അരിയില്ലാതെയാവുമ്പോള്‍ മാംസാഹാരം വര്‍ദ്ധിപ്പിക്കുകയാണ് ഒരു പോംവഴി എന്ന് തമാശരൂത്തിലാണെങ്കിലും ചിലര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. (പഴയ കമന്റുകള്‍ വായിച്ചുഞാന്‍ വളരുന്നതേയുള്ളു, ക്ഷമിക്കുമല്ലോ). സത്യത്തില്‍ എന്തുകൊണ്ട് ആരും ഭക്ഷ്യക്ഷാമത്തിനു പരിഹാരമായി ഇങ്ങനെയൊരു കാര്യം ചിന്തിക്കുന്നില്ല?
പിറകോട്ട് പോകാം. പഴയ (കുടിയാന്‍ അടിയാന്‍ പിന്നെ അവര്‍ക്കിട്ട് ഇടിക്കാന്‍ ഒരു @#യാന്‍ എന്ന കാലം വരെ പോകണ്ട, ഒരു എഴുപത്). ഒരു വീട്, അതിനിത്തിരി പറമ്പ്, രണ്ട് പറ പാടം. ഇതാണ് സെല്‍ഫ് സഫിഷ്യന്റ് ഫാം. വീട്ടുകാരനും വീട്ടുകാരിയും (വില്ലേജാപ്പീസില്‍ ക്ലാര്‍ക്കും സ്കൂള്‍ റ്റീച്ചറുമാവാം) ആണ്ടില്‍ രണ്ട് തവണ നെല്ല് കൃഷി ചെയ്യും, അത്യാവശ്യം കായികാദ്ധ്വാനം കൂലിക്കും എടുക്കും. വൈകുന്നേരം പച്ചക്കറി നനയ്ക്കും, രാവിലേ പണിക്കു പോകും മുന്നേ കോഴിയെ തുറന്നു വിട്ട് പഴഞ്ചോറും കൊടുക്കും, കന്നുകാലിയ്ക്ക് വൈക്കോലും ഇരുമ്പന്‍ പുളി കുത്തിയതിലെ അരി മില്ലില്‍ കൊടുത്തു പൊടിച്ചത്, എണ്ണയാട്ടിയപ്പോ കിട്ടിയ പിണ്ണാക്ക്. ചാരവും ചാണകവും കൃഷിക്ക്, കുറച്ചു പച്ചില കമ്പോസ്റ്റും. ഈ സംവിധാനത്തില്‍ മുട്ട, പാല്‍, കോഴിയിറച്ചി ഉത്പാദനം കൃഷിയെ ബാധിക്കില്ല. കാരണം ലളിതം, അവരുടെ ഐഡില്‍ റിസോര്‍സസ് ഉപയോഗിച്ചാണു പശുവും കോഴിയും വളരുന്നത്!
എന്നാല്‍ അവരുടെ അത്യാവശ്യത്തിനുള്ള മുട്ടയും പാലുമേ ഈ സെല്‍ഫ് സഫിഷ്യന്റ് ഫാമില്‍ ഉത്പാദിക്കാന്‍ കഴിയൂ. ഒരു കമേര്‍ഷ്യല്‍ ഫാമിനു കാലിപ്പുല്ല് വേണം, കന്നുകാലിത്തീറ്റ വേണം, ഒന്നുമില്ലാതെ അഴിച്ചു മേയാന്‍ വിടുന്ന റാഞ്ച് ആണെന്നു വയ്ക്കുക (ആ കാലം എന്നേ ലോകത്തു നിന്നു പോയി, എങ്കിലും) വളരെ വലിയൊരു കൃഷിസ്ഥലം കൃഷിക്കു പകരം പുല്‍മേടായി വയ്ക്ക്കേണ്ടിവരും.
