വഴിയില്‍ കിടന്ന ഒരു കാറിന്റെ രണ്ടു വൈപ്പറിലായി കണ്ട രണ്ട് അപേക്ഷകള്‍. ഒറിജിനല്‍ അറബിയിലാണ്. എന്റെ ഒരു സുഹൃത്തിന്റെ തര്‍ജ്ജിമ.
ഇടത്തേ വൈപ്പറിനടിയിലെ അപേക്ഷ.
പ്രിയ ട്രാഫിക്ക് പോലീസ് അറിയാന്‍
--------------------------
ഒരു മണിക്കൂര്‍ ഞാന്‍ ഈ പ്രദേശം മുഴുവന്‍ അരിച്ചു പെറുക്കുകയായിരുന്നു. ഒറ്റ പാര്‍ക്കിങ്ങ് പോലും കിട്ടിയില്ല. ഞാന്‍ ഈ കാണുന്ന മുനിസിപ്പാലിറ്റി ഓഫീസിലെ ജീവനക്കാരനാണ് . എന്റെ ഉന്നതാധികാരികളോട് പാര്‍ക്കിങ്ങ് ഇല്ലാത്തതുകാരണം ജോലിക്ക് ഇന്നു വരില്ലെന്ന് പറയാനാവില്ലല്ലോ, വണ്ടി ഈ പേവ്മെന്റില്‍ കയറ്റി ഇടുകയല്ലാതെ ഒരു നിവൃത്തിയുമില്ല. ദയവായി എന്നോട് ക്ഷമിക്കണം. എന്റെ ജോലി ചെയ്യാന്‍ എന്നെ അനുവദിക്കണം.
വിനയപൂര്വ്വം,
മുനിസിപ്പാലിറ്റി ജീവനക്കാരന്‍.
വലത്തേ വൈപ്പറിനടിയിലെ അപേക്ഷ
പ്രിയ കാറുടമ അറിയാന്‍
---------------------
രാവിലേ മുതല്‍ ഞാനും ഈ പ്രദേശം അരിച്ചു പെറുക്കുകയായിരുന്നു. ഇവിടത്തെ പാര്‍ക്കിങ്ങ് കാര്യം വളരെ ബുദ്ധിമുട്ടാണെന്ന് എനിക്കും മനസ്സിലായി. പക്ഷേ എന്റെ ഉന്നതാധികാരികളോട് എനിക്ക് കഷ്ടം തോന്നി ഞാന്‍ പേവ്മെന്റില്‍ കിടക്കുന്ന ഒരു കാര്‍ വെറുതേ വിട്ടെന്ന് പറയാനാവില്ലല്ലോ, മുക്കാലിഫ ഇതിന്നടിയിലുണ്ട്. ദയവായി എന്നോട് ക്ഷമിക്കണം. എന്റെ ജോലി ചെയ്യാന്‍ എന്നെ അനുവദിക്കണം.
വിനയപൂര്വ്വം
ട്രാഫിക്ക് പോലീസ് ജീവനക്കാരന്‍.
6 comments:
:D ശരിക്കും?
മുന്നൊരിക്കല്,അടുത്തെവിടെയോ വന്നതാണെന്നും പാര്ക്കിംഗ് ഫീ അടക്കാന് ചില്ലറ ഇല്ലാഞ്ഞിട്ടാ ടിക്കറ്റ് എടുക്കാത്തതെന്നും എഴുതി വച്ചു കൂടെ ഒരു 100 ദിര്ഹം ഫ്രന്റ് ഗ്ലാസ്സിനടുതായി വച്ച ഒരു ഫോട്ടോ ഇ മെയില് ആയി കണ്ടിരുന്നു. ഇപ്പൊ ഇതു കണ്ടപ്പോള് അന്ന് ട്രാഫിക് പോലീസ്മാന് കണ്ടിരുന്നേല് എന്ത് പറഞ്ഞേനെന്നോര്ത്തു.
കൊള്ളാലോ...ഇത്
ആശംസകള്‍..
ഹഹ.. അതു കലക്കി.
നമ്മുടെ ദുബായില്‍ ഇതൊന്നും സംഭവിച്ചില്ലേലെ അത്ഭുതമുള്ളു
:)
അങ്ങ് ദുഫായിയിലും പാര്‍ക്കിങ്ങ് പ്രോബ്ലം ഉണ്ടോ?
പാര്‍ക്കിങ്ങ് സ്പേസ് കിട്ടാതെ ഉഴലുന്ന ഒരു അംദാവാദി....
Post a Comment