Saturday, May 17, 2008

സ്വാമി മതപരിവര്‍ത്തനാനന്ദ

ഹിമവല്‍ ഭദ്രാനന്ദ സ്വാമി 007ന്റെ സൈറ്റ്‌ ട്രാഫിക്ക്‌ ഏറിയതുമൂലം കിട്ടുന്നില്ലെന്ന് അരവിന്ദ്‌ പറയുന്നു. മുഷിഞ്ഞിരിക്കുന്ന നേരത്ത്‌ ഇത്‌ നോക്കാം :
www.navasrushtiinternationaltrust.org

കേരളത്തില്‍ സ്വാമിമാര്‍ക്കുള്ള സ്കോപ്പ്‌ അപാരമാണെന്ന് മനസ്സിലാക്കിയാണ്‌ മതപരിവര്‍ത്തകന്‍ എന്‍ വി ജോണ്‍ സ്വാമി സച്ചിദാനന്ദ ഭാരതിയായത്‌. പൂര്‍വ്വാശ്രമത്തില്‍ തന്നെ സ്വാമി "ഹിന്ദുക്കളെ യേശുവിലേക്ക്‌ നയിക്കണമെങ്കില്‍ അവരുടെ ആചാരാനുഷ്ടാനങ്ങള്‍ അനുകരിച്ച്‌ അതിലൂടെ വേണമെന്ന്" നിരീക്ഷിച്ചത്രേ.
(കൂടല്‍ മാണിക്യക്ഷേത്രത്തിനടുത്ത്‌ സ്വാമി പലിശാനന്ദയുടെ വീട്ടില്‍ തിരച്ചില്‍ നടക്കുന്നെന്ന് ഫ്ലാഷ്‌ ന്യൂസ്‌)

4 comments:

അരവിന്ദ് :: aravind said...

ഹഹഹ..
ശ്രീ വെടിവെപ്പാനന്ദയെ എര്‍ണാളം സാമി എന്നാത്രേ വിളിച്ചിരുന്നത്! ചില ഭക്തര്‍ സെക്കന്റ്ഷോ കാണാനെത്തിയ ഈ ബീമറാനന്ദയെ ബ്ലേഡ് വെച്ച് വരഞ്ഞ് വിട്ടിരുന്നുവത്രേ! പത്രത്തില്‍ കണ്ടതാ.
ആച്ച്വലി ഏത് അണ്ടനും അടകോടനും മുടിനീട്ടി പേരിന്റത്തത് ആനന്ദ ചേര്‍ത്താല്‍ സ്വാമിയാവാം എന്ന സ്ഥിതി വന്നോണ്ടാണോ അനോണീ ഇത്? അതോ എല്ലാ സ്വാമിമാരും ഇങ്ങനൊക്കെത്തന്നെ?

Vishnuprasad R (Elf) said...

അലവലാതി എന്നതിന്റെ പര്യായമായി മാറിയിരിക്കുന്നു ഇപ്പോള്‍ "സ്വാമി" എന്ന പദം . വീരപ്പന്‍ ജീവിചിരുന്നെന്കില്‍ ഇപ്പോള്‍ സ്വാമി വീരപ്പാനന്ദ ആയിട്ടുണ്ടാകും .

kaderka said...

ഏതായാലും കണ്ണില്‍ കണ്ട സ്വാമിമാരുടെയും സിധന്മാരുടെയും പിന്നിലോടുന്ന്വാര്‍ക്കൊരു പാടമാണ് നമ്മുടെ മൂപ്പര്‍

Aluvavala said...

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെന്തവിടെല്ലാം......??