കണ്‍ഫ്യൂഷനായോ? മാംസത്തിനായി വളര്‍ത്തുന്നത് മനുഷ്യനെയാണെന്ന് സങ്കല്പ്പിക്കുക. ഒരുത്തന്‍ വളര്‍ന്ന് അറുപതു കിലോ തൂക്കമുള്ള ഇറച്ചി വെട്ടിനു പാകമായ മൃഗമാകണമെങ്കില്‍ എത്ര കിലോ അരിയും പയറും കഴിക്കേണ്ടിവരും? അഞ്ഞൂറോ അതോ അയ്യായിരമോ? കന്നുകാലി-കോഴി തുടങ്ങിയ ജന്തുക്കളുടെയും പ്രശ്നമിതു തന്നെ, അവയ്ക്ക് ജീവന്‍ കിടക്കാനും വളരാനും വേണ്ട ഭക്ഷണം, അവറ്റയില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ പറ്റുന്ന ഭക്ഷണത്തിന്റെ പല മടങ്ങ് വേണ്ടിവരും!
ശ്രീ. ജെ ഏ,
കാലാവസ്ഥാവ്യതിയാനം ആനകളിലുണ്ടാക്കുന്ന പ്രശ്നത്തെപ്പറ്റി പറഞ്ഞു തന്നതിനു നന്ദി.
എന്‍ഫീല്‍ഡ് ബൈക്കുകളുടെ ബ്രേക്ക് ഇപ്പോഴെവിടെയാണെന്നു പറഞ്ഞു തന്ന കണ്ണൂസിനും ചന്ത്രക്കാറനും അജേഷ് ചെറിയാനും നന്ദി.
രാധേയാ, മീരാ ജാസ്മിന്റെ പേരു മീരാ മേരി ജോസഫ് :)
ലോലന്‍, അതേ, എഴുതി തെറ്റിപ്പോയതാണ്, ചൂണ്ടിക്കാട്ടിയതിനു നന്ദി.
പ്രിയ,
സായിപ്പിന് വെള്ള സാരിയുടുത്ത് നിശീഥിനീ പാടുന്ന യക്ഷിയെ അറിയാന്‍ പാടില്ലാത്തതുകൊണ്ടയിരിക്കും ഏഴിലം പാല ഡെവിള്‍സ് റ്റ്രീ ആയത്.
മൂര്‍ത്തീ, നന്ദി. രാജീവിന്റെ പോസ്റ്റ് ആക്സസ് ചെയ്യാന്‍ പറ്റുമ്പോള്‍ ഞാന്‍ ലിങ്കിടാം, ഇപ്പോ ഗൂഗിള്‍ റീഡര്‍ വച്ചുള്ള കളിയേ പറ്റുന്നുള്ളു.
ഉമേഷ്, കണ്ടു, നന്ദി. ഡബിള്‍ സെഞ്ച്വറിക്ക് അഭിനന്ദനങ്ങള്‍!
നമ്പ്യാരേ,
മുണ്ടില്ലാത്തവനെ ഇരുത്തിക്കൊണ്ട് മുണ്ടുള്ളവനെ കളിയാക്കിയ സംഭവം അസ്സലായി!
അനൂപ് നായര്‍, പത്തനം തിട്ടയാണു നാടെന്ന് ലാലേട്ടന്‍ പറയാത്തത് അവിടെ ഇനി ഫ്ലാറ്റു ബിസിനസ്സ് പച്ച പിടിക്കാഞ്ഞാണോ എന്തോ.
അഞ്ചു മണി, നന്ദി. എനിക്കെന്തോ, ദുരന്തം കാണാന്‍ കഴിയാറില്ല, അതുകൊണ്ട് അങ്ങനെ ചിന്തിക്കുന്നതാണേ.
എസ് പി ഹോസേ,
അതൊരു പഴേ കഥയാ, അഞ്ചാറു വര്‍ഷം മുന്നേയാണു കാസിനോകയറ്റത്തിനു പോയത്.
വിശാഖ് ശങ്കര്‍, അതേ. അതു തന്നെ മോഴലക്ഷണം :)
മാണിക്യം, തീര്‍ച്ചയായും . ഞാനും കുറ്റവാളി.
ആന വേണോവേ (വീ കെ എന്റെ ഒരു കഥയുടെ പേരാണേ) എന്നത് ഗൗരവമായ കാര്യമായി കണ്ട എല്ലാവര്‍ക്കും നന്ദി.
ശ്രീ. രാമചന്ദ്രന്‍, പീപ്പിള്‍സ് ഡെമോക്രസിയിലെ ലിങ്ക് തന്നതിനു നന്ദി. ഞാന്‍ അത്രകണ്ട് പാര്ട്ടി ലേഖനങ്ങള്‍ വായിക്കാറില്ലായിരുന്നേ, കോയമ്പത്തൂരിലെ ചില പ്രസംഗങ്ങള്‍ ടെലിവിഷനില്‍ കണ്ടപ്പോള്‍ സവര്‍ണ്ണന്‍- അവര്‍ണ്ണന്‍ എന്നു രണ്ടു ക്ലാസ്സ് വാട്ടര്‍ ടൈറ്റ് ആയി തിരിക്കാമെന്നും അയിത്ത പ്രശ്നം ഒരു ക്ലാസ് ഡിഫറന്‍സ് മാത്രമായി കാണാമെന്നും ഒരു ധ്വനി അതില്‍ തോന്നി.
ആദ്യകാല കോണ്‍ഗ്രസിന്റെയോ (തന്തൈ പെരിയാറും വൈക്കം സത്യാഗ്രഹത്തിനു വന്നല്ലോ?) ഗുരുവിന്റെയോ ഈ വിഗ്രഹത്തിന്റെ പട്ട് അഴിച്ചെടുത്ത് വഴിയില്‍ തുണിയില്ലാതെ നടക്കുന്ന സാധുവിനെ ഉടുപ്പിക്കുന്നതാണ് യഥാര്‍ത്ഥ പൂജ എന്നെഴുതിയ വി ടിയെയോ മൊടയെടുത്ത മാടമ്പിമാര്‍ക്ക് അസ്സലിടി കൊടുത്ത ആദ്യകാല കമ്യൂണിസ്റ്റുകളെയോ കാണാതെയല്ല അയ്യന്‍കാളിയെ ഞാന്‍ തിരഞ്ഞേടുത്തത്, അവരെയൊന്നും പെരിയാറിന്റെ ശൈലിയോട് താരതമ്യം (കമ്പയര്/ കോണ്ട്രാസ്റ്റ്) ചെയ്യാന്‍ പറ്റാത്ത രീതികളായിരുന്നതുകൊണ്ടാണ് .
ശ്രീ. ശ്രീവല്ലഭന്‍ (രവിശങ്കര്‍ മോഡലിലായല്ലോ!)
ലിങ്കിനു നന്ദി (യൂട്യൂബും ബ്ലോക്ക് ആണ് ഇതുവരെ കാണാന്‍ പറ്റിയില്ല) .
തെറ്റു ചെയ്തവനു ശിക്ഷ വേണ്ടെന്നല്ല ഞാന്‍ പറഞ്ഞത്. വ്യവസ്ഥ ഇല്ലാതെയാക്കാന്‍ അതുകൊണ്ട് മാത്രം കഴിയില്ല എന്നാണ്.
ജാതിവ്യവ്യസ്ഥയെ , കുറഞ്ഞപക്ഷം തമിഴുനാട്ടിലെങ്കിലും സവര്‍ണ്ണന്‍- അവര്‍ണ്ണന്‍ എന്ന് രണ്ട് വാട്ടര്‍ റ്റൈറ്റ് കമ്പാര്‍ട്ട്മെന്റ് ആക്കാന്‍ ബുദ്ധിമുട്ടാണ്. അയ്യങ്കാര്‍ക്ക് രായര്‍ അവര്‍ണ്ണന്‍, രായര്‍ക്ക് മറവര്‍ അവര്‍ണ്ണന്‍, മറവനു വെള്ളാളര്‍ അവര്‍ണ്ണന്‍, വെള്ളാളനു വണ്ണിയന്‍ അവര്‍ണ്ണന്‍, വണ്ണിയനു ചക്കിലിയന്‍ അവര്‍ണ്ണന്‍, ചക്കിലിയനു കുറവന്‍ അവര്‍ണ്ണന്‍, കുറവനു പറൈയന്‍ അവര്‍ണ്ണന്‍, പറൈയനു പല്ലര്‍ അവര്‍ണ്ണന്‍ ഇങ്ങനെ ഒരു ഹയറാര്‍ക്കി അവിടെയുണ്ട്. ഇവര്‍ തങ്ങളില്‍ പരസ്പരം തൊടുകയില, തീണ്ടില്ല, ഒരുമിച്ചു വെള്ളം കുടിക്കില്ല എന്നൊക്കെ പല ഊരുകളും നിയമം പാലിക്കുന്നു. ഒരു ഓര്‍ഗനൈസേഷന്‍ ഹയറാര്‍ക്കി പോലെ.
ഒരു വര്‍ഗ്ഗസമരത്തില്‍ അയ്യരെ മൊത്തം ഫിനിഷ് ആക്കിയാല്‍ പരിഹാരമാവില്ല, രായന്മാര്‍ വര്‍ണ്ണ വിവേചനത്തിന്റെ മേലേത്തട്ടുകാര്‍ ആകുകയേയുള്ളു. എം ഡി റിട്ടയര്‍ ചെയ്താല്‍ ജീ എം അധികാരം എടുക്കുമ്പോലെ.
ജാതി എന്ന ഹയറാര്‍ക്കി അതിഭയങ്കരമായ തെറ്റാണെന്ന് അവര്‍ക്കു മനസ്സിലാവണം, പ്രത്യേകിച്ച് അതില്‍ ക്രൂരത അനുഭവിക്കുന്നവര്‍ അതിനെ തള്ളിപ്പറയുമ്പോള്‍ തനിക്കു താഴെയുള്ളവരെ ഒപ്പം നിര്‍ത്തണം. അതാണു ശരിയായ പരിഹാരം.നോട്ടി മോറിസന്റെ കമന്റ് വായിച്ചിട്ടുണ്ടാവുമല്ലോ.
അയ്യന്‍ കാളിയെ ഉദാഹരണമായി എടുത്തതുകൊണ്ട് ഈ സാഹചര്യം നേരിട്ടതിന്റെ ഒരുദാഹരണം പറയാം. ഗുരുവിന്റെ അനുയായികളില്‍ പ്രശസ്തനും നിരീശ്വരവാദിയുമൊക്കെയായിരുന്ന സി വി കുഞ്ഞുരാമന്റെ വീട്ടില്‍ അയ്യന്‍കാളി ഒരിക്കല്‍ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ചെന്നു. ഈഴവജാതിക്കാരനായിരുന്ന സി വി കാളിയുടെ അടുത്ത സുഹൃത്തായിരുന്നിട്ടു കൂടി അദ്ദേഹത്തെ വീട്ടിലേക്ക് കയറ്റിയില്ല. അയ്യങ്കാളി അതിനു പ്രതിവിധി ചെയ്തത് ശ്രീനാരായണഗുരുവിന്റെ ആശ്രമം സന്ദര്‍ശിക്കുകയായിരുന്നു. ആശ്രമത്തിന്റെ പടിക്കല്‍ അദ്ദേഹമെത്തി നിന്നു. ശിഷ്യര്‍ അദ്ദേഹത്തെ അകത്തേക്ക് ക്ഷണിക്കാന്‍ മടിച്ചപ്പോള്‍ ഗുരു തന്നെ ഇറങ്ങി വന്ന് കാളിയെ കൈപിടിച്ച് ഉള്ളിലേക്ക് ആനയിക്കുകയും തനിക്കൊപ്പം ഒരു ഇരിപ്പിടമിട്ട് ഒരുമിച്ചിരുന്ന് സംസാരിക്കുകയും ചെയ്തു. അതൊരു നിര്‍ദ്ദേശം പോലെ ശ്രീനാരായണീയര്‍ മനസ്സിലാക്കിയതോടെ അയ്യങ്കാളിയുടെ ഉദ്ദേശം സാധിച്ചു!
1 comment:
എന്നാലും എഴിഴം പാലയെ അങ്ങനെ ഡെവിള്സ് ട്രീ ആക്കിയത് ഒട്ടും ശരിയായില്ല.
(ഇതാ :) ഒരു കമന്റ് ഇട്ടു മറുമൊഴിയില് എത്തിക്കാന് ഞാന് സഹായിക്കാം അനോണി. )
Post a Comment