായി ഇനിയും കുറച്ചുപേര്‍ കൂടി വന്നാല്‍ വമ്പന്‍ അവാര്‍ഡായി മാറും. (സ്പോണ്‍സര്‍മാര്‍ അറിഞ്ഞാല്‍ ഫ്ലാറ്റും കാറുമൊക്കെ പിറകെ വരും)എന്തായാലും ഫണ്ടിലേക്ക് അഞ്ഞൂറ് ഞാനും നീക്കിയിരുത്താം.

ആയിരത്തറന്നൂറ് + രണ്ട് ചക്കര ഉമ്മ ഒരു വട്ടം.

(അരയേക്കര്‍ ഭൂമി വാങ്ങാനുള്ള കാശാ‍യിട്ടു വേണം ലോണെടുത്തിട്ടാണെങ്കിലും കൃഷി ചെയ്യാന്‍)

മരുത് പാണ്ടി said...

അന്തോണിച്ചാ

ചാമ,കോറ,ഉഴുന്ന്,ചെറുപയറ്‌ എന്നിവ കൃഷി ചെയ്താല്‍ ലിത് പോലെ എന്തെങ്കിലും അവാര്‍ഡ് കെടയ്ക്കുമാ??

ഭക്ഷണപ്രിയന്‍ said...

പ്രഖ്യാപിച്ച തുകകളും ഉമ്മകളും മലപ്പുറം ജില്ലാ കലക്ടര്‍ക്കു കൊടുക്കുമൊ?? ഇന്നത്തെ ഏഷ്യാനെറ്റ് വാര്‍ത്താ സ്പെഷ്യല്‍ കാ‍ണൂ

അനോണി ആന്റണി said...

ഉവ്വ് പ്രിയ ഇത്തിരി പാടാണ്‌. നെല്ല് പണി കല്ല് പണി എന്നലേ.
ഓരോ നാട്ടുകാര്‌ ഇതിലും പാടു പെട്ടാണ്‌ ജീവിക്കുന്നത്. ഒരു ജപ്പാന്‍ കാരനെ കണ്ടപ്പോ പുള്ളീടെ അപ്പന്‍ സ്വാശ്രയ മീന്‍ വളര്‍ത്തല്‍ നടത്തിയാണ്‌ ജീവിക്കുന്നതെന്ന്. അതായത് മീന്‍ സൂപ്ലാങ്ക്ടന്‍ തിന്നു വളരും, മീന്‍ വെട്ടുമ്പോള്‍ ഉള്ള വേസ്റ്റ് ഇട്ട് പുള്ളി സൂവപ്ലാങ്ക്ടന്‍ വളര്‍ത്തും. പരിസ്ഥിതിയെ ബുദ്ധിമുടഞ്ച്ചു കാശുണ്ടാക്കാന്‍ ആഗ്രഹമില്ലത്രേ.

കള്‍ച്ചര്‍ ഇരുപത്തെട്ട് എന്നൊരു നെല്ലുണ്ടായിരുന്നു. (ജയ് എം സ് സ്വാമിനാഥന്‍) അതിന്റെ അരിയും നല്ലതാ.

പാഞ്ചാലീ,
പവന്‍ കൊടുത്താലും നാട്ടിലെ മട്ട ഇപ്പോള്‍ കിട്ടാനില്ല ഇവിടെ. തായ്ലാന്‍ഡില്‍ വല്ല വരള്‍ച്ചയും വന്നാല്‍ ഗോതമ്പ് തിന്നേണ്ടിവരും. ലോണ്‍ ആയി വളര്‍ത്താന്‍ നെല്ല് നല്ലതല്ലേ :)

4900PR,
ചന്ദ്രശേഖരന്‍ നായര്‍ ചേട്ടനുണ്ട് കൃഷിബ്ലോഗര്‍.

ഭക്ഷണപ്രിയന്‍,
ആ വഡവോസ്കി ലിങ്കിയ ആളിന്റെ കയ്യില്‍ കാണും, ഇനി വയല്‍കൃഷിക്കുള്ള നവര കരനെല്ലായി വളരൂല്ലേ എന്ന് എനിക്കറിയില്ല കേട്ടോ. അല്ലാ, മലപ്പുറം കളക്ടര്‍ എന്താ ചെയ്തേ? വാര്‍ത്ത മിസ്സായി.


നിഷ്കളങ്കന്‍,
ആഹാ കഥകളി നടനാ? സന്തോഷം. നവരക്കഞ്ഞി , തേങ്ങാപ്പാല്‍ ചേര്‍ത്തത്, ചുമ്മാ കുടിക്കാം (ഒരു രഹസ്യം, നവരക്കഞ്ഞിയും ചിക്കന്‍ കറിയും ടേസ്റ്റില്‍‍ ബെസ്റ്റാ, യാദൃശ്ചികമായി കണ്ടുപിടിച്ചതാ)


കിനാവ്, സന്തോഷം. സംഭാവനയ്ക്ക് നന്ദി.


പാണ്ടിയണ്ണൈ,
പയറ്‌ ഉഴുന്ന് തല്‍ക്കാലം ക്ഷാമത്തിലല്ലല്ലോ. ചാമ, തിന, ഇറുങ്ങ് (അത് തന്നേ ഈ കോറ) എന്നിവയ്ക്കും അടുത്ത വര്‍ഷം തുടങ്ങി റൊട്ടേഷന്‍ ബേസിസില്‍ അവാര്‍ഡ് വയ്ക്കാം. ഇപ്പോ തന്നെ എല്ലാവര്‍ക്കും കൊടുത്താല്‍ കൊള്ളാമെന്നുണ്ട്, കാശ് ശകലം ഞെരുക്കമായതുകൊണ്ടാ ഊഴം വയ്ച്ച് അവാര്‍ഡ്.

ഭക്ഷണപ്രിയന്‍ said...

അന്തോനിച്ചാ
ആ കലക്ടര് നവര കൃഷി ചെയ്യുന്നു തന്റെ വീടിനു ചുറ്റും .കൂടെ ചീര പയര്‍ വെണ്ട തുടങ്ങിയ പച്ചക്കറികളും .അര ഏക്കറില്‍ കൂടുതലുണ്ടോ എന്നറിയില്ല

ത്രിശങ്കു / Thrisanku said...

കാര്‍‌ബണ്‍ ക്രെഡിറ്റ്കാര് നവരനെല്ല് കൃഷിക്ക് കാശ് തരുവോ അണ്ണാ?

മൂപ്പന്‍ said...

ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ഞവര കൃഷി ചെയ്യാന്‍ ഒരുങ്ങുകയാണ്. സാങ്കേതിക സഹായം തരാന്‍ ആരെങ്കിലും ഉണ്ടോ?