Saturday, May 17, 2008

Godman's own country

ബ്ലേഡ് പൊട്ടുന്നതുപോലെ സ്വാമിമാരും വീഴാന്‍ തുടങ്ങിയപ്പോള്‍ ശറപറാന്നാണെന്ന് തോന്നുന്നു. മംഗളം അപകീര്‍ത്തികരമായ റിപ്പോര്‍ട്ട് ഇറക്കിയത് ചോദിക്കാന്‍ സ്വാമി ഹിമവേല്‍ മഹേശ്വര ഭദ്രാനന്ദജി എത്തിയത് ചുവന്ന ബീക്കണ്‍ വച്ച കാറിലത്രേ. കേസായപ്പോള്‍ ചോദിക്കാനെത്തിയത് തോക്കുമായും.

കര്‍മ്മചാരിറ്റി എന്ന ഇദ്ദേഹത്തിന്റെ സൈറ്റില്‍ സ്വാമി യേശു, മുഹമ്മദ്, ശിവന്‍ എന്നിവരുടെ പുനര്‍ജ്ജന്മമാണെന്ന് കാണുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു വ്യക്തി ബീക്കണിട്ട കാറില്‍ പോയതില്‍ തെറ്റെന്തെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ പോലീസ് ഞഞ്ഞാമിഞ്ഞഅ പറഞ്ഞത്രേ. തൃക്കണ്ണ് തുറക്കാതെ തോക്കെടുത്തത് തന്നെ മഹാഭാഗ്യം, ഇല്ലെങ്കില്‍ കൊച്ചി ബാക്കി കാണില്ലായിരുന്നു.

സ്വാമിയെപ്പറ്റി ഇനി പത്രങ്ങള്‍ ആക്ഷേപലേഖനങ്ങള്‍ എഴുതിക്കൊള്ളും, പക്ഷേ അയാളുടെ സൈറ്റില്‍ "അത്ഭുത സ്വാമി, മഹാജ്യോതിഷി, പ്രവചന പ്രവീണന്‍, സുനാമി മുന്നറിയിച്ച താന്ത്രികന്‍ എന്നൊക്കെ" പത്രത്തില്‍ വന്നതിന്റെ കൊളാഷ് കൊടുത്തിരിക്കുന്നതില്‍ ഫോണ്ട് നോക്കി പല പത്രങ്ങളെയും മനസ്സിലാക്കി.

പത്രങ്ങള്‍ യൂണിക്കോഡില്‍ വരാത്തതിന്റെ കാരണവും ഇതായിരിക്കാം, പണ്ടിട്ട വാര്‍ത്തകള്‍ ആരെങ്കിലും പൊക്കിയാല്‍ പല പത്രങ്ങളുടെയും മാനം പോകും.

ഞാന്‍ അനോണി അനന്താനന്ദ സ്വാമി ആയാലോ എന്ന് ചിന്തിക്കുകയാണ്‌.

I work all night, I work all day, to pay the bills I have to pay
Aint it sad
And still there never seems to be a single penny left for me
Thats too bad
In my dreams I have a plan
If I become a swamiji
I wouldnt have to work at all, Id fool around and have a ball...

Money, money, money
Must be funny
In the godman's world

Money, money, money
Always sunny
In the godman's world
Aha-ahaaa
All the things I could do

If I had a little money
Its a godman's world
Its a godman's world
(original- Abba's money money)

5 comments:

മറ്റൊരാള്‍\GG said...

"In my dreams I have a plan
“If I become a swamiji
I wouldnt have to work at all, Id fool around and have a ball...“

എന്റെ മാഷേ, ABBAയുടേത് ‍പോലെ താങ്കളുടേയും എത്ര അര്‍ത്ഥവത്തായ വരികള്‍! ലളിതസുന്ദരം!

All the things I could do
If I had known a little Mantra..
And win a fortune in THIS GAME,
My life will never be the same..
Aha-ahaaa

സ്വാമിമാര്‍ക്കെല്ലാം ഇപ്പോള്‍ കഷ്ടകാലമാണെന്ന് തോന്നുന്നു.

അരവിന്ദ് :: aravind said...

Achaya look at this:

Bandwidth Limit Exceeded
The server is temporarily unable to service your request due to the site owner reaching his/her bandwidth limit. Please try again later.
--------------------------------------------------------------------------------

Apache/1.3.37 Server at karmacharity.in Port 80

swami famous aayi! :-)

മൂര്‍ത്തി said...

ബ്ലേഡ് പൊട്ടലിന്റെ ഉപമോല്പ്രേക്ഷ്‌യം സൂപ്പര്‍...

പാര്‍ത്ഥന്‍ said...

ജനങ്ങളുടെ ആര്‍ത്തിയും അര്‍ഹതയില്ലാത്തത്‌ നേടാനുള്ള വ്യഗ്രതയുമാണ്‌ ഇത്തരം കള്ളപ്പരിഷകളാല്‍ പറ്റിക്കപ്പെടാനുള്ള കാരണങ്ങള്‍. അതിന്‌ സ്വാമിമാരെ കുറ്റം പറഞ്ഞിട്ടെന്താ. പൗരാണികകാലം മുതല്‍ പൗരോഹിത്യവര്‍ഗ്ഗം (ഏതു മതത്തിലായാലും) ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്‌. അത്‌ മനസ്സിലാക്കാനുള്ള വിവേകം ഇപ്പോഴും നമുക്കായിട്ടില്ല. കയ്യില്‍ കാശില്ലാത്ത സാധാരണ ജനങ്ങളെ ഇക്കൂട്ടര്‍ പറ്റിച്ചിട്ടില്ലല്ലോ. സാധാരണക്കരുടെ കൂട്ടത്തില്‍ ഞാനും പെട്ടതുകൊണ്ട്‌ എന്നെയും പറ്റിച്ചിട്ടില്ല. അത്യാഗ്രഹം ഇല്ലാതെ അല്‌പം ആത്മീയതയോടുകൂടി ജീവിക്കാന്‍ ശ്രമിച്ചാല്‍ ഇതിലൊന്നും പെട്ടുപോകില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.

Ramachandran said...

ബാബറി മസ്ജിദ് പൊളിക്കുന്ന സമയത്ത് തങ്ങളുടെ മടകളില്‍ നിന്ന് പുറത്ത് വന്ന് രാജ്യമാസകലം നിറഞ്ഞൊഴുകിയ സ്വാമിമാര്‍.സന്യാസിമാര്‍ ഭാരതീയ സംസ്കാരത്തിന്റെ എന്തരോ ആണെന്ന് വീമ്പിളക്കിയിരുന്ന സംഘപരിവാറുകാര്‍ക്ക് ഇപ്പോഴത്തെ കള്ളസ്വാമിമാരുടെ കുത്തൊഴുക്കിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ധാര്‍മ്മികമായ ഒരു ബാധ്യത ഇല്ലേ? അവരൊക്കെ മൌനം.....ഭൂഷണം എന്ന മട്ടില്‍ ഇരിക്കുന്നത് കാണുമ്പോള്‍ ചിരി വരുന്നു. അതോ തനിക്ക് ചുട്ടാല്‍ കുട്ടി ചോട്ടില്‍ എന്ന സൂപ്പര്‍ ന്യായീകരണമോ